ലിംഗവലിപ്പത്തിന് പ്രത്യുൽപ്പാദനശേഷിയുമായി ബന്ധമില്ല. ലിംഗത്തിന് ഉദ്ധാരണ വേളയിൽ മൂന്ന് ഇഞ്ചിൽ കൂടുതൽ നീളം ഉണ്ടെങ്കിൽ ഇണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാനും യോനിക്കകത്തു ശുക്ലം നിക്ഷേപിക്കുവാനും സാധിക്കും. ശുക്ലത്തിന്റെ ഗുണനിലവാരം ആണ് പൂരുഷന്റെ പ്രത്യുൽപ്പാദന ക്ഷമതയുടെ അളവുകോൽ, അല്ലാതെ ലിംഗത്തിന്റെ വലിപ്പം അല്ല.