×

ഇത് വെറും 'കളി 'യല്ല!

Posted By

Fighting Obesity and Raising Healthy Children Through Sports

IMAlive, Posted on May 23rd, 2019

Fighting Obesity and Raising Healthy Children Through Sports

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഫുട്‌ബോളോ ബാസ്‌കറ്റ് ബോളോ വാട്ടർ പോളോയോ ഓട്ടമോ ചാട്ടമോ എന്തുമാകട്ടെ, കായികവിനോദങ്ങളിൽ ഏർപ്പെടുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കുന്നതിനൊപ്പം സന്തോഷമുള്ളവരുമാക്കിത്തീർക്കും. പേശികളുടെ വികാസത്തിനും ഏകോപനത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണം ചെയ്യും. ഹൃദ്രോഗങ്ങൾ, പ്രമേഹം, ക്യാൻസർ, രക്താതിസമ്മർദ്ദം, പൊണ്ണത്തടി, വിഷാദം, എല്ലുകൾക്കുണ്ടാകുന്ന ദൗർബല്യം (ഓസ്റ്റിയോപോറോസിസ്) തുടങ്ങി ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാൻ സ്ഥിരമായ കായികപ്രവർത്തികളിലൂടെ സാധിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. 

കുട്ടികളുടെ കായികപ്രവർത്തനങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിനും ഹൃദയ- ശ്വസന വ്യവസ്ഥകളുടെ ശക്തിപ്പെടലിനും സഹായകമാണ്. ചലനാത്മകവും ധാരണാത്മകവുമായ കഴിവുകൾ സ്ഥിരമായി കായികവൃത്തിയിലേർപ്പെടുന്ന കുട്ടികളിൽ കൂടുതലായിരിക്കും. കുട്ടികളായിരിക്കുമ്പോൾ തുടങ്ങുന്ന കായികപ്രവർത്തനങ്ങൾ മുതിരുമ്പോഴും തുടരുന്നത് ജീവിതകാലത്തുടനീളം ആരോഗ്യം സംരക്ഷിച്ചുനിറുത്താൻ ഉപകരിക്കും. സ്ത്രീകളെ സംബന്ധിച്ച് അസ്ഥികളുടെ ബലക്ഷയവും ഇടുപ്പെല്ലിലെ പൊട്ടലും പോലുള്ളവ തടയാൻ കായികപ്രവർത്തനങ്ങൾ ഉപകരിക്കും. പ്രായമായവർക്കാകട്ടെ ശരീരത്തെ ചലനാത്മകമായി നിറുത്തുന്നതിനും ആരോഗ്യകരമായ മാർഗത്തിലൂടെ സ്വതന്ത്രവും സാമൂഹികവുമായി മറ്റുള്ളവർക്കൊപ്പം സഞ്ചരിക്കുന്നതിനും സാധിക്കും.

ശരീരക്ഷമതയുടെ അളവുകോലുകളായ പേശീവികാസം, കൊഴുപ്പ് ഇല്ലാതാക്കൽ തുടങ്ങിയവയെല്ലാം കായികപ്രവർത്തനങ്ങളിലൂടെ സാധിക്കുന്ന കാര്യങ്ങളാണ്. കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് പൊണ്ണത്തടി കുറവായിരിക്കും. ഹോർമോണുകളുടെ ക്രമപ്പെടലിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇത് ഉപകാരപ്പെടും. 

ശരീരത്തിനു മാത്രമല്ല കായികപ്രവർത്തനങ്ങൾകൊണ്ടുള്ള ഗുണം. വിഷാദംപോലുള്ള മാനസികപ്രശ്‌നങ്ങളെയും പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. സംഘമായി വിവിധ കളികളിലേർപ്പെടുന്നതിലൂടെ കൂടുതൽ സൗഹൃദങ്ങളുണ്ടാക്കാനും ഒരു കൂട്ടത്തിൽ തങ്ങളും ഭാഗമാണെന്ന ബോധമുണ്ടാക്കാനും സാധിക്കും. വിശ്വാസ്യതയും നേതൃഗുണവും പ്രതിബദ്ധതയും കുട്ടികളിൽ വളർത്തിയെടുക്കാനും ഇതിലൂടെ സാധിക്കും. കായികപ്രവർത്തനങ്ങളും വ്യായാമങ്ങളും ശരീരത്തിൽ എൻഡോർഫിൻസ് ഉൽപാദിപ്പിക്കുന്നത് സമ്മർദ്ദവും മറ്റും കുറയ്ക്കുന്നതിനു സഹായിക്കും.

ചില പ്രത്യേക ഇനം കായിക വിനോദങ്ങൾ ചില പ്രത്യേക ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട്. അസ്ഥികളുടെ സാന്ദ്രത വർധിപ്പിക്കാനും മറ്റും ബൗളിംഗ് ഉപകരിക്കുമ്പോൾ ഏകാഗ്രതക്കുറവ് പരിഹരിക്കാൻ ഉത്തമമാണ് ഫെൻസിംഗ്. കൈകളും കണ്ണുകളും തമ്മിലുള്ള ഏകോപനമാണ് വോളിബോൾ, പിങ്-പോങ് തുടങ്ങിയവ കളിക്കുന്നതിലൂടെ ഉണ്ടാകുന്നത്. വളരെ പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരുന്ന ഇത്തരം കളികൾ തലച്ചോറിന്റെ വികാസത്തിനും ഉത്തമമാണ്. 

ജീവിതശൈലിയിൽ അറിയാതെതന്നെ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരാനും കായികവിനോദങ്ങൾക്ക് സാധിക്കും. വൈകിട്ട് സ്ഥിരമായി ബാറ്റ്മിന്റൺ കളിക്കാൻ നിങ്ങൾ തീരുമാനിച്ചാൽ ഒരുപക്ഷേ, സായാഹ്നത്തിൽ പങ്കെടുക്കുന്ന ഒരു കോക്ടെയിൽ പാർട്ടി നിങ്ങൾ മാറ്റിവച്ചേക്കാം. അല്ലെങ്കിൽ എണ്ണനിറഞ്ഞ പലഹാരങ്ങൾ കഴിച്ച് ടി.വിക്കുമുന്നിൽ ഇരിക്കുന്ന പരിപാടി വേണ്ടെന്നു വച്ചേക്കാം. ഇതെല്ലാം ആരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Raising Healthy Children Through Sports

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/t96SBh9W1C0v6uhgvXfK5TRjEfFhqUfCBSbqSXxw): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/t96SBh9W1C0v6uhgvXfK5TRjEfFhqUfCBSbqSXxw): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/t96SBh9W1C0v6uhgvXfK5TRjEfFhqUfCBSbqSXxw', 'contents' => 'a:3:{s:6:"_token";s:40:"cKdwxgQeOow5980vw3tO74SOP1cowhqDes2xYntv";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/child-health-news/672/fighting-obesity-and-raising-healthy-children-through-sports";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/t96SBh9W1C0v6uhgvXfK5TRjEfFhqUfCBSbqSXxw', 'a:3:{s:6:"_token";s:40:"cKdwxgQeOow5980vw3tO74SOP1cowhqDes2xYntv";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/child-health-news/672/fighting-obesity-and-raising-healthy-children-through-sports";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/t96SBh9W1C0v6uhgvXfK5TRjEfFhqUfCBSbqSXxw', 'a:3:{s:6:"_token";s:40:"cKdwxgQeOow5980vw3tO74SOP1cowhqDes2xYntv";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/child-health-news/672/fighting-obesity-and-raising-healthy-children-through-sports";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('t96SBh9W1C0v6uhgvXfK5TRjEfFhqUfCBSbqSXxw', 'a:3:{s:6:"_token";s:40:"cKdwxgQeOow5980vw3tO74SOP1cowhqDes2xYntv";s:9:"_previous";a:1:{s:3:"url";s:105:"http://imalive.in/news/child-health-news/672/fighting-obesity-and-raising-healthy-children-through-sports";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21