×

കൃത്യമായി ചികില്‍സിച്ചാല്‍ തലസീമിയയെ നിയന്ത്രിക്കാം

Posted By

Healthy Living with Thalassemia

IMAlive, Posted on April 30th, 2019

Healthy Living with Thalassemia

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

പാരമ്പര്യമായി പകരുന്ന രക്താധിഷ്ഠിത രോഗമാണ് തലസീമിയ. ചുവന്ന രക്താണുക്കളിലുള്ളതും രക്തത്തിൽ ഓക്‌സിജനെ വഹിക്കുന്നതുമായ ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനിന്റെ കുറവുകൊണ്ടാമ് ഇതുണ്ടാകുന്നത്. ചുവന്ന രക്താണുക്കളുടെ അളവ് രക്തത്തിൽ വലിയ തോതിൽ കുറയാനും അതിലൂടെ അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നതിനും ഇത് കാരണമാകും. 

തലസീമിയയുടെ പ്രശ്നങ്ങള്‍

തലസീമിയ രോഗമുണ്ടെങ്കിൽ വിളർച്ചയോടൊപ്പം തലചുറ്റൽ, ശ്വാസഗതിയിലെ കുറവ്, വർധിച്ച ഹൃദയസ്പന്ദനം, തലവേദന, കാലുകളിൽ കോച്ചിപ്പിടുത്തം, ശ്രദ്ധയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകും. 

തലസീമിയ രോഗമുള്ളവരുടെ ശരീരം ചുവന്ന രക്താണുക്കളുടെ ഉൽപാദനം വർധിപ്പിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. രക്താണുക്കളുടെ പ്രധാന ഉൽപാദന കേന്ദ്രം അസ്ഥിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മജ്ജയാണ്. സാധാരണയിൽ കൂടുതലായി മജ്ജയ്ക്ക് ജോലി ചെയ്യേണ്ടിവരുമ്പോൾ അത് വലുതാകും. തന്മൂലം അസ്ഥി വികസിച്ചു വലിയുകയും ഇത് അവയുടെ ബലം കുറയ്ക്കുകയും ചെയ്യും. അസ്ഥി വളരെ പെട്ടെന്ന് ഒടിയുന്നതിനും പൊട്ടുന്നതിനും ഇത് കാരണമാകും. 

മജ്ജ കഴിഞ്ഞാൽ പ്ലീഹയാണ് രക്തകോശങ്ങളുടെ ഉൽപാദനം നടക്കുന്ന മറ്റൊരിടം. ശരീരത്തിന്റെ ഇടതുവശത്ത് വാരിയെല്ലിനു താഴെയായി അടിവയറ്റിലാണ് പ്ലീഹ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലൂടെ ഒഴുകുന്ന രക്തം പരിശോധിച്ച് ചില അണുബാധകൾ കണ്ടെത്തുന്നത് പ്ലീഹയുടെ മറ്റൊരു ജോലിയാണ്. ഇത്തരത്തിൽ കണ്ടെത്തുന്ന അണുബാധയെ പ്ലീഹ തന്നെയാണ് പ്രതിരോധിക്കുന്നത്. തലസീമിയ രോഗമുള്ളവരുടെ പ്ലീഹയ്ക്ക് രക്താണുക്കൾ ഉൽപാദിപ്പിക്കുന്നതിൽ കൂടുതലായി ശ്രദ്ധിക്കേണ്ടി വരുമ്പോൾ മറ്റു പ്രവർത്തനങ്ങളിൽ നിന്നു പിന്നോട്ടു പോകേണ്ടിവരും. ഇതുമൂലം ചിലയിനം അണുബാധകൾ പ്ലീഹയ്ക്ക് കണ്ടെത്താനാകില്ല. ഇത്തരം അണുബാധകളെ പ്രതിരോധിക്കാനും ഇതുമൂലം ശരീരത്തിന് കഴിയാതെ വരും. ഇക്കാരണത്താൽ തലസീമിയ രോഗികളെ 'ഇമ്യൂണോകോംപ്രമൈസ്ഡ്' എന്നും പറയാറുണ്ട്.   

തലസീമിയ ചികില്‍സിക്കുന്ന വിധം

മറ്റൊരാളിൽ നിന്നു സ്വീകരിക്കുന്ന രക്തം കുത്തിവച്ചും ചെലേഷൻ തെറാപ്പിയിലൂടെയുമാണ് തലസീമിയ ചികിൽസിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശം കൃത്യമായി പാലിച്ച് മുടക്കംകൂടാതെ ചികിൽസിച്ചാൽ തലസീമിയ മൂലം ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കാനാകും. 

ഗുരുതരമായരീതിയിൽ തലസീമിയ ഉണ്ടെങ്കിൽ സ്ഥിരമായി രക്തം കുത്തിവച്ച് ചുവന്ന രക്താണുക്കളെ ശരീരത്തിലെത്തിക്കേണ്ടിവരും. അത്ര ശക്തമല്ല രോഗമെങ്കിൽ മറ്റെന്തെങ്കിലും രോഗമോ അണുബാധയോ ഉണ്ടാകുമ്പോൾ രക്തം കുത്തിവച്ചാൽ മതിയാകും. ചെറിയ തലസീമിയ ആണെങ്കിൽ രക്തം കുത്തിവയ്‌ക്കേണ്ട ആവശ്യം വരാറില്ല. ഇത്തരം ചികിൽസയോടൊപ്പം തന്നെ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിൽ സഹായിക്കുന്ന ഫോളിക് ആസിഡ് ചികിൽസയും തലസീമിയ രോഗികൾക്ക് നൽകാറുണ്ട്. 

ശരീരത്തിൽ രക്തം കുത്തിവയ്ക്കുന്നതുമൂലവും മറ്റും അധികമായി ഉണ്ടാകാൻ സാധ്യതയുള്ള ഇരുമ്പിന്റെ അംശത്തെ നിയന്ത്രിക്കുന്നതിനാണ് ചെലേഷൻ തെറാപ്പി ചെയ്യുന്നത്. ഗുളികയായോ കുത്തിവയ്പായോ ആണ് ഇത് ചെയ്യുന്നത്.  

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

തലസീമിയ രോഗമുള്ളവര്‍ നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൃത്യമായ വാക്സിനേഷനും ആഹാരത്തിലെ പോഷകാംശങ്ങളുമാണ് അവയില്‍ പ്രധാനം. 

തലസീമിയ രോഗമുള്ള കുട്ടികളും മുതിർന്നവരും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ പ്രതിരോധ വാക്‌സിനുകളും എടുക്കേണ്ടതുണ്ട്. തലസീമിയ രോഗമുള്ളവരുടെ ശരീരത്തിന് ചിലയിനം അണുബാധകളെ പ്രതിരോധിക്കാനാകാതെ വരുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഇത് തലസീമിയ രോഗമുള്ളവരെ സാരമായിത്തന്നെ ബാധിക്കാനിടയുള്ളതിനാൽ ഇത്തരക്കാർ പ്രത്യേക വാക്‌സിനേഷൻ ഷെഡ്യൂൾ അനുസരിക്കുകതന്നെ വേണം. 

ആരോഗ്യമുള്ള ജീവിതത്തിന് അത്യാവശ്യമാണ് പോഷകസമൃദ്ധമായ ഭക്ഷണം. എന്നാല്‍ തലസീമിയ ഉള്ളവരുടെ രക്തത്തിൽ ഇരുമ്പിന്റെ അംശം കൂടുതലായി കാണപ്പെടുന്നതിനാൽ ഇരുമ്പ് കൂടുതലുള്ള ഭക്ഷണസാധനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. മാംസം, മൽസ്യം, ചിലയിനം പച്ചക്കറികൾ തുടങ്ങിയവയിലെല്ലാം ഇരുമ്പിന്റെ തോത് കൂടുതലുണ്ട്. ഗോതമ്പുപോലുള്ള ധാന്യങ്ങളിലും ഓർഗാനിക് ജ്യൂസുകളിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തലസീമിയ രോഗികൾ തങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് ഭക്ഷണം ക്രമീകരിക്കണം. 

തലസീമിയ രോഗമുള്ളവർക്ക് ചില വ്യായാമങ്ങൾ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകും. സന്ധികളിൽ പ്രശ്‌നങ്ങളുള്ളവർക്ക് പ്രത്യേകിച്ചും. തലസീമിയ ഉള്ളവരുടെ അസ്ഥികള്‍ക്ക് ബലക്കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ടുതന്നെ തലസീമിയ രോഗികൾ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം മാത്രമേ വ്യായാമങ്ങളിൽ ഏർപ്പെടാവൂ. 

നിങ്ങൾക്കോ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലുമോ തലസീമിയ രോഗമുണ്ടെങ്കിൽ നിങ്ങൾ മുഖേനയുള്ള ഗർഭധാരണത്തിനു മുൻപ് ഡോക്ടർമാരുമായി ഇക്കാര്യം സംസാരിക്കേണ്ടതുണ്ട്.പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗമായതിനാൽ കുട്ടികളിലേക്ക് ഇതു പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിലുള്ള കുട്ടികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി മുൻകൂട്ടി മനസ്സിലാക്കിയിരിക്കാൻ ഇതുപകരിക്കും.

 

Thalassemia is a group of blood disorders passed from parents to children through genes (inherited)

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YwAq9GyK9sbczcJwm63MhNyTya8elPLmeW6jQ2Qy): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YwAq9GyK9sbczcJwm63MhNyTya8elPLmeW6jQ2Qy): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YwAq9GyK9sbczcJwm63MhNyTya8elPLmeW6jQ2Qy', 'contents' => 'a:3:{s:6:"_token";s:40:"it0hRfdoOdQIQm3bFeczuijcAOdNmjHKHzKAf6J4";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/disease-news/621/healthy-living-with-thalassemia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YwAq9GyK9sbczcJwm63MhNyTya8elPLmeW6jQ2Qy', 'a:3:{s:6:"_token";s:40:"it0hRfdoOdQIQm3bFeczuijcAOdNmjHKHzKAf6J4";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/disease-news/621/healthy-living-with-thalassemia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YwAq9GyK9sbczcJwm63MhNyTya8elPLmeW6jQ2Qy', 'a:3:{s:6:"_token";s:40:"it0hRfdoOdQIQm3bFeczuijcAOdNmjHKHzKAf6J4";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/disease-news/621/healthy-living-with-thalassemia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YwAq9GyK9sbczcJwm63MhNyTya8elPLmeW6jQ2Qy', 'a:3:{s:6:"_token";s:40:"it0hRfdoOdQIQm3bFeczuijcAOdNmjHKHzKAf6J4";s:9:"_previous";a:1:{s:3:"url";s:71:"http://imalive.in/news/disease-news/621/healthy-living-with-thalassemia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21