×

വർധിച്ച് വരുന്ന സിഒപിഡി രോഗം

Posted By

COPD 2nd Highest Killer Of Indians

IMAlive, Posted on November 18th, 2019

COPD 2nd Highest Killer Of Indians

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമണറി ഡിസീസ് അഥവാ സിഒപിഡി സമൂഹത്തിൽ വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു അസുഖമാണ്. നാൽപ്പത് വയസ്സിന് മുകളിലുള്ള പുകവലിക്കാരിൽ കണ്ടുവരുന്ന രോഗമമെന്ന് രീതിയിലാണ് ഈ രോഗത്തെ പലരും കണ്ടുവരുന്നത്. ശ്വാസനാളികൾ ഭാഗികമായി അടയുന്ന, വിട്ടുമാറാത്ത അസുഖമാണ് സി.ഒ.പി.ഡി. ഈ അസുഖബാധിതരിൽ ശ്വാസനാളിയിൽ നീർക്കെട്ട് വന്ന് സ്രവങ്ങൾ നിറഞ്ഞ് ചുരുങ്ങുന്നു. അങ്ങനെ ശ്വാസകോശങ്ങളിൽനിന്ന് വേണ്ടവിധത്തിൽ വായു പുറത്തുപോകുന്നത് ബുദ്ധിമുട്ടേറിയ ഒന്നാകുന്നു. സിഒപിഡി ബാധിതർക്ക് ശ്വാസകോശം നിറഞ്ഞിരിക്കുന്നതായ് എല്ലായ്‌പ്പോഴും തോന്നാം. നെഞ്ചിൽ പിടുത്തവും തുടർന്ന് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.

  1. രോഗലക്ഷണങ്ങൾ
  2. തുടർച്ചയായുള്ള ചുമ
  3. കിതപ്പ്
  4. കഫക്കെട്ട്
  5. വലിവ്
  6. രോഗം അതിക്രമിക്കുമ്പോൾ നടക്കാൻ ബുദ്ധിമുട്ട്
  7. കാലിൽ നീരും രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ നഖങ്ങൾക്കിടയിലും നാവിലും ഇളംനീല നിറവും കാണപ്പെടുന്നു.


രോഗകാരണങ്ങൾ

സിഒപിഡിയുടെ മുഖ്യകാരണങ്ങളിൽ ഒന്നാണ് പുകവലി. മറ്റുളളവർ വലിച്ചുവിടുന്ന പുക നിരന്തരം ശ്വസിക്കുന്നവർക്കും രോഗം ബാധിക്കും. അഗർബത്തികൾ, കൊതുകുതിരികൾ, പാചകത്തിന് ഉപയോഗിക്കുന്ന വിറക്, റൂംഹീറ്റർ എന്നിവയുണ്ടാക്കുന്ന പുകയും ഇതിന് കാരണമാകും. പൊടിപടലങ്ങളും മലിനീകരണവുമുള്ള സ്ഥലങ്ങൾ, കമ്പനികൾ എന്നിവിടങ്ങളിൽ വർഷങ്ങളോളം ജോലി ചെയ്യുന്നവർക്ക് സിഒപിഡി ബാധിച്ചേക്കും. ആൽഫ -1 ആന്റിട്രിപ്‌സൽ കുറവ് പോലുള്ള ജനിതകപരമായ കാരണങ്ങളാലും സിഒപിഡി വരാം.

രോഗബാധയ്ക്ക് സാധ്യത കൂടുതലുള്ളവർ

1. പുകവലിക്കാർ
2. പുക, പൊടി സംബന്ധമായ ജോലിയിൽ ഏർപ്പെടുന്നവർ. മണ്ണ്, കല്ല്, സിമന്റ്, കൽക്കരി, ഗ്യാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർരപ്പെടുന്നവർ
3. കാപ്പി, കശുവണ്ടി ഫാക്ടറി തൊഴിലാളികൾ
4. സോൾഡിംഗ്, വെൽഡിംഗ് ജോലിക്കാർ
5. പാചക ജോലിയുമായി ബന്ധപ്പെട്ടവർ
6. ചെറിയ വായുസഞ്ചാരമില്ലാത്ത മുറികളിൽ, ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ
7. പുകവലിക്കുന്ന മുതിർന്നവർ ഉള്ള വീട്ടിലെ കുട്ടികൾ
8. ജന്മനാ ആന്റി ട്രിപ്‌സിൽ ഡെഫിഷ്യൻസിയുള്ളവർ

എങ്ങനെ കണ്ടുപിടിക്കാം?

സിഒപിഡിയുടെ രോഗലക്ഷണങ്ങൾ വച്ച്
എക്‌സറേ, സിടി സ്‌കാൻ പോലുള്ള ടെസ്റ്റുകളിലൂടെ
പൾമണറി ഫംഗ്ഷൻ ടെസ്റ്റ് പരിശോധനവഴി

ചികിത്സ

സിഒപിഡി അസുഖത്തിന്റെ പ്രധാന കാരണങ്ങൾ പുകലിയും, മറ്റ് പുക ഉള്ളിലേക്കെത്തുന്ന ജോലികളുമായതിനാൽ, പുക പരമാവധി ഒഴിവാക്കുന്നതാണ് ചികിത്സയുടെ ആദ്യപടി. ഇതോടൊപ്പം കൃത്യമായ അളവിൽ സ്ഥിരമായി മരുന്നുകൾ കഴിക്കുകയും വേണം. ഗുളികകളുടെ രൂപത്തിലും, ഇൻഹെയ്‌ലർ രൂപത്തിലുമുള്ള മരുന്നുകൾ ലഭ്യമാണ്. ഇൻഹെയ്‌ലറാണ് ഗുളികകളേക്കാൾ ഫലപ്രദം.

എങ്ങനെ സിഒപിഡിയെ പ്രതിരോധിക്കാം?

നമ്മൾ ശ്വസിക്കുന്ന വായുവിന്റെ നിലവാരം നല്ലതാണെങ്കിൽ സിഒപിഡി വരാനുള്ള സാധ്യതയും കുറഞ്ഞുവരുന്നു. പുകവലി ഉപേക്ഷിക്കുകയും, പുകവലികൊണ്ട് അന്തരീക്ഷം മലിനമാകാതെ സൂക്ഷിക്കുകയും വേണം. പൊടി, പുക തുടങ്ങിയ വലിയ തോതിലുള്ള സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുന്നതായിരിക്കും ഉത്തമം.

നമുക്കെന്തെല്ലാം ചെയ്യാനാകും?

ശ്വസിക്കുന്ന വായുവിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക
ജോലിസ്ഥലത്തുള്ള വായുമലിനീകരണം തടയാൻ മാർഗ്ഗങ്ങൾ സ്വീകരിക്കുക

കഴിവതും വിറകടുപ്പുകൾ, പുകയടുപ്പുകൾ എന്നിവ ഒഴിവാക്കുക
ധാരാളം വായു സഞ്ചാരമുള്ള അകത്തളങ്ങൾ ക്രമീകരിച്ച് വീടിനകത്തെ മലിനാകരണം കുറയ്ക്കാൻ ശ്രമിക്കുക
ഡിറ്റർജെന്റ്, ക്ലീനിംഗ് കെമിക്കൽ എന്നിവ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക

According to WHO estimates, 65 million people have moderate to severe chronic obstructive pulmonary disease (COPD).

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/oYAJv3ndOV8YaDhZd7PrgPY0u1MmbhGzo3NuPnpC): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/oYAJv3ndOV8YaDhZd7PrgPY0u1MmbhGzo3NuPnpC): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/oYAJv3ndOV8YaDhZd7PrgPY0u1MmbhGzo3NuPnpC', 'contents' => 'a:3:{s:6:"_token";s:40:"LY9WAXziul5EXS3sN23OX8FfVOnYr7C4rlEaaHzk";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-and-wellness-news/926/copd-2nd-highest-killer-of-indians";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/oYAJv3ndOV8YaDhZd7PrgPY0u1MmbhGzo3NuPnpC', 'a:3:{s:6:"_token";s:40:"LY9WAXziul5EXS3sN23OX8FfVOnYr7C4rlEaaHzk";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-and-wellness-news/926/copd-2nd-highest-killer-of-indians";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/oYAJv3ndOV8YaDhZd7PrgPY0u1MmbhGzo3NuPnpC', 'a:3:{s:6:"_token";s:40:"LY9WAXziul5EXS3sN23OX8FfVOnYr7C4rlEaaHzk";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-and-wellness-news/926/copd-2nd-highest-killer-of-indians";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('oYAJv3ndOV8YaDhZd7PrgPY0u1MmbhGzo3NuPnpC', 'a:3:{s:6:"_token";s:40:"LY9WAXziul5EXS3sN23OX8FfVOnYr7C4rlEaaHzk";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/news/health-and-wellness-news/926/copd-2nd-highest-killer-of-indians";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21