×

പാർക്കിൻസൺസ് രോഗത്തിന്റെ പത്ത് ആദ്യകാല ലക്ഷണങ്ങൾ

Posted By

IMAlive, Posted on April 10th, 2019

10 early signs of parkinsons disease

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors 

പാർക്കിൻസൺസ് രോഗത്തിന്റെ മുഖമുദ്രയാണ് വിറയൽ, പതർച്ചയോടുകൂടിയ ആയാസകരമായ ചലനങ്ങൾ എന്നിവ. ഒരു വ്യക്തിയുടെ ചലനത്തിലും പെരുമാറ്റത്തിലുമുള്ള ചെറിയ മാറ്റങ്ങളിലൂടെയാണ് പാർക്കിൻസൺസ് രോഗത്തിന്റെ ആരംഭം.

1. വിറയൽ 

പാർക്കിൻസൺസ് രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് വിറയൽ. കൈകൾ, കാലുകൾ, താടി എന്നിവയാണ് പൊതുവായി കോച്ചിവലിക്കുകയോ വിറക്കുകയോ ചെയ്യുന്നതായി കണ്ടുവരുന്നത്.

2. നടക്കാനുള്ള ബുദ്ധിമുട്ട് 

ഒരാളുടെ നടക്കുന്ന രീതിയിലെ സൂക്ഷ്മമായ മാറ്റങ്ങൾ ചിലപ്പോൾ പാർക്കിൻസൺസ് രോഗത്തിന്റെ തുടക്കത്തിൽത്തന്നെയുള്ള സൂചനയാവാം. പാർക്കിൻസൺസ് രോഗമുള്ള ഒരാൾ സാവധാനമാണ് നടക്കുക. ചിലപ്പോൾ പാദം ഇഴച്ചു നടക്കുകയും ചെയ്യും. വേച്ചുനടക്കുക എന്ന രീതിയിലാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിക്കാറ്.

3. ഇടുങ്ങിയതോ താരതമ്യേന ചെറുതോ ആയ കൈയക്ഷരം

അസാധാരണമായ രീതിയിൽ ചെറുതോ ഇടുങ്ങിയതോ ആയ കൈയക്ഷരം വികസിപ്പിക്കുന്ന ഒരു അവസ്ഥയെയാണ് മൈക്രോഗ്രാഫ്രിയ എന്ന് പറയുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന തകരാറുകളോ, അല്ലെങ്കിൽ പാർക്കിൻസൺസ് രോഗം പോലെയുള്ള നാഡീ അപചയ രോഗങ്ങളോ ആയി ബന്ധപ്പെട്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ അവശത പുരോഗമിക്കുന്നതിനനുസരിച്ച് കൈയക്ഷരം വികലമായും ചെറുതായും വരും.

4. ഗന്ധങ്ങൾ തിരിച്ചറിയാനാകാതെ വരിക 

പാർക്കിൻസൺസ് രോഗത്തിന്റെ ഏറ്റവും ശ്രദ്ധേയമായ, ചലനവുമായി ബന്ധപ്പെട്ടതല്ലാത്ത ലക്ഷണമാണ് മണങ്ങൾ തിരിച്ചറിയാനുള്ള കഴിവ്  നഷ്ടപ്പെടുക എന്നത്. പാർക്കിൻസൺസ് രോഗം ഒരു വ്യക്തിയുടെ ചലനങ്ങളെ ബാധിക്കുന്നതിനു വളരെ വർഷങ്ങൾക്ക് മുൻപുതന്നെ ഇത് പ്രത്യക്ഷപ്പെടാം.

5. നിദ്രാരോഗങ്ങൾ 

പാർക്കിൻസൺസ് രോഗം ഒരു വ്യക്തിയുടെ ഉറക്കത്തെ ഗുരുതരമായി ബാധിക്കും. പാർക്കിൻസൺസ് രോഗം ഉള്ളവർ ഉറക്കവുമായി ബന്ധപ്പെട്ട അനേകം ബുദ്ധിമുട്ടുകൾ അനുഭവിക്കും. അതിൽ പ്രധാനമാണ്,

1. ഉറക്കമില്ലായ്മ (insomnia)

2. പകൽ സമയത്ത് അനുഭവപ്പെടുന്ന അമിതമായ ക്ഷീണം

3. അമിതമായ ഉറക്കം (narcolepsy)

4. കൂർക്കം വലി

6. ബാലൻസ് കുറയുക

ഒരു വ്യക്തിയുടെ ബാലൻസ് വിലയിരുത്തുന്നതിന് ഡോക്ടർമാർ പുൾ ടെസ്റ്റ് എന്ന ഒരു പരീക്ഷണം ചെയ്യും. പാർക്കിൻസൺസ് ഉണ്ടെന്ന് സംശയിക്കുന്ന ഒരാളുടെ ബാലൻസ് നഷ്ടമാവുന്ന രീതിയിൽ ഡോക്ടർ അവരുടെ തോളിൽ പിടിച്ച്  പിന്നോട്ട് വലിക്കും. അതിനുശേഷം അവർക്ക് ബാലൻസ് വീണ്ടെടുക്കാൻ എത്രനേരം വേണ്ടിവരുന്നു എന്ന് അറിയാനാണ് ഇങ്ങിനെ ചെയ്യുന്നത്. ആരോഗ്യവാനായ ഒരു വ്യക്തി ഒന്നോ രണ്ടോ ചുവടുകൾക്ക് ശേഷം ബാലൻസ് വീണ്ടെടുക്കും. എന്നാൽ പാർക്കിൻസൺസ് രോഗം ബാധിച്ചവർ ഇതിനായി  കൂടുതൽ ചുവടുകളും സമയവും എടുക്കും.

7. ഫേഷ്യൽ മാസ്കിങ്

മുഖംഭാവങ്ങൾ പ്രകടിപ്പിക്കുന്നതിന് പല സൂക്ഷ്മവും സങ്കീർണ്ണവുമായ പേശീപ്രവർത്തനങ്ങൾ ആവശ്യമാണ്. പാർക്കിൻസൺസ് രോഗമുള്ളവർക്ക് പലപ്പോഴും മുഖഭാവങ്ങൾ പ്രകടിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ഈ അവസ്ഥയെയെയാണ് ഫേഷ്യൽ മാസ്കിങ് എന്ന പറയുന്നത്.

8. ശബ്ദത്തിലെ മാറ്റങ്ങൾ

ഒരു വ്യക്തിയുടെ ശബ്ദത്തിന്റെ അളവിലും ഗുണത്തിലും വരുന്ന മാറ്റം പാർക്കിൻസൺസ് രോഗത്തിന്റെ മറ്റൊരു ആദ്യകാല സൂചനയാണ്. പ്രധാനമായും വരുന്ന മാറ്റങ്ങൾ, സംസാരം വളരെ സാവധാനത്തിൽ ആവുന്നത്, അല്ലെങ്കിൽ സാധാരണരീതിയിൽ സംസാരിച്ചു തുടങ്ങിയതിനു ശേഷം ശബ്ദം പതുക്കെയോ വ്യക്തമല്ലാത്തതോ ആയ രീതിയിലേക്ക് മാറുന്നത് എന്നിവയാണ്.

9. മലബന്ധം

മലബന്ധം പലതരം കാരണങ്ങൾകൊണ്ട് ഉണ്ടാകുന്ന ഒരു സാധാരണ പ്രശ്നമാണ്. പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട് വരുന്ന, ചലനങ്ങളുമായി ബന്ധമില്ലാത്ത ഒരു ലക്ഷണമാണ് മലബന്ധം. ചലനങ്ങളുമായി ബന്ധപ്പെട്ട  ലക്ഷണങ്ങൾ വികസിപ്പിക്കുന്നതിന് മുൻപുതന്നെ ഏകദേശം 25 ശതമാനം ആളുകൾക്കും മലബന്ധം  അനുഭവപ്പെടാറുണ്ട്.

10. ഭാരനഷ്ടം

പല കാരണങ്ങളാൽ പാർക്കിൻസൺസ് രോഗം ബാധിച്ച ആളുകൾക്ക് ശരീരഭാരം കുറയും. പാർക്കിൻസണുമായി ബന്ധപ്പെട്ട വിറയൽ പോലുള്ള ലക്ഷണങ്ങൾ ശരീരത്തിനു വേണ്ട  ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിച്ചേക്കാം. ചലങ്ങളുമായി ബന്ധമില്ലാത്ത ഗന്ധം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്, വിഷാദരോഗം, ദഹന പ്രശ്നങ്ങൾ മുതലയായവ ശരീരഭാരം കുറയാനുള്ള കാരണമാകാം.

Parkinson's disease is due to the loss of brain cells that produce dopamine

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/p6Uu6MWWtFFk2jIDDmmm0n1h9oog2t7zNUO3O8Ew): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/p6Uu6MWWtFFk2jIDDmmm0n1h9oog2t7zNUO3O8Ew): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/p6Uu6MWWtFFk2jIDDmmm0n1h9oog2t7zNUO3O8Ew', 'contents' => 'a:3:{s:6:"_token";s:40:"Idgh30sJlZXkZ1SYxhttVX0aW0itEN97BsPdIZDL";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newsdisease-news/546/10-early-signs-of-parkinsons-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/p6Uu6MWWtFFk2jIDDmmm0n1h9oog2t7zNUO3O8Ew', 'a:3:{s:6:"_token";s:40:"Idgh30sJlZXkZ1SYxhttVX0aW0itEN97BsPdIZDL";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newsdisease-news/546/10-early-signs-of-parkinsons-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/p6Uu6MWWtFFk2jIDDmmm0n1h9oog2t7zNUO3O8Ew', 'a:3:{s:6:"_token";s:40:"Idgh30sJlZXkZ1SYxhttVX0aW0itEN97BsPdIZDL";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newsdisease-news/546/10-early-signs-of-parkinsons-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('p6Uu6MWWtFFk2jIDDmmm0n1h9oog2t7zNUO3O8Ew', 'a:3:{s:6:"_token";s:40:"Idgh30sJlZXkZ1SYxhttVX0aW0itEN97BsPdIZDL";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/newsdisease-news/546/10-early-signs-of-parkinsons-disease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21