×

ഓട്ടിസം: മാതാപിതാക്കൾക്ക് ശ്രദ്ധിക്കാനേറെയുണ്ട്

Posted By

IMAlive, Posted on April 26th, 2019

Tips for Parenting A Child With Autism

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

തങ്ങളുടെ കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന് മനസ്സിലായാൽ എന്തൊക്കെ ചെയ്യണമെന്നും ചെയ്യരുതെന്നും പല മാതാപിതാക്കൾക്കും അറിയില്ല. ഓട്ടിസമെന്നത് ഒരു രോഗമല്ലെന്നും ഒരു അവസ്ഥയാണെന്നുമുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. മരുന്നുകൊണ്ടു മാറ്റാനാകുന്ന ഒന്നല്ല അത്. ഓട്ടിസമുള്ളവർക്ക് കൃത്യവും ആസൂത്രിതവുമായ പരിശീലനമാണ് ആവശ്യം. അത് ലഭിക്കണമെങ്കിൽ ഓട്ടിസത്തെപ്പറ്റി മനസ്സിലാക്കുന്നതിനോടൊപ്പംതന്നെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെപ്പറ്റിയും മാതാപിതാക്കൾ മനസ്സിലാക്കിയിരിക്കണം. 

ഏഴു കുട്ടികളുടെ അമ്മയായ ലിസ സ്മിത്തിന്റെ രണ്ടുമക്കൾ ഭിന്നശേഷിക്കാരാണ്. അതിലൊരാൾക്ക് ഓട്ടിസവുമാണ്. ടെയ്റ്റ് എന്ന തന്റെ മകന് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്തു ചെയ്യണമെന്നോ ചെയ്യരുതെന്നോ ആ അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ല. പിന്നീട് സ്വാനുഭവത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത അറിവ് ലിസ സ്മിത്ത് പൊതുസമൂഹവുമായി തന്റെ ബ്ലോഗിലൂടെ പങ്കുവച്ചിട്ടുണ്ട്. ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കൾ അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണിത്. മറ്റുള്ളവരും ഇത് മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം, തങ്ങൾക്കുണ്ടാകുന്ന കുട്ടിക്ക് ഓട്ടിസം പോലുള്ള അവസ്ഥയുണ്ടായാൽ എന്തൊക്കെ ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള ബോധ്യമുണ്ടാകാൻ ഇത് അവരെ സഹായിക്കും. 

ഭയപ്പെടരുത്: കുട്ടിക്ക് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞാൽ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്. കഴിയുന്നതും ശാന്തരാകുക. വായിക്കുക. സ്വയം ചോദ്യങ്ങൾ ചോദിക്കുക. മനസ്സിലാക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങളിലേക്ക് സ്വയം പെട്ടെന്ന് എത്താതിരിക്കുക. സകല ഡോക്ടർമാരേയും തെറാപ്പിസ്റ്റുകളേയും, ഉപദേശകരേയും ഓടിനടന്നു കാണരുത്. 

സ്വയം ശപിക്കരുത്: ഓട്ടിസത്തേക്കാൾ മോശമായ ധാരാളം കാര്യങ്ങൾ വേറേയുണ്ട്. ചുറ്റിനുമുള്ള സമൂഹത്തിലേക്ക് കണ്ണുതുറന്നു നോക്കുക. പല ദുരന്താവസ്ഥകളും ആളുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കുക. എന്നിട്ട് നിങ്ങളുടേതായ തീരുമാനമെടുക്കുക. കുട്ടിയെ ശരിയായ പാതയിലൂടെ നയിക്കേണ്ട കടമ നിങ്ങളുടേതാണ്.

മറക്കരുത്, പൊന്നോമനയെ: അവനോ അവളോ ആകട്ടെ, അത് നിങ്ങളുടെ കുട്ടിയാണ്. നിലവിലെ അവസ്ഥയിൽ പെട്ടുപോകാതിരിക്കാനും ഭാവിയെ ഓർത്ത് ആശങ്കപ്പെടാതിരിക്കാനും ശ്രദ്ധിക്കുക. നിങ്ങൾ ഒന്നാമതായി നിങ്ങളുടെ കുട്ടിയുടെ രക്ഷാതാവാണ്. അധ്യാപകരും ചികിൽസകരുമാകുന്നത് രണ്ടാമത്തെ കാര്യമാണ്. 

അസ്വസ്ഥരാകരുത്: കുട്ടിയുടെ ഓട്ടിസത്തിനെതിരെ ഒന്നും ചെയ്യാൻ നിങ്ങൾക്കാകില്ല. നിങ്ങളുടെ കുട്ടി പൊതുവിടത്തിലോ മറ്റുള്ളവർക്കിടയിലോ അസാധാരണമായി പ്രവർത്തിച്ചേക്കും. ഉത്തരം നൽകാനാകാത്ത ചോദ്യം ചോദിക്കാനും ചിലപ്പോൾ ഒന്നും മിണ്ടാതിരിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കുട്ടിക്ക് അച്ചടക്കമില്ലെന്ന് മറ്റുള്ളവർക്ക് തോന്നിയേക്കാം. ഓട്ടിസത്തെപ്പറ്റി വേണ്ടത്ര അറിവില്ലാത്തവർ നിങ്ങളെ അസ്വസ്ഥപ്പെടുത്തിയേക്കാം. അതൊക്കെ സ്വാഭാവികമാണ്. അതിൽ പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

ഒറ്റപ്പെടരുത്: കുട്ടിക്ക് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞാൽ പലരും തങ്ങളിലേക്ക് ഒതുങ്ങിക്കൂടാനും സ്വയം ഒറ്റപ്പെടാനും ശ്രമിക്കാറുണ്ട്. അത് പാടില്ല. ഇതേ അവസ്ഥയിലൂടെ സഞ്ചരിക്കുന്നവരെ കണ്ടെത്തി അവരുടെ അനുഭവങ്ങൾ മനസ്സിലാക്കുക. നിങ്ങളെ സഹായിക്കാനാകുന്ന ഒട്ടേറെ കൂട്ടായ്മകളുണ്ട്. അവരുമായി ചേരുക. പരസ്പരം സഹായിച്ചും അനുഭവങ്ങൾ പങ്കുവച്ചും മുന്നോട്ടുപോകുക.

മറ്റു കുട്ടികൾ അസംതൃപ്തരാകരുത്: നിങ്ങൾക്ക് വേറേയും കുട്ടികളുണ്ടെങ്കിൽ അവർക്കു നൽകുന്നതിനേക്കാള്‍ ശ്രദ്ധ ഓട്ടിസമുള്ള കുട്ടിക്ക് നൽകേണ്ടത് ആവശ്യമാണ്. ഇത് മറ്റു കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അതോടൊപ്പം മറ്റു കുട്ടികളും നിങ്ങൾക്ക് എത്രമാത്രം പ്രാധാന്യമുള്ളവരാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഓട്ടിസമുള്ള കുട്ടിക്കായി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കുക. അവരുടെ പ്രവർത്തനങ്ങളിലാകട്ടെ പലപ്പോഴും ഓട്ടിസമുള്ള കുട്ടിക്ക് പങ്കെടുക്കാനായെന്നു വരില്ല. എന്തായാലും ഓട്ടിസമുള്ള കുട്ടിക്കു ചുറ്റും മാത്രമായി ഒതുങ്ങരുത് നിങ്ങളുടെ കുടുംബജീവിതം. 

സന്തോഷമില്ലാതാകരുത്: ഓട്ടിസമുള്ള കുട്ടിയുണ്ടെന്നു കരുതി ജീവിതത്തിലെ സന്തോഷം ഇല്ലാതാകുന്നില്ല. നർമബോധമുള്ളത് എപ്പോഴും ഗുണം ചെയ്യും. ഓട്ടിസമുണ്ടെങ്കിലും ഇല്ലെങ്കിലും കുട്ടികൾ രസകരമായ കുസൃതികളിൽ ഏർപ്പെടുകതന്നെ ചെയ്യും. അതാസ്വദിക്കുക. നിങ്ങളുടെ കുടുംബത്തിലെ കളിചിരികളെ ഓട്ടിസം അപഹരിക്കാൻ അനുവദിക്കരുത്

സ്വപ്‌നങ്ങൾ അസ്തമിക്കരുത്: ഒട്ടേറെ സ്വപ്‌നങ്ങളും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും നിങ്ങളിലുണ്ടാകും. കുട്ടിക്ക് ഓട്ടിസം കണ്ടെത്തിക്കഴിഞ്ഞാൽ അവയൊന്നും ഇല്ലാതാകരുത്. നിങ്ങൾക്കുവേണ്ടിയും കുട്ടികൾക്കുവേണ്ടിയും ഭാവിയെപ്പറ്റി സ്വപ്‌നം കാണുന്നത് തുടരുകതന്നെ വേണം. കുട്ടിക്ക് പ്രായമാകുമ്പോൾ അവയിൽ ചിലതൊക്കെ നടന്നില്ലെന്നു വരാം. അപ്പോൾ അവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. നിങ്ങളുടെ കുട്ടിക്ക് സാധ്യമാകുന്നതിന്റെ പരമാവധിയിലെത്തിച്ചേരാനുള്ള പ്രചോദനം നൽകിക്കൊണ്ടേയിരിക്കുക.

വിധിയെ പഴിക്കരുത്: ഓട്ടിസമുള്ള കുട്ടി ജനിച്ചുവെന്നു കരുതി വിധിയെ പഴിക്കരുത്. കുട്ടികൾക്ക് ഓട്ടിസമുണ്ടെന്ന് വ്യക്തമായതോടെ തങ്ങൾ കൂടുതൽ ക്ഷമയുള്ളവരും ആളുകളെ കൂടുതലായി മനസ്സിലാക്കാൻ കഴിവുള്ളവരുമായി മാറിയിട്ടുണ്ടെന്ന് പല മാതാപിതാക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അനാവശ്യ ചർച്ചകൾ വേണ്ട: നിങ്ങൾക്ക് പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുള്ളപ്പോൾ അനാവശ്യമായ ചർച്ചകള്‍ക്കായി സമയം കളയരുത്. നിങ്ങളുടെ കുട്ടികളിലും അവരുടെ ആവശ്യങ്ങളിലുമായിരിക്കണം ശ്രദ്ധയും ഊർജ്ജവും സമയവും ചെലവഴിക്കേണ്ടത്. അനാവശ്യ ചർച്ചകൾ നിങ്ങളെ ഒരിടത്തും എത്തിക്കില്ല. നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമുണ്ടെന്നത് മറ്റുള്ളവരെ ബാധിക്കുന്ന കാര്യമല്ല, അത് നിങ്ങളുടെ കാര്യം മാത്രമാണ്. നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമുണ്ടെന്നകാര്യം മറ്റുള്ളവരോട് വെളിപ്പെടുത്തണോ അതോ നിങ്ങളുടെ വീട്ടിൽ മാത്രം അറിഞ്ഞാൽ മതിയോ എന്നതും നിങ്ങളുടെ മാത്രം തീരുമാനമാണ്. അനാവശ്യ ചർച്ചകൾ വേർതിരിവുകളുണ്ടാക്കാനേ സഹായിക്കൂ. അതിലകപ്പെടരുത്, നിങ്ങളുടെ സമയം വളരെയേറെ വിലപ്പെട്ടതാണ്.

Children with autism spectrum disorder often respond well to positive reinforcement

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/3JnsiavHItzHfQTfncTpdVFDBahZ8IAl3iKR416e): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/3JnsiavHItzHfQTfncTpdVFDBahZ8IAl3iKR416e): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/3JnsiavHItzHfQTfncTpdVFDBahZ8IAl3iKR416e', 'contents' => 'a:3:{s:6:"_token";s:40:"NPNqRAo9LNXjivkKvvi6vt5RcLCZ1gry99lzCc5q";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/newsdisease-news/610/tips-for-parenting-a-child-with-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/3JnsiavHItzHfQTfncTpdVFDBahZ8IAl3iKR416e', 'a:3:{s:6:"_token";s:40:"NPNqRAo9LNXjivkKvvi6vt5RcLCZ1gry99lzCc5q";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/newsdisease-news/610/tips-for-parenting-a-child-with-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/3JnsiavHItzHfQTfncTpdVFDBahZ8IAl3iKR416e', 'a:3:{s:6:"_token";s:40:"NPNqRAo9LNXjivkKvvi6vt5RcLCZ1gry99lzCc5q";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/newsdisease-news/610/tips-for-parenting-a-child-with-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('3JnsiavHItzHfQTfncTpdVFDBahZ8IAl3iKR416e', 'a:3:{s:6:"_token";s:40:"NPNqRAo9LNXjivkKvvi6vt5RcLCZ1gry99lzCc5q";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/newsdisease-news/610/tips-for-parenting-a-child-with-autism";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21