Posted By
Dr. Abraham Varghese, IMA Kerala State President
Dr.P Gopikumar, IMA State Secretary
അടിയന്തര സേവനങ്ങൾ ഒഴികെയുള്ള മുഴുവൻ മേഖലകളും സംസ്ഥാനമാകെ ഉടൻ അടച്ചിടണമെന്ന് IMA ആവശ്യപ്പെട്ടു.
കൊറോണ രോഗം സമൂഹ വ്യാപനത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തിൽ ശക്തമായ നടപടികൾ ആവശ്യമാണ്.
ഹോം ക്വാരൻടൈൻ കർശനമാക്കണം.
രോഗം കണ്ടു പിടിക്കുവാനും, സ്ഥിരീകരിക്കാനുള്ള ടെസ്റ്റുകൾ കൂടുതലായി ചെയ്യാനുള്ള സംവിധാനങ്ങളും വേണം. വീഡിയോ കോൺഫറൻസിലൂടെ ഇന്ന് നടന്ന ഐ എം എ കേരള ശാഖയുടെ നേതൃയോഗം ഇക്കാര്യങ്ങൾ വിലയിരുത്തി. രോഗി പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും കൈ കൊള്ളണം.
IMA Kerala request Kerala government to move towards complete shut down to tackle Coronavirus spread