×

സ്ത്രീകളും മൂത്രാശയ രോഗങ്ങളും

Posted By

IMAlive, Posted on March 30th, 2019

Urinary tract infection in women causes symptoms

ലേഖിക : ഡോ. മിലി മോനി, ഗൈനക്കോളജിസ്റ്റ്

മൂത്രാശയ രോഗങ്ങൾ ഇപ്പോൾ സ്ത്രീകളിലും സ്‌കൂൾ കുട്ടികളിലും വർദ്ധിച്ചു രികയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രാശയ അണുബാധ. ശുചിത്വം ഇല്ലായ്മയാണ് ഇത്തരത്തിലുള്ള പകുതിയിലേറെ അസുഖങ്ങൾക്കും കാരണം.

രോഗകാരണം

നമ്മുടെ നാട്ടിലെ സ്ത്രീകളിൽ കൂടുതൽ പേരും വളരെ നേരം മൂത്രം പിടിച്ചു നിർത്തുന്ന ശീലമുള്ളവരാണ്‌. സ്ത്രീകളിൽ മൂത്രാശയ അണുബാധയ്ക്കു പ്രധാന കാരണം കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്. സ്ത്രീകളിൽ ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ അണുബാധ ഉണ്ടാകുവാനുള്ള കാരണം ഗർഭാശയത്തിലുള്ള ഇൻഫെക്ഷൻ ആണ്. സ്ത്രീകളിൽ കൂടുതലും പേരും യാത്രക്കിടയിൽ മൂത്രമൊഴിക്കാന്‍ മടിക്കുന്നവരാണ. വൃത്തിയുള്ള ടോയ്‌ലറ്റുകളുടെ അഭാവമാണ് കാരണം. മൂത്രശങ്ക തടുക്കാനായി കഴിയുന്നത്ര സമയം വെള്ളം കുടിക്കാതിരിക്കാനും ഇവര്‍ ശ്രമിക്കും. കൂടാതെ ആർത്തവകാലത്തു സാനിറ്ററി നാപ്കിൻ മാറ്റാതെ ഒരെണ്ണം തന്നെ ദീർഘനേരം ഉപയോഗിക്കുന്നതും അണുബാധയ്ക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. കിഡ്‌നിയിലെ സ്റ്റോണും മൂത്രനാളികളിൽ ഉണ്ടാകുന്ന ടിബിയും അണുബാധയ്ക്കു കാരണമാകാറുണ്ട്.

രോഗലക്ഷണങ്ങൾ

മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നൽ,മൂത്രം  ഒഴിക്കുന്നതിനു മുമ്പോ ഒഴിച്ചതിനുശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റിൽ വേദന, മൂത്രത്തിൽ പഴുപ്പുണ്ടാകുക, മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരിക, മൂത്രം കലങ്ങി പോകുകയും രൂക്ഷമായ ദുർഗന്ധം ഉണ്ടാകുകയും, ഇടയ്ക്കിടെ കടുത്ത പനിയും ശരീരം വിറയ്ക്കലും ഉണ്ടാകുകയും ചെയ്യുക തുടങ്ങിയവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ആണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണുവാൻ മടി ക്കരുത്.

രോഗനിർണയവും ചികിത്സയും 

മൂത്രസഞ്ചിയിലുണ്ടാകുന്ന അണുബാധയും മൂത്രനാളിയിലെ അണുബാധയുമാണ് പ്രധാന മൂത്രാശ രോഗങ്ങൾ. മൂത്രാശയ  അണുബാധയ്ക്ക് പ്രധാന കാരണം ഇ-കോളി ബാക്ടീരിയയാണ്(Ecoli bacteria). മൂത്രസഞ്ചിയിൽ മാത്രമായി കാണുന്ന അണുബാധകൾക്ക് സിസ്റ്റൈറ്റിസ് എന്നാണ് പറയപ്പെടുന്നത്. അണുബാധ ഉള്ളിലേക്കു വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുകയും പൈലോനെഫ്രൈറ്റിസ്(Pyelonephritis) എന്ന അവസ്ഥയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണുകയും മൂത്രപരിശോധന നടത്തുകയും വേണം. ലഘുവായ പരിശോധനയിലൂടെ മിക്കയിനം അണുബാധയും കണ്ടുപിടിക്കുവാൻ സാധിക്കും. കൂടുതലായി രോഗനിർണയം നടത്തേണ്ടപ്പോൾ മൂത്രം കൾച്ചർ ചെയ്തു പരിശോധിക്കേണ്ടതായി വരും. മൂത്രപരിശോധനയ്ക്കു വേണ്ടി സാമ്പിൾ എടുക്കുമ്പോൾ ശുചിത്വം പാലിക്കണം. മൂത്രം ഒഴിച്ചുതുടങ്ങി പകുതിയോളമാകുമ്പോഴാണു അണുബാധരഹിതമായ ചെറിയ കുപ്പിയിലേക്കു മൂത്രം എടുക്കേണ്ടത്. ഈ രോഗം ഉള്ളവർ കൃത്യമായ കാലയളവിൽ ഡോക്ടർ പറയുന്ന സമയം വരെ ആന്റിബയോട്ടിക്‌സ് കഴിക്കാൻ ശ്രദ്ധിക്കണം.

 സാധാരണയായി അണുബാധയ്ക്ക് 5-7 ദിവസം വരെ ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടിവരും. രോഗം വൃക്കയിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കിൽ രണ്ടുമൂന്നു ആഴ്ച വരെ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടതായി വരും. മരുന്നു കഴിച്ചു പൂർണ്ണമായി മാറിയാലും വീണ്ടും വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ഗർഭകാലത്ത് മൂത്രാശയ അണുബാധയുണ്ടാകുന്നത് സാധാരണയാണ്. ഹോർമോൺ നിലകളിൽ ഇടയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ ആണ് ഇതിനു പ്രധാന കാരണം. ഈ സമയത്ത് ഡോക്ടറുടെ ഉപദേശപ്രകാരമേ മരുന്നുകൾ കഴിക്കാവൂ. വേണ്ടത്ര വെള്ളം കുടിച്ചും ശരിയായ വിശ്രമവും ആവശ്യമാണ്. 

മുൻകരുതൽ

ധാരാളം വെള്ളം കുടിക്കുകയാണ് മൂത്രാശയ അണുബാധ ഒഴിവാക്കുവാനുള്ള പ്രധാന വഴി. ആർത്തവസമയത്തു കുറഞ്ഞത് മൂന്നു ലിറ്റർ വെള്ളമെങ്കിലും  കുടിച്ചിരിക്കണം. മൂത്രം ഒഴിക്കുവാൻ തോന്നിയാൽ കൂടുതൽ സമയം പിടിച്ചുവയ്ക്കാതിരിക്കുക. യാത്രാവേളയിൽ ടോയ്‌ലറ്റിൽ പോകുവാൻ മടി കാണിക്കരുത്. ടോയ്‌ലറ്റിൽ പോയ ശേഷം മുന്നിൽ നിന്നു പിന്നിലേക്കു വെള്ള മൊഴിച്ചു കഴുകുക. സാനിറ്ററി നാപ്കിൻ കൃത്യമായ ഇടവേളകളിൽ മാറ്റുവാൻ ശ്രദ്ധിക്കുകയും വേണം. ലൈംഗിക ബന്ധത്തിൽ ശരിയായ ശുചിത്വം പാലിക്കണം.

Some women experience them regularly (called recurrent UTIs) and can be painful

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ahJbmyTn70KJ5QBhRrp1ryC5KcLZD5aNjkNozHZu): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ahJbmyTn70KJ5QBhRrp1ryC5KcLZD5aNjkNozHZu): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ahJbmyTn70KJ5QBhRrp1ryC5KcLZD5aNjkNozHZu', 'contents' => 'a:3:{s:6:"_token";s:40:"haqPHevJBYWtXv1dmbVOGSnzg29ptNXaDS6Evyqw";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/womens-health/355/urinary-tract-infection-in-women-causes-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ahJbmyTn70KJ5QBhRrp1ryC5KcLZD5aNjkNozHZu', 'a:3:{s:6:"_token";s:40:"haqPHevJBYWtXv1dmbVOGSnzg29ptNXaDS6Evyqw";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/womens-health/355/urinary-tract-infection-in-women-causes-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ahJbmyTn70KJ5QBhRrp1ryC5KcLZD5aNjkNozHZu', 'a:3:{s:6:"_token";s:40:"haqPHevJBYWtXv1dmbVOGSnzg29ptNXaDS6Evyqw";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/womens-health/355/urinary-tract-infection-in-women-causes-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ahJbmyTn70KJ5QBhRrp1ryC5KcLZD5aNjkNozHZu', 'a:3:{s:6:"_token";s:40:"haqPHevJBYWtXv1dmbVOGSnzg29ptNXaDS6Evyqw";s:9:"_previous";a:1:{s:3:"url";s:84:"http://imalive.in/womens-health/355/urinary-tract-infection-in-women-causes-symptoms";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21