×

പ്രമേഹരോഗികളിലെ ഗർഭധാരണം : ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Posted By

IMAlive, Posted on November 6th, 2019

Pregnancy if You Have Diabetes by dr sangeetha k p

ലേഖിക :ഡോ. സംഗീത കെ.പി , ഗൈനക്കോളജിസ്റ്റ്  

ആരോഗ്യമുള്ള ഒരു കുഞ്ഞ് ഓരോ അമ്മയുടെയും എറ്റവും വലിയ സ്വപ്നമാണ്. പൂർണ്ണ ആരോഗ്യമുള്ള അമ്മയിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുകയുള്ളൂ. ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ഗർഭകാലത്തു അമ്മയ്ക്കുണ്ടാകുന്ന പ്രമേഹം.പ്രമേഹമുള്ളവർ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നതിനു മുൻപേ ഒരു ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്. ഇവരിൽ എച്ച്ബി എ1സി (Hb A1c) എന്ന രക്തപരിശോധന ചെയ്യുന്നത് കഴിഞ്ഞ മൂന്നു മാസങ്ങളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമായിരുന്നോ എന്ന് മനസ്സിലാക്കാൻ സാധിക്കും. അളവ് നിയന്ത്രണവിധേയമായതിനുശേഷം ഗർഭം ധരിച്ചാൽ അമ്മയ്ക്കും കുഞ്ഞിനും ഉള്ള ബുദ്ധിമുട്ടുകൾവലിയൊരു പരിധി വരെ ഇല്ലാതാക്കാം.

ദീർഘകാലമായി പ്രമേഹരോഗ ബാധിതരാണെങ്കിൽ ഗർഭധാരണത്തിന് മുമ്പ് ഹൃദയത്തിന്റെയും വൃക്കകളുടെയും കണ്ണുകളുടെയും ഞരമ്പുകളുടെയും പ്രവർത്തനം സാധാരണ നിലയിൽ ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഇൻസുലിൻ ഗർഭധാരണത്തിന് മുമ്പ് എടുത്തു തുടങ്ങുന്നത് ആരോഗ്യ പൂർണമായ ഗർഭാവസ്ഥക്ക് അത്യന്താപേക്ഷിതമാണ്.

പ്രസവസമയത്തെ പ്രശ്‌നങ്ങൾ

പ്രമേഹം നിയന്ത്രണവിധേയമാണെങ്കിൽ ശിശു പൂർണ്ണവളർച്ച എത്തിയതിനു ശേഷം പ്രസവം നടത്തുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്. എന്നാൽ പ്രമേഹം നിയന്ത്രണ വിധേയമല്ലാതിരിക്കുക, ഗർഭസ്ഥശിശുവിന് വലിപ്പ കൂടുതൽ ഉണ്ടായിരിക്കുക തുടങ്ങിയ അവസരങ്ങളിൽ പൂർണ്ണവളർച്ച എത്തുന്നതിന് മുമ്പ് പ്രസവിപ്പിക്കേണ്ടതായി വരാം.

പ്രസവസമയത്ത് ഗർഭപാത്രത്തിന്റെ വികാസം ശരിയായ രീതിയിൽ നടക്കാതിരിക്കുക, കുഞ്ഞു മഷി കുടിക്കുക, കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ വ്യത്യാസ്സംവരിക എന്നിവ പ്രമേഹമുള്ള ഗർഭിണികളിൽ കൂടുതലായി കാണപ്പെടുന്നു. കുഞ്ഞിന്റെ തൂക്കം 4 കിലോഗ്രാമിനെക്കാൾ കൂടുതൽ ആണെങ്കിൽ സുഖപ്രസവം സാധ്യമല്ലാതായേക്കാം. ഇതിനാൽ സിസ്സേറിയന്റെ നിരക്ക് കൂടാനുംപ്രമേഹം കാരണമാകുന്നു.

പ്രസവശേഷം എന്തെല്ലാം ശ്രദ്ധിക്കണം?

ശിശുവിന്റെ തൂക്കം അസാധാരണമായി വർദ്ധിക്കുന്നതു കൊണ്ട് പ്രസവ സമയത്ത് അമ്മയുടെ ഗർഭാശയ മുഖത്തും യോനീനാളിയിലും മുറിവുകളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഗർഭം ധരിച്ച ശേഷം പ്രമേഹബാധിതരാവുന്നവരിൽ പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ എത്തുന്നതായാണ് കാണപ്പെടാറുള്ളത്. എന്നാൽ ആദ്യമേ പ്രമേഹമുള്ളവരിൽ ഇൻസുലിനോ ഗുളികയോ തുടർന്ന് ഉപയോഗിക്കേണ്ടതായി വരാം. പ്രസവശേഷം രണ്ടാമത്തെ ദിവസം രക്തപരിശോധന നടത്തുകയും തുടർചികിത്സയുടെ ആവശ്യം ഉണ്ടോ എന്നത് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. കൂടാതെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണ ക്രമീകരണവും വ്യായാമവും തുടർന്നും ഒരു ശീലമാക്കേണ്ടതാണ്.

പ്രസവശേഷം കുഞ്ഞിന്റെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് പോവുക, കുഞ്ഞിന് മഞ്ഞനിറം, കാൽസ്യത്തിന്റെ അളവ് കുറഞ്ഞ് പോവുക, ഹൃദയത്തിന്റെ തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങളും പ്രമേഹബാധിതരുടെ കുട്ടികളിൽ കൂടുതലായി കാണുന്നു. നവജാത ശിശുവിന്റെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറഞ്ഞു പോകാതിരിക്കുവാനുള്ള ഏറ്റവും വലിയ മുൻകരുതലാണ് പ്രസവിച്ച ഉടനെ കുഞ്ഞിന് മുലയൂട്ടുന്നത്. ഗർഭകാലയളവിൽ അമ്മമാർക്ക് പ്രമേഹം ഉണ്ടെങ്കിൽ ആ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ അവരിൽ അമിതവണ്ണം, രക്തസമ്മർദ്ദം, ഹൃദയാഘാതം, തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത കൂടുതലായാണ് കാണുന്നത്.

ആരോഗ്യപൂർണമായ ജീവിത ശൈലിയും സമയോചിതമായ രക്തപരിശോധനയും കൃത്യമായ രോഗ നിർണയവും വിദഗ്ദ്ധ സഹായത്തോടെയുള്ള ചികിത്സയും അമ്മയ്ക്കും കുഞ്ഞിനും പൂർണ ആരോഗ്യം ഉറപ്പു വരുത്തുന്നതിൽ നിർണായക ഘടകങ്ങളാണ്.

 

 

Women with diabetes will need to closely monitor their blood sugar levels during their pregnancy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KAApdgjoSizn6cqwlhGeH7aexizCTV2mY71TJp4v): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KAApdgjoSizn6cqwlhGeH7aexizCTV2mY71TJp4v): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KAApdgjoSizn6cqwlhGeH7aexizCTV2mY71TJp4v', 'contents' => 'a:3:{s:6:"_token";s:40:"5MXhMFMzd0LHfzgPMGjDqMVJ4Dab8LZRNG70OzBM";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/womens-health/916/pregnancy-if-you-have-diabetes-by-dr-sangeetha-k-p";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KAApdgjoSizn6cqwlhGeH7aexizCTV2mY71TJp4v', 'a:3:{s:6:"_token";s:40:"5MXhMFMzd0LHfzgPMGjDqMVJ4Dab8LZRNG70OzBM";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/womens-health/916/pregnancy-if-you-have-diabetes-by-dr-sangeetha-k-p";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KAApdgjoSizn6cqwlhGeH7aexizCTV2mY71TJp4v', 'a:3:{s:6:"_token";s:40:"5MXhMFMzd0LHfzgPMGjDqMVJ4Dab8LZRNG70OzBM";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/womens-health/916/pregnancy-if-you-have-diabetes-by-dr-sangeetha-k-p";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KAApdgjoSizn6cqwlhGeH7aexizCTV2mY71TJp4v', 'a:3:{s:6:"_token";s:40:"5MXhMFMzd0LHfzgPMGjDqMVJ4Dab8LZRNG70OzBM";s:9:"_previous";a:1:{s:3:"url";s:86:"http://imalive.in/womens-health/916/pregnancy-if-you-have-diabetes-by-dr-sangeetha-k-p";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21