×

കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാൻ 8 കാര്യങ്ങൾ

Posted By

IMAlive, Posted on March 4th, 2020

8 Ways to Reduce Obesity in Kids

News desk IMAlive
Edited by: IMAlive Editorial Team of Doctors 
 

മുൻപൊക്കെ കുട്ടികൾ ഇത്തിരി തടി കുറഞ്ഞാൽ രക്ഷിതാക്കൾക്ക് അപ്പോൾ തുടങ്ങും വേവലാതി. എന്നാൽ ഇന്ന് കാര്യങ്ങളിത്തിരി മാറിത്തുടങ്ങിയിട്ടുണ്ട്. അമിതവണ്ണം അത് കുട്ടികളിലായാലും മുതിർന്നവരിലായാലുംഅപകടമാണെന്ന് രക്ഷിതാക്കൾ മനസ്സിലാക്കിത്തുടങ്ങി. പക്ഷേ മാറിയ ജീവിതശൈലി കുട്ടികളെ അമിതവണ്ണമുള്ളവരാക്കി മാറ്റിക്കൊണ്ടേയിരിക്കുകയാണ്. കുട്ടികൾ ആരോഗ്യത്തോടെ വളരാൻ താഴെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കി നോക്കൂ.

അവര് കളിക്കട്ടെന്നേയ്…

കുട്ടികളെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ പുറത്തേയ്ക്ക് വിടുക. ഒരു മണിക്കൂർ ശരീരം അനങ്ങിയുള്ള വ്യായാമം ദിവസവും കുട്ടികൾക്ക് കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. രക്ഷിതാക്കളും പുറത്തിറങ്ങി വ്യായാമത്തിൽ ഏർപ്പെടുക, കുട്ടികളെയും അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. നീന്തലും സൈക്കിളിംഗും മെറ്റാബോളിസം ക്രമപ്പെടുത്താനും  മറ്റും നല്ലതാണ്.

ടിവി കണ്ടത് മതി

മൊബൈൽ, ടിവി ഉപയോഗം കുറയ്ക്കാൻ ശ്രദ്ധിക്കുക. ഇവയ്‌ക്കെല്ലാം കുട്ടികൾ അടിമപ്പെടുന്നത് മറ്റ് ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് അവരെ പുറകോട്ട് വലിക്കും. കൂടാതെ ഭക്ഷണശീലവും താളം തെറ്റാം.

കുറച്ച് കഴിപ്പിച്ച്‌ വിട്ടാൽ മതി

പുറത്തേക്ക് പോകുമ്പോൾ കുഞ്ഞിനെ ചെറിയൊരു സ്‌നാക്ക് കഴിപ്പിച്ച് ഇറക്കുക. വയറൊഴിഞ്ഞ് പുറത്തേയ്ക്ക് പോകുമ്പോൾ വഴിയിൽ കണ്ടതെല്ലാം കഴിക്കാനുള്ള ആഗ്രഹം അവരിലുണ്ടാകും,  ഇതൊഴിവാക്കാൻ ഇത്തരം ലഘുഭക്ഷണം സഹായിക്കും.

വീട് ബേക്കറിയാക്കേണ്ട

വീട്ടിൽ ബേക്കറി പലഹാരങ്ങൾ വാങ്ങിവയ്ക്കുന്നതും ചായയ്‌ക്കൊപ്പം അവ കുട്ടിക്ക് നൽകുന്നതും ഒഴിവാക്കുക. പുറത്ത് പോയി ട്രീറ്റ് കൊടുക്കുന്ന ഏർപ്പാടും അൽപം കുറയ്ക്കാം.ആരോഗ്യകരമായ മധുര പലഹാരങ്ങളും മറ്റും വീട്ടിൽ തന്നെ ഉണ്ടാക്കി മിതമായ അളവിൽ നൽകാം (ഉദാ റവ ലഡു, കാരറ്റ് ബർഫി)

ഫാസ്റ്റ്ഫുഡ് വേണ്ടേ വേണ്ട

വറുത്തും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ കുട്ടികൾക്ക് നൽകരുത്. പച്ചക്കറികളും, പഴങ്ങളും, ഇലക്കറികളും അടങ്ങിയ ആരോഗ്യപ്രദമായ ഭക്ഷണം ശീലമാക്കാം. മാംസാഹാരങ്ങൾ എണ്ണയിൽ വറുക്കാതെ ഗ്രിൽ ചെയ്തും വേവിച്ചും കഴിക്കാം. ഇതോടൊപ്പം കുട്ടിക്ക് മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഉണ്ടോയെന്നും പരിശോധിക്കണം.

നന്നായി വെള്ളം കുടിക്കുന്നുണ്ടല്ലോ അല്ലേ

കുട്ടികൾ നന്നായി വെലള്ളം കുടിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തണം. പ്രത്യേകിച്ച് എപ്പോഴും ഓടിനടക്കുന്ന കുട്ടികളുടെ കാര്യത്തിൽ.

പോയിക്കിടന്ന് ഉറങ്ങ് കൊച്ചേ

കുട്ടികൾക്ക് നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മൊബൈലും ടിവിയും നോക്കി നേരം വെളുപ്പിക്കാൻ അവരെ സമ്മതിക്കരുത്. ഗെയിം കളിക്കാനും മറ്റും ഒരളവ് വരെ മാത്രം സമയം നൽകുക. ഓർക്കുക നല്ല ആരോഗ്യത്തോടെയിരിക്കാനും ബുദ്ധിവികാസത്തിനും മതിയായ ഉറക്കം അത്യാവശ്യമാണ്‌.

പറഞ്ഞ് വഷളാക്കേണ്ട


കുറച്ച് തടിയുള്ള കുട്ടിയാണെങ്കിലും അക്കാര്യം എപ്പോഴും പറഞ്ഞ് അവരെ നിരാശരാക്കരുത്. അമിതവണ്ണം ഉണ്ടെങ്കിൽ അത് കുറയ്ക്കാനുള്ള വഴികൾ തേടുകയും പ്രാവർത്തികമാക്കുകയും ചെയ്യുക.

 

Parents can help prevent childhood obesity by providing healthy meals and snacks, daily physical activity, and nutrition

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/0TUpmjWKwHh8d6hygxacJwxHn7mdXrbZQ5l0V1ES): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/0TUpmjWKwHh8d6hygxacJwxHn7mdXrbZQ5l0V1ES): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/0TUpmjWKwHh8d6hygxacJwxHn7mdXrbZQ5l0V1ES', 'contents' => 'a:3:{s:6:"_token";s:40:"5qrl5AZtEjG1Fk28HBkI15uUcveNNlmqGF22wOSt";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/child-health-news/1035/8-ways-to-reduce-obesity-in-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/0TUpmjWKwHh8d6hygxacJwxHn7mdXrbZQ5l0V1ES', 'a:3:{s:6:"_token";s:40:"5qrl5AZtEjG1Fk28HBkI15uUcveNNlmqGF22wOSt";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/child-health-news/1035/8-ways-to-reduce-obesity-in-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/0TUpmjWKwHh8d6hygxacJwxHn7mdXrbZQ5l0V1ES', 'a:3:{s:6:"_token";s:40:"5qrl5AZtEjG1Fk28HBkI15uUcveNNlmqGF22wOSt";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/child-health-news/1035/8-ways-to-reduce-obesity-in-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('0TUpmjWKwHh8d6hygxacJwxHn7mdXrbZQ5l0V1ES', 'a:3:{s:6:"_token";s:40:"5qrl5AZtEjG1Fk28HBkI15uUcveNNlmqGF22wOSt";s:9:"_previous";a:1:{s:3:"url";s:73:"http://imalive.in/child-health-news/1035/8-ways-to-reduce-obesity-in-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21