×

റോഡിൽ കൂടി നടക്കുമ്പോൾ അപകടം ഒഴിവാക്കാൻ അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ

Posted By

IMAlive, Posted on January 27th, 2020

Safety tips for pedestrians article by dr rajeev jayadevan

ലേഖകൻ : ഡോ. രാജീവ് ജയദേവൻ
പ്രസിഡന്റ് ,ഐഎംഎ  കൊച്ചി

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നമ്മളിൽ പലരും നടക്കാനിറങ്ങാറുണ്ട്. പക്ഷേ വാഹനങ്ങൾ ഏറി വരുന്ന ഇക്കാലത്ത്  റോഡിൽ നടക്കുന്ന  ആളുകൾ പലപ്പോഴും അപകടങ്ങളിൽ പെടാറുണ്ട്. ഇത്തരം റോഡപകടങ്ങൾ ഇല്ലാതാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

1. പ്രഭാത സവാരിക്കായി കഴിവതും  ഗ്രൗണ്ടുകൾ, ട്രാഫിക് കുറഞ്ഞ റോഡുകൾ, നടപ്പാതകൾ എന്നിവിടങ്ങൾ തിരഞ്ഞെടുക്കുക.

2. റോഡുകളിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. ഇത് എതിരെ വരുന്ന വാഹനങ്ങളെ കാണാൻ ഉപകരിക്കും.

3. കഴിവതും വീതിയുള്ള, മാർക്കിംഗ് ഉള്ള റോഡുകൾ തിരഞ്ഞെടുക്കുക.

4. നാം വാഹനങ്ങളെ കണ്ടുന്നുണ്ടോ എന്നതു പോലെ പ്രധാനമാണ് വാഹനങ്ങൾ നമ്മെ കാണുന്നുണ്ടോഎന്നത് എന്നു മറക്കരുത്. പ്രത്യേകിച്ചും മഴയുള്ള സമയത്ത് വണ്ടിയുടെ വിൻഡ്ഷീൽഡിൽ കൂടി നോക്കിയാൽ ഇരുട്ടത്തു റോഡിൽ കൂടി നടക്കുന്നവരെ കാണാൻ നന്നേ ബുദ്ധിമുട്ടാണ് എന്നോർക്കണം.

5. അശ്രദ്ധരായോ ഉറക്കച്ചടവോടെയോ മദ്യപിച്ചോ ലൈസൻസില്ലാതെയോ വാഹനമോടിക്കുന്നവർ ഒരുപാടുണ്ട് നിർഭാഗ്യവശാൽ നമ്മുടെ നിരത്തുകളിൽ. അപകടം നടന്ന ശേഷം റോങ് സൈഡായിരുന്നു, അമിത വേഗതയായിരുന്നു എന്നൊക്കെ പറഞ്ഞു കുറ്റം മറ്റേയാളുടെ ആണെന്ന് തെളിയിച്ചതു കൊണ്ടൊന്നും നമ്മുടെ ആരോഗ്യമോ ജീവനോ രക്ഷപ്പെടുകയില്ല. അതു കൊണ്ട്  നാം സൂക്ഷിക്കുന്നത് നമുക്കു നല്ലത്.

6. നടക്കാനിറങ്ങുന്നവർ വെള്ള, മഞ്ഞ, ഇളം പച്ച തുടങ്ങിയ ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കുക. കറുത്ത നിറമുള്ള റോഡിൽ ഇളം നിറങ്ങൾ  നമുക്ക് നല്ല കോൺട്രാസ്റ്റ്  സാധ്യമാക്കുന്നു. റിഫ്‌ളക്‌റ്ററുകൾ ഉള്ള ഷൂസ് ഉപയോഗിക്കുന്നത് നന്നായിരിക്കും.

7. ഇളം നിറങ്ങൾ വെളിച്ചം റിഫ്ലക്ട് ചെയ്ത് നമ്മുടെ വിസിബിളിറ്റി വർദ്ധിപ്പിക്കുന്നു. തന്മൂലം വാഹനം ഓടിക്കുന്നവർക്ക് നമ്മെ പെട്ടെന്ന് കാണാൻ സാധിക്കുന്നു.

8. എന്നാൽ കറുപ്പ് നിറം വെളിച്ചത്തെ വലിച്ചെടുക്കുന്നു(absorb); അതുകൊണ്ടാണ് ദൂരെ നിന്നും മറ്റുള്ളവർക്ക് നമ്മെ കാണാൻ സാധിക്കാതെ വരുന്നത്. ഇത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്യാറുണ്ട്.

9. വെളിച്ചക്കുറവുള്ളപ്പോൾ  സവാരിക്കിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുക. ടോർച്ചിന്റെ വെളിച്ചം മൂലം റോഡിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാൽനടക്കാരെ എളുപ്പത്തിൽ കാണാൻ സാധ്യമാവുന്നു.

10. വളവ്, കവല, കടകൾ ഉള്ള ഇടങ്ങൾ  തുടങ്ങി വാഹനം അപ്രതീക്ഷിതമായി പെട്ടെന്ന് തിരിയാനും നിർത്താനും  മുന്നോട്ടെടുക്കാനും സാധ്യതയുള്ള സ്ഥലങ്ങളിൽ  കൂടുതൽ അപകടങ്ങൾ നടക്കാറുണ്ട്. ഇവിടങ്ങളിൽ അതീവ ശ്രദ്ധയോടെ നടക്കുക.

11. എപ്പോഴും മറ്റുള്ളവർക്കുകൂടി നമ്മളെ കാണാനുള്ള സാഹചര്യമുണ്ടാക്കി വേണം നടക്കാൻ. ഉദാഹരണത്തിന് പിന്നോട്ടെടുക്കുന്ന വാഹനത്തിന്റെ പിന്നിൽ കൂടി ധൃതിയിൽ ക്രോസ്സ് ചെയ്താൽ വാഹനമോടിക്കുന്ന ആൾ നമ്മെ കാണണമെന്നില്ല എന്നോർക്കുക. ഇത്തരം ഘട്ടങ്ങളിൽ അൽപം ക്ഷമ എറെ ഗുണം ചെയ്യും.

12. ബസ് പോലെ വലിയവാഹനങ്ങൾക്ക് വലിയ blind spot ഉണ്ടാവും എന്നോർക്കുക. വണ്ടിക്കുള്ളിൽ ഇരിക്കുന്ന ഡ്രൈവർക്ക് കാണാൻ സാധിക്കാത്ത ഇടങ്ങളെ ബ്ലൈൻഡ് സ്പോട്ട് എന്നു വിളിക്കുന്നു. അതു കൊണ്ട് വലിയ വാഹനങ്ങളുടെ വളരെ അടുത്തു കൂടി നടന്നാൽ ഡ്രൈവർ നമ്മെ കാണുകയില്ല.

13. നടക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് അശ്രദ്ധ മൂലം അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം.

14. ഒഴിഞ്ഞ സ്ഥലത്തു കൂടി ഒറ്റയ്ക്കുള്ള സവാരി, നമുക്ക് എന്തെങ്കിലും അത്യാഹിതം വന്നാൽ അടിയന്തിര സഹായം ലഭിക്കുന്നതു വൈകാൻ ഇടയാക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ടും നടക്കുമ്പോൾ
കൂടെ ഒരു സുഹൃത്തുള്ളത് നല്ലതാണ്. പക്ഷേ, തമ്മിൽ സംസാരിച്ച് തമാശകൾ പറഞ്ഞ് എല്ലാം മറന്ന് റോഡിലൂടെ നടക്കുന്നത് അശ്രദ്ധ മൂലം അപകടത്തിന് വഴിയൊരുക്കാനും മതി

Morning walk

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jnvpVHHybFUQjYpoEX0YdTRlxNQ1XV4BfdPIvso3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jnvpVHHybFUQjYpoEX0YdTRlxNQ1XV4BfdPIvso3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jnvpVHHybFUQjYpoEX0YdTRlxNQ1XV4BfdPIvso3', 'contents' => 'a:3:{s:6:"_token";s:40:"8yVeigG6ApS2DwTjVUMR7Gmkrz5nQMHPeL9BY1Ov";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/health-and-wellness/1009/safety-tips-for-pedestrians-article-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jnvpVHHybFUQjYpoEX0YdTRlxNQ1XV4BfdPIvso3', 'a:3:{s:6:"_token";s:40:"8yVeigG6ApS2DwTjVUMR7Gmkrz5nQMHPeL9BY1Ov";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/health-and-wellness/1009/safety-tips-for-pedestrians-article-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jnvpVHHybFUQjYpoEX0YdTRlxNQ1XV4BfdPIvso3', 'a:3:{s:6:"_token";s:40:"8yVeigG6ApS2DwTjVUMR7Gmkrz5nQMHPeL9BY1Ov";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/health-and-wellness/1009/safety-tips-for-pedestrians-article-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jnvpVHHybFUQjYpoEX0YdTRlxNQ1XV4BfdPIvso3', 'a:3:{s:6:"_token";s:40:"8yVeigG6ApS2DwTjVUMR7Gmkrz5nQMHPeL9BY1Ov";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/health-and-wellness/1009/safety-tips-for-pedestrians-article-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21