×

പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ

Posted By

IMAlive, Posted on August 29th, 2019

Quick Tips for Successful Exam Preparation by Dr Arun B Nair

ലേഖകൻ : ഡോ. അരുൺ ബി. നായർ

പരീക്ഷയെ പരീക്ഷ മാത്രമായി കാണാൻ ചില കാര്യങ്ങൾ ശീലമാക്കാം.

ഏകാഗ്രതയോടെ പഠിക്കാം 

പഠിക്കാൻ ശ്രമിക്കുമ്പോൾ മനസ്സിലേക്കു മറ്റു പല ചിന്തകളും കയറിവരുന്നു. പഠിക്കുമ്പോൾ ഉറക്കം വരുന്നു, ഇടയ്ക്കിടെ എണീറ്റു പോകാൻ തോന്നുന്നു തുടങ്ങിയ പ്രയാസങ്ങൾ പല കുട്ടികളും പറയാറുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പലരുടെയും അവസാനവട്ട തയ്യാറെടുപ്പുകൾക്ക വിഘാതമാകാറുണ്ട്. ഒരു മുറിയിൽ നാം പഠിക്കാനിരിക്കുമ്പോൾ പലതരം കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളുമൊക്കെ നമ്മുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കും. ഇവയിൽ നിന്നൊക്കെ മനസ്സിനെ അകറ്റേണ്ടിവരും. പഠനത്തിലേക്ക് കേന്ദ്രീകരിക്കാൻ ഇത്തരത്തിൽ ചുറ്റുപാടുമുള്ള സംവേദനങ്ങളെ ഒഴിവാക്കി ഒരു സംഗതിയിലേക്ക് ഇന്ദ്രിയങ്ങളെ കേന്ദ്രീകരിക്കാനുള്ള കഴിവാണ് ശ്രദ്ധ. ദീർഘനേരം ഒരു സംഗതിയിലേക്ക് ഇങ്ങനെ കേന്ദ്രീകരിക്കാനുള്ള കഴിവാണ് ഏകാഗ്രത.

പഠനത്തിൽ ഏകാഗ്രത കൈവരിക്കാൻ സഹായിക്കുന്ന ഒരു വ്യായമമാണ് 'ടൈംപീസ് വ്യായാമം'(Timepiece exercise). ഒരു ടൈംപീസ് അല്ലെങ്കിൽ ക്ലോക്ക് മേശപ്പുറത്ത് വയ്ക്കുക. അതിന്റെ സെക്കൻഡ് സൂചിയിലേക്കു തന്നെ ദീർഘനേരം ശ്രദ്ധിക്കുക. തുടർച്ചയായി അഞ്ചുമിനിറ്റെങ്കിലും, എന്നും വൈകിട്ട് ഇത് പരിശീലിക്കണം. ചലിക്കുന്ന സെക്കന്റ് സൂചികയിലേക്ക് ശ്രദ്ധിക്കുമ്പോൾ, മനസ്സ് മറ്റു ശബ്ദതയിലേക്ക് പതറിപ്പോകാമെങ്കിലും, ഉടൻതന്നെ മനസ്സിനെ സൂചിയുടെ ചലനത്തിലേക്ക് മടക്കിക്കൊണ്ടുവരാം.

ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ലഘുവ്യായാമമാണ് 'മനോനിറവ് ശ്വസനം'. ഉത്കണ്ഠ കുറയ്ക്കാനും ഈ വ്യായാമം സഹായകമാണ്. ഒരു കസേരയിൽ നിവർന്നിരിക്കുക. തലയും കഴുത്തും നട്ടെല്ലും ഒരു നേർരേഖയിൽ വരുന്ന രീതിയിലായിരിക്കണം ഇരിക്കേണ്ടത്. പാദങ്ങൾ ചേർ ത്തുവയ്ക്കാം. കണ്ണുകൾ അടയ്ക്കാം. ഇടതു കൈ നെഞ്ചിലേക്കും വലതുകൈ വയറിന്റെ നടുക്കോട്ടും വയ്ക്കാം. സാധാരണരീതിയിൽ രണ്ടു മൂക്കിലൂടെയും ശ്വാസം സാവധാനം അകത്തോട്ടു വലിച്ചു പതിയെ വിടാം. ശ്വസനത്തിലേക്കു തന്നെ പൂർണ്ണമായും ശ്രദ്ധിക്കാം. മൂക്കിലൂടെ കാറ്റ് അകത്തേക്കൊഴുകി പതിയെ വന്ന് നെഞ്ചിലേക്കു നിറയുന്നത് അറിയാം. തിരിച്ച് കാറ്റ് മുകളിലേക്ക് ഒഴുകിവരുന്നതും അറിയാം. മനസ്സ് മറ്റെന്തെങ്കിലും ചിന്തകളിലേക്ക് മാറി േപ്പായാൽ ഉടൻ തന്നെ ശ്രദ്ധ ശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരിക. പഠിക്കാൻ തുടങ്ങുന്നതിനു മുൻപ് ദിവസേന വൈകിട്ട് 15 മിനിറ്റ് തുടർച്ചയായി ഇതു ചെയ്യുക. ഏകാഗ്രത  ക്രമേണ കൂടിവരുന്നതായി കാണാം.

പരീക്ഷപ്പേടി മറികടക്കാം

നന്നായി പഠിക്കുന്ന ചില കുട്ടികൾ പോലും പരീക്ഷയെ വല്ലാതെ ഭയപ്പെടുന്നതായി കണ്ടുവരുന്നു. പരീക്ഷയുടെ തലേന്ന് തെല്ലും മറക്കാതെ, പിറ്റേന്നു രാവിലെ ഭക്ഷണം പോലും കഴിക്കാതെയാകും ഇവർ പരീക്ഷയെഴുതാൻ പോകുന്നത്. പരീക്ഷാഹാളിൽ ചെന്നിരിക്കുമ്പോൾ പഠിച്ചതൊന്നും ഓർക്കാനാകാതെ വെപ്രാളപ്പെട്ട് തളർന്നുപോകുന്ന അവസ്ഥയായിരിക്കും ഇവരിൽ പലർക്കും സംഭവിക്കുന്നത്.  പരീക്ഷയുടെ തലേന്നുപോലും ചുരുങ്ങിയത് ആറുമണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പകൽസമയ ത്ത് പഠിച്ചു മനസ്സിലാക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ വ്യക്തമായി പതിയാൻ ഇതാവശ്യമാണ്.പരീക്ഷയുടെയന്ന് രാവിലെ നന്നായി ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. അല്ലാത്തപക്ഷം പരീക്ഷ എഴുതുന്നതിനിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞ് അസ്വസ്ഥതയുണ്ടാകാം. പരീക്ഷ ഒരു ഭീകരസംഭവമാണെന്ന മുൻവിധിയാണ് പലരെയും കടുത്ത മാനസിക സമ്മർദ്ദത്തിൽ കൊണ്ടുചെന്നെത്തിക്കുന്നത്. എന്നാൽ, പരീക്ഷ ഏറെ ആഹ്ലാദകരമായ ഒരനുഭൂതിയാണെന്ന് മനസ്സിനെ ബോദ്ധ്യപ്പെടുത്തുന്ന ചില ദൃശ്യവത്ക്കരണ രീതികൾ പരിശീലിച്ചാൽ, കാര്യങ്ങൾ സുഗമമാകും.

ഓർമ്മയുടെ മുന കൂർപ്പിക്കാം 

പഠിച്ച കാര്യങ്ങൾ പലതും പരീക്ഷാദിനത്തിൽ ഓർമ്മയില്ലാതെ വരുന്നത് പല കുട്ടികളും നേരിടുന്ന ഒരു പ്രതിസന്ധിയാണ്. വായിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ എളുപ്പം നിലനിർത്താൻ സഹായിക്കുന്ന ചില രീതികൾ പരിചയപ്പെടാം.

ചിട്ടയായി നോട്ടുകൾ തയ്യാറാക്കുകയും, അതു സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നത് പഠനത്തിന് വളരെയേറെ പ്രയോജനപ്പെടും. ടെക്സ്റ്റ് ബുക്കുകളിൽ കാണുന്ന രീതിയിലുള്ള നീളൻ ലേഖനങ്ങൾക്കു പകരം, വേഗം മനസ്സിലേക്കു കയറുന്ന ചെറു കുറിപ്പുകളുടെ രൂപത്തിലുള്ള നോട്ടുകളായിരിക്കും കൂടുതൽ പ്രയോജനകരം. പഠിക്കുമ്പോൾ എഴുതിവയ്ക്കുന്ന നോട്ടുകൾ പലതും പഠനം കഴിയുമ്പോൾ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ നോട്ടുകളും ചെറു കുറി പ്പുകളും സൂക്ഷിച്ചുവച്ചാൽ, പരീക്ഷയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, അതുമാത്രം വേഗ ൃത്തിൽ വായിച്ചുപോയാൽ മതിയാകും. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽപാഠഭാഗങ്ങൾ ആവർത്തിക്കാൻ ഇത് വളരെ സഹായകമാകും. ഓരോ വിഷയത്തിന്റെയും നോട്ടുകൾ സൂക്ഷിക്കാൻ പ്രത്യേകം ഫയലുകൾ വയ്ക്കാം. നോട്ടുകൾ കമ്പ്യൂട്ടറിൽ തയ്യാറാക്കിവയ്ക്കുന്ന ശീലമുള്ളവർക്ക്, ഓരോ വിഷയത്തിന്റെയും നോട്ടുകൾ ഓരോ ഫോൾഡറിലായി സൂക്ഷിക്കുക. ഓരോ ദിവസവും തയ്യാറാക്കുന്ന നോട്ടുകൾക്ക് തീയതി രേഖപ്പെടുത്തിവയ്ക്കണം. കഴിഞ്ഞുപോയ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ, ഉത്തരക്കടലാസുകൾ എന്നിവ ഒരു പ്രത്യേക ഫയലിൽ സൂക്ഷിക്കുക. പഴയ ചോദ്യക്കടലാസുകൾ നോക്കേണ്ടിവരുന്ന പക്ഷം, ആ ഫയൽ മാത്രമെടുത്തു നോക്കിയാൽ മതിയാകും.

മനോഭൂപടം നിർമ്മിക്കാം

ഭൂരിപക്ഷം കുട്ടികളും കാര്യങ്ങൾ ദൃശ്യങ്ങളുടെ രൂപത്തിൽ ഓർത്തുവയ്ക്കാൻ കഴിവുള്ളവരാണ്. ഇവർ നേർരേഖാകുറിപ്പുകളുടെ രൂപത്തിൽ നോട്ടുകൾ തയ്യാറാക്കുന്നതിനേക്കാൾ ഫലപ്രദം ചിത്രരൂപത്തിൽ കുറിപ്പുകൾ തയ്യാറാക്കിവയ്ക്കുന്നതാണ്. ആവർത്തിച്ചു വായിക്കുമ്പോൾ, ചുരുങ്ങിയ സമയം കൊണ്ട്് ഈ ഭാഗങ്ങളിലൂടെ കടന്നുപോയാൽ ഇതുവഴി കഴിയുന്നു. മനസ്സിലുള്ള വിവരങ്ങളെ, അഥവാ വായിച്ചു മനസ്സിലാക്കുന്ന കാര്യങ്ങളെ, ഒരു പ്രത്യേക ക്രമത്തിൽ ചിത്രരൂപത്തിൽ അടുക്കിവയ്ക്കുന്ന രീതിയെയാണ് 'മനോഭൂപടം' എന്നു വിളിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കുന്ന മനോഭൂപടങ്ങൾ കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യാനും സഹായിക്കുന്നു.

ഇത്രയും കാര്യങ്ങളിൽ വ്യക്തത വരികയും അവ പരിശീലിക്കുകയും ചെയ്യുന്നതിലൂടെത്തന്നെ പരീക്ഷാപേടിയെ മറി കടക്കാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

Quick Tips for Successful Exam Preparation

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/17Fc2Phb8sko99cVOC9COkXltOFVaKlgV1ebVlPu): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/17Fc2Phb8sko99cVOC9COkXltOFVaKlgV1ebVlPu): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/17Fc2Phb8sko99cVOC9COkXltOFVaKlgV1ebVlPu', 'contents' => 'a:3:{s:6:"_token";s:40:"MsvSKGbljtAMI63TlqzWSgxyPZbDUEng5mb0jwSm";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/360/quick-tips-for-successful-exam-preparation-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/17Fc2Phb8sko99cVOC9COkXltOFVaKlgV1ebVlPu', 'a:3:{s:6:"_token";s:40:"MsvSKGbljtAMI63TlqzWSgxyPZbDUEng5mb0jwSm";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/360/quick-tips-for-successful-exam-preparation-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/17Fc2Phb8sko99cVOC9COkXltOFVaKlgV1ebVlPu', 'a:3:{s:6:"_token";s:40:"MsvSKGbljtAMI63TlqzWSgxyPZbDUEng5mb0jwSm";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/360/quick-tips-for-successful-exam-preparation-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('17Fc2Phb8sko99cVOC9COkXltOFVaKlgV1ebVlPu', 'a:3:{s:6:"_token";s:40:"MsvSKGbljtAMI63TlqzWSgxyPZbDUEng5mb0jwSm";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/childs-health/360/quick-tips-for-successful-exam-preparation-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21