×

അമ്മേ ഞാൻ എവിടുന്നാ വന്നേ ? അച്ഛന്റെ വയറ്റില് കുഞ്ഞുവാവയുണ്ടാകാത്തതെന്താ ?

Posted By

IMAlive, Posted on August 29th, 2019

Sexuality What children should learn and when by Dr Marina Varghese

ലേഖിക:Dr Marina Varghese, Gynecologist and Infertility Specialist, Welcare Hospital, Kochi

കുഞ്ഞുങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് വളരെ സാധാരണമാണ്. പക്ഷെ അവരുടെ ഇത്തരം സംശയങ്ങളെ തമാശയായി ചിരിച്ചുതള്ളാതെ കൃത്യമായി അവർക്ക് മനസ്സിലാകുന്ന രീതിയിൽ ഉത്തരം പറഞ്ഞുകൊടുക്കാൻ നമ്മൾക്ക് കഴിയാറുണ്ടോ? 

കുഞ്ഞുങ്ങൾക്ക് പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം നൽകണം. കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് ചെറുപ്പത്തിലേ തന്നെ അവരിൽ ലൈംഗികതയെപ്പറ്റി ആരോഗ്യകരമായ അവബോധം ഉണ്ടാക്കാൻ സഹായിക്കും. 

എപ്പോൾ മുതലാണ് കുഞ്ഞുങ്ങൾക്ക് ഇത്തരം സംശയങ്ങൾ വരുന്നത് ?

ശൈശവത്തിൽ വെച്ചുതന്നെ കുട്ടികൾ അവരുടെ ശരീരത്തെ ശ്രദ്ധിക്കുകയും, അതിനെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുകയും ചെയ്യും. ആൺപെൺ ശരീരങ്ങളിലെ വ്യത്യാസവും അവരിൽ കൗതുകമുണർത്തും. 

 പിച്ചവെയ്ക്കുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങൾ നഗ്നരായിരിക്കുമ്പോൾ സ്വന്തം ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നത് ഒരുപക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാകും. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (എഎപി) പറയുന്നതനുസരിച്ച് അത്തരം പെരുമാറ്റങ്ങൾ വെറും ജിജ്ഞാസയുടെ ലക്ഷണങ്ങളാണ്, ലൈംഗിക പ്രവർത്തനങ്ങളല്ല,  അതിനു കുട്ടികളെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്.വളരുന്തോറും സ്വന്തം മറ്റുള്ളവരുടെ മുന്നിൽ വെച്ച് സ്വന്തം സ്വകാര്യ ഭാഗങ്ങൾ സ്പർശിക്കെരുതെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. എന്നാൽ സ്വന്തം ശരീരത്തെ പറ്റിയുള്ള അവരുടെ ജിജ്ഞാസ സ്വാഭാവികമാണെന്നും മറക്കരുത്. 

സ്വകാര്യഭാഗങ്ങൾക്ക് മറ്റുപേരുകൾ ഉപയോഗിക്കാമോ ?

കുഞ്ഞിന് മൂന്നുവയസ്സാകുന്നത് മുതൽ സ്വകാര്യഭാഗങ്ങളിടെ ശരിയായ പേരുകൾ പറഞ്ഞു തുടങ്ങാം. ലിംഗം, യോനി എന്നിങ്ങനെ പറയുന്നതിൽ യാതൊരു നാണക്കേടും വിചാരിക്കേണ്ടതില്ല. ചെറുപ്പം മുതലേ അത്തരം വാക്കുകൾ പറഞ്ഞുശീലിക്കുന്നതാണ് ഉത്തമം. 

കുഞ്ഞുങ്ങൾ എവിടുന്ന് വരുന്നു ?

കുട്ടികൾ ഈ ചോദ്യം ചോദിച്ചു തുടങ്ങുമ്പോൾ പ്രായത്തിനനുസരിച്ചുള്ള മറുപടി കൊടുക്കണം. കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിലെ അണ്ഡം വളർന്നാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞുകൊടുക്കാം.  ലൈംഗികതയെപ്പറ്റി അപ്പോഴേ സംസാരിക്കേണ്ടതില്ല. തീരെ ചെറിയ കുട്ടികൾക്ക് അത് മനസ്സിലാക്കണമെന്നില്ല. 

ആറു വയസ്സായ കുട്ടികൾക്ക് കുറച്ചുകൂടി വിശദീകരിച്ചു കൊടുക്കണം. ആണും പെണ്ണും പരസ്പരം വളരെയധികം സ്‌നേഹിക്കുമ്പോൾ അവർ കൂടുതൽ അടുപ്പം സൂക്ഷിക്കുമെന്നും, ആണുങ്ങളിലെ ബീജം സ്ത്രീകളിലെ അണ്ഡത്തിനോട് ചേരുമ്പോഴാണ് കുഞ്ഞ് വളരാൻ തുടങ്ങുന്നതെന്നും പറയണം. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ അവർക്ക് കൊടുത്തു, വിശദീകരിക്കുന്നതും നല്ലതാണ്. അതൊരു അറിവായി കുട്ടികൾ സ്വീകരിക്കും. 

പരസ്പരം ശരീരം പ്രദർശിപ്പിക്കുമ്പോൾ എന്ത് ചെയ്യണം? 

ആറുവയസ്സുവരെയുള്ള കുട്ടികളിൽ കണ്ടുവരുന്നൊരു ശീലമാണിത്. കുട്ടികളെ ശകാരിക്കുകയോ അടിക്കുകയോ ചെയ്യരുത്. അത് അവരിൽ കുറ്റബോധമുണ്ടാക്കാനും സ്വന്തം ശരീരത്തെപ്പറ്റി നിന്ദ വളർത്താനും മാത്രമേ ഉപകരിക്കൂ. പൊതുസ്ഥലങ്ങളിലോ, മറ്റുള്ളവർക്കോ ശരീരം പ്രദർശിപ്പിക്കുന്നത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ലൈംഗികാവയവങ്ങളാണ് ഉള്ളതെന്നും അവരെ ബോധ്യപ്പെടുത്തുക. 

നല്ല സ്പർശവും ചീത്ത സ്പർശവും

കുട്ടികൾക്ക് അവരുടേതായ സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. വൃത്തിയാക്കുമ്പോഴോ, എന്തെങ്കിലും വേദനയുള്ളത് പരിശോധിക്കാനോ മാതാപിതാക്കൾ തൊടുന്നത് ഒഴിച്ച് മറ്റാരും സ്വകാര്യഭാഗങ്ങളിൽ തൊടുന്നത് സ്വാഭാവികമല്ലെന്ന് വളരെ ചെറുപ്പത്തിലേ അവരെ പറഞ്ഞു മനസ്സിലാക്കണം. ആരെങ്കിലും അസ്വാഭാവികമായി അവരെ സ്പർശിക്കുകയാണെങ്കിൽ നോ പറയാനും എത്രയും വേഗം അമ്മയെയോ അച്ഛനെയോ അറിയിക്കാനും കുട്ടികളോട് പറയണം. 

എപ്പോഴാണ് കുട്ടികളോട് ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കേണ്ടത് ?

ഒറ്റയടിക്ക് കുട്ടികൾക്ക് എല്ലാം വിവരിച്ചു കൊടുക്കുകയല്ല വേണ്ടത്. അവരുടെ പ്രായത്തിനനുസരിച്ച് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് വേണ്ടത്. ഇനി കുട്ടികൾ ഒന്നും ചോദിച്ചില്ലെങ്കിലും അഞ്ചുവയസ്സ് ആവുമ്പോഴേ നല്ല പുസ്തകങ്ങളുടെ സഹായത്തോടെ ലൈംഗികത എന്തെന്ന് അവർക്ക് പറഞ്ഞുകൊടുക്കണം. 

ആർത്തവത്തെ പറ്റി എപ്പോൾ സംസാരിച്ചു തുടങ്ങണം ?

ആൺകുട്ടികളോടും പെണ്കുട്ടികളോടും ഒരുപോലെ വിശദീകരിച്ചു കൊടുക്കേണ്ട ഒന്നാണ് ആർത്തവം. എട്ടുവയസാവുമ്പോൾ അവരോട് അതിനെ പറ്റി സംസാരിക്കാം. ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ അമ്മയുടെ അനുഭവം എങ്ങനെയായിരുന്നു എന്നെല്ലാം കുട്ടികളോട് പറയാം. ഇത്‌ ആർത്തവത്തെ ഒരു സാധാരണ പ്രക്രിയയായി കാണാൻ കുട്ടികളെ സഹായിക്കും. 
 

സ്വകാര്യതയെ പറ്റി കുട്ടികളോട് സംസാരിക്കുമ്പോൾ അത് അവരുടെ അവകാശമായി കാണാൻ അവരെ അനുവദിക്കുക.   അല്ലായെങ്കിൽ കുട്ടികൾക്ക് കുറ്റബോധവും, ലജ്ജയും, മറച്ചുവെക്കാനുള്ള പ്രവണതയും  ഉണ്ടാകും. എല്ലാത്തിനും ഉപരി കുട്ടികൾക്ക് എന്തും നിങ്ങളോട് പങ്കുവെക്കാനുള്ള സ്വാതന്ത്രം ഉണ്ടാകണം. 

Beginning a conversation about sexuality early and continuing that conversation as the child grows is the best sex education strategy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/DRnyvBNGpsgdFI9I9akxWdYbLbJKqcphYLGhM7gB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/DRnyvBNGpsgdFI9I9akxWdYbLbJKqcphYLGhM7gB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/DRnyvBNGpsgdFI9I9akxWdYbLbJKqcphYLGhM7gB', 'contents' => 'a:3:{s:6:"_token";s:40:"Ffq8dPI2DbL5wneLDJWCKyL2f4GsZiaqkiSLX8Ld";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/childs-health/766/sexuality-what-children-should-learn-and-when-by-dr-marina-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/DRnyvBNGpsgdFI9I9akxWdYbLbJKqcphYLGhM7gB', 'a:3:{s:6:"_token";s:40:"Ffq8dPI2DbL5wneLDJWCKyL2f4GsZiaqkiSLX8Ld";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/childs-health/766/sexuality-what-children-should-learn-and-when-by-dr-marina-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/DRnyvBNGpsgdFI9I9akxWdYbLbJKqcphYLGhM7gB', 'a:3:{s:6:"_token";s:40:"Ffq8dPI2DbL5wneLDJWCKyL2f4GsZiaqkiSLX8Ld";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/childs-health/766/sexuality-what-children-should-learn-and-when-by-dr-marina-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('DRnyvBNGpsgdFI9I9akxWdYbLbJKqcphYLGhM7gB', 'a:3:{s:6:"_token";s:40:"Ffq8dPI2DbL5wneLDJWCKyL2f4GsZiaqkiSLX8Ld";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/childs-health/766/sexuality-what-children-should-learn-and-when-by-dr-marina-varghese";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21