×

മുളയിലേ നുള്ളാം ലഹരിയോടുള്ള ആസക്തി

Posted By

IMAlive, Posted on July 26th, 2019

how to prevent drug addiction essay

ലേഖകൻ : ഡോക്ടർ ഡി രാജു 

ഹൃദ്രോഗവും(Heart Disease) അർബുദവും(Cancer)കഴിഞ്ഞാൽ ലോകം ഇന്നഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണ് മദ്യത്തിന്റേയും മയക്കുമരുന്നുകളുടെയും ഉപയോഗവും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളിൽവരെ അനിയന്ത്രിതമായി വളരുന്ന ഈ ദുഃശ്ശീലം 14 മുതൽ 24 വയസ്സ് വരെയുള്ള പ്രായത്തിലാണ് സാധാരണ തുടങ്ങുന്നത്. കൗമാരപ്രായക്കാരേയും പ്രായപൂർത്തിയായവരേയും  ഒരുപോലെ  ഗ്രസിച്ചിരിക്കുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗം ഇപ്പോൾ സ്ത്രീകളിലും വർദ്ധിച്ചുവരികയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യമയക്കുമരുന്നുകളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന ശാരീരിക  മാനസികാരോഗ്യപ്രശ്‌നങ്ങളും കുടുംബ, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളും ഇവിടേയും ധാരാളമാണ്.

ലഹരിവസ്തുക്കൾ ദുരുപയോഗം ചെയ്യുന്നവരുടെ അടുത്ത ബന്ധുക്കളിൽ ദുരുപയോഗ സാധ്യത നാലിരട്ടിയോളം കൂടുതലായിരിക്കും. ചില സ്വഭാവ ദൂഷ്യങ്ങൾ, അടങ്ങിയിരിക്കാനുള്ള ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ് മുതലായ ലക്ഷണങ്ങളുള്ള കുട്ടികളിൽ പിൽക്കാലത്ത് ലഹരി ഉപയോഗം ഏറിയിരിക്കുന്നതായി കാണാം. തിരിച്ചറിയാത്ത ചില മനോരോഗങ്ങളുടെ പ്രതിഫലനമായും ലഹരിവസ്തുക്കളുടെ ദുരുപയോഗം കണ്ടുവരുന്നു. പാരമ്പര്യ ഘടകങ്ങൾ മുതൽ നിത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വരെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനു കാരണമാകാറുണ്ട്. ചിലതരം മനോരോഗങ്ങൾ, കുടുംബബന്ധങ്ങളിലെയും സാമൂഹിക ബന്ധങ്ങളിലെയും പ്രശ്‌നങ്ങൾ, ചില വ്യക്തിത്വ വൈകല്യങ്ങൾ മുതലായവ ഇതിന്റെ കാരണങ്ങളിൽപ്പെടും.

ലഹരിവസ്തുക്കളുടെ ദുരുപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തേയും ഘടനയേയും ഹാനികരമായി ബാധിക്കുന്നു. ആരോഗ്യപരവും ആനന്ദദായകവുമായ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിശ്ചിതകേന്ദ്രങ്ങൾ നമ്മുടെ മസ്തിഷ്കത്തിലുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം ഈ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ  തകിടംമറിക്കുക വഴി അനാരോഗ്യമായ പെരുമാറ്റങ്ങൾ ക്ഷണിച്ചു വരുത്തുന്നു. തീരുമാനങ്ങളെടുക്കുവാനും നടപ്പിലാക്കുവാനും നമ്മെ പ്രാപ്തരാക്കുന്നത് തലച്ചോറിന്റെ മുൻഭാഗം ആണ്. ലഹരിവസ്തുക്കൾ ഈ ഭാഗെത്ത നശിപ്പിക്കുന്നു. കൂടാതെ തലച്ചോറിൽ അവശ്യം വേണ്ട ചില ജൈവരാസവസ്തുക്കളുടെ അളവും ഘടനയും ഈ കുട്ടരിൽ വ്യത്യസ്തമായിരിക്കും.

ലഹരിവസ്തുക്കളുടെ തുടർച്ചയായ ദുരുപയോഗം ശാരീരികാരോഗ്യത്തേയും, മാനസികാരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു. സംശയരോഗങ്ങൾ, വിഷാദരോഗം, അക്രമാസക്തി, ആത്മഹത്യാ പ്രവണത, ഉന്മാദം, ഉൽക്കണ്ഠ തുടങ്ങി ഗുരുതരവും  ലഘുവുമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഇക്കൂട്ടരിൽ കൂടുതലായി കണ്ടുവരുന്നു. കഞ്ചാവുൾപ്പെടെയുള്ള മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഏറ്റവും കൂടുതൽ ശാരീരിക ദോഷഫലങ്ങൾ ഉണ്ടാക്കുന്നത് മദ്യം തന്നെയാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളേയും ഇത് ബാധിക്കുന്നു. മറവിരോഗം(Dementia), അപസ്മാരം(Epilepsy), പരിസര ബോധമില്ലായ്മ ഉൾപ്പെടെയുള്ള മസ്തിഷ്ക രോഗങ്ങൾ(Brain Disease), ആമാശയത്തിലുണ്ടാകുന്ന വ്രണം, അർബുദം(Cancer), മഞ്ഞപ്പിത്തം, കരളിനെ ബാധിക്കുന്ന സിറോസിസ്(Cirrhosis), ഹൃദ്രോഗം എല്ലാം ഇതിൽ ഉൾപ്പെടും.

ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടക്കത്തിൽതന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. എന്നാൽ ഈ ദുഃശ്ശീലം രഹസ്യമായി സൂക്ഷിക്കുവാനുള്ള ഇവരുടെ വ്യഗ്രതമൂലം മിക്കപ്പോഴും ഇതിനു കഴിയാറില്ല. പഴകുംതോറും ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യതയും മങ്ങുന്നു. എന്നിരുന്നാലും ഇത്തരക്കാരുടെ സ്വഭാവം, പെരുമാറ്റം, കൂട്ടുകെട്ട് തുടങ്ങിയവയിലുണ്ടാകുന്ന മാറ്റങ്ങൾ ഇത് തിരിച്ചറിയുവാൻ സഹായകമാകാറുണ്ട്. ലഹരി ഉപയോഗംമൂലം അക്രമാസക്തരാകുന്നവർ, ലഹരി കൃത്യസമയത്ത് ഉപയോഗിക്കാൻ കഴിയാത്തതുമൂലം ശാരീരിക മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നവർ, ഗുരുതരമായ ശാരീരിക മാനസിക രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവരെയെല്ലാം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതുണ്ട്. 

ലഹരി ഉപയോഗിക്കാൻ പറ്റാത്തതുമൂലമുള്ള അസ്വസ്ഥതകൾ ചികിത്സിച്ചുമാറ്റുക എന്നതാണ് ആദ്യഘട്ടം. ഒപ്പം വിശദമായ പരിശോധനകളിലൂടെ ശാരീരിക രോഗങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി ചികിത്സിക്കണം. സമഗ്രമായ മാനസിക പരിശോധനയിലൂടെ മനോരോഗങ്ങൾ കണ്ടെത്തി ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.

ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിലേക്ക് ഇക്കൂട്ടർ വീണ്ടും വഴുതിവീഴാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ലഹരി വസ്തുക്കളോടുള്ള ആസക്തി കുറയ്ക്കുവാനുള്ള മരുന്നുകൾ ലഭ്യമാണ്. കൂടാതെ ലഹരി ഉപയോഗം മൂലം ഉണ്ടായിട്ടുള്ള ആരോഗ്യ-സാമൂഹിക-കുടുംബ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് അവരെ ബോധവാന്മാരാക്കേണ്ടതും മരുന്നു ചികിത്സയോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണ്. ലഹരി വിമുക്തിക്ക് തടസ്സമാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതും അവരുടെ പ്രശ്‌ന പരിഹാരശേഷി വർദ്ധിപ്പിക്കാനുള്ള ചികിത്സ നൽകുന്നതും പ്രധാനം തന്നെ. രോഗവിമുക്തരായവരുടെ പുനരധിവാസമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ലഹരിവസ്തുക്കളുടെ ലഭ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കേണ്ടതുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്കഗുളികകളും, ചുമ മരുന്നുകളും, ലഹരി വസ്തുക്കളും യഥേഷ്ടം ലഭിക്കുന്ന ഇന്നത്തെ രീതി അവസാനിപ്പിച്ചേ മതിയാകൂ. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുവാൻ നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർക്കശമാക്കി നടപ്പിലാക്കേണ്ടതുണ്ട്.

ഒരു വ്യക്തിക്കോ, ഒരു സംഘടനയ്ക്കോ, സർക്കാരിനോ തനിയെ പരിഹരിക്കാൻ കഴിയുന്ന ഒരു വിഷയമല്ല ലഹരി ദുരുപയോഗം. ഇതിൽ ഓരോ പൗരനും അവരുടേതായ ഉത്തരവാദിത്വമുണ്ടെന്നുള്ള വസ്തുത മനസ്സിലാക്കി കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ സാമൂഹ്യ വിപത്തിനെ പ്രതിരോധിക്കാനാവൂ.

Essay on the Prevention and Control to Drug Addiction

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zAEe8d1htw3hEoOWwcY2XEMFTCDWGvI3nC2Jjoh5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zAEe8d1htw3hEoOWwcY2XEMFTCDWGvI3nC2Jjoh5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zAEe8d1htw3hEoOWwcY2XEMFTCDWGvI3nC2Jjoh5', 'contents' => 'a:3:{s:6:"_token";s:40:"CmC0aFwPSie1I8YWTZMwp5118j8oC84WsFfJP8lZ";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/309/how-to-prevent-drug-addiction-essay";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zAEe8d1htw3hEoOWwcY2XEMFTCDWGvI3nC2Jjoh5', 'a:3:{s:6:"_token";s:40:"CmC0aFwPSie1I8YWTZMwp5118j8oC84WsFfJP8lZ";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/309/how-to-prevent-drug-addiction-essay";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zAEe8d1htw3hEoOWwcY2XEMFTCDWGvI3nC2Jjoh5', 'a:3:{s:6:"_token";s:40:"CmC0aFwPSie1I8YWTZMwp5118j8oC84WsFfJP8lZ";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/309/how-to-prevent-drug-addiction-essay";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zAEe8d1htw3hEoOWwcY2XEMFTCDWGvI3nC2Jjoh5', 'a:3:{s:6:"_token";s:40:"CmC0aFwPSie1I8YWTZMwp5118j8oC84WsFfJP8lZ";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/health-and-wellness/309/how-to-prevent-drug-addiction-essay";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21