×

കണ്ണിലെ അപകടങ്ങൾ

Posted By

IMAlive, Posted on August 29th, 2019

All about Eye Injuries by Dr. Veena Viswam

ലേഖിക : ഡോ. വീണാ വിശ്വം മെഡിക്കൽ ഡയറക്ടർ

അമർദീപ് ഐ കെയർ പേരൂർക്കട, തിരുവനന്തപുരം

നമ്മുടെ തലയോട്ടിയിൽ ഉള്ള ഓർബിറ്റൽ സോക്കറ്റ് (Orbital Socket) എന്ന അറയ്ക്കുള്ളിൽ വളരെ സുരക്ഷിതമായി എല്ലുകളാൽ വളയപ്പെട്ടാണ് ന്രേതഗോളങ്ങൾ സ്ഥിതി ചെയ്യുന്നത്. കണ്ണിൽ പതിക്കാൻ സാധ്യതയുള്ള ആഘാതങ്ങളെ ഈ കവചം ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നു. ഓർബിറ്റ് (Orbit)എന്ന  ഈ അറയ്ക്കുള്ളിലെ കൊഴുപ്പ് ഒരു 'കുഷ്യൻ'പോലെ കണ്ണുകളെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. എന്നിരുന്നാലും പലപ്പോഴും കണ്ണിനേൽക്കുന്ന ക്ഷതങ്ങൾ ഗുരുതരമായ കാഴ്ച വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം. 

പന്ത്, കല്ല് തുടങ്ങിയവകൊണ്ടുള്ള അപകടങ്ങളിൽ ഉണ്ടാകുന്ന ആഘാതത്തിൽ കണ്ണിനുള്ളിൽ രക്തസ്രാവം, ഐറിസിലും റെറ്റിനയിലും ഗുരുതരമായ കേടുപാടുകൾ, കണ്ണിനുള്ളിലെ ലെൻസ് ഇളകി സ്ഥാനംതെറ്റൽ എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായേക്കാം. മാത്രമല്ല, കണ്ണിനു ചുറ്റുമുള്ള എല്ലുകളിൽ പൊട്ടലുകളും ഉണ്ടാവാൻ സാധ്യതയുണ്ട്. മൂർച്ചയുള്ള വസ്തുക്കൾ കൊണ്ടുള്ള അപകടങ്ങൾ നേത്രപടലമായ 'കോർണിയ’യിലും അതിനു പിന്നിലേക്കും മുറിവുകൾ ഉണ്ടാക്കിയേക്കാം. വസ്തുക്കൾ കണ്ണിനുളളിലേക്ക് തുളച്ചു കയറിയിട്ടുണ്ടെങ്കിൽ കണ്ണിൽനിന്ന് രക്തസ്രാവം ഉണ്ടാകാനും കണ്ണിനുള്ളിലെ ദ്രാവകം പുറത്തേക്ക് ചോർന്ന് ഒഴുകാനും സാധ്യതയുണ്ട്. മാത്രമല്ല പുറത്ത് നിന്നുള്ള രോഗാണുക്കൾ കണ്ണിനുള്ളിലേക്ക് പ്രവേശിച്ച് കണ്ണിനുള്ളിൽ അണുബാധ ഉണ്ടാക്കിയേക്കാം.

കണ്ണിന്റെ സങ്കീർണ്ണമായ ഘടനയ്ക്ക് കോട്ടം തട്ടിയാൽ ഐറിസ്(Iris), കണ്ണിനുളളിലെ ലെൻസ്, നേത്രാന്തരപാളിയായ റെറ്റിന എന്നീ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും സ്ഥായിയായ കാഴ്ചാ വൈകല്യത്തിലേക്ക് നീങ്ങുകയും ചെയ്യും.

നേത്രപടലമായ കോർണിയയിൽ ധാരാളം നാഡീകോശങ്ങൾ ഉള്ളതിനാൽ മുറിവുകൾ ഉണ്ടാകുമ്പോൾ അസഹീനയമായ വേദന അനുഭവപ്പെടുന്നു. കണ്ണിൽ നിന്നു വെള്ളംവരൽ, വെളിച്ചത്തിൽ നോക്കാൻ ബുദ്ധിമുട്ട്, കാഴ്ചക്കുറവ് എന്നിവ അനുഭവപ്പെടാം. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നീർക്കെട്ട്, കണ്ണ് ചലിപ്പിക്കുമ്പോൾ വേദന, ഒരു വസ്തുവിനെ രണ്ടായി കാണുക എന്നിവ കണ്ണിന് ചുറ്റുമുള്ള എല്ലിന് പൊട്ടലൂള്ളതിന്റെ ലക്ഷണങ്ങൾ ആവാം.

ചികിത്സ

തക്കസമയത്ത് പ്രാഥമികചികിത്സ കിട്ടാത്തത് ഇത്തരം അപകടങ്ങളെ സങ്കീർണ്ണമാക്കിയേക്കാം. പലപ്പോഴും ഇത്തരം അപകടങ്ങൾ പറ്റിയാൽ മുതിർന്നവർ വഴക്കുപറഞ്ഞാലോ എന്നു ഭയന്ന് കൂട്ടികൾ ഇത് മറച്ചുവയ്ക്കാറുണ്ട്.

കണ്ണുകളിൽ അപകടംപിണഞ്ഞാൽ എത്രയും പെട്ടെന്ന് നേത്രരോഗവിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതുവരെ അപകടം പറ്റിയ കണ്ണിൽ കൂടുതൽ കേടുപാടുണ്ടാകാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയുള്ള ഒരു ഐപാഡ്(Ipad) അല്ലെങ്കിൽ ഐഷീല്‍ഡ്(Eyeshed) കണ്ണിന്റെ മുകളിൽവച്ച് അധികം മുറുകാതെ കെട്ടുന്നത് അപകടം പറ്റിയ കണ്ണിന് സംരക്ഷണം നൽകും. ഒരു കാരണവശാലും കണ്ണു തിരുമ്മാനോ, കണ്ണിൽ തറച്ചിരിക്കുന്ന വസ്തുക്കൾ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കാനോ പാടില്ല.

ഡോക്ടർ പരിശോധിച്ചശേഷം പുറമേയുള്ള പോറലുകൾക്ക് ചിലപ്പോൾ കണ്ണിൽ മരുന്നുവെച്ചുകെട്ടിയാൽ മതിയാകും. പക്ഷേ ആഴത്തിലുള്ള മുറിവുകൾക്ക് ചിലപ്പോൾ അടിയന്തിര ശസ്ത്രകിയ വേണ്ടി വന്നേക്കാം. ഓപ്പറേഷനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കുകയും വീണ്ടും കാണിക്കുകയും വേണം.

വിനോദങ്ങൾ കൂട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വളരെ പ്രയോജനകരമാണ്. പക്ഷേ ആഘോഷമാകുന്ന ഇത്തരം സന്ദർഭങ്ങളിൽ ചില അപകടങ്ങൾ സംഭവിച്ചേക്കാം. കളികൾക്കിടയിലും, അൽപ്പം ശ്രദ്ധ ചെലുത്തിയാൽ ഇവ പലപ്പോഴും ഒഴിവാക്കാവുന്നതേയുള്ളൂ. മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് കളിക്കുന്നത് തീർത്തും ഒഴിവാക്കുക. ക്രിക്കറ്റ്, ബേസ്ബോൾ എന്നീ കളികൾക്കിടയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഹെൽമറ്റ് ധരിക്കുക. ഏറ്റവും പ്രധാനം അപകടം സംഭവിച്ചയുടനെ വൈദ്യസഹായം തേടുക എന്നതാണ്.

All about Eye Injuries

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XwVEQEPTogh5wrLnIsPK5z6skLJ7ScWTmuGff2RY): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XwVEQEPTogh5wrLnIsPK5z6skLJ7ScWTmuGff2RY): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XwVEQEPTogh5wrLnIsPK5z6skLJ7ScWTmuGff2RY', 'contents' => 'a:3:{s:6:"_token";s:40:"V8Pa0GiWeeVAGbBwqcc5PA2qd9TvtikIySYpJC5k";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/eye-problems/430/all-about-eye-injuries-by-dr-veena-viswam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XwVEQEPTogh5wrLnIsPK5z6skLJ7ScWTmuGff2RY', 'a:3:{s:6:"_token";s:40:"V8Pa0GiWeeVAGbBwqcc5PA2qd9TvtikIySYpJC5k";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/eye-problems/430/all-about-eye-injuries-by-dr-veena-viswam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XwVEQEPTogh5wrLnIsPK5z6skLJ7ScWTmuGff2RY', 'a:3:{s:6:"_token";s:40:"V8Pa0GiWeeVAGbBwqcc5PA2qd9TvtikIySYpJC5k";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/eye-problems/430/all-about-eye-injuries-by-dr-veena-viswam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XwVEQEPTogh5wrLnIsPK5z6skLJ7ScWTmuGff2RY', 'a:3:{s:6:"_token";s:40:"V8Pa0GiWeeVAGbBwqcc5PA2qd9TvtikIySYpJC5k";s:9:"_previous";a:1:{s:3:"url";s:76:"http://imalive.in/eye-problems/430/all-about-eye-injuries-by-dr-veena-viswam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21