×

തീർക്കാം , വികലാംഗ സൗഹൃദ അന്തരീക്ഷം

Posted By

IMAlive, Posted on March 30th, 2019

Promoting a disability friendly culture

ലേഖിക : ഡോ. വി. കെ. ശ്രീകല

അംഗവൈകല്യമുള്ളവരുടെ അന്താരാഷ്ട്ര ദിനമാണ് ഡിസംബർ മൂന്ന്.  1992 മുതൽ ലോകമെമ്പാടും ഇങ്ങനെ ഒരു ദിനം ആചരിച്ചുവരുന്നു.  ഭിന്നശേഷിക്കാരെന്നോ ശാരീരികമായി വെല്ലുവിളി നേരിടുന്നവരെന്നോ എന്തു പേരിട്ടു വിളി ച്ചാലും അംഗവൈകല്യം അനുഭവിക്കുന്നവർക്ക് ഒരു പോലെയാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടുകൊണ്ട് വികലാംഗരുടെ ജീവിതത്തിൽ എന്തു പുരോഗതിയുണ്ടായി എന്നു വിലയിരുത്തേണ്ട സമയമായിരിക്കുന്നു. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും ഈ വിഷയം ആഴത്തിൽ ചിന്തിക്കുകയും അവരുടെ ജീവിതനിലവാരം  മെച്ചപ്പെടുത്തുന്നതിൽ ബഹുദൂരം മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്. എങ്കിലും സാധ്യമായ പലതും ഇനിയും ചെയ്യാനുണ്ട്.

വീട്ടിൽ

ചക്രക്കസേരയിൽ മാത്രം സഞ്ചരിക്കുന്ന ഒരാൾ നേരിടുന്ന പരിമിതികളെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. വീടിനകം വാതിലുകളിൽ കട്ടിളപ്പടികളില്ലാതെ എല്ലായിടത്തും സഞ്ചരിക്കാവുന്ന രീതിയിലാക്കാം. സ്വിച്ച്‌ബോർഡ്, വാഷ് ബേസിൻ, ജനാലപ്പടികൾ തുടങ്ങിയവ താഴ്ത്തിവച്ച് വീൽ ചെയറിലിരുന്നാലും എ ത്താവുന്ന ഉയരത്തിലാക്കാം. വാതിലുകളുടെ കൊളുത്തുകൾ താഴ്ത്തിവയ്ക്കാം. കക്കൂസിലും കുളിമുറിയിലും വീൽചെയർ കടക്കാൻ പാകത്തിന് വീതിയുള്ള വാതിലുകൾ വയ്ക്കാം. സ്‌ളൈഡിംഗ് ഡോർ ആയാൽ വളരെ നല്ലത്. കുളിമുറിയിൽ പിടിച്ചു നടക്കാനും കക്കൂസിൽ നിന്ന് പിടിച്ചെണീക്കാനും പാകത്തിൽ ഗ്രാബ് ബാറുകൾ പിടിപ്പിക്കാം. വീടിന്റെ മുൻവശത്തെ പടികൾക്കു പകരം റാമ്പുകൾ വച്ചാൽ അംഗവൈകല്യമുള്ളയാൾക്കു മുറ്റത്തിറങ്ങാൻ പരസഹായം വേണ്ടിവരില്ല. 

അടുക്കളയിൽ

വീട്ടമ്മയ്ക്കാണു വൈകല്യമുള്ളതെങ്കിൽ അടുക്കള അവരുടെ സൗകര്യത്തിനു മാറ്റണം. അടുപ്പും പാത്രങ്ങൾ വയ്ക്കാനുള്ള ഷെൽഫും വാഷ് ബേസിനിൽ കറിയ്ക്കരിയാനുള്ള പ്രതലവും എല്ലാം വീൽചെയറിലിരുന്നാൽ എത്താവുന്ന ഉയരത്തിൽ ക്രമീകരിക്കണം.

വാഹനത്തിൽ

വാഹനമോടിക്കാൻ കഴിയുന്ന ആളാണെങ്കിൽ വാഹനത്തിന്റെ കൺട്രോളുകൾ അദ്ദേഹത്തിന്റെ കൈകൾക്കും കാലുകൾക്കും പാകത്തിന് മാറ്റം വരുത്താം. ഉദാഹരണത്തിന് കാലുകൾക്ക് ശക്തിയില്ലെങ്കിൽ ബ്രേക്കും ആക്‌സിലേറ്ററും കൈകൊണ്ട് നിയന്ത്രിക്കാവുന്ന രീതിയിൽ മാറ്റാം. ആട്ടോമാറ്റിക് ഗിയർ ഉള്ള കാർ ഉപയോഗിക്കാം. വീൽചെയറോടുകൂടി കാറിൽ കയറി ഡ്രൈവിംഗ് സീറ്റിനു പകരം വീൽചെയറിൽ തന്നെ ഇരുന്ന് ഓടിക്കാവുന്ന കാറുകളുമുണ്ട്. പാർക്കിംഗിന് 15:1 എന്ന അനുപാതത്തിൽ വികലാംഗരുടെ വാഹനങ്ങൾക്ക് സൗകര്യമേർപ്പെടുത്തേണ്ടതാണ്. ഇത്തരം പാർക്കിംഗ് സ്ഥലം കെട്ടിടങ്ങളുടെ പ്രധാന കവാടത്തിന് ഏറ്റവും അടുത്തായിരിക്കണം. ഈ സ്ഥലത്ത് നിയമാനുസൃതമായ ചിഹ്നം ദൂരെ നിന്നു കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും വേണം. 

റോഡിൽ

റോഡിൽ സീബ്രാ ക്രോസിംഗ് ഉള്ള സ്ഥലത്ത് ചവിട്ടിയാൽ ശബ്ദമുണ്ടാക്കുന്ന എന്തെങ്കിലും ഉപാധി ഉപയോഗിച്ചാൽ കാഴ്ചക്കുറവുള്ളവർക്കും റോഡു മുറിച്ചുകടക്കാൻ സഹായകമാകും. കാൽനടക്കാർക്കുള്ള പച്ച സിഗ്നൽ തെളിയുമ്പോൾ ഒരു അലാറംകൂടി കേൾപ്പിച്ചാൽ കാണാൻ കഴിയാത്തവർക്ക് അതു വലിയ അനുഗ്രഹമാകും. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകളും ബാങ്കിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലുമുള്ള കൗണ്ടറുകളും താഴ്ത്തിവച്ചാൽ ഉയരം കുറഞ്ഞവർക്കും വീൽചെയർ ഉപയോഗിക്കുന്നവർക്കും വലിയ സഹായകമാകും. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കാര്യാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും മറ്റും റാമ്പുകളും ലിഫ്റ്റുകളും പിടിപ്പിച്ച് പടിക്കെട്ടുകൾ ഒഴിവാക്കിയാൽ വൈകല്യമുള്ളവർക്കും ഇല്ലാത്തവർക്കും ഉപയോഗിക്കാം.

Promoting a disability friendly culture

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/4mZJ4ZbinnkmUg26ETH9w7Nq6ltuwkdI2i0bbiAg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/4mZJ4ZbinnkmUg26ETH9w7Nq6ltuwkdI2i0bbiAg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/4mZJ4ZbinnkmUg26ETH9w7Nq6ltuwkdI2i0bbiAg', 'contents' => 'a:3:{s:6:"_token";s:40:"rqlhMizA0PBZvC1I1ROg7m2cZs1Kt0lPgqawlffV";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/health-and-wellness/347/promoting-a-disability-friendly-culture";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/4mZJ4ZbinnkmUg26ETH9w7Nq6ltuwkdI2i0bbiAg', 'a:3:{s:6:"_token";s:40:"rqlhMizA0PBZvC1I1ROg7m2cZs1Kt0lPgqawlffV";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/health-and-wellness/347/promoting-a-disability-friendly-culture";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/4mZJ4ZbinnkmUg26ETH9w7Nq6ltuwkdI2i0bbiAg', 'a:3:{s:6:"_token";s:40:"rqlhMizA0PBZvC1I1ROg7m2cZs1Kt0lPgqawlffV";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/health-and-wellness/347/promoting-a-disability-friendly-culture";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('4mZJ4ZbinnkmUg26ETH9w7Nq6ltuwkdI2i0bbiAg', 'a:3:{s:6:"_token";s:40:"rqlhMizA0PBZvC1I1ROg7m2cZs1Kt0lPgqawlffV";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/health-and-wellness/347/promoting-a-disability-friendly-culture";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21