×

ന്യൂജെൻ പനികൾക്ക് പിന്നിൽ?

Posted By

IMAlive, Posted on August 29th, 2019

New fever types causes problems By Dr sajikumar k

ലേഖകൻ:ഡോ. സജികുമാർ. ജെ 

എന്തെല്ലാം തരം പുതിയ പനികളാണ് നമ്മെ തേടിയെത്തുന്നത്. തക്കാളിപ്പനി, പന്നിപ്പനി, കുരങ്ങ് പനി, പക്ഷിപ്പനി, ഇപ്പോഴിതാ നിപ്പാപനി. കഴിഞ്ഞ 10-15 വർഷത്തെ രോഗങ്ങളുടെ പട്ടിക എടുത്താൽ പുതിയവ രംഗപ്രവേശം ചെയ്യുകയും പഴയവ പുത്തൻ രൂപത്തിലും ഭാവത്തിലും പുനർജനിക്കുകയും ചെയ്തിട്ടുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. ഇത്തരത്തിൽ ന്യൂജെൻ പനികൾ ഉണ്ടാകുന്ന  സാഹചര്യങ്ങൾ നോക്കാം.

ജനസംഖ്യാവിസ്ഫോടനവും സ്വഭാവ രീതികളും

ഈ ഘടകങ്ങൾ പൊതുവേ സാമൂഹികമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ജനസംഖ്യാ വളർച്ചയും കുടിയേറ്റവും (ഗ്രാമപ്രദേശങ്ങളിൽ നിന്നും അതിർത്തികളിൽ ഉള്ള രാജ്യങ്ങളിൽ നിന്നും), യുദ്ധവും ആഭ്യന്തര കലഹങ്ങളും, നഗരങ്ങളുടെ ജീർണ്ണത, ലൈംഗിക പെരുമാറ്റത്തിൽ ഉള്ള മാറ്റങ്ങൾ, മയക്കുമരുന്നുകളുടെ വ്യാപകമായ ഉപയോഗം, ഉയർന്ന ജനസാന്ദ്രത മൂലം തിങ്ങിക്കൂടുവാനൊരുങ്ങുന്ന ജീവിതസാഹചര്യങ്ങൾ തുടങ്ങിയവ പുതിയ പകർച്ചവ്യാധികൾക്കും പഴയ പകർച്ചവ്യാധികളുടെ പുനർ ആവിർഭാവത്തിനും കാരണമാകുന്നു. എച്ച്.ഐവി/ എയിഡ്സിന്റെ വ്യാപനം തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും മയക്കുമരുന്നിന്റെ ഉപയോഗവും മൂലമാണ്.

പാരിസ്ഥിതിക മാറ്റങ്ങൾ

ഭൂപ്രദേശങ്ങളുടെ അമിത ഉപയോഗം, കാർഷികരീതിയിലുള്ള മാറ്റങ്ങൾ, ഡാമുകളുടെ നിർമ്മാണം, വനനശീകരണം, വരൾച്ച, ക്ഷാമം, കാലാവസ്ഥ വ്യതിയാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതി വ്യതിയാനങ്ങൾ മൂലം മനുഷ്യൻ ഒരു പരജീവി വൈറസിന്റെ സഞ്ചാരപാതയിൽപെടുവാനുള്ള സാഹചര്യം സ്വയം സൃഷ്ടിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. അമേരിക്കയിൽ റിഫ്റ്റ് വാലി ഫീവർ പൊട്ടിപ്പുറെപ്പട്ടതുതന്നെ ജലസേചനവും അണക്കെട്ടിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടെയാണ്.

നഗരവൽക്കരണവും ജലവും

ജലം പലപ്പോഴും പുതിയ പനികളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊതുകുകൾ അല്ലെങ്കിൽ മറ്റ് പ്രാണികൾ പരത്തുന്ന ഏറ്റവും ഗുരുതരമായതും വ്യാപകമായതുമായ പകർച്ചവ്യാധികൾ കെട്ടിക്കിടക്കുന്ന ജലം ഉള്ളിടത്തുനിന്നാണ് സാധാരണ ഉത്ഭവിച്ചിട്ടുള്ളത്. ഒരു വർഷം ഏഷ്യയിൽ ഏകദേശം 30,000 പേർക്ക് ബാധിക്കുന്നതും ഏതാണ്ട് 7,000 മരണങ്ങൾക്കും കാരണമായ ജപ്പാൻ ജ്വരം നെൽപ്പാടങ്ങളിൽ കെട്ടിക്കിടന്ന വെള്ളത്തിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ആഫ്രിക്കയിലും അമേരിക്കയിലും റിഫ്ട് വാലി ഫീവർ പൊട്ടിപ്പുറപ്പെട്ടത് അണക്കെട്ട് നിർമ്മാണത്തോടെയും അതിനെത്തുർന്ന് കനത്ത മഴയുടെ കാലഘട്ടത്തിലുമാണ്. ഏഷ്യയിലെ പല രാജ്യങ്ങളിലും ഇപ്പോൾ ഡെങ്കിപ്പനി വ്യാപകമായി കണ്ടുവരുന്നു. അവിടെ വെള്ളം നിറഞ്ഞ തുറന്ന പാത്രങ്ങളുടെ വ്യാപനമാണ് ഇതിനു കാരണമാകുന്നത്. ഈ ജലത്തിൽ രോഗവാഹകരായ കൊതുകുകൾ പെരുകുന്നു. നഗരപ്രദേശങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന ടയറുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊതുകിന് പെറ്റുപെരുകാൻ അവസരമൊരുക്കുന്നു. നേരത്തെ മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ മനുഷ്യർ അതിക്രമിച്ചു കടന്നുചെല്ലുകയും അവിടെയുള്ള അപ്രതീക്ഷിത രോഗവാഹകരുമായി അടുക്കുകയും ചെയ്യുന്നതു മൂലം പലവിധ പകർച്ചവ്യാധികളും ഉണ്ടാകുന്നു (മഞ്ഞപ്പനി, മലേറിയ).

സൂക്ഷ്മാണുക്കളുടെ ജനിതക മാറ്റങ്ങൾ

മറ്റ് ജീവജാലങ്ങളെപ്പോലെ സൂക്ഷ്മാണുക്കളും നിരന്തരം പരിണാമത്തിനു വിധേയമാണ്. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്റ്റീരിയകളുടെ ഉത്ഭവം തന്നെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിന്റെ ഫലമായി ബാക്ടീരിയകളിൽ ഉണ്ടായ പരിണാമത്തിന്റെ ബാക്കിപത്രമാണ്. ഡാർവിന്റെ പ്രകൃതിനിർദ്ധാരണ സിദ്ധാന്തത്തിന്റെ ശക്തമായ പ്രകടനമാണ് സൂക്ഷ്മാണുക്കളുടെ ആന്റിബയോട്ടിക് അതിജീവനം. ജനിതക മാറ്റത്തിലൂടെയോ മറ്റു ബാക്റ്റീരിയകളിൽ നിന്നു പലവിധ ജനിതകമാർഗ്ഗങ്ങളിലൂടെയോ പ്രതിരോധജീനുകൾ ലഭിക്കുന്നതിലൂടെ ബാക്റ്റീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി ലഭിക്കാനിടയുണ്ട്. 

രോഗകാരികളായ ബാക്ടീരിയകൾ പലപ്പോഴും രോഗകാരികളല്ലാത്ത ബാക്ടീരിയകളിൽ നിന്നും ആന്റിബയോട്ടിക് പ്രതിരോധത്തിനുള്ള ജീനുകൾ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.നിരവധി വൈറസുകൾക്കു ഉൾപരിവര്‍ത്തനം സംഭവിച്ചു കൂടുതൽ അപകടകാരികളായ വൈറസ്സുകളായി മാറാനുള്ള കരുത്തുണ്ട്. ഇത്തരത്തിലുള്ള സൂക്ഷ്മാണുക്കളുടെ ജനിതകമാറ്റം പുതിയ അസുഖങ്ങൾക്ക കാരണമാകാറുണ്ട്.

ഉലകം ചുറ്റും മനുഷ്യർ, രോഗങ്ങളും

ഇന്ന് ലോകം മൊത്തം ഒരു ചെറുഗ്രാമം പോലെയാണ്. ആളുകൾ എല്ലാ ഭാഗത്തേക്കും മുൻപെങ്ങുമില്ലാത്തപോലെ കൂടുതൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ മുൻപെങ്ങുമില്ലാത്ത കാരണങ്ങൾ കൊണ്ട് ഒരു പുതിയ പനി ഉണ്ടായാൽ അത് ലോകത്തിന്റെ ഏതു കോണിലും എത്താനുള്ള സാഹചര്യം ഇപ്പോൾ ഉണ്ട്. ഇങ്ങനെ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ചുരുക്കം മനുഷ്യരിൽ മാത്രം ഉണ്ടായിരുന്നതോ, ഏതെങ്കിലും ജീവിയിൽ ഉറങ്ങിക്കിടന്നതോ, ജനിതക മാറ്റം സംഭവിച്ചതോ ആയ ഒരു പുതിയ അണു, ആ അണുവുമായി ഇതുവരെ സമ്പർക്കത്തിൽ വരാത്ത ഒരു ജനവിഭാഗത്തിൽ എത്തിപ്പടാൻ ഇടയായാൽ ഒരു മഹാമാരി തന്നെയുണ്ടാകും.

ആഗോളതാപനം

കാലാവസ്ഥാ ശാസ്ത്രജ്ഞർ 2100 ഓടെ 5.8 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് വർധിക്കുമെന്ന് പ്രവചിക്കുന്നു. ഇത് ഉയർന്ന തോതിലുള്ള മഴയ്ക്ക് കാരണമാകും. കൂടുതൽ മഴ കൊതുകുകളുടെയും മറ്റു പ്രാണികളുടെയും പ്രജനനത്തിനുള്ള പുതിയ ആവാസവ്യവസ്ഥകളെ സൃഷ്ടിക്കുന്നു. വെള്ളത്തിലെ ഉപ്പുരസം കുറയുന്നത് മൂലം ബാക്ടീരിയകൾക്കു പെരുകാനുള്ള സാഹചര്യം വർദ്ധിക്കും. കുടിവെള്ളസംഭരണികളിലേയ്ക്ക് കൂടുതൽ മലിനജലം ഒഴുകിയെത്തും. നമ്മെ കാത്തുനിൽക്കുന്ന പുതിയ പനികൾ പലതുമുണ്ട്. ഏത് നിമിഷവും അവ നമ്മുടെ മുന്നിലെത്താം. ഇത്തരം മാരകമായ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം.

Spread of new diseases

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/FSh9IMfg8Ql02E1XAGgyyXF1V2GwoCrtBmlYpTn0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/FSh9IMfg8Ql02E1XAGgyyXF1V2GwoCrtBmlYpTn0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/FSh9IMfg8Ql02E1XAGgyyXF1V2GwoCrtBmlYpTn0', 'contents' => 'a:3:{s:6:"_token";s:40:"7j1kq2EvQEkrzre6lXE9jFDgzi1owULVS1ULp8UR";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/health-and-wellness/349/new-fever-types-causes-problems-by-dr-sajikumar-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/FSh9IMfg8Ql02E1XAGgyyXF1V2GwoCrtBmlYpTn0', 'a:3:{s:6:"_token";s:40:"7j1kq2EvQEkrzre6lXE9jFDgzi1owULVS1ULp8UR";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/health-and-wellness/349/new-fever-types-causes-problems-by-dr-sajikumar-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/FSh9IMfg8Ql02E1XAGgyyXF1V2GwoCrtBmlYpTn0', 'a:3:{s:6:"_token";s:40:"7j1kq2EvQEkrzre6lXE9jFDgzi1owULVS1ULp8UR";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/health-and-wellness/349/new-fever-types-causes-problems-by-dr-sajikumar-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('FSh9IMfg8Ql02E1XAGgyyXF1V2GwoCrtBmlYpTn0', 'a:3:{s:6:"_token";s:40:"7j1kq2EvQEkrzre6lXE9jFDgzi1owULVS1ULp8UR";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/health-and-wellness/349/new-fever-types-causes-problems-by-dr-sajikumar-k";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21