×

മനോരോഗം വന്നയാൾക്ക് വിവാഹം കഴിക്കാമോ?

Posted By

IMAlive, Posted on July 29th, 2019

Can a person with mental illness get married?

ലേഖകൻ :അരുൺ ബി നായർ 

അത്ര ലളിതമല്ല ഈ ചോദ്യത്തിന്റെ ഉത്തരം. കാരണം വിവിധ തീവ്രതകളുള്ള വ്യത്യസ്ത തരം മനോരോഗങ്ങൾ ഉണ്ട് എന്നതുതന്നെ.

അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ മനോരോഗ വർഗ്ഗീകരണ സംഹിതയായ 'ഡി.എസ്.എം-5' പ്രകാരം മുന്നൂറോളം മനോരോഗങ്ങൾ നിലവിലുണ്ട്. ഉറക്കക്കുറവും സഭാകമ്പവും പോലെയുള്ള ലഘുമനോരോഗങ്ങൾ തൊട്ട് മേധാക്ഷയം പോലെയുള്ള തീവ്രമായ അവസ്ഥകൾ വരെ മനോരോഗങ്ങളുടെ പട്ടികയിലുണ്ട്. ചില മനോരോഗങ്ങൾ പൂർണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താനാകും. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങൾ, ഉന്മാദരോഗം, പൊരുത്തപ്പെടൽ പ്രശ്‌നങ്ങൾ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, പൊടുന്നനെയുണ്ടാകുന്ന താത്ക്കാലിക ചിത്തഭ്രമ രോഗങ്ങൾ (അക്യൂട്ട് ആൻഡ് ട്രാൻസിയന്റ് സൈക്കോസിസ്) എന്നിവയൊക്കെ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയുന്ന മനോരോഗങ്ങളാണ്. അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സയെടുത്താൽ, ഈ രോഗങ്ങൾ ബാധിച്ചവർക്കെല്ലാം വിവാഹം കഴിച്ച് സുഖകരമായ ദാമ്പത്യജീവിതം നയിക്കാൻ സാധിക്കും.

ദീർഘകാലം ചികിത്സ വേണ്ടതും, ആവർത്തന സ്വഭാവമുള്ളതുമായ ചില മനോരോഗങ്ങളും നിലവിലുണ്ട്. സ്‌കിസോഫ്രീനിയ, സംശയരോഗം, ബൈപ്പോളാർ ഡിസോഡർ (ദ്വിധ്രുവ വൈകാരിക രോഗം) എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടും. ഒരു മനോരോഗ വിദഗ്ദ്ധന്റെ  കൃത്യമായ മേൽനോട്ടത്തിൽ ദീർഘനാൾ മരുന്നുകഴിക്കേണ്ടി വരാം ഈ രോഗബാധിതർക്ക്. കൃത്യമായി ചികിത്സയെടുത്ത് രോഗലക്ഷണങ്ങൾ ഫലപ്രദമായി നിയന്ത്രിച്ചാൽ, ഇക്കൂട്ടരും വിവാഹം കഴിക്കുന്നതിൽ തെറ്റില്ല. ജീവിതപങ്കാളിയുടെ സ്‌നേഹമസൃണവും അനുഭാവപൂർവ്വവുമായ നിലപാടുകൾ കൂടിയാകുമ്പോൾ, ഇവരുടെ അവസ്ഥയിൽ പുരോഗതിയുണ്ടാകാം. എന്നാൽ വിവാഹം കഴിച്ചാൽ, രോഗം മാറുമെന്നു തെറ്റിദ്ധരിച്ച് മരുന്നുകൾ നിർത്താൻ പാടില്ല. വിവാഹശേഷവും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്നുകൾ കഴിക്കുക തന്നെ വേണം.

തീവ്രമായ ബുദ്ധിമാന്ദ്യത്തെ ചികിത്സിച്ചു മാറ്റാൻ കഴിയില്ല

ഒരു വിവാഹജീവിതത്തിനാവശ്യമായ വൈകാരികപാകതയോ, കാര്യങ്ങൾ മനസ്സിലാക്കി പെരുമാറാനുള്ള കഴിവോ, പങ്കാളിയുമായി ഒരു തന്മയീഭാവം സാദ്ധ്യമാക്കാനുള്ള കഴിവോ ഇവർക്കുണ്ടാകില്ല. സ്വാഭാവികമായും ഇതൊക്കെ വിവാഹജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാം. കുട്ടിക്കാലത്തു തന്നെയാരംഭിക്കുന്ന ആശയവിനിമയത്തിന്റെയും വൈകാരിക പ്രകടനത്തിന്റെയും വൈകല്യമായ 'ഓട്ടിസം' ബാധിച്ച വ്യക്തികൾക്കും വിവാഹജീവിതം ബുദ്ധിമുട്ടായേക്കും.

സ്‌നേഹം പ്രകടിപ്പിക്കാനും മനസ്സിലാക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനുമുള്ള കഴിവില്ലായ്മയും ഇവർക്ക് വിവാഹജീവിതം പ്രയാസമാക്കിയേക്കാം. എന്നാൽ ഇവരുടെ ഈ അവസ്ഥ ശരിയായി മനസ്സിലാക്കിയ ഒരു പങ്കാളി എല്ലാം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തിലേക്കു കടന്നുവരാനും, ഇവരെ പരിചരിക്കാനും തയ്യാറായാൽ, ഒരു ദാമ്പത്യബന്ധം ഇവർക്കും സാധ്യമായേക്കും.

വളരെയധികം പഴക്കം ചെന്നതും ശാസ്ത്രീയമായ ചികിത്സയെടുക്കാത്തതുമായ ചിത്തഭ്രമ രോഗങ്ങൾ ബാധിച്ചവർക്കും വിവാഹജീവിതത്തിന് തടസ്സം വന്നേക്കാം. രണ്ടുകൊല്ലത്തിലേറെ പഴക്കമുള്ള ചികിത്സയെടുത്തിട്ടില്ലാത്ത സ്‌കിസോഫ്രീനിയ പോലെയുള്ള രോഗം ബാധിച്ചവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനും യുക്തിസഹമായി പെരുമാറാനുമുള്ള കഴിവ് കുറഞ്ഞേക്കാം. ഇക്കൂട്ടരെ, ശാസ്ത്രീയമായ ചികിത്സയ്ക്കു വിധേയരാക്കി, രോഗലക്ഷണങ്ങൾ നിയന്ത്രിച്ച ശേഷം മാത്രമേ വിവാഹം കഴിപ്പിക്കാവൂ. ചികിത്സിക്കുന്ന ഡോക്ടറുടെ വിദഗ്ദ്ധാഭിപ്രായം കൂടി തേടിയശേഷമേ ഇവർക്ക് വിവാഹം ആലോചിക്കാവൂ. വിവാഹശേഷവും ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തുടരുകയും വേണം. രോഗം നിയന്ത്രണത്തിലായ ശേഷം മാത്രമേ ഗർഭധാരണം ആകാവൂ. ഇക്കാരണം കൊണ്ടു തന്നെ ഗർഭനിരോധന മാർഗ്ഗങ്ങൾ ശാസ്ത്രീയമായി ഉപയോഗിച്ച്, 'ആസൂത്രിതമായ ഗർഭധാരണം' (Planned Pregnency) മാത്രമേ സ്വീകരിക്കാവൂ.

A mental illness is a disease that causes mild to severe disturbances in thought and/or behavior, resulting in an inability to cope with life's ordinary demands and routines.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/f9FNyqfUKFahvvuF4qsqwyHa2j62DExGNbBuWccq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/f9FNyqfUKFahvvuF4qsqwyHa2j62DExGNbBuWccq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/f9FNyqfUKFahvvuF4qsqwyHa2j62DExGNbBuWccq', 'contents' => 'a:3:{s:6:"_token";s:40:"4rls9IDZvcZ3DNKadoqrYUIiVL6vt5emjffdp1fM";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/mental-health/210/can-a-person-with-mental-illness-get-married";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/f9FNyqfUKFahvvuF4qsqwyHa2j62DExGNbBuWccq', 'a:3:{s:6:"_token";s:40:"4rls9IDZvcZ3DNKadoqrYUIiVL6vt5emjffdp1fM";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/mental-health/210/can-a-person-with-mental-illness-get-married";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/f9FNyqfUKFahvvuF4qsqwyHa2j62DExGNbBuWccq', 'a:3:{s:6:"_token";s:40:"4rls9IDZvcZ3DNKadoqrYUIiVL6vt5emjffdp1fM";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/mental-health/210/can-a-person-with-mental-illness-get-married";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('f9FNyqfUKFahvvuF4qsqwyHa2j62DExGNbBuWccq', 'a:3:{s:6:"_token";s:40:"4rls9IDZvcZ3DNKadoqrYUIiVL6vt5emjffdp1fM";s:9:"_previous";a:1:{s:3:"url";s:80:"http://imalive.in/mental-health/210/can-a-person-with-mental-illness-get-married";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21