×

കൺമണിക്ക് പൊട്ട് മതി, പൗഡർ വേണ്ട...

Posted By

Is Baby Powder Safe for Babies

IMAlive, Posted on June 27th, 2019

Is Baby Powder Safe for Babies

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കൺമണിയെ പൗഡർ ഇടീച്ച് കൺമഷി കൊണ്ടൊരു പൊട്ടൊക്കെ തൊട്ട് കാണാൻ എന്തൊരു ചന്തമാണ്. കുഞ്ഞു കവിളിൽ ഉമ്മ നൽകുമ്പോൾ ചുണ്ടിലെ മുലപ്പാൽ മണം മൂക്കിലടിക്കും, അപ്പോൾ വിരിയുന്ന വാത്സല്ല്യവും സ്‌നേഹവും പറഞ്ഞറിയിക്കാനാകാത്തതാണ്. 

എന്നാൽ അളവില്ലാത്ത വാത്സല്യത്തെ പൗഡറിട്ട് നശിപ്പിക്കരുതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. കാരണം നാം വാരിക്കോരി ഇടുന്ന പൗഡർ കുഞ്ഞുങ്ങൾക്ക് വലിയ ദോഷം ചെയ്യുമത്രെ. പൗഡറിലുള്ള ചെറുകണികകൾ കുഞ്ഞിന്റെ കുഞ്ഞ് കുഞ്ഞ് ശ്വാസകോശ അറകളിൽ കയറിരിക്കുകയും വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 

പൗഡറിലെ ഒന്ന് മുതൽ അഞ്ച് മൈക്രോൺ വരെയുള്ള കണികകൾ ശ്വാസകോശത്തെ ആദ്യം വളരെ മന്ദഗതിയിലും പിന്നീട് പൂർണമായും നാശത്തിലേയ്ക്ക് കൊണ്ടുപോകാൻ കഴിയുന്നവയാണ്. കൂടാതെ ഇത്‌ ചുമ, ശ്വാസം മുട്ടൽ തുടങ്ങിയ ദീർഘനാളത്തെ അസുഖങ്ങൾക്കും കാരണമാകുന്നു. ചിലപ്പോഴൊക്കെ കാണാറുണ്ട് കുഞ്ഞുങ്ങൾക്ക് പൗഡർ ടിൻ കളിക്കാനായി നൽകുന്നത്. ഈ പ്രവണത തികച്ചും ഒഴിവാക്കേണ്ടതാണ്. കുഞ്ഞ് പൗഡർ ടിൻ കളിക്കാനുപയോഗിക്കുമ്പോൾ അതിലെ പൗഡർ മുഖത്തേയ്ക്ക്‌ വീഴാനും, വെപ്രാളത്തിൽ കുഞ്ഞ് ശ്വാസം ആഞ്ഞ് വലിക്കുന്നതിലൂടെ കണികകൾ ഉള്ളിലെത്താനും സാധ്യതയുണ്ട്. ഇത് ശ്വാസനാളികൾ ബ്ലോക്ക് ആകുന്നതിന് കാരണമാകുന്നു. 

അതുപോലെത്തന്നെ മറ്റൊരു പ്രശ്‌നമാണ്, കൊച്ചു കുട്ടികളെ കുഞ്ഞിനെ ഒരുക്കാൻ സമ്മതിക്കുന്നത്. അവരും കുട്ടികളാണ്, ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമായ പൗഡർ അവർ അലക്ഷ്യമായി ഉപയോഗിച്ചേക്കാം. അതും കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നു. 

പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത് കുഞ്ഞ് കിടക്കുന്ന മുറിയിൽവച്ച് പൗഡർ ടിൻ തുറക്കാതിരിക്കാനാണ്. പൗഡർ ടിൻ തുറക്കുകവഴി കണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതിനും അത് കുഞ്ഞ് വലിച്ചെടുക്കുന്നതിനും കാരണമാകുന്നു. അതുപോലെത്തന്നെ ഡയപ്പർ റാഷിന്റെ മുകളിൽ പൗഡർ ഇടുന്നത് കുട്ടികളിൽ കൂടുതൽ അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ബേബി പൗഡറുകളിൽ ചിലതിൽ ധാന്യപ്പൊടികൾ ഉപയോഗിക്കുന്നത് ഇത്തരം ദൂഷ്യഫലങ്ങൾ ഒഴിവാക്കാനാണ്. 

പലപ്പോഴും നാം ശ്രദ്ധിച്ചുകാണില്ല, മിക്ക ബേബി പൗഡറുകളുടേയും talc safetyയെക്കുറിച്ച് വായിക്കുകയാണെങ്കിൽ hypoallergic എന്നൊരു വാക്ക് കാണാൻ സാധിക്കും. അതായത് കുറഞ്ഞരീതിയിലേ അലർജി ഉണ്ടാക്കൂ എന്നർത്ഥം. എന്തൊരു കഷ്ടമാണല്ലേ, നാം പണം കൊടുത്ത് നമ്മുടെ ജീവനേക്കാൾ സ്‌നേഹിക്കുന്ന കുഞ്ഞിന് വാങ്ങി നൽകുന്നത് ഇത്തരം ദൂഷ്യഫലങ്ങളുള്ള സാധനങ്ങളാണല്ലോ. പക്ഷേ എത്രയൊക്കെ പറഞ്ഞാലും ഞങ്ങൾ ഇതൊക്കെ എത്ര ഉപയോഗിച്ചിരിക്കുന്നു, ഇന്നുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലല്ലോ എന്ന് പറയുന്നവരുണ്ട്. അത്തരക്കാരെ, ''എന്തായാലും ഒരുനാൾ മരിക്കും പിന്നെ കുടിച്ചാലും വലിച്ചാലുമെന്താ'’ എന്ന് ചോദിക്കുന്നവരുടെ ഗണത്തിൽ പെടുത്താനേ തരമുള്ളൂ.

As a fact, babies do not need baby powder

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/nqfiCJlqdc4I68tMQuvUYJKH5HPFjJihby1hy5tk): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/nqfiCJlqdc4I68tMQuvUYJKH5HPFjJihby1hy5tk): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/nqfiCJlqdc4I68tMQuvUYJKH5HPFjJihby1hy5tk', 'contents' => 'a:3:{s:6:"_token";s:40:"hdLWbaulApclss7pS1hBhtofE6togV3UXw8cEuA3";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/news/child-health-news/756/is-baby-powder-safe-for-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/nqfiCJlqdc4I68tMQuvUYJKH5HPFjJihby1hy5tk', 'a:3:{s:6:"_token";s:40:"hdLWbaulApclss7pS1hBhtofE6togV3UXw8cEuA3";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/news/child-health-news/756/is-baby-powder-safe-for-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/nqfiCJlqdc4I68tMQuvUYJKH5HPFjJihby1hy5tk', 'a:3:{s:6:"_token";s:40:"hdLWbaulApclss7pS1hBhtofE6togV3UXw8cEuA3";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/news/child-health-news/756/is-baby-powder-safe-for-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('nqfiCJlqdc4I68tMQuvUYJKH5HPFjJihby1hy5tk', 'a:3:{s:6:"_token";s:40:"hdLWbaulApclss7pS1hBhtofE6togV3UXw8cEuA3";s:9:"_previous";a:1:{s:3:"url";s:75:"http://imalive.in/news/child-health-news/756/is-baby-powder-safe-for-babies";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21