×

അനസ്‌തേഷ്യയെന്ന് കേട്ട് ബോധം കെടേണ്ട

Posted By

Scared of Anesthesia Here is What You Should Know

IMAlive, Posted on October 11th, 2019

Scared of Anesthesia Here is What You Should Know

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

അനസ്‌തേഷ്യ എന്ന് കേൾക്കുമ്പോഴേ എന്തോ വലിയ സംഗതിയാണെന്ന് കരുതുകയും, ഭയപ്പാടോടെ മാത്രം അതിനെ കാണുകയും ചെയ്യുന്ന നിരവധിയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ശരീരം കീറിമുറിക്കുന്നതിനായി ഉറക്കികിടത്താനുള്ള ഒരു വിദ്യ എന്ന് മാത്രമേ പലർക്കും അറിവുള്ളൂ. എന്നാൽ രോഗിയെ മുഴുവനായി ബോധം കെടുത്തുന്നതുമുതൽ, ചില ഭാഗങ്ങളിൽ മാത്രം മരവിപ്പിക്കുന്ന അനസ്‌തേഷ്യ വരെയുണ്ട്.

ശരീരത്തിന്റെ പ്രത്യേക ഭാഗത്ത് സംവേദനശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് അനസ്തേഷ്യ. സമ്മർദ്ദമോ വേദനയോ അറിയാതെ ശസ്ത്രക്രിയ, ചിലതരം രോഗനിർണ്ണയം എന്നിവ സാധ്യമാക്കാൻ ഈ അവസ്ഥ സഹായിക്കുന്നു. എന്നാൽ ചിലപ്പോൾ തലച്ചോറിന്റയോ സുഷുമ്നയുടെയോ ചില രോഗങ്ങൾ മൂലവും ഈ അവസ്ഥ ഉണ്ടാകാം. ഈ അവസ്ഥയുണ്ടാക്കുന്ന പ്രക്രിയയ്ക്കും അനസ്തേഷ്യ എന്ന പദം ഉപയോഗിക്കാറുണ്ട്. അനസ്തേഷ്യ നല്കിയാൽ പേശികൾക്കു പൂർണമായ അയവും ശക്തിക്ഷയവും ഉണ്ടാകുന്നു. അനസ്തേഷ്യ നല്കുന്ന ഡോക്ടറെ അനസ്തറ്റിസ്റ്റ് (Anesthetist) അഥവാ അനസ്തേഷ്യോളജിസ്റ്റ് (Anaesthesiologist) എന്നും അനസ്തേഷ്യ ഉണ്ടാക്കുന്ന ഔഷധങ്ങളെ അനസ്തറ്റിക് ഔഷധങ്ങൾ എന്നും പറയുന്നു.

വിവിധ തരം അനസ്തേഷ്യകൾ

• റീജിയണൽ അനസ്തേഷ്യ - റീജിയണൽ അനസ്തേഷ്യയിൽ രോഗിയുടെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങൾ മാത്രം മരവിപ്പിച്ചുള്ള രീതിയാണ് സ്വീകരിക്കുന്നത്. ഇവിടെ സുഷുമ്ന നാഡിയിൽ നിന്നും പുറത്തുവരുന്ന നാഡികൾ മുതൽ കൈകാലുകളുടെ വിരലുകളുടെ അഗ്രം വരെ നീണ്ടുനിൽക്കുന്ന നാഡീ സഞ്ചയത്തിൽ ഉചിതമായ സ്ഥലത്ത് മരുന്ന് കുത്തിവെച്ച് (ലോക്കൽ അനസ്തേഷ്യ) നാഡീ സംവേദനം തടസ്സപ്പെടുത്തി, വേദന ഇല്ലാത്ത അവസ്ഥയും പേശികളുടെ നിശ്ചലാവസ്ഥയും സൃഷ്ടിച്ചുകൊണ്ട് വിജയകരമായി ആ ഭാഗങ്ങളിലെ ശസ്ത്രക്രിയകൾ നടത്താവുന്നതാണ്.  ഇതിനായി അൾട്രാ സൗണ്ട്, നെർവ് ലൊക്കേറ്റർ മുതലായ ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ഈ രോഗികളിൽ മൊത്തത്തിലുള്ള മയക്കമോ അബോധാവസ്ഥയോ ആവശ്യമില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ആവശ്യാനുസരണം ഉറക്കം നല്കാവുന്നതണ്.

 ലോക്കൽ അനസ്തേഷ്യ - ലോക്കൽ അനസ്തേഷ്യ മുറിവിൽ തുന്നൽ ഇടുന്നതിനും ചർമഭാഗത്ത് ചെറിയ ശസ്ത്രക്രിയ നടത്തുന്നതിനുമുള്ള അനസ്തേഷ്യയാണ് ലോക്കൽ അനസ്തേഷ്യ. ശസ്ത്രക്രിയ വേണ്ട ഭാഗത്ത് മരുന്ന് കുത്തിവെച്ച് മരവിപ്പിക്കുന്ന ലളിതമായ രീതി. ഈ അവസരത്തിൽ രോഗിക്ക് പൂർണബോധം ഉണ്ടായിരിക്കും. എന്നാൽ, വേദന അനുഭവപ്പെടില്ല. 


• ജനറൽ അനസ്തേഷ്യ - മരുന്നുകളോ വാതകരൂപത്തിലുള്ള സീവോഫ്ലൂറേൻ, ഡെസ്ഫ്ലൂറേൻ, ഐസോഫ്ലൂറേൻ തുടങ്ങിയവയോ ഉപയോഗിച്ച് രോഗയെ പൂർണ്ണമായി ബോധം കെടുത്തുന്ന അവസ്ഥയാണിത്.


• സ്പൈനൽ അനസ്തേഷ്യ - സ്പൈനൽ കനാലിലെ സ്പൈനൽ ദ്രവത്തിൽ ഔഷധങ്ങൾ നൽകി നെഞ്ചിനു താഴെയുള്ള സംവേദനശേഷി ഇല്ലാതാക്കുകയാണ് സ്പൈനൽ അനസ്തേഷ്യ അഥവാ സബ്ആർക്കനോയ്ഡ് ബ്ലോക്കിൽ ചെയ്യുന്നത്.  


• എപ്പിഡ്യൂറൽ അനസ്തേഷ്യ - എപ്പിഡ്യൂറൽ ഭാഗത്ത് എപ്പിഡ്യൂറൽ കത്തീറ്ററിന്റെ സഹായത്തോടു കൂടി നിശ്ചിതസമയത്ത് കൂടിയ അളവിൽ ഔഷധങ്ങൾ നൽകിയാണ് എപ്പിഡ്യൂറൽ അനസ്തേഷ്യ നൽകുന്നത്. കുടുതൽ സമയം നീണ്ടു നിൽകുന്ന ശസ്ത്രക്രിയകൾക്കോ ശസ്ത്രക്രിയാനന്തരമുളള വേദന നിവാരണത്തിനു വേണ്ടിയോ ആണ് കൂടുതലായി എപ്പിഡ്യൂറൽ അനസ്തേഷ്യ ഉപയോഗിക്കുന്നത്.

അനസ്തേഷ്യയ്ക്ക് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• ആസ്തമ, ശ്വാസകോശ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടെങ്കിൽ ഡോക്ടറോട് നിർബന്ധമായും പറയുക.
• പുകവലി, മദ്യപാനം എന്നീ ശീലങ്ങൾ ഉള്ളവർ ആറ് ആഴ്ച  മുൻപെങ്കിലും അത് നിർത്തിവെക്കണം.
• ഏതെങ്കിലും മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത്  അനസ്തസ്റ്റിനെ അറിയിക്കണം.
• ഏതെങ്കിലും മരുന്നുകളിൽ അലർജി ഉണ്ടെങ്കിൽ ആ വിവരം പരിശോധിക്കുന്ന ഡോക്ടറേയും അനസ്തസ്റ്റിനേയും അറിയിക്കുക. 

 

General anesthesia is very safe, and most patients undergo anesthesia with no serious issues

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/CpEVl0gnfDl58Kadtr8tjw9eY0sgb4bwv1ymxg9Z): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/CpEVl0gnfDl58Kadtr8tjw9eY0sgb4bwv1ymxg9Z): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/CpEVl0gnfDl58Kadtr8tjw9eY0sgb4bwv1ymxg9Z', 'contents' => 'a:3:{s:6:"_token";s:40:"FgKgwN3tS3b5FG2itQUjh7MZokttD2BsQxwIFoFy";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-and-wellness-news/885/scared-of-anesthesia-here-is-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/CpEVl0gnfDl58Kadtr8tjw9eY0sgb4bwv1ymxg9Z', 'a:3:{s:6:"_token";s:40:"FgKgwN3tS3b5FG2itQUjh7MZokttD2BsQxwIFoFy";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-and-wellness-news/885/scared-of-anesthesia-here-is-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/CpEVl0gnfDl58Kadtr8tjw9eY0sgb4bwv1ymxg9Z', 'a:3:{s:6:"_token";s:40:"FgKgwN3tS3b5FG2itQUjh7MZokttD2BsQxwIFoFy";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-and-wellness-news/885/scared-of-anesthesia-here-is-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('CpEVl0gnfDl58Kadtr8tjw9eY0sgb4bwv1ymxg9Z', 'a:3:{s:6:"_token";s:40:"FgKgwN3tS3b5FG2itQUjh7MZokttD2BsQxwIFoFy";s:9:"_previous";a:1:{s:3:"url";s:101:"http://imalive.in/news/health-and-wellness-news/885/scared-of-anesthesia-here-is-what-you-should-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21