×

ഷാരൂഖ് ഖാൻ മുതൽ സണ്ണി ലിയോൺ വരെ: വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞു ജനിച്ച ബോളിവുഡ് താരങ്ങൾ

Posted By

Sharukh Khan Sunny Leone Ekta Kapoor surrogacy

IMAlive, Posted on July 31st, 2019

Sharukh Khan Sunny Leone Ekta Kapoor surrogacy

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ബോളിവുഡ് സൂപ്പർതാരമായ ഷാരൂഖ് ഖാന്റെ മകൻ അബ്റാം, ഇന്റർനെറ്റിൽ അച്ഛനെക്കാളും ജനപ്രിയനാണ്. 2013ൽ വാടക ഗർഭപാത്രത്തിലൂടെയാണ് ഗൗരി ഖാനും ഷാരൂഖ് ഖാനും ആൺകുഞ്ഞു പിറക്കുന്നത്. വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങൾ ജനിക്കുന്ന ആദ്യത്തെ താരദമ്പതികളല്ല ഇവർ. ആമിർ ഖാനും ഭാര്യ കിരൺ റാവുവിനും 2011 ൽ IVF വാടക ഗർഭധാരണത്തിലൂടെയാണ് ആസാദ് റാവു ജനിക്കുന്നത്. കൂടാതെ ഫറാ ഖാൻ, കരൺ ജോഹർ, സണ്ണി ലിയോൺ, സൊഹൈൽ ഖാൻ, തുഷാർ കപൂർ, ഏക്ത കപൂർ എന്നിവരും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയവരാണ്. 

ബോളിവുഡ് ഡയറക്ടറും കോറിയോഗ്രാഫറുമായ ഫറാ ഖാൻ വർഷങ്ങളോളം കുഞ്ഞുങ്ങൾക്കായി ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം 2008ൽ ഒറ്റ പ്രസവത്തിലൂടെ  മൂന്നുകുട്ടികളുടെ അമ്മയായി. തുഷാർ കപൂറാകട്ടെ 2018ൽ വാടക ഗർഭധാരണത്തിലൂടെ ജനിച്ച ലക്ഷ്യ എന്ന ആൺകുട്ടിയുടെ സിംഗിൾ ഫാദറാണ്. അതായത് കുഞ്ഞിന്റെ പൂർണ്ണഉത്തരവാദിത്തം അച്ഛനുമാത്രമാണ് എന്നർത്ഥം. കരൺ ജോഹറും ഇതേ മാതൃക തുടർന്ന് ഇരട്ടക്കുട്ടികളുടെ അച്ഛനായി. തുഷാർ കപൂറിന്റെ സഹോദരി ഏക്തയും സിംഗിൾ പാരെന്റാണ്. നമ്മുടെ ജീവിതത്തിലേക്ക് ഒരു പുതിയ ജീവൻ കടന്നു വരിക എന്നത്, വളരെ അനുപമമായ ഒരു അനുഭവമാണ്. ശാരീരികവും സാമൂഹികവുമായ പല ഘടകങ്ങളും അതിനു തടസം നിൽക്കുമ്പോഴും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കാമെന്നത് ചുമതലാബോധമുള്ളവരെ സംബന്ധിച്ചടുത്തോളം ഒരു ഭാഗ്യം തന്നെയാണ്.

എന്താണ് വാടക ഗർഭധാരണം (gestational surrogacy)?

വാടക ഗർഭധാരണത്തിൽ കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവിക ബന്ധം ഇല്ല. അതിനാൽ തന്നെ ഇത്തരം അമ്മമാരെ ഗർഭവാഹകർ (gestational carrier) എന്നാണ് വിളിക്കുന്നത്. ഭ്രൂണത്തെ നിർദിഷ്ട ദമ്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്യൂബിൽ വെച്ച് ബീജസങ്കലനം (vitro fertilization -IVF) നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നു.

താഴെ പറയുന്ന ആളുകളാണ് വാടക ഗർഭധാരണം പരിഗണിക്കുന്നത്:

1. വന്ധ്യതകൊണ്ടു ബുദ്ധിമുട്ടുന്ന വ്യക്തികൾ 

2. മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ള കുടുംബം (single parents)

3. സ്വവർഗ്ഗാനാനുരാഗികളായ ദമ്പതികൾ (Same-sex couples)

4. വാടക ഗർഭവാഹകരും കുഞ്ഞും തമ്മിൽ ജനിതക ബന്ധം ആഗ്രഹിക്കാത്ത ആളുകൾ

5. സുരക്ഷിതമായി ഗർഭകാലം പൂർത്തിയാക്കാനാവാത്ത അമ്മമാർ

വാടക ഗർഭധാരണത്തിന്റെ 5 ഘട്ടങ്ങൾ

ഘട്ടം 1: IVF ലൂടെ ബീജസങ്കലനം ചെയ്ത് അനേകം ഭ്രൂണങ്ങൾ സൃഷ്ടിക്കുക എന്നതാണ് ആദ്യപടി. ഇതിനായി ദമ്പതികൾ അവരുടെ അണ്ഡവും ബീജവും IVF  ക്ലിനിക്കിൽ നൽകണം. സങ്കലനത്തിനു ശേഷം ഭ്രൂണങ്ങളെ ക്ലിനിക്കിൽത്തന്നെ ശീതീകരിച്ച് അടുത്തപടിക്കായി സൂക്ഷിക്കും. ബീജം എടുക്കുന്നത് താരതമ്യേന എളുപ്പമാണ്. അണ്ഡം കുറച്ചുകൂടി സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് എടുക്കുന്നത്. എത്രയും അണ്ഡങ്ങൾ എടുക്കുന്നോ അത്രയും ഭ്രൂണങ്ങളെ ഉണ്ടാക്കാൻ സാധിക്കും.

ഘട്ടം 2: നിങ്ങൾക്ക് വേണ്ട വാടക ഗർഭപാത്രം കണ്ടുപിടിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിനായി ഇന്ത്യയിൽ അനേകം ഏജൻസികളുണ്ട്. ഏജൻസികൾ ഒരുപാട് അമ്മമാരെ റിക്രൂട്ട് ചെയ്യുകയും അവരെ സമ്പൂർണ്ണ പരിശോധന നടത്തുന്നതിനും, ഗർഭകാലത്ത് നോക്കുന്നതിനും, ക്ലിനിക് സന്ദർശനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, അവർക്ക് പ്രതിഫലം നൽകുന്നതിലുമെല്ലാം നിങ്ങളെ സഹായിക്കും.

ഘട്ടം 3: ഗർഭം സ്വീകരിക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. ബീജസങ്കലനത്തിലൂടെ അനേകം ഭ്രൂണങ്ങളെ സൃഷ്ടിക്കും. അതിനാൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് വാടക ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. മറ്റുള്ള ഭ്രൂണങ്ങളെ വീണ്ടും ആവശ്യം വന്നാൽ ഉപയോഗിക്കാനായി ശീതികരിച്ച് സൂക്ഷിക്കും. വാടക അമ്മ (surrogate mother) ഇതിനായി ചില പ്രത്യുല്പാദന ചികിത്സകൾക്ക് വിധേയയാവും (endometrial stimulation). ഭ്രൂണം നിക്ഷേപിക്കുമ്പോളുണ്ടാകുന്ന വിജയം അമ്മയുടെയും ഭ്രൂണത്തിന്റെയും ആരോഗ്യത്തെ അപേക്ഷിച്ച് ഇരിക്കും.

ഘട്ടം 4: ഗർഭ-ഗർഭസ്ഥശിശു സംരക്ഷണമാണ് നാലാമത്തെ ഘട്ടം. വാടക അമ്മയുടെ  ഗർഭസ്ഥശിശു സംരക്ഷണം പെട്ടെന്ന് തന്നെ ആരംഭിക്കും. ഗർഭിണിയെ നോക്കാൻ ഒരു കെയർ ടേക്കറെ വെയ്ക്കുകയാണ് സാധാരണ ചെയ്യാറ്. എന്നാൽ പലപ്പോഴും, സറോഗേറ്റ് ഏജൻസികൾ അമ്മയുടെ ഗർഭപരിപാലനം അവരെ തന്നെ ഏൽപ്പിക്കുകയാണ് പതിവ്. ഏറ്റവും പ്രധാനമായി,  മാതാപിതാക്കളുടെ ഏജൻസി അമ്മയുടെ തുടർന്നുള്ള സംരക്ഷണം ഉറപ്പാക്കുകയും, അൾട്രാ സൗണ്ട് സ്കാനുകളുടെയും മറ്റു പരീക്ഷണഫലങ്ങളുടെയും കോപ്പികൾ രക്ഷകർത്താക്കൾക്ക് അയച്ചു കൊടുക്കുകയും വേണം.

ഘട്ടം 5: കുഞ്ഞിന്റെ ജനന സമയമടുക്കുമ്പോൾ ഏജന്റ്  രക്ഷകർത്താക്കളെ വിളിക്കും. പ്രസവ സമയത്ത് അവർക്ക് തങ്ങളുടെ കുഞ്ഞിനെ കാണാനുള്ള സൗകര്യമുണ്ടാകും. കുഞ്ഞ് നിരീക്ഷണത്തിലായിരുന്ന മൂന്നോ നാലോ ദിവസം മാതാപിതാക്കളെ ഹോസ്പിറ്റലിൽ തന്നെ നിൽക്കാനാണ് പൊതുവെ പ്രോത്സാഹിപ്പിക്കാറ്. ഇത് മാതാപിതാക്കൾക്ക് കുഞ്ഞുമായി അടുക്കാനും, കുഞ്ഞിനെ പരിചരിക്കാനുമുള്ള പരിശീലനവുമാകും. കുറച്ചു ദിവസത്തിനകം തന്നെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും.

ഇന്ത്യൻ നിയമം പറയുന്നതെന്ത്?

2015ൽ ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര സറോഗസി നിരോധിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ (reproductive tourism) വരവിലും ഗണ്യമായ കുറവുണ്ടായി. ഇന്ത്യൻ ദമ്പതികൾക്ക്  ഇനിയും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാം. എന്നാൽ വിദേശികൾക്ക് സാധിക്കില്ല. ഒരിക്കൽ 160ൽ അധികം ഗർഭിണികളായ സ്ത്രീകളുണ്ടായിരുന്ന വാടക ഗർഭധാരണത്തിനുള്ള ക്ലിനിക്കുകളിൽ ഇപ്പോൾ പകുതിയിൽ താഴെ മാത്രമാണ് അംഗങ്ങളുള്ളത്.

Surrogacy is an arrangement, often supported by a legal agreement, whereby a woman agrees to become pregnant and give birth to a child for another person who is or will become the parent of the child.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/qFilBd2a397RL8L3pQyIY3CkdqXbVzfB2qFGTnkV): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/qFilBd2a397RL8L3pQyIY3CkdqXbVzfB2qFGTnkV): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/qFilBd2a397RL8L3pQyIY3CkdqXbVzfB2qFGTnkV', 'contents' => 'a:3:{s:6:"_token";s:40:"3PwQVuEwKpvQOSfhxeRyk2GWjEzM0ZK3udxSpuW1";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/health-news/456/sharukh-khan-sunny-leone-ekta-kapoor-surrogacy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/qFilBd2a397RL8L3pQyIY3CkdqXbVzfB2qFGTnkV', 'a:3:{s:6:"_token";s:40:"3PwQVuEwKpvQOSfhxeRyk2GWjEzM0ZK3udxSpuW1";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/health-news/456/sharukh-khan-sunny-leone-ekta-kapoor-surrogacy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/qFilBd2a397RL8L3pQyIY3CkdqXbVzfB2qFGTnkV', 'a:3:{s:6:"_token";s:40:"3PwQVuEwKpvQOSfhxeRyk2GWjEzM0ZK3udxSpuW1";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/health-news/456/sharukh-khan-sunny-leone-ekta-kapoor-surrogacy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('qFilBd2a397RL8L3pQyIY3CkdqXbVzfB2qFGTnkV', 'a:3:{s:6:"_token";s:40:"3PwQVuEwKpvQOSfhxeRyk2GWjEzM0ZK3udxSpuW1";s:9:"_previous";a:1:{s:3:"url";s:85:"http://imalive.in/news/health-news/456/sharukh-khan-sunny-leone-ekta-kapoor-surrogacy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21