×

എപിഡ്യൂറൽ: തെറ്റിദ്ധാരണകള്‍ പലവിധം

Posted By

Health Epidural myths women Labor Pain management

IMAlive, Posted on March 14th, 2019

Health Epidural myths women Labor Pain management

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പ്രസവവേദന ലഘൂകരിക്കാന്‍ കുത്തിവയ്ക്കുന്ന ഒരുതരം അനസ്തേഷ്യയാണ് എപിഡ്യൂറൽ. നട്ടെല്ലിന് താഴെയായി വേദന ലഘൂകരിക്കാനുള്ള കുത്തിവെയ്പ്പ് എടുക്കുകയാണ് എപിഡ്യൂറൽ അനസ്തേഷ്യയിൽ ചെയ്യുന്നത്. കുത്തിവെയ്പ്പ് എടുക്കുന്നതിനു താഴെയുള്ള ഭാഗം മരവിക്കുകയും ഇത് പ്രസവസമയത്ത് സ്ത്രീകളുടെ വേദന കുറയ്ക്കുകയും ചെയ്യും. കുഞ്ഞിന് പുറത്തേയ്ക്കുവരാനായി സമ്മർദ്ദം ചെലുത്തുന്നതില്‍ ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുകയുമില്ല. 

എപിഡ്യൂറലിന്റെ പ്രവർത്തനം എങ്ങിനെയാണ്?

പ്രസവസമയത്ത് ഗർഭപാത്രം സങ്കോചിക്കുകയും അതിൽനിന്നുള്ള വേദന ഗർഭപാത്രത്തിൽ നിന്നു നാഡികൾ വഴി നട്ടെല്ലിലൂടെ മസ്തിഷ്കത്തിൽ എത്തുകയുമാണ് ചെയ്യുന്നത്. പ്രസവത്തിന്റെ തുടക്കത്തിൽ വേദന കുറവായിരിക്കും, സമയം കഴിയുന്തോറും വേദനയുടെ കാഠിന്യം കൂടിവരും. എപിഡ്യൂറൽ വഴി ഈ വേദയുടെ കാഠിന്യത്തെ കുറയ്ക്കാൻ കഴിയും. കുത്തിവയ്ക്കുന്ന അനസ്തേഷ്യ മരുന്ന് നാഡികളെ മരവിപ്പിക്കുകയും അതുവഴി വേദനയുടെ ഉത്തേജനം മസ്തിഷ്കത്തിലേക്ക് എത്തുന്നത് തടയുകയുമാണ് ചെയ്യുന്നത്. 

പ്രസവ വേദന കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ഏതൊക്കെയാണ്?

നട്ടെല്ലിലെ കുത്തിവെയ്പ്പ്: നട്ടെല്ലില്‍ എടുക്കുന്ന കുത്തിവെയ്പ്പിലൂടെ ശരീരത്തിൽ എത്തിക്കുന്ന മരുന്ന്. എപിഡ്യൂറൽ കുത്തിവെയ്പ്പിനൊപ്പമോ, അല്ലാതെയോ ഇത് എടുക്കാവുന്നതാണ്. നട്ടെല്ലിലെ രക്തകുഴലിലേക്ക് ഇത് നേരിട്ട് കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. പെട്ടെന്നുതന്നെ വേദനയ്ക്ക് ആശ്വാസമുണ്ടാവുകയും ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ ഈ ആശ്വാസം നീണ്ടുനിൽക്കുകയും ചെയ്യും. ചിലപ്പോൾ, കുഞ്ഞു ജനിക്കുന്നതിനു മുൻപുതന്നെ മരുന്നിന്റെ പ്രഭാവം തീരാറുണ്ട്. 

എപിഡ്യൂറൽ കുത്തിവെയ്പ്പ് : ഒരു എപിഡ്യൂറൽ കത്തീറ്റർ ഉപയോഗിച്ച് മരുന്നിന്റെ ചെറിയ ഡോസുകൾ ചെറിയ ഇടവേളകൾക്കിടയിൽ എടുക്കാമെന്നതാണ് ഇതിന്റെ ഗുണം. ഇതുമൂലമുള്ള ആശ്വാസം പ്രസവത്തിന്റെ മുഴുവൻ സമയത്തും നീണ്ടു നിൽക്കും. ഇത് 24 മുതൽ 36 മണിക്കൂറുകൾ വരെ വർധിപ്പിക്കാനും കഴിയും.

എപിഡ്യൂറൽ ശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമോ?

നവജാതശിശുവിന്റെ ഭാരം, എ.പി.ജിഎ.ആർ സ്കോർ, മറ്റ് അളവുകൾ എന്നിവയെ എപിഡ്യൂറൽ ബാധിക്കുന്നില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 

എപിഡ്യൂറലിന്റെ അപകടസാധ്യതകളും പാർശ്വഫലങ്ങളും

എപിഡ്യൂറലുകൾ സാധാരണയായി സുരക്ഷിതമാണ്. എന്നാൽ പാർശ്വഫലങ്ങൾ, സങ്കീർണതകൾ എന്നിവയ്ക്ക് ഒരു ചെറിയ സാധ്യതയുണ്ട്, അവയാണ്:

  1. താഴ്ന്ന രക്തസമ്മർദ്ദം. ഇത് നിങ്ങൾക്ക് തലവേദനയോ ഒക്കാനമോ ഉണ്ടാക്കും. 
  2. താൽകാലികമായി മൂത്രാശയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കും
  3. തൊലിപ്പുറമെയുള്ള ചൊറിച്ചിൽ 
  4. അസ്വസ്ഥതകൾ 
  5. തലവേദന

എപിഡ്യൂറൽ നടുവേദനയ്ക്ക് കാരണമാകുന്നുണ്ടോ?

1943ലാണ് ആദ്യമായി എപിഡ്യൂറലുകൾ നമ്മൾ പരീക്ഷിക്കുന്നത്. കഴിഞ്ഞ 76 വർഷങ്ങളായി വർധിച്ചുവരുന്ന എപിഡ്യൂറലിന്റെ ഉപയോഗം പ്രസവശേഷമുള്ള നടുവേദനയ്ക്ക് കാരണമാകുന്നു എന്ന് ചില ഡോക്ടർമാരും സ്ത്രീകളും പറയാറുണ്ട്. എന്നാൽ, ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, എപിഡ്യൂറൽ നാടുവുവേദനയ്ക്ക് കരണമാകുന്നില്ലായെന്നാണ്. ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്കുള്ള സമയത്ത് ആരംഭിച്ച നടുവേദനയാകാം പ്രസവ ശേഷവും തുടരുന്നത്. ഗർഭകാലത്തുണ്ടാകുന്ന ശരീരശാസ്ത്രപരമായ മാറ്റങ്ങളുടെ ഫലമായി നട്ടെല്ലിനുണ്ടാകുന്ന ഘടനാപരവും പ്രവർത്തനപരവുമായ മാറ്റങ്ങൾ മൂലമാകണം ചില സ്ത്രീകളെ നടുവേദന ബുദ്ധിമുട്ടിക്കുന്നത്.

Photo Courtesy

Epidural myths may keep women from reliable pain management

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YOmyoN6cRHNlL8bfEwiQ8sO2zvQIKiBCClgpdZwo): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YOmyoN6cRHNlL8bfEwiQ8sO2zvQIKiBCClgpdZwo): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YOmyoN6cRHNlL8bfEwiQ8sO2zvQIKiBCClgpdZwo', 'contents' => 'a:3:{s:6:"_token";s:40:"wqpJCm9yyeTCDrcf54X6byVT9UwKMvYDhaKir4Jb";s:9:"_previous";a:1:{s:3:"url";s:94:"http://imalive.in/news/women-health-news/518/health-epidural-myths-women-labor-pain-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YOmyoN6cRHNlL8bfEwiQ8sO2zvQIKiBCClgpdZwo', 'a:3:{s:6:"_token";s:40:"wqpJCm9yyeTCDrcf54X6byVT9UwKMvYDhaKir4Jb";s:9:"_previous";a:1:{s:3:"url";s:94:"http://imalive.in/news/women-health-news/518/health-epidural-myths-women-labor-pain-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YOmyoN6cRHNlL8bfEwiQ8sO2zvQIKiBCClgpdZwo', 'a:3:{s:6:"_token";s:40:"wqpJCm9yyeTCDrcf54X6byVT9UwKMvYDhaKir4Jb";s:9:"_previous";a:1:{s:3:"url";s:94:"http://imalive.in/news/women-health-news/518/health-epidural-myths-women-labor-pain-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YOmyoN6cRHNlL8bfEwiQ8sO2zvQIKiBCClgpdZwo', 'a:3:{s:6:"_token";s:40:"wqpJCm9yyeTCDrcf54X6byVT9UwKMvYDhaKir4Jb";s:9:"_previous";a:1:{s:3:"url";s:94:"http://imalive.in/news/women-health-news/518/health-epidural-myths-women-labor-pain-management";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21