×

എച്ച്ഐവി ബാധിതരിലെ വൃക്കമാറ്റിവയ്ക്കല്‍: മുന്‍പേ പറന്ന് ചെന്നൈ അപ്പോളോ, അവകാശവാദവുമായി ജോണ്‍സ് ഹോപ്കിന്‍സ്

Posted By

Worlds First HIV-to-HIV Kidney Transplant with Living Donor happened in India

IMAlive, Posted on April 10th, 2019

Worlds First HIV-to-HIV Kidney Transplant with Living Donor happened in India

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ജീവിച്ചിരിക്കുന്ന എച്ച്ഐവി ബാധിതരിലെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ലോകത്തുതന്നെ ആദ്യമായി ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് അമേരിക്കയിലെ ബാൾട്ടിമോർ ആസ്ഥാനമായ  ജോണ്‍സ് ഹോപ്കിന്‍സ് ആശുപത്രി രംഗത്തെത്തുമ്പോള്‍ ഇന്ത്യ ചിരിക്കുകയാണ്. കാരണം ഒരു വര്‍ഷം മുന്‍പുതന്നെ അതേതരത്തിലുള്ള ശസ്ത്രക്രിയ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വിജയകരമായി ചെയ്തുകഴിഞ്ഞതാണ്.

 ജോണ്‍സ്   ഹോപ്കിന്‍സ് ആശുപത്രിയില്‍ അടുത്തിടെയാണ് എച്ച്ഐവി ബാധിച്ച ജീവിച്ചിരിക്കുന്ന ഒരാളില്‍ നിന്ന് എച്ച്ഐവി ബാധിച്ച മറ്റൊരാളിലേക്ക് വൃക്ക മാറ്റിവച്ചത്. ശസ്ത്രക്രിയ വിജയമായതിനെതുടര്‍ന്ന് ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ ശസ്ത്രക്രിയയാണിതെന്ന

അവകാശവാദവുമായി ആശുപത്രിയും അവിടുത്തെ സര്‍ജന്മാരും രംഗത്തെത്തുകയായിരുന്നു. ലോകമെബാടുമുള്ള  മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. പക്ഷേ, ചെന്നൈയില്‍ ഇത് നേരത്തേ നടന്നതിനാല്‍ ലോകത്തെ ഇത്തരത്തിലുള്ള രണ്ടാമത്തെ ശസ്ത്രക്രിയയായിരിക്കണം ജോണ്‍സ്  ഹോപ്കിന്‍സിലേത്.

ഇത്തരത്തിലുള്ള  ശസ്ത്രക്രിയ ഇന്ത്യയില്‍ നടന്നതും വിജയിച്ചതുമായ വാര്‍ത്ത ഇക്കഴിഞ്ഞ ഡിസംബറില്‍ ഐഎംഎലൈവ് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. 

 2018 മെയ്യിൽ  ചെന്നൈ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും അവയവമാറ്റ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. അനില്‍ വൈദ്യയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. HIV ബാധിതനായ 52 വയസ്സുള്ള ഝാര്‍ക്കണ്ട് സ്വദേശികളായ ദമ്പതികൾ   നാട്ടിലെ ആശുപത്രികൾ വൃക്ക മാറ്റി വെക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ എത്തി Dr Anil Vaidyaye  സമീപിക്കുകയായിരുന്നു. ഇരുവരും HIV ബാധിതരായിരുന്നു. ഭർത്താവിന് വൃക്ക രോഗം ഗുരുതരമാവുകയും വൃക്ക മാറ്റിവെക്കൽ അനിവാര്യം ആവുകയും  ചെയ്തു.

മസ്തിഷ്ക മരണം സംഭവിച്ച എച്ച്ഐവി ബാധിതരുടെ മറ്റ്  എച്ച്ഐവി ബാധിതര്‍ക്ക് മാറ്റിവച്ചിട്ടുള്ള സംഭവങ്ങള്‍ നേരത്തേയുമുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ ദാതാവായി വരുന്ന ആദ്യസംഭവമായിരുന്നു അപ്പോളോയിലേത്. ഒട്ടേറെ നിരീക്ഷണങ്ങള്‍ക്കുശേഷം മാത്രമേ ഇത്തരമൊരു ശസ്ത്രക്രിയ ചെയ്യാനാകൂ. ഭാര്യയില്‍ നിന്ന് സ്വീകരിച്ച വൃക്കയാണ് ഇവിടെ ഭര്‍ത്താവിലേക്ക് മാറ്റിവച്ചത്. ഇരുവരും എച്ച്ഐവി

ബാധിതര്‍ക്കുള്ള ആന്റി-റിട്രോവൈറല്‍ തെറാപ്പിയിലൂടെ (ART) കടന്നുപോകുന്നവരാണ്. ഇത്തരക്കാരില്‍ വൃക്ക പെട്ടെന്ന് തകരാറിലാകാന്‍ സാധ്യതയുള്ളതിനാല്‍, അവശേഷിക്കുന്ന വൃക്കയുടെ ആരോഗ്യത്തെ കരുതി, രണ്ടു വൃക്കകളില്‍ ഒന്ന് മറ്റൊരാള്‍ക്ക് നല്‍കാന്‍ പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ ഭാവിയില്‍ അത്തരമൊരു അപകടസാധ്യത തുലോം കുറവാണെന്നു വ്യക്തമായതിനെതുടര്‍ന്നാണ് ഭാര്യയുടെ വൃക്ക ഭര്‍ത്താവിന് മാറ്റിവച്ചത്.

എച്ച്ഐവി ബാധിതരായ ദമ്പതിമാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അയവയം സ്വീകരിച്ച് മാറ്റിവയ്ക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നത്

തെളിയിക്കപ്പെട്ടതോടെ, വൃക്കരോഗം ഉള്‍പ്പെടെ ബാധിച്ചിട്ടുള്ള ലക്ഷക്കണക്കിന് എച്ച്ഐവി ബാധിതര്‍ക്ക് പ്രത്യാശയുടെ പൊന്‍കിരണങ്ങളാണ്.

ഇതു സംബന്ധിച്ച് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ Dr അരുൺ വൈദ്യ ആദ്യമായി പ്രതികരിക്കുന്നു , IMALiveലൂടെ. ഡോക്ടറുമായുള്ള സംഭാഷണത്തിൽ  നിന്ന്  പ്രസക്ത ഭാഗങ്ങൾ:

IMALive:  അന്താരാഷ്ട്രതലത്തിൽ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഒരു HIV രോഗിയിൽ നിന്നും മറ്റൊരു HIV രോഗിയിലേക്കുള്ള വൃക്ക  മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയെന്ന ജോൺസ് ഹോപ്കിന്സിന്റെ വാദം പരക്കെ കൊട്ടിയാഘോഷിക്കപ്പെടുമ്പോൾ  എന്താണ് താങ്കളുടെ അഭിപ്രായം? താങ്കൾ കഴിഞ്ഞ വര്ഷം മെയ് മാസത്തിൽ സമാനമായ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നുവല്ലൊ? 

Dr Anil Vaidya:  വൈദ്യശാസ്ത്രം സംബന്ധിച്ച വാർത്തകളോട് ഇന്ത്യയിൽ പൊതുവെ താത്പര്യക്കുറവുണ്ട്. അത് കൊണ്ടായിരിക്കാം ഇത്തരം വാർത്തകൾക്ക് മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകാത്തത്. പാശ്ചാത്യ രാജ്യങ്ങളിൽ സാഹചര്യം മറിച്ചാണ്. ശാസ്ത്രം, വൈദ്യ ശാസ്ത്രം എന്നീ മേഖലകളിലെ പുരോഗതി  അത്യധികം ആകാംക്ഷയോടെയാണ്  മാധ്യമങ്ങൾ നോക്കി കാണുന്നത്. നമ്മുടെ രാജ്യത്ത് അത്തരമൊരു സമീപനം  ഇല്ലാത്തതു കൊണ്ടാണ്  ഇന്ത്യയിൽ നടക്കുന്ന പല മികച്ച ഗവേഷണങ്ങൾക്കും, നേട്ടങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ വേണ്ടത്ര പിന്തുണ ലഭിക്കാത്തത്.

IMALive: താങ്കൾ  കഴിഞ്ഞ വര്ഷം HIV രോഗിയിൽ നടത്തിയ വൃക്ക മാറ്റൽ ശസ്ത്രക്രിയയെ കുറിച്ച് വിശദീകരിക്കാമോ?

2018ഇൽ അത്യപൂർവ്വമായ അപേക്ഷയുമായാണ് ജാർഖണ്ഡിൽ നിന്നുള്ള ദമ്പതികൾ എന്നെ സമീപിക്കുന്നത്. രണ്ടുപേരും HIV ബാധിതരായിരുന്നു. ഭർത്താവിന് HIV സംബന്ധമായ വൃക്ക രോഗം മൂർച്ഛിച്ചിരുന്നു. വൃക്ക മാറ്റിവെക്കൽ അത്യന്താപേക്ഷിതമായിരുന്ന സാഹചര്യം. പല ആശുപത്രികളും നിരസിച്ച ശേഷമാണ് അവർ അപ്പോളോ ആശുപത്രിയുമായി ബന്ധപ്പെട്ടത്.

ഞങ്ങൾ ആദ്യം ചെയ്തത് അവയവ ദാതാവായ ഭാര്യയെ ബോധവത്കരിക്കലായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വീകർത്താവിന്റേതിന് സമാനമായ ആരോഗ്യ പ്രശ്നങ്ങൾ വിദൂര ഭാവിയിൽ ദാതാവിനും സംഭവിക്കാവുന്നതാണ്. എല്ലാ വശങ്ങളും മനസ്സിലാക്കി പൂർണ ബോധ്യത്തോടെയാണ് ഭാര്യ അവയമാറ്റത്തിന് തയ്യാറായത്. ശസ്ത്രക്രിയയുടെ ഒരു വര്ഷം പിന്നിടുമ്പോഴും, രണ്ടുപേരും പൂർണ ആരോഗ്യത്തോടെ,  സാധാരണ ജീവിതം നയിച്ച് വരുന്നു.

IMALive: ഇതിലെന്തെങ്കിലും സങ്കീര്ണതകളുണ്ടോ? മറ്റു ആശുപത്രികൾ നിരസിക്കാനുള്ള കാരണങ്ങൾ എന്തായിരിക്കും? 

ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തിയാൽ വിദൂര ഭാവിയിൽ ഭാര്യക്കും കിഡ്നി സംബന്ധിച്ച രോഗങ്ങൾ ബാധിക്കും എന്ന പേടിയായിരിക്കണം ഒരു കാരണം. പക്ഷെ ഇന്ന് HIV ബാധയെ ചെറുക്കൻ ശേഷിയുള്ള പലതരം ആധുനിക ചികിത്സ രീതികൾ നിലവിൽ വന്നിട്ടുണ്ട്. HIV ബാധിതർക്കും സാധാരണ മനുഷ്യരെ പോലെ ജീവിക്കാൻ കഴിയും. കിഡ്നിയെ ബാധിക്കുന്ന അസുഖങ്ങൾ വരാനോ ഉള്ള സാദ്ധ്യതകൾ വളരെ കുറഞ്ഞിരിക്കുന്നു. 

IMALive: മുമ്പ് HIV ബാധിതരിൽ നിന്ന് അവയവങ്ങൾ മറ്റുള്ളവരിലേക്ക് മാറ്റി വെച്ചിട്ടുണ്ടോ?

മരണമടഞ്ഞ HIV ബാധിതരിൽ നിന്ന് അവയവങ്ങൾ മാറ്റി വെച്ചിട്ടുണ്ട്. പക്ഷെ ജീവിച്ചിരിക്കുന്ന ഒരു ഹൈവ് ബാധിതനിൽ നിന്ന് മാറ്റി വെച്ച് എന്നതാണ് ഞങ്ങൾ ചെയ്തത്.

എന്താണ് ഇതിന്റെ പ്രസക്തി? ഇതൊരു നാഴിക കല്ലാവുന്നത് എങ്ങനെ?

നേരത്തെ ഞാൻ പറഞ്ഞത് പോലെ ദാതാവിനും ഭാവിയിൽ പ്രശ്നം ഉണ്ടാവാം എന്നത് കൊണ്ട് HIV ബാധിതരിക്കു വേണ്ടി അവയെ ദാതാവിനെ കണ്ടു പിടിക്കുക ബുദ്ധിമുട്ടായിരുന്നു. HIV ബാധിക്കുക എന്നാൽ ജീവിതാവസാനം എന്ന് കരുതപ്പെട്ടിരുന്ന കാലം. പുതിയ ചികിത്സാ രീതികൾ ഈ ധാരണയെ അപ്പാടെ മാറ്റി മരിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ നടത്തിയ ശസ്ത്രക്രിയയുടെ വിജയം HIV ചികിത്സയുടെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ല് തന്നെ ആവുകയാണ്.

ജോണ്‍സ്  ഹോപ്കിന്‍സ്ന്റെ ഇപ്പോഴത്തെ അവകാശ വാദം ശരിയല്ല എന്ന് പറയാൻ തയ്യാറുണ്ടോ?

ഒരു കാര്യത്തിൽ ഒന്നാമതോ രണ്ടാമതു എന്നുള്ളത് ഒരു പ്രധാന വിഷയമല്ല. വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണ വഴികളിൽ വഴിത്തിരിവാകുന്ന ഇത്തരം നേട്ടങ്ങൾ ലോകത്തെ ആയിരക്കണക്കിന് HIV ബാധിതർക്ക് വല്യ പ്രതീക്ഷ നൽകുന്നു. പക്ഷെ ഒരു പ്രധാന കാര്യം. ഒരു രാജ്യം എന്ന നിലയിൽ നാം വൈദ്യശാസ്ത്ര രംഗത്തെ ഗവേഷണങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും നല്ല പ്രാധാന്യം നൽകണം. ഒപ്പം ഈ രംഗത്തെ നേട്ടങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കണം. ഇതൊക്കെ ലോകമെങ്ങും അറിയണം. ഇവിടെ നടക്കുന്ന ഗവേഷങ്ങളെയും കുറിച്ച് ആഗോളതലത്തിൽ മതിപ്പുണ്ടാക്കാൻ സഹായിക്കും. 

ഞങ്ങൾ നടത്തിയ ഈ ശാസ്ത്രക്രിയയെ കുറിച്ച് ഞങ്ങൾ തന്നെ ഒരു പ്രബന്ധം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. ഈ ദമ്പതികളുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണ്. ഒരു വര്ഷം പൂർത്തിയാവുന്ന മുറയ്ക്ക് പ്രബന്ധം പ്രസിദ്ധീകരിക്കും. 

HIV ബാധയെ കുറിച്ച്‌ നമ്മുടെ സമൂഹത്തിലുള്ള തെറ്റിദ്ധാരണ മാറിയേ മതിയാവൂ. അവർ തൊട്ടു കൂടാത്തവരാണ് എന്ന ചിന്ത സമൂഹത്തിൽ നിന്നും തുടച്ചു നീക്കണം. ഇത്തരം നേട്ടങ്ങൾ തീർച്ചയായിട്ടും ഈ വഴിക്കു സമൂഹത്തെ നയിക്കും. 

Dr Anil വൈദ്യയെ  കുറിച്ച്:

വിവിധ മനുഷ്യാവയവങ്ങൾ മാറ്റിവെക്കുന്നതിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള Dr Anil Vaidya അമേരിക്കയിലെ മയാമി യൂണിവേഴ്സിറ്റിലെ അമേരിക്കൻ സൊസൈറ്റി ഓഫ് ട്രാൻസ്‌പ്ലാന്റ് സർജൻസ് ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. 11 വർഷ കാലം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ കൺസൽട്ടൻറ് ട്രാൻസ്‌പ്ലാന്റ് സർജൻ ആയിരുന്നു. പാൻക്രിയാസ്, കുടൽ എന്നിങ്ങനെ വിവിധ അവയവങ്ങൾ മാറ്റി വെക്കുന്നതിൽ വൈവിധ്യം നേടിയിട്ടുണ്ട്. പാൻക്രിയാസ് മാറ്റി വെക്കുന്നതിൽ ഇന്ന് ലോകത്തിലെ ഏറ്റവും മികവുള്ള കേന്ദ്രമായി ഓക്സ്ഫോർഡ് ട്രാൻസ്‌പ്ലാന്റ് സെന്റർ വളർന്നതിന്റെ പിന്നിൽ Dr Anil Vaidyaയുടെ നേതൃത്വമാണുള്ളത്. ബ്രിട്ടനിൽ കുടൽ മാറ്റി വെക്കൽ ശസ്ത്രക്രിയക്കു പുതിയ അംഗീകാരം ലഭ്യമാക്കിയതും അദ്ദേഹത്തിന്റെ കഴിവ് തന്നെ. 

John Hopkins claims to have performed the first of it's kind medical procedure in the world, but Chennai based Appolo Hospital had done it almost a year back

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8S0woUgLPLaCGoxWuLy5lFNuN9tzgS5KIq9iE8Jm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8S0woUgLPLaCGoxWuLy5lFNuN9tzgS5KIq9iE8Jm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8S0woUgLPLaCGoxWuLy5lFNuN9tzgS5KIq9iE8Jm', 'contents' => 'a:3:{s:6:"_token";s:40:"sigqZ5NWxYQfWeaAPdcc7RPvzT6eOvPzXEAKhOS6";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/news/modern-medicine/563/worlds-first-hiv-to-hiv-kidney-transplant-with-living-donor-happened-in-india";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8S0woUgLPLaCGoxWuLy5lFNuN9tzgS5KIq9iE8Jm', 'a:3:{s:6:"_token";s:40:"sigqZ5NWxYQfWeaAPdcc7RPvzT6eOvPzXEAKhOS6";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/news/modern-medicine/563/worlds-first-hiv-to-hiv-kidney-transplant-with-living-donor-happened-in-india";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8S0woUgLPLaCGoxWuLy5lFNuN9tzgS5KIq9iE8Jm', 'a:3:{s:6:"_token";s:40:"sigqZ5NWxYQfWeaAPdcc7RPvzT6eOvPzXEAKhOS6";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/news/modern-medicine/563/worlds-first-hiv-to-hiv-kidney-transplant-with-living-donor-happened-in-india";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8S0woUgLPLaCGoxWuLy5lFNuN9tzgS5KIq9iE8Jm', 'a:3:{s:6:"_token";s:40:"sigqZ5NWxYQfWeaAPdcc7RPvzT6eOvPzXEAKhOS6";s:9:"_previous";a:1:{s:3:"url";s:120:"http://imalive.in/news/modern-medicine/563/worlds-first-hiv-to-hiv-kidney-transplant-with-living-donor-happened-in-india";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21