×

മാമോഗ്രാം, സ്തനാർബുദ പരിശോധനകൾക്ക് ഫലപ്രദം

Posted By

mammogram breast cancer screening

IMAlive, Posted on March 29th, 2019

mammogram breast cancer screening

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയാണ് മാമോഗ്രാം. ഡയഗ്നോസ്റ്റിക് മാമോഗ്രാം, സ്ക്രീനിംഗ് മാമോഗ്രാം എന്നിങ്ങനെ രണ്ടുതരം മാമോഗ്രാമാണുള്ളത്. ബാഹ്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയാണ് സ്ക്രീനിംഗ് മാമോഗ്രാം. സ്ക്രീനിംഗ് മാമോഗ്രാം വളരെ എളുപ്പവും ശാസ്ത്രീയവുമാണ്. മാമോഗ്രാമിൽ സാധാരണയായി ഇരു സ്തനങ്ങളുടെയും രണ്ടോ അതിലധികമോ എക്സ്-റേ പ്രിന്റുകളോ ചിത്രങ്ങളോ ആണ് ഉണ്ടാകുക. സ്‌പർശനത്തിതിലൂടെ തിരിച്ചറിയാൻ സാധിക്കാത്ത അർബുദത്തെയാണ് മാമോഗ്രാമിലൂടെ കണ്ടെത്തുക. സ്തനത്തിലെ ചെറിയ കാൽഷ്യം നിക്ഷേപങ്ങൾ മാമോഗ്രാമിലൂടെ കണ്ടെത്താൻ സാധിക്കും. കാൽഷ്യം നിക്ഷേപങ്ങളുടെ സാന്നിദ്ധ്യം പലപ്പോഴും കാൻസർ ബാധയുടെ സൂചനയായിരിക്കും.

സ്തനത്തിൽ മുഴ, തടിപ്പ് മുതലായവ കണ്ടെത്തിയതിനുശേഷം അത് സ്തനാർബുദമാണോയെന്ന് ഉറപ്പാക്കാനായി മാമോഗ്രാം ചെയ്യാം. ഇത്തരം മാമോഗ്രാമാണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം. സ്തനത്തിലുള്ള മുഴ, തടിപ്പ് എന്നിവയ്ക്ക് പുറമെ വേദന, സ്തന ചർമ്മത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന തടിപ്പുകൾ, മുലക്കണ്ണിൽ നിന്നുള്ള സ്രവങ്ങൾ, സ്തനത്തിന്റെ വലിപ്പത്തിലോ രൂപത്തിലോ ഉണ്ടായ വ്യത്യാസങ്ങൾ എന്നിവയും  കാൻസറിനുള്ള ലക്ഷണങ്ങളാകാം. എന്നാൽ ചിലപ്പോൾ ഇവയുണ്ടെകിലും സ്തനാർബുദം ആകണമെന്നുമില്ല. 

സ്ക്രീനിങ് മാമോഗ്രാം ഡയഗ്നോസ്റ്റിക് വ്യത്യാസങ്ങൾ

ഒരേ മെഷീനുകളാണ് രണ്ട് മാമോഗ്രാമുകൾക്കായും  ഉപയോഗിക്കുന്നത്. എങ്കിലും, ഡയഗ്നോസ്റ്റിക് മാമോഗ്രാഫി നടത്താൻ കൂടുതൽ സമയം എടുക്കും. കാരണം ഡയഗണോസ്റ്റിക് മാമോഗ്രാം ചെയ്യാൻ കൂടുതൽ റേഡിയേഷൻ ആവശ്യമാണ്. ഡയഗ്നോസ്റ്റിക് മാമോഗ്രാം ചെയ്യുമ്പോൾ സ്തനത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള ചിത്രം ലഭിക്കാൻ കൂടുതൽ എക്സ്-റേ പ്രിന്റുകൾ ആവശ്യമായി വരുന്നു. സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ ആവശ്യമുള്ള ഭാഗങ്ങൾ കൂടുതൽ വ്യക്തതയോടെയും വലുതായും എക്സ്-റേ എടുക്കാൻ സാധിക്കും. രോഗം നിശ്ചയിക്കുന്നതിൽ ഇത്തരം എക്സ്-റേ പ്രിന്റുകൾ വളരെയധികം സഹായിക്കും 

സ്ക്രീനിംഗ് മാമ്മോഗ്രാം: നേട്ടങ്ങളും സാധ്യതകളും 

സ്ക്രീനിങ് മാമോഗ്രാഫി ഉപയോഗിച്ച് ബ്രെസ്റ്റ് കാൻസർ അതിന്റെ ആദ്യദശയിൽത്തന്നെ  കണ്ടുപിടിക്കുന്നത് ചികില്‍സ കൂടുതൽ എളുപ്പമാക്കും. ക്ലിനിക്കൽ ട്രയലുകളും മറ്റ് പഠനങ്ങളും അനുസരിച്ച് സ്ക്രീനിംഗ് മാമോഗ്രാമിലൂടെ അർബുദത്തെ അതിന്റെ പ്രാരംഭദശയിൽത്തന്നെ കണ്ടെത്തുന്നത് 40 മുതൽ 74 വയസിനിടയിലുള്ള സ്ത്രീകളിൽ, പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവർക്ക് സ്തനാർബുദത്താലുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

എന്നാലും പഠനങ്ങൾ പ്രകാരം 40 വയസ്സിൽ താഴെയുള്ള സ്ത്രീകളിൽ സ്‌ക്രീനിങ്ങ് മാമോഗ്രാം അല്ലെങ്കിൽ ബേസ് ലൈൻ മാമോഗ്രാം (താരതമ്യ പഠനത്തിന് ഉപയോഗിക്കുന്നതരം  മാമോഗ്രാം) ചെയ്യുന്നത് കൊണ്ട് പ്രത്യേക ഫലമുള്ളതായി കണ്ടെത്തിയിട്ടില്ല.

മാമോഗ്രാം ദോഷവശങ്ങൾ 

തെറ്റായ പരിശോധനാഫലങ്ങൾ. 

ചില അവസരങ്ങളിൽ റേഡിയോളോജിസ്റ്റിന്റെ പരിശോധനയിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയും എന്നാൽ അർബുദബാധ ഇല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്യാറുണ്ട്. കാൻസർ ബാധ സ്ഥിരീകരിക്കുന്നതിന് എല്ലാത്തരം മാമോഗ്രാം പരിശോധനക്ക് ശേഷവും ഡയഗ്നോസ്റ്റിക് മാമോഗ്രാം, ബയോപ്സി, അൾട്രാ സൗണ്ട് മുതലായ പരിശോധനകളും ചെയ്യേണ്ടതാണ്.

തെറ്റായ പരിശോധനാ ഫലങ്ങൾ സ്ത്രീകളെ ആശങ്കയിലേക്കും മാനസിക ബുദ്ധിമുട്ടുകളിലേക്കും നയിക്കാറുണ്ട്. കാൻസർ സ്ഥിരീകരിക്കുന്നതിനുള്ള മറ്റു പരിശോധനകൾ മിക്കപ്പോഴും പണച്ചെലവേറിയതും, സമയമെടുത്തുള്ളവയുമാവും. ഇതുമൂലവും സ്ത്രീകൾ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.  

പ്രായമുള്ള സ്ത്രീകളിൽ, സ്തനവലുപ്പം കൂടിയവരിൽ, മുമ്പ് ബ്രെസ്റ്റ് ബയോപ്സികള്‍ ചെയ്തിട്ടുള്ള സ്ത്രീകളിൽ, സ്തനാർബുദത്തിന്റെ കുടുംബചരിത്രം ഉള്ളവരിൽ, ഈസ്ട്രജൻ ഗുളികകൾ കഴിക്കുന്ന സ്ത്രീകളിൽ (ഉദാഹരണത്തിന്, മെനോപോസൽ ഹോർമോൺ തെറാപ്പി ചെയ്യുന്നവർ) ഒക്കെ തെറ്റായ പരിശോധന ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വ്യാജ-പോസിറ്റീവ് ഫലം ഉണ്ടാകാനുള്ള സാധ്യത കാരണം ഒരു സ്ത്രീ കൂടുതൽ മാമോഗ്രാമുകൾ ചെയ്യേണ്ടിവന്നേക്കാം.

ഓവർ ഡയഗ്നോസിസും ഓവർ ട്രീറ്റ്മെന്റും 

സ്ക്രീനിങ് മാമോഗ്രാമിന്റെ സഹായത്തോടെ അർബുദവും ductal carcinoma in situ എന്ന അവസ്ഥയും തിരിച്ചറിയാനാകും. DCIS അഥവാ ductal carcinoma in situ എന്നാൽ സ്തനങ്ങളിലെ breast ductsൽ ഉണ്ടാകുന്നതും മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാത്തതുമായ വളർച്ചയാണ്. DCISഓ മറ്റു ചെറിയ അർബുദബാധകളോ ബാഹ്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവയും ജീവന് ഭീഷണിയാവാത്തവയുമാണ്. ഇത്തരം അർബുദ ബാധകൾ സ്‌ക്രീനിങ്ങ് മാമോഗ്രാം വഴി കണ്ടെത്താൻ സഹായിക്കുമെങ്കിലും ഇവ ഓവർ ട്രീറ്റ്മെന്റിന് കാരണമാകുന്നു. ഇത്തരം രോഗങ്ങൾക്ക് ചികിത്സ ആവിശ്യമില്ലാത്തതാണ്. അർബുദത്തെയും ചികിത്സ വേണ്ടതും, വേണ്ടാത്തതുമായ DCISനെയും പെട്ടെന്ന് വേർതിരിച്ചറിയാൻ സാധിക്കില്ല എന്നതിനാൽ രണ്ടിനും ചികിത്സ കൊടുക്കുകയാണ് പതിവ്

തെറ്റായ പരിശോധനാ ഫലങ്ങളുണ്ടാകുമ്പോൾ, അർബുദബാധകൾ കണ്ടുപിടിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. ചില മാമോഗ്രാഫികളിൽ, ശരീരത്തിൽ അർബുദം ഉണ്ടെങ്കിലും കണ്ടുപിടിക്കാൻ സാധിക്കുകയില്ല. സ്ക്രീനിംഗ് മാമോഗ്രാമിൽ 20 ശതമാനത്തോളം ഇത്തരത്തിൽ കണ്ടുപിടിക്കാതെ പോകുന്നുണ്ട്. തെറ്റായ പരിശോധനാഫലങ്ങൾ സ്വാഭാവികമായും ചികിത്സ വൈകുന്നതിനും സ്ത്രീകളിൽ തെറ്റിദ്ധാരണ വളർത്തുന്നതിനും കാരണമാണ്.

തെറ്റായ പരിശോധനാ ഫലങ്ങൾക്ക് വലിയൊരളവുവരെ കാരണം സ്തനങ്ങളുടെ ദൃഢതയാണ്. സ്തനങ്ങളിൽ രണ്ടുതരം ചർമ്മകലകളാണുള്ളത്- ഗാഡത കൂടിയതും (glandular tissue ഉം, connective tissue ഉം  ചേർന്ന fibro glandular tissue) കൊഴുപ്പ് നിറഞ്ഞതും. കൊഴുപ്പ് നിറഞ്ഞ ശരീരകലകൾ മാമോഗ്രാമിൽ ഇരുണ്ടും ഗാഡത കൂടിയ fibro glandular ശരീരകലകൾ വെളുത്തുമാണ് കാണുക. Fibro glandular ശരീരകലകൾക്കും ട്യൂമറുകൾക്കും ഒരേ സാന്ദ്രത ആയതിനാൽ, കൂടുതൽ ദൃഢമായ സ്തനങ്ങൾ ഉള്ള സ്ത്രീകളിൽ അർബുദബാധ കണ്ടെത്താൻ പ്രയാസമാണ്. തെറ്റായ പരിശോധനാ ഫലങ്ങൾ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്, കാരണം പ്രായം കുറഞ്ഞവരിൽ സ്തനങ്ങൾക്ക് ദൃഢത പൊതുവെ കൂടുതലാണ്. പ്രായം കൂടുന്തോറും സ്തനങ്ങളുടെ ദൃഢത കുറയുകയും കൊഴുപ്പ് അടിയുന്നത് കൂടുകയും ചെയ്യുന്നു.

ചിലയിനം സ്തനാർബുദങ്ങൾ പെട്ടന്ന് വളരുന്നവയാണ്, മാമോഗ്രാമിൽ  നെഗറ്റീവ് ഫലം കാണിക്കുമെങ്കിലും  പെട്ടെന്നായിരിക്കും അവയുടെ വികാസം. ഇതിന്റെ അർഥം പരിശോധനാഫലം തെറ്റായിരുന്നു എന്നല്ല. പരിശോധനയ്ക്ക് ശേഷമാകാം അസുഖം രൂപപ്പെട്ടതും വികസിച്ചതും. ഇത്തരം കേസുകളിൽ സ്ത്രീകൾക്ക് തെറ്റായ സുരക്ഷാബോധമാണ് മാമോഗ്രാം നൽകുക. സ്ക്രീനിംഗ് മാമോഗ്രാമുകളിൽ കണ്ടുപിടിക്കാതെ പോകുന്ന കാൻസറുകൾ പലപ്പോഴും ആരോഗ്യവിദഗ്ദ്ധരുടെ ശാരീരിക പരിശോധനകളിൽ കണ്ടെത്താറുണ്ട്.

സ്തനാർബുദത്തെ നേരത്തെ കണ്ടെത്തുന്നത് രോഗംമൂലമുള്ള മരണത്തിൽ നിന്നു രക്ഷിക്കണമെന്നില്ല. മാമോഗ്രാമുകൾക്ക് സ്‌പർശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കാത്ത കാൻസറുകളെ കണ്ടെത്താൻ സാധിക്കുമെങ്കിലും ഇത്തരം ചെറിയ വളർച്ചകൾ മരണകാരണമായിക്കൂടെന്നില്ല. പെട്ടെന്ന് വളരുന്ന അപടകരമായ ഇനം കാൻസറുകൾ ഒരുപക്ഷെ ശരീരത്തിൽ ആകെ പടരുന്നതിന് ശേഷമാകാം പരിശോധനകളിൽ കണ്ടെത്തുന്നത്. പലപ്പോഴും ഇത്തരത്തിൽ അപകടകരമായ കാൻസർ ബാധയുള്ളവരും ഒരുപാട് കാലം ജീവിച്ചിരിക്കാറുണ്ട്.

റേഡിയേഷൻ 

മാമോഗ്രാമുകൾ ചെയ്യുന്നതിന് സാധാരണയായി വളരെ കുറച്ചുമാത്രമേ റേഡിയേഷൻ ആവശ്യമായിട്ടുള്ളു. അതിനാൽ റേഡിയേഷൻ കൊണ്ടുള്ള അപകടസാധ്യത വളരെ കുറവാണ്. എന്നാലും ഒരുപാട് തവണ എക്സ്-റേകൾക്ക് വിധേയയാകുന്നത് ക്യാൻസറിന് കാണമായേക്കാം. മാമോഗ്രാം ചെയ്യുന്നത് കൊണ്ടുള്ള ഫലങ്ങൾ അവയുടെ റേഡിയേഷൻ മൂലമുണ്ടാകുന്ന ദോഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും, മാമോഗ്രാമിന് വിധേയയാകുമ്പോൾ ഗർഭിണിയല്ല എന്ന് ഉറപ്പുവരുത്തിയിരിക്കണം. കാരണം, വളരുന്ന ഭ്രൂണത്തിന് റേഡിയേഷൻ വളരെയധികം ദോഷകരമാണ്.

 

Mammography is the only breast cancer screening tool known to reduce deaths from Breast Cancer

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uIQIQMvx7n3sBoonXGZ6Ba6zcHDPOp2pM7UgFhPv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uIQIQMvx7n3sBoonXGZ6Ba6zcHDPOp2pM7UgFhPv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uIQIQMvx7n3sBoonXGZ6Ba6zcHDPOp2pM7UgFhPv', 'contents' => 'a:3:{s:6:"_token";s:40:"RXByEpmS0qj3PrLvudReNGIOi8SPxi2Ob7uuG1MJ";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/news/women-health-news/256/mammogram-breast-cancer-screening";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uIQIQMvx7n3sBoonXGZ6Ba6zcHDPOp2pM7UgFhPv', 'a:3:{s:6:"_token";s:40:"RXByEpmS0qj3PrLvudReNGIOi8SPxi2Ob7uuG1MJ";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/news/women-health-news/256/mammogram-breast-cancer-screening";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uIQIQMvx7n3sBoonXGZ6Ba6zcHDPOp2pM7UgFhPv', 'a:3:{s:6:"_token";s:40:"RXByEpmS0qj3PrLvudReNGIOi8SPxi2Ob7uuG1MJ";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/news/women-health-news/256/mammogram-breast-cancer-screening";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uIQIQMvx7n3sBoonXGZ6Ba6zcHDPOp2pM7UgFhPv', 'a:3:{s:6:"_token";s:40:"RXByEpmS0qj3PrLvudReNGIOi8SPxi2Ob7uuG1MJ";s:9:"_previous";a:1:{s:3:"url";s:78:"http://imalive.in/news/women-health-news/256/mammogram-breast-cancer-screening";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21