×

ഗർഭിണിയുടെ ഒൻപത് മാസങ്ങൾ; അറിയേണ്ടതെല്ലാം

Posted By

Pregnancy child birth nine months women health

IMAlive, Posted on July 29th, 2019

Pregnancy child birth nine months women health

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

മാതൃത്വം എന്നത് ഒരു അനുഗ്രഹമാണ്. ഒരു കുഞ്ഞുഹൃദയം അമ്മയ്ക്കുള്ളിൽ മിടിക്കാൻ തുടങ്ങുന്നതോടെ മുൻകരുതലുകളും ആശങ്കകളുമെല്ലാം ആരംഭിക്കുകയായി. ഉദരത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു അത്ഭുതം എന്നതിനപ്പുറം അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ കൂടുതൽ ശ്രദ്ധാലുവാകേണ്ട സമയമാണിത്. ഗർഭകാലത്തിന്റെ ഓരോ മൂന്നുമാസവും വ്യത്യസ്തങ്ങളായ ശീലങ്ങളാണ് പിന്തുടരേണ്ടത്. കഴിക്കുന്നതെല്ലാം കുഞ്ഞിലേക്കും എത്തുമെന്നതിനാൽ ഭക്ഷണശീലങ്ങളെപറ്റി വളരെയധികം ബോധവതിയായിരിക്കണം. കുഞ്ഞിന് അപകടകരമായ എന്തെങ്കിലും കഴിക്കുന്നത് ഒരു പക്ഷെ ഗര്‍ഭവതി അറിയണമെന്നുതന്നെയില്ല. 

ആദ്യത്തെ മൂന്നു മാസം

ഉദരത്തിലെ ഭ്രൂണത്തിന് വികാസം സംഭവിക്കുന്ന സമയമാണ് ആദ്യത്തെ മൂന്നുമാസം. അതിനാൽത്തന്നെ ഒരുപാട് ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിലൂടെയാകും ഗര്‍ഭിണി ഈ സമയം കടന്നുപോകുക. മിക്കപ്പോഴും  ഗർഭിണിയാണെന്നത് ഉടൻ തന്നെ മനസിലാക്കണമെന്നില്ല,  കൂടുതൽ പേരും നാലോ അഞ്ചോ ആഴ്ചകൾക്കു ശേഷമാണ് ഗർഭിണിയാണെന്നത് തിരിച്ചറിയുക. ഭ്രൂണത്തിന്റെ വികാസത്തിനായി ശരീരം കൂടുതൽ ജോലി ചെയ്യുന്നതിനാൽ ആദ്യ മൂന്നുമാസം ഗര്‍ഭിണികള്‍ക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടും. 

ഈ കാലയളവിൽ ധാരാളം സമയം വിശ്രമിക്കണം. പകൽ സമയത്ത് ഉറക്കം വരുന്നുണ്ടെങ്കിൽ, ഉറങ്ങാൻ  മടിക്കരുത്. പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍, ഗർഭകാലത്തിനു മുമ്പും ഗർഭകാലത്തും പുകവലി ഒഴിവാക്കുക എന്നതാണ്  സങ്കീർണ്ണതകളൊഴിവാക്കാൻ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. ഗർഭിണിയാവുന്നതിനു മുൻപ് പുകവലിക്കുന്നത് ഗർഭം അലസുന്നതിന് കാരണമാകുന്നു. അതിലും ഭീകരമാണ് ഗർഭാവസ്ഥയിൽ പുകവലിക്കുന്നത്. ഇത് കുഞ്ഞിന് സങ്കീർണ്ണമായ അപാകതകളുണ്ടാകാനുള്ള സാധ്യത വളരെയധികം വർധിപ്പിക്കുന്നു. ചില പഠനങ്ങൾ കാണിക്കുന്നത് ഇത് വളർച്ചാ വൈകല്യങ്ങളോടെയുള്ള  അകാലപ്രസവ (premature birth) സാധ്യത 30 ശതമാനത്തോളം വർദ്ധിപ്പിക്കും എന്നാണ്.

അതുപോലെ തന്നെ എന്ത് കഴിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മത്സ്യം ഒരു അനുയോജ്യമായ ഭക്ഷണമാണ്. അത്  പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടവുമാണ്. 

ഗർഭകാലത്ത് ഭക്ഷണത്തിൽ നിന്ന് കഫീനെറ്റഡ് പാനീയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നത്  താരതമ്യേന എളുപ്പമാണ്. കൂടാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ശ്രമിക്കണം. ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ് എന്നിവയെ കഫീൻ വർധിപ്പിക്കുമെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. മദ്യപാനവും  ഗര്‍ഭിണിക്കും ഉദരത്തിലെ കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. ഗർഭിണി മദ്യപിക്കുമ്പോൾ കുഞ്ഞും മദ്യപിക്കുന്നു എന്നുതന്നെയാണ് അർഥം. കാരണം ഗര്‍ഭിണിയുടെ രക്തത്തിലൂടെ കടന്നുപോകുന്ന മദ്യം പ്ലാസന്റയിലൂടെ കുഞ്ഞിലേക്കെത്തും. ഭ്രൂണവളർച്ച മന്ദീഭവിപ്പിക്കുന്നതിനും കുട്ടിക്ക് പഠന-ദൃശ്യ-ശ്രവ്യ വൈകല്യങ്ങളുൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാനും ഗര്‍ഭാവസ്ഥയിലെ മദ്യപാനം കാരണമാകും. 

ഗർഭാവസ്ഥയിൽ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ കഴിക്കുന്ന  ചില മരുന്നുകൾ നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുന്നതാണ് എന്നതും ഓർക്കണം. ചില മരുന്നുകൾ കുഞ്ഞിന്റെ വികാസത്തെ തടസ്സപ്പെടുത്താറുണ്ട്.  മരുന്നുകൾ ഉപയോഗിക്കുന്നതിനു മുൻപ് ഏതൊക്കെ മരുന്നുകൾ ഉപയോഗിക്കാം, ഉപയോഗിക്കാൻ പാടില്ല എന്നൊക്ക ഡോക്ടറോടുതന്നെ ചോദിച്ച് ഉറപ്പുവരുത്തുക. ഗർഭകാലത്ത് സമ്മർദ്ദം ഉണ്ടാകുക സ്വാഭാവികമാണ്. ഗര്‍ഭിണിയും ഗര്‍ഭിണിയുടെ ശരീരവും ഒരു വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ കുറച്ചൊക്കെ അസ്വസ്ഥതകളും ഉണ്ടാകും. ഈ സമ്മർദം പ്രതികൂലമായി ബാധിക്കാൻ അനുവദിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. പങ്കാളിയോടോ, കുടുംബാംഗങ്ങളോടോ, സുഹൃത്തുക്കളോടോ എന്താണ് അസ്വസ്ഥയാക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുക. ചെറിയ വിനോദയാത്രകൾ പോകുന്നതും ധാരാളം ഉറങ്ങുന്നതും ദൈനംദിന പ്രവർത്തനങ്ങളിൽ ചുറുചുറുക്കോടെയിരിക്കാൻ കൂടുതൽ സഹായിക്കും. 

രണ്ടാമത്തെ മൂന്നു മാസം

രണ്ടാമത്തെ ത്രൈമാസം ഗർഭകാലത്തെ ഏറ്റവും മികച്ച കാലമായി കണക്കാക്കപ്പെടുന്നു. ആദ്യ ത്രൈമാസത്തിലെ പല ബുദ്ധിമുട്ടുകളും ഈ സമയമാവുമ്പോഴേക്ക് അപ്രത്യക്ഷമാകും, കൂടാതെ നിങ്ങൾക്ക് മൊത്തത്തിൽ കുറച്ചുകൂടി ആരോഗ്യവതിയായി തോന്നും. ഈ സമയത്ത് നിങ്ങളുടെ ദഹനവ്യവസ്ഥ ശരീരത്തിലെ ഭക്ഷണത്തെ സംസ്കരിക്കുന്ന വേഗത കുറയ്ക്കുന്നു. നിങ്ങളുടെ ഗർഭപാത്രം വലുപ്പം വയ്ക്കുന്നതിനനുസരിച്ച് നിങ്ങളുടെ വയറിനെ തള്ളും അതുമൂലം നെഞ്ചെരിച്ചിലും, ദഹനക്കേടും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദഹനപ്രക്രിയ പതുക്കെയാവുന്നത് മലബന്ധത്തിനും ഇടയാക്കിയേക്കാം. ദിവസത്തിൽ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനേക്കാൾ ചെറിയ ചെറിയ തവണകളായി ഭക്ഷണം കഴിക്കുക. നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ടാബ്ലറ്റുകളുടെ രൂപത്തിൽ വിറ്റാമിനുകൾ കഴിക്കരുത്. നിങ്ങളുടെ കുഞ്ഞിനെ ശ്വാസംമുട്ടിക്കുമെന്നതിനാൽ ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്. ഏതെങ്കിലും ശക്തമായ മരുന്നുകളോ ആൻറിബയോട്ടിക്കുകളോ കഴിക്കരുത്. ഗർഭകാലത്തെ ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലാണ് സ്വയം ചികിത്സ ഒഴിവാക്കുക എന്നത്. മടമ്പുയർന്ന ചെരുപ്പുകൾ, ഇറുകിയ വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം, കാരണം അവയെല്ലാം നിങ്ങളുടെ കുഞ്ഞിന് അസുഖകരമായേക്കാം. അസന്തുലിതമായ ചെരുപ്പുകൾ പെട്ടെന്നുള്ള വീഴ്ചകൾക്കും കാരണമായേക്കാം. കഠിനമായ അധ്വാനമോ വസ്തുക്കൾ എടുത്ത് ഉയർത്തുകയോ ചെയ്യരുത്. മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരുന്ന ഇരുപ്പ് ഇരിക്കരുത്. കുറച്ച് സമയത്തേക്ക് അങ്ങോടുമിങ്ങോടും നീങ്ങുക, കുറച്ചു നടക്കുക, തുടർന്ന് വീണ്ടും ആവർത്തിക്കുക. നിങ്ങൾ വേദന, രക്തസ്രാവം അല്ലെങ്കിൽ സംശയാസ്പദമായി തോന്നുന്ന മറ്റേതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനടി ഡോക്ടറെ കാണണം. 

അവസാനത്തെ മൂന്നുമാസം 

ഗർഭത്തിൻറെ ആദ്യത്തെ മൂന്നുമാസത്തെപ്പോലെ അവസാനത്തെ മൂന്ന് മാസങ്ങളും അമ്മയ്ക്കും കുഞ്ഞിനും പ്രാധാന്യപ്പെട്ടതാണ്. ഈ കാലഘട്ടത്തിൽ കുഞ്ഞ് പൂർണ്ണമായും പക്വത പ്രാപിക്കുകയും അമ്മ പ്രസവിക്കാൻ പൂർണമായും തയ്യാറെടുക്കയും ചെയ്യും. മൂന്നാമത്തെ ത്രൈമാസത്തിൽ ക്ഷീണം, ഓക്കാനം, ക്ഷീണം എന്നിവ തിരിച്ചെത്തും. അതുകൊണ്ട് തന്നെ അമ്മ വേണ്ട മുൻകരുതൽ നടപടികളെടുക്കുകയും കുഞ്ഞിന്റെ വികാസം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.ഏഴാം മാസം മുതൽ ജനന കാലമാണ്. അമ്മയിൽ പല ശാരീരിക മാറ്റങ്ങളും ഉണ്ടാകും. പ്രതിമാസം 1-3 കി.ഗ്രാം വരെ ശരീരഭാരം വർദ്ധിക്കും കൂടാതെ ഗർഭപാത്രത്തിന്റെ പേശികൾ ദൃഢങ്ങളാകും.

ഗർഭിണികൾ ചില അടിസ്ഥാന കാര്യങ്ങൾ ഒഴിവാക്കണം. പ്രസവ സമയത്ത് സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ പ്രസവം ഉറപ്പാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

കുഞ്ഞിനെ ബാധിച്ചേക്കാവുന്നതിനാൽ, കടുത്ത ഭാരം ചുമക്കുന്നത് തീർത്തും ഒഴിവാക്കണം. കോവണിപ്പടികൾ കയറുന്നതും ഒഴിവാക്കേണ്ടതാണ്. ഓരോ ദിവസവും കുറച്ചു സമയം നടക്കുക കൂടാതെ  ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുക. ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ഉറക്കം ആവശ്യമാണ്. ശരിയായ ഭക്ഷണവും വ്യായാമവും വഴി ഇത് നടപ്പിലാക്കാം. എന്നാൽ ശ്വാസം മുട്ടുന്നത് ഉറക്കാം നശിപ്പിക്കാനിടയുണ്ട്. അതിനാൽ, നിങ്ങളുടെ വലതു ഭാഗം ചരിഞ്ഞുറങ്ങുന്നത് ഒഴിവാക്കണം പകരം, ഇടത് ഭാഗത്ത്ത്തേക്ക് ചരിഞ്ഞു കിടക്കുക. ഇത് രക്തപ്രവാഹം മെച്ചപ്പെടുത്താനും ഉറക്കത്തെ സഹായിക്കുവാനും സഹായിക്കും. ഈ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

കുഞ്ഞിൻറെ വളർച്ചയ്ക്ക് എട്ടാമത് മാസം നിർണ്ണായകമാണ്, കുഞ്ഞ്  ജനനത്തിനായി ഒരുങ്ങിയിരിക്കുന്നു. കൂടാതെ, ഈ മാസം ശിശു വേഗത്തിൽ വളരുന്നു. അതിനാൽ, നിങ്ങളുടെ ശരീരം നിങ്ങൾക്കു നൽകുന്ന അടയാളങ്ങളെല്ലാം തന്നെ ശ്രദ്ധിക്കുക .കഠിനാധ്വാനം ഒഴിവാക്കുക, മലബന്ധം ഇല്ലാതിരിക്കാൻ  ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. യഥാർത്ഥ പ്രസവത്തിനുമുമ്പുള്ള Braxton Hicks സങ്കോചങ്ങൾ വരുമ്പോൾ മുൻകരുതൽ എന്നനിലയ്ക്ക് മലർന്നു കിടക്കുക.

പ്രസവത്തിനു മുപ് തന്നെ പ്രസവത്തെ സംബന്ധിച്ച കാര്യങ്ങളിൽ നിങ്ങളും നിങ്ങളുടെ പങ്കാളിയും ചേർന്ന് തീരുമാനങ്ങൾ എടുത്തിരിക്കണം. പ്രസവത്തിന് ആവശ്യമായ എല്ലാ ഏർപ്പാടുകളും ആശുപത്രിയിൽ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെ, മുൻകൂട്ടി തീരുമാനിച്ചിരിക്കണം.കുഞ്ഞിൻറെ വരവിനുവേണ്ടി തയ്യാറെടുക്കാനും വിശ്രമിക്കാനും വേണ്ടി നിങ്ങൾ ജോലിയിൽ നിന്ന് പ്രസവാവധി എടുക്കണം. സമ്മർദമില്ലാതെ ഇരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. പ്രസവം നടക്കുമ്പോൾ ഉണ്ടാകാവുന്ന ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ പ്രശ്നത്തെക്കുറിച്ച് നിങ്ങളുടെ ഡോക്ടറുമായി മുൻകൂട്ടി സംസാരിക്കാം.നിങ്ങൾക്ക് ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടെങ്കിൽ പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണമാക്കി നിലനിർത്തുകയും വേണം.

9th Month Of Pregnancy - All You Need To know

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/LNWfeda0Lg3V0tG3ZZfBQdKliUV9n0ukYmWc3kGd): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/LNWfeda0Lg3V0tG3ZZfBQdKliUV9n0ukYmWc3kGd): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/LNWfeda0Lg3V0tG3ZZfBQdKliUV9n0ukYmWc3kGd', 'contents' => 'a:3:{s:6:"_token";s:40:"cMqkKaLTgtpvWsCJGNLUaX1ZCTKWzSXjLO4YgMOP";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/news/women-health-news/398/pregnancy-child-birth-nine-months-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/LNWfeda0Lg3V0tG3ZZfBQdKliUV9n0ukYmWc3kGd', 'a:3:{s:6:"_token";s:40:"cMqkKaLTgtpvWsCJGNLUaX1ZCTKWzSXjLO4YgMOP";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/news/women-health-news/398/pregnancy-child-birth-nine-months-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/LNWfeda0Lg3V0tG3ZZfBQdKliUV9n0ukYmWc3kGd', 'a:3:{s:6:"_token";s:40:"cMqkKaLTgtpvWsCJGNLUaX1ZCTKWzSXjLO4YgMOP";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/news/women-health-news/398/pregnancy-child-birth-nine-months-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('LNWfeda0Lg3V0tG3ZZfBQdKliUV9n0ukYmWc3kGd', 'a:3:{s:6:"_token";s:40:"cMqkKaLTgtpvWsCJGNLUaX1ZCTKWzSXjLO4YgMOP";s:9:"_previous";a:1:{s:3:"url";s:91:"http://imalive.in/news/women-health-news/398/pregnancy-child-birth-nine-months-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21