Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
1. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ളവർ വളരെക്കാലം ജീവിച്ചിരിക്കില്ല.
സത്യം : ഡൌൺ സിൻഡ്രോം ബാധിച്ചവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ വൈദ്യസഹായം ആവശ്യമുണ്ടെന്ന വ്യത്യാസം മാത്രമാണ് ഉള്ളത്.
2. മിഥ്യ: മധ്യവയസ്സ് കഴിഞ്ഞവർ ഗർഭം ധരിക്കുമ്പോൾ മാത്രമാണ് ഡൗൺ സിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കുന്നത്.
സത്യം : ഏതു പ്രായത്തിലുള്ള അമ്മമാരിലും ഉണ്ടാകാമെങ്കിലും 40 വയസ് കഴിഞ്ഞ അച്ഛനമ്മമാർക്ക് പിറക്കുന്ന കുട്ടികൾക്ക് ഇത് മറ്റുള്ളവരെക്കാളും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഉയർന്ന പ്രായത്തിലുള്ള അച്ഛനമ്മമാർ കുഞ്ഞുങ്ങൾ ഗർഭത്തിലിരിക്കുമ്പോൾ തന്നെ ഇതിലുള്ള പരിശോധനകൾ കൂടുതലായി നടത്തേണ്ടതാണ്.
3. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ളവർക്ക് സാധാരണ ജീവിത ലക്ഷ്യങ്ങൾ നേടാനാകില്ല
സത്യം : ശരിയായ പിന്തുണയുണ്ടെകിൽ അവർക്ക് പ്രതിബന്ധങ്ങൾ ഒന്നുമുണ്ടാകില്ല. ഡൗൺ സിൻഡ്രോം ഉള്ള മിക്ക ആളുകളും സാധാരണപോലെത്തന്നെ ജീവിക്കാൻ പഠിക്കുന്നു. ഭൂരിഭാഗം ആളുകളും ഇപ്പോൾ മുഖ്യധാരയിലുള്ള സ്കൂളുകളിൽ പഠിക്കുന്നു, പരീക്ഷകൾ എഴുതുകയും, പൂർണ്ണമായോ ഭാഗികമായോ പ്രായപൂർത്തിയായ മറ്റുള്ളവരെപ്പോലതന്നെ ജീവിതം നയിക്കുകയും ചെയ്യുന്നു.
4. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ള എല്ലാവരും ഒരുപോലെയിരിക്കും.
സത്യം : പൊതുവായ ചില ശാരീരികഗുണങ്ങൾ ഉണ്ടാകാം. ഡൗൺ സിൻഡ്രോം ഉള്ളവർക്കെല്ലാം അവ എല്ലാം ഉണ്ടാകണമെന്നുമില്ല. ഡൗൺ സിൻഡ്രോം ഉള്ള ഒരു വ്യക്തി മിക്കപ്പോഴും അവരുടെ കുടുംബാംഗങ്ങളെ പോലെ തന്നെയായിരിക്കും
5. മിഥ്യ: ഡൗൺ സിൻഡ്രോം ഉള്ളവർ എപ്പോഴും സന്തോഷവും സ്നേഹം പ്രകടിപ്പിക്കുന്നവരുമാകും
സത്യം : ഡൗൺ സിൻഡ്രോം ഉള്ള ആളുകളും മറ്റുള്ളവരെ പോലെതന്നെ പല സ്വഭാവഗുണങ്ങളും സവിശേഷതകളും ഉള്ളവരായിരിക്കും. അല്ലാതെ അവര്ക്ക് പ്രത്യേകം എന്തെങ്കിലും സ്വഭാവസവിശേഷതകള് ഉള്ളതായി പറയാനാകില്ല.
Down syndrome is a genetic disorder that involves birth defects, intellectual disabilities, characteristic facial features. Trisomy 21 is also known as Down syndrome