×

പാദത്തിന് വേണ്ടിയുള്ള ഡീറ്റോക്സ് പാഡുകൾ ശരിക്കും പ്രവർത്തിക്കുന്നുണ്ടോ?

Posted By

IMAlive, Posted on March 28th, 2019

Do the Detox Pads really work

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഡീറ്റോക്സ് പാഡിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്, പാദത്തിനടിയിൽ പതിച്ചുവെയ്ക്കുന്ന ഡീറ്റോക്സ് പാഡുകൾ, ഉറങ്ങുമ്പോൾ ശരീരത്തിലെ വിഷവസ്തുക്കളെ വലിച്ചെടുക്കുന്നു എന്നാണ്. ഉയർന്ന  രക്തസമ്മർദ്ദം, തലവേദന, സെല്ലുലൈറ്റ് (cellulite), ഡിപ്രെഷൻ, പ്രമേഹം, ഉറക്കമില്ലായ്മ, അമിത ശരീരഭാരം എന്നിവയും കുറയ്ക്കാൻ സഹായിക്കും എന്നാണ് ചില നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

എന്താണ് ഡിറ്റോക്സ് ഫൂട്ട് പാഡുകൾ?

നിർമ്മിതിയിൽ തേയില ബാഗുകളെപ്പോലെയാണ് ഡീറ്റോക്സ് ഫുഡ് പാഡുകൾ. പച്ചമരുന്നുകൾ, ധാതുക്കൾ, മറ്റ് ചേരുവകൾ എന്നിവയുടെ മിശ്രിതം സാധാരണയായി നേർത്ത പരുത്തിത്തുണിയിൽ നിർമിച്ച ബാഗിൽ നിറച്ചാണ് ഡീറ്റോക്സ് പാഡുകൾ നിർമ്മിക്കുന്നത്. രാത്രി ഉറങ്ങുന്നതിനു മുൻപ് ഇവ പാദത്തിനടിയിൽ പതിക്കുകയാണ് ചെയ്യുന്നത്. 

രാത്രി മുഴുവനും ശരീരത്തിൽനിന്ന് ഹെവി മെറ്റലുകൾ പോലെയുള്ള വിഷവസ്തുക്കളെ പാഡ് വലിച്ചെടുക്കുന്നു എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. രാവിലെ ഡിറ്റോക്സ് പാഡുകൾ പാദത്തിൽ നിന്ന് നീക്കം ചെയ്യുമ്പോൾ അവ കറുത്തിരിക്കും, ശരീരത്തിലെ ടോക്സിനുകൾ അഥവാ വിഷവസ്തുക്കൾ വലിച്ചെടുത്തത് കൊണ്ടാണ് അത്തരത്തിൽ നിറം മാറ്റം വരുന്നത് എന്നാണ് അവകാശവാദം.

എന്തുകൊണ്ട് ഡിറ്റോക്സ് പാഡുകൾ നിറം മാറുന്നത്?

പാഡുകളുടെ വർണമാറ്റം ശരീരത്തിൽ നിന്ന് വലിച്ചെടുക്കുന്ന വിഷപദാർത്ഥങ്ങളുടെയും മറ്റ് പ്രശ്നകരമായ സംയുക്തങ്ങളുടെയും സാന്നിധ്യം മൂലമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ പാഡുകളിൽ ശുദ്ധജലം ചേർത്തപ്പോൾ പോലും അവ നിറം മാറിയതായാണ് ഗവേഷകർ കണ്ടെത്തിയത്. പാദത്തിൽ നിന്നുമുള്ള വിയർപ്പാണ് ഈ വർണ്ണമാറ്റത്തിന് കാരണമെന്ന നിഗമനത്തിലാണ് ഗവേഷകർ ഒടുവിൽ എത്തിച്ചേർന്നത്.

കൂടുതൽ അന്വേഷണത്തിനായി കുറച്ചധികം ആളുകളെ പലയിനം പാഡുകൾ ഉപയോഗിപ്പിച്ചു നോക്കി , തുടർന്ന് അവയെ വിഷപദാർത്ഥങ്ങൾ കണ്ടെത്തുന്നതിനായി ലാബിലേക്ക് അയച്ചു. ഫലമോ? ഉപയോഗിച്ച പാഡുകളിൽ ഒന്നിൽപോലും എന്തെങ്കിലും  വിഷപദാർത്ഥങ്ങളുടെ തെളിവുകൾ ഒന്നും കണ്ടെത്തനായില്ല .

നിഗമനം :

ഡീടോക്സ് പാഡുകൾ ഫലപ്രദമാണെന്നോ അവ സുരക്ഷിതമാണെന്നോ യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടോ പ്രസിദ്ധീകരിച്ചിട്ടോയില്ല.

സത്യസന്ധമായി തോന്നുന്ന എന്തിലും, നിങ്ങളുടെ സമയവും പണവും നിക്ഷേപിക്കുന്നതിന് മുമ്പ് ശാസ്ത്രീയ തെളിവുകൾക്കായി കാത്തിരിക്കുക എന്നതാണ് ഏറ്റവും നല്ലത്. ആരോഗ്യപാലനത്തിനായി പരസ്യങ്ങളിൽ കാണുന്ന എന്തും വാങ്ങി ഉപയോഗിക്കരുത് എന്നതാണ് ഡോക്ടർമാർക്ക് നൽകാനുള്ള ഉപദേശം

There is no reliable evidence that detox foot pads work

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/b2d8u7uyT19nL1PUo5Xa4rxrhDww3VDrbc76IEdN): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/b2d8u7uyT19nL1PUo5Xa4rxrhDww3VDrbc76IEdN): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/b2d8u7uyT19nL1PUo5Xa4rxrhDww3VDrbc76IEdN', 'contents' => 'a:3:{s:6:"_token";s:40:"nz7e95zGx2ePFadj0SUxIrts0BIJnr4ogYyqaORQ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/newshealth-news/548/do-the-detox-pads-really-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/b2d8u7uyT19nL1PUo5Xa4rxrhDww3VDrbc76IEdN', 'a:3:{s:6:"_token";s:40:"nz7e95zGx2ePFadj0SUxIrts0BIJnr4ogYyqaORQ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/newshealth-news/548/do-the-detox-pads-really-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/b2d8u7uyT19nL1PUo5Xa4rxrhDww3VDrbc76IEdN', 'a:3:{s:6:"_token";s:40:"nz7e95zGx2ePFadj0SUxIrts0BIJnr4ogYyqaORQ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/newshealth-news/548/do-the-detox-pads-really-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('b2d8u7uyT19nL1PUo5Xa4rxrhDww3VDrbc76IEdN', 'a:3:{s:6:"_token";s:40:"nz7e95zGx2ePFadj0SUxIrts0BIJnr4ogYyqaORQ";s:9:"_previous";a:1:{s:3:"url";s:67:"http://imalive.in/newshealth-news/548/do-the-detox-pads-really-work";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21