×

പ്രസവം നിസ്സാരമല്ല, നവജാതശിശു പരിചരണവും

Posted By

IMAlive, Posted on April 10th, 2019

Delivery and Immediate Neonatal care

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors 

ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ ഉദരത്തിൽ പുതിയൊരു ജീവൻ അങ്കുരിക്കുകയാണ്. ഭ്രൂണം വളർന്ന് നവജാതശിശുവിലേക്കെത്തുന്ന ഒൻപതുമാസത്തിലേറെക്കാലം വളർച്ചയ്ക്കാവശ്യമായ ആഹാരവും ഓക്‌സിജനുമെല്ലാം അമ്മയിൽ നിന്നാണ് സ്വീകരിക്കുന്നത്. മറ്റ് പ്രശ്‌നങ്ങളുണ്ടായില്ലെങ്കിൽ പൂർണ വളർച്ചയെത്തുന്നതോടെ കുട്ടി അമ്മയുടെ ഗർഭത്തിൽ നിന്ന് യോനീമുഖത്തുകൂടി പുറത്തേക്കു വരുന്നു.പ്രസവത്തിൽ എന്തെങ്കിലും സങ്കീർണതകളുണ്ടായാൽ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഗർഭാശയം തുറന്ന് കുട്ടിയെ പുറത്തെടുക്കുകയാണ് ചെയ്യുക. 

ജനനത്തോടെ ശിശുവിന്റെ ശരീരത്തിൽ വ്യക്തമായി ചില മാറ്റങ്ങൾ സംഭവിക്കാന്‍ തുടങ്ങും. അമ്മയിൽ നിന്ന് മറുപിള്ള വഴി ശിശുവിന്റെ രക്തത്തിലേക്ക് പോഷകവും ഓക്‌സിജനും സ്വീകരിച്ചിരുന്ന പൊക്കിൾകൊടി മുറിഞ്ഞുമാറുന്നതോടെ കുട്ടി തനിയെ ശ്വസിക്കാനും നേരിട്ട് മുലപ്പാൽ കുടിക്കാനും തുടങ്ങുന്നു. അപ്പോൾ മുതലാണ് ശിശുവിന്റെ ശ്വാസകോശത്തിലേക്ക് നേരിട്ട് വായു കടന്നുചെല്ലുന്നത്. ആമാശയത്തിലേക്ക് പാൽരൂപത്തിൽ ആഹാരവും. അതുവരെ ഈ രണ്ട് അവയവങ്ങളും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഏതാണ്ട് ഈ സമയം മുതലാണ് ശിശുവിന്റെ ഹൃദയവും അതിന്റെ ശരിക്കുള്ള ജോലി തുടങ്ങുന്നത്. 

ചൂടുവേണം കുഞ്ഞിന്

നവജാത ശിശുക്കൾക്ക് ചൂട് അത്യാവശ്യമാണ്. ഗർഭാശയത്തിനുള്ളിൽ അമ്‌നിയോട്ടിക് എന്ന ദ്രാവകത്തിലാണ് നവജാതശിശുക്കള്‍ കിടക്കുന്നത്. ശിശു പുറത്തുവരുമ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തും ഈ ദ്രാവകുമുണ്ടാകും. അത് വലിച്ചെടുത്തു കളയുകയാണ് ആദ്യം ചെയ്യുക. ആ ദ്രവത്തിന്റെ നനവ് ശരീരത്തിലുള്ളതിനാല്‍ ശിശുവിന്റെ ശരീരം വളരെ പെട്ടെന്ന് തണുക്കാനും ഇടയാക്കും. ഈ സാഹചര്യത്തിൽ ശിശുവിന്റെ ശരീരത്തിൽ നിന്ന് താപം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായാണ് കുട്ടിയെ കനംകുറഞ്ഞ കമ്പിളി തുണിയിൽ പൊതിയുന്നത്. തലയിൽ ചെറുതൊപ്പിയും വയ്ക്കാം. അമ്മയുടെ നെഞ്ചിലോ വയറിലോ കുട്ടിയെ ചേർത്തു കിടത്തണമെന്നു പറയുന്നതും താപശോഷണം ഉണ്ടാകാതിരിക്കാനാണ്. മാത്രമല്ല മാതൃശരീരത്തിൽ ശിശു സ്പർശിച്ചു കിടക്കുന്നതിലൂടെ കുട്ടി കരയുന്നത് കുറയ്ക്കാനും അമ്മയുമായുള്ള ശിശുവിന്റെ സംവേദനം സാധ്യമാക്കാനും മുലയൂട്ടൽ കൂടുതൽ സുഗമമാക്കാനും സാധിക്കും.   

നവജാത ശിശുവിലെ സത്വര പരിരക്ഷ

നവജാതശിശുവിന്റെ ആരോഗ്യപരിശോധനയും ഉടനടി നടത്തേണ്ടതുണ്ട്. ആദ്യം നടത്തുന്ന പരിശോധനകളിലൊന്നാണ് അപ്ഗാർ പരിശോധന. ജനിച്ച് ഒരു മിനിട്ടിനും അഞ്ചു മിനിട്ടിനും ഇടയിൽ ശിശുവിന്റെ ആരോഗ്യസ്ഥിതിയറിയാൻ അനസ്തീഷ്യോളജിസ്റ്റായ ഡോ. വിർജീനിയ അപ്ഗാർ വികസിപ്പിച്ചെടുത്ത സ്‌കോർ അടിസ്ഥാനത്തിലുള്ള പരിശോധനയാണിത്. ശരീര പേശികളുടെ സ്ഥിതി, ഹൃദയസ്പന്ദനം, മുഖചലനം, തൊലിയുടെ നിറത്തിലെ ഏറ്റക്കുറച്ചിലുകൾ, ശ്വാസഗതി തുടങ്ങിയ കാര്യങ്ങൾ ഡോക്ടറോ നഴ്‌സോ പരിശോധിച്ച് ഓരോന്നിനും പോയിന്റ് നൽകിയാണ് ഇത് ചെയ്യുന്നത്. 

ഏഴു മുതൽ പത്തുവരെയാണ് പോയിന്റെങ്കിൽ ശിശു സാധാരണ സ്ഥിതിയിലാണ്. ആറിനും നാലിനും ഇടയിലാണെങ്കിൽ ശ്രദ്ധാപൂർവ്വമായ നിരീക്ഷണം ആവശ്യമാണ്. മൂന്നിൽ താഴെയാണെങ്കിൽ കുട്ടിക്ക് അടിയന്തര പരിചരണവും ജീവൻ നിലനിർത്താനുള്ള നടപടികളും അത്യാവശ്യമാണ്.  

പ്രസവമുറിയിൽ വച്ചുള്ള പരിശോധനകൾ

പ്രസവത്തിന് തൊട്ടടുത്ത സമയത്തായി മറ്റ് ചില പരിശോധനകൾകൂടി ശിശുവില്‍ നടത്തേണ്ടതുണ്ട്. ശരീര താപനില, ഹൃദയസ്പന്ദനത്തിന്റേയും ശ്വാസോച്ഛ്വാസത്തിന്റെയും തോത്, ഭാരം, നീളം, ശിരസ്സിന്റെ ചുറ്റളവ് തുടങ്ങിയവ കണക്കാക്കുകയാണ് അത്. പ്രസവസമയത്ത് ആവശ്യമായ തോതിൽ തന്നെയാണോ ഇതെന്ന് നിർണയിക്കുന്നതിനാണിത്. ഭാരത്തിലും വലുപ്പത്തിലുമൊക്കെ പ്രകടമായ കുറവോ കൂടുതലോ ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ കുഞ്ഞുങ്ങൾക്ക് നൽകേണ്ടതുണ്ട്. 

പൊക്കിൾകൊടിയുടെ അവശേഷിക്കുന്ന ഭാഗം വൃത്തിയാക്കിയും നനവില്ലാതെയും സൂക്ഷിക്കേണ്ടതുണ്ട്. ശിശുവിന്റെ ശരീരതാപനില സ്ഥിരമായാൽ കുഞ്ഞിനെ കുളിപ്പിക്കും. പാദമുദ്രകൾ ശേഖരിച്ച് മെഡിക്കൽ റെക്കോർഡിൽ സൂക്ഷിക്കും. പ്രസവമേശയിൽ നിന്ന് കുഞ്ഞിനെ മാറ്റുമ്പോൾ തന്നെ അമ്മയിലും കുട്ടിയിലും തിരിച്ചറിയൽ ബ്രേസ്ലെറ്റ് ധരിപ്പിക്കും. കുഞ്ഞിന്റെ കൈത്തണ്ടയിലും കണങ്കാലിലും ഇത് ധരിപ്പിച്ചിരിക്കും. കുട്ടിയെ മുറിയിലേക്ക് കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്ന ഓരോ സമയത്തും ഇത് പരിശോധിക്കുകയും ചെയ്യും. 

Health assessments of the new baby begin immediately. One of the first checks is the Apgar test

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Ngz2DyKBaBeH3cvpT5m1WHU8AnySOlatvygqiBtI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Ngz2DyKBaBeH3cvpT5m1WHU8AnySOlatvygqiBtI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Ngz2DyKBaBeH3cvpT5m1WHU8AnySOlatvygqiBtI', 'contents' => 'a:3:{s:6:"_token";s:40:"OUEK3fZ6yhL9yTgnre6qMXRrZGYezZ5PJaxk6kdz";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/568/delivery-and-immediate-neonatal-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Ngz2DyKBaBeH3cvpT5m1WHU8AnySOlatvygqiBtI', 'a:3:{s:6:"_token";s:40:"OUEK3fZ6yhL9yTgnre6qMXRrZGYezZ5PJaxk6kdz";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/568/delivery-and-immediate-neonatal-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Ngz2DyKBaBeH3cvpT5m1WHU8AnySOlatvygqiBtI', 'a:3:{s:6:"_token";s:40:"OUEK3fZ6yhL9yTgnre6qMXRrZGYezZ5PJaxk6kdz";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/568/delivery-and-immediate-neonatal-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Ngz2DyKBaBeH3cvpT5m1WHU8AnySOlatvygqiBtI', 'a:3:{s:6:"_token";s:40:"OUEK3fZ6yhL9yTgnre6qMXRrZGYezZ5PJaxk6kdz";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/568/delivery-and-immediate-neonatal-care";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21