×

എം.ആർ.ഐയും സിടി സ്കാനും തമ്മില്‍ എന്താണ് വ്യത്യാസം?

Posted By

IMAlive, Posted on July 29th, 2019

What's the differnce between MRI Scan CT scan

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സി.ടി സ്കാനും (C T Scan) എം.ആർ.ഐ. സ്കാനും (M R I Scan), പരിശോധനകൾക്കായി നമ്മുടെ ശരീരത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. എം.ആർ.ഐ (മാഗ്നെറ്റിക് റിസോണൻസ് ഇമേജിംഗ് - magnetic resonance imaging) റേഡിയോ തരംഗങ്ങളും സി.ടി. സ്കാൻ (കമ്പ്യൂട്ടിംഗ് ടോമോഗ്രഫി - computed tomography) എക്സ്-റേയുമാണ് ഉപയോഗിക്കുന്നത് എന്നതാണ് ഇവ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം. രണ്ടിനും താരതമ്യേന അപകടസാധ്യത കുറവാണ്, സാഹചര്യങ്ങൾക്കനുസരിച്ച് ഏതാണ് നല്ലതെന്നത് വ്യത്യാസപ്പെട്ടിരിക്കും. 

എന്താണ് എം.ആർ.ഐ. സ്കാൻ?

റേഡിയോ തരംഗങ്ങളും കാന്തികതയും ഉപയോഗിച്ച്, നിങ്ങളുടെ ശരീരത്തിലെ അവയവങ്ങൾ കാണുന്നതിനാണ്  MRI ഉപയോഗിക്കുന്നത്. താഴെപ്പറയുന്ന അവയവങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് സാധാരണയായി MRI  ഉപയോഗിക്കുന്നു:

1. സന്ധികൾ

2. മസ്തിഷ്കം 

3. കണങ്കൈയ്യ് (wrists) 

4. കണങ്കാല്

5. സ്തനം 

6. ഹൃദയം

ശരീരത്തിലെ കൊഴുപ്പ്, ജല തന്മാത്രകൾ നിരന്തരമായി കാന്തികമണ്ഡലം, റേഡിയോ ആവൃത്തികൾ എന്നിവ ഉപയോഗിച്ച് പരിശോധിക്കുകയാണ് സ്കാനിൽ ചെയ്യുന്നത്. റേഡിയോ തരംഗങ്ങൾ യന്ത്രത്തിലെ ഒരു റിസീവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിനെ രോഗനിർണ്ണയത്തിനുള്ള ശരീരത്തിന്റെ ഒരു ചിത്രമായി മാറ്റുന്നു. MRI സ്കാനര്‍ പ്രവർത്തിക്കുമ്പോൾ ഉയര്‍ന്ന ശബ്ദമുമുണ്ടാക്കുന്ന ഒരു മെഷീൻ ആണ്. സാധാരണയായി,  ഹെഡ്ഫോണുകൾ നൽകാറുണ്ട്. എംആർഐ നടക്കുമ്പോൾ രോഗി കിടക്കുകയും ചെയ്യേണ്ടതാണ്.

എന്താണ് സി.ടി.സ്കാൻ ?

ഒരു വലിയ എക്സ്-റേ മെഷീൻ ഉൾപ്പെടുന്ന എക്സ്-റേയിംഗ് ആണ് സി.ടി സ്കാൻ. സി.ടി സ്കാനുകൾ ചിലപ്പോൾ CAT സ്കാനുകൾ എന്നും അറിയപ്പെടുന്നു. ഒരു സി.ടി സ്കാൻ സാധാരണയായി ഉപയോഗിക്കുന്നത്,

1. അസ്ഥി പരിക്കുകൾ

2. മുഴകൾ

3. ക്യാൻസർ പരിശോധനയ്ക്ക്

4. ആന്തരിക രക്തസ്രാവം കണ്ടെത്താൻ.

സിടി സ്കാൻ ചെയ്യുമ്പോള്‍ ഒരു മേശയിൽ കിടക്കാൻ  ആവശ്യപ്പെടും. ഈ മേശ നീങ്ങുന്നതനുസരിച്ച്  ശരീരത്തിന്റെ വിവിധതലങ്ങളിലുള്ള ചിത്രങ്ങൾ സി.ടി സ്കാനിലൂടെ എടുക്കും.

ഗുണങ്ങൾ 

MRIകളും സിടി സ്കാനുകളും ഉപയോഗിച്ച് ആന്തരിക അവയവങ്ങളെ നന്നായി നിരീക്ഷിക്കാനും സാധിക്കും. 

സി.ടി സ്കാൻ MRI യെ അപേക്ഷിച്ച് വേഗത്തിൽ തീരുന്നതാണ്, കോശകലകൾ, അവയവങ്ങൾ, എല്ലിന്റെ ഘടനകൾ എന്നിവ ചിത്രങ്ങളായി ലഭിക്കും. ശരീരത്തിനകത്ത് അസാധാരണമായ ടിഷ്യു ഉണ്ടോ എന്ന് ഡോക്ടർമാർക്ക് നിർണ്ണയിക്കാൻ സഹായിക്കുന്ന ഇമേജുകൾ പിടിച്ചെടുക്കുന്നതിൽ എംആർഐ വളരെ ഉപയോഗപ്രദമാണ്. എം ആർ ഐ ചിത്രങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാകും.

അപകടസാധ്യതകൾ

സി.ടി സ്കാനും  MRIയ്ക്കും ചില അപകടസാധ്യതകൾ ഉണ്ട്. ഇമേജിംഗിന്റെ തരം, ഇമേജിംഗ് എങ്ങനെ നിർവഹിക്കപ്പെടുന്നു എന്നിവയെ അടിസ്ഥാനമാക്കിയാണ് അപകടസാധ്യത നിർണ്ണയിക്കുന്നത്.

സി.ടി. സ്കാൻ അപകടസാധ്യതകൾ 

1. ഗർഭസ്ഥ ശിശുക്കൾക്ക് ഉണ്ടാകാവുന്ന ദോഷം

2. വളരെ ചെറിയ അളവിലുള്ള വികിരണം (radiation)

3. ചായങ്ങൾക്കെതിരായ(dyes) പ്രതികരണം

എം.ആർ.ഐ -സ്കാൻ അപകടസാധ്യതകൾ 

1. MRI കാന്തിക വികിരണങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ലോഹങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ 

2. കേൾവി പ്രശ്നം ഉണ്ടാക്കുന്ന മെഷീനിന്റെ ഉച്ചത്തിലുള്ള ശബ്ദം

3. എം.ആർ.ഐ. ശരീരത്തിലെ ഊഷ്മാവിൽ വരുത്തുന്ന വർദ്ധനവ്

4. ക്ലസ്റ്റ്രോഫോബിയ (ഇടുങ്ങിയ സ്ഥലങ്ങളോടുള്ള പേടി)

താഴെ പറയുന്നവയിലേതെങ്കിലും ഉള്ളവർ എം.ആർ.ഐയ്ക്ക് മുൻപ് ഡോക്ടറെ സമീപിക്കണം:

1. കൃത്രിമ സന്ധികൾ (artificial joints)

2. കണ്ണിലെ ഇംപ്ലാന്റ്സ് 

3. ഐ.യു.ഡി. (IUD)

4. പേസ്മേക്കർ

എം.ആർ.ഐ. യോ സി.ടി. സ്കാനോ

സ്കാനിംഗിനു മുന്‍പ് ഏത് സ്കാൻ വേണമെന്നതിന്റെ പറ്റി നമുക്ക് ഡോക്ടറോട് സംസാരിക്കാനുള്ള പൂർണ്ണ അവകാശമുണ്ട്. എങ്കിലും സോഫ്റ്റ് ടിഷ്യു, സന്ധികൾ അവയവങ്ങള്‍ എന്നിവയുടെ  കൂടുതൽ വിശദമായ ഒരു ചിത്രം വേണമെങ്കിൽ ഡോക്ടർ സാധാരണഗതിയിൽ ഒരു എം.ആർ.ഐ. ആകും നിർദേശിക്കുക.

താഴെ പറയുന്നവ ഉദാഹരണളാണ് 

1. നട്ടെല്ലിന്റെ ഡിസ്ക്കിനെ ഹെർണിയ ബാധിക്കുമ്പോൾ 

2. അസ്ഥിസന്ധികൾ പൊട്ടുകയോ തകരാറിലാകുകയോ ചെയ്യുമ്പോൾ 

3. മൃദുവായ കോശകലകളുടെ പ്രശ്നങ്ങളിൽ 

അസ്ഥി ഒടിയുക, തലയ്ക്കു ക്ഷതമേല്‍ക്കുക ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുക തുടങ്ങിയവയിലും എംആര്‍ഐ ആണ് അനുയോജ്യം. 

എംആർഐ സ്കാനിന് റിസ്ക് കൂടുതലായി ഉണ്ടെങ്കിലും, സി.ടി സ്കാനുകളും എംആർഐ സ്കാനുകളും താരതമ്യേന റിസ്ക് കുറഞ്ഞവയാണ്. ഡോക്ടർക്ക് നിർദ്ദിഷ്ട വ്യവസ്ഥകൾ ശരിയായി നിർണയിക്കാൻ സഹായിക്കുന്നതിനായി രണ്ടും പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. ഡോക്ടറുമായി നമ്മുടെ ആശങ്കകൾ ചർച്ചചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

MRI uses a strong magnetic field and radio waves to create detailed images of the organs and tissues within the body.A CT scan is a test that uses x-rays and a computer to create detailed pictures of the inside of your body.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/yp5l2Od5Xm7F6iH9ZpUCE9am1yDX6XsmKbZcQuzk): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/yp5l2Od5Xm7F6iH9ZpUCE9am1yDX6XsmKbZcQuzk): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/yp5l2Od5Xm7F6iH9ZpUCE9am1yDX6XsmKbZcQuzk', 'contents' => 'a:3:{s:6:"_token";s:40:"OTIeP11zS8WlTR7qjkb5flxwVO1gtNSzuSTxgrQd";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsima-news/447/whats-the-differnce-between-mri-scan-ct-scan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/yp5l2Od5Xm7F6iH9ZpUCE9am1yDX6XsmKbZcQuzk', 'a:3:{s:6:"_token";s:40:"OTIeP11zS8WlTR7qjkb5flxwVO1gtNSzuSTxgrQd";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsima-news/447/whats-the-differnce-between-mri-scan-ct-scan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/yp5l2Od5Xm7F6iH9ZpUCE9am1yDX6XsmKbZcQuzk', 'a:3:{s:6:"_token";s:40:"OTIeP11zS8WlTR7qjkb5flxwVO1gtNSzuSTxgrQd";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsima-news/447/whats-the-differnce-between-mri-scan-ct-scan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('yp5l2Od5Xm7F6iH9ZpUCE9am1yDX6XsmKbZcQuzk', 'a:3:{s:6:"_token";s:40:"OTIeP11zS8WlTR7qjkb5flxwVO1gtNSzuSTxgrQd";s:9:"_previous";a:1:{s:3:"url";s:79:"http://imalive.in/newsima-news/447/whats-the-differnce-between-mri-scan-ct-scan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21