×

ഗർഭകാലത്തെ ചില പ്രശ്‌നങ്ങൾ

Posted By

IMAlive, Posted on August 29th, 2019

Pregnancy Problems Complications by Dr MKC Nair

 ലേഖകൻ : ഡോ. എം. കെ. സി. നായർ

ഗർഭകാലഘട്ടത്തിൽ അമ്മമാരിൽ രാവിലെയുള്ള ഛർദ്ദി, തലക്കറക്കം ചില സാധനങ്ങളോടും മണങ്ങളോടുമുള്ള വെറുപ്പ്, ചില ആഹാരസാധനങ്ങൾ കഴിക്കാനുള്ള കൊതി, അമിതമായ വിശപ്പ് തുടങ്ങിയവയൊക്കെ സ്വാഭാവികമാണ്. ഇതിന്റെയൊക്കെ കാരണമെന്തെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങളാകാം കാരണമെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. ഒരൽപ്പം ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾ പ്രായോഗികമായി കൈകാര്യം ചെയ്യാനാകും. ആദ്യത്തെ കുറച്ചു മാസങ്ങളിൽ മാത്രമേ സാധാരണഗതിയിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകൂ. ഒരിക്കൽ എന്തെങ്കിലും കഴിച്ചപ്പോൾ ഛർദ്ദിച്ചുവെന്നു കരുതി ഒരിക്കലും അത് കഴിക്കാനാകില്ല എന്നില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് ഒരു മാനസിക തലം കൂടിയുണ്ടെന്ന് ഓർക്കുക. പോഷകക്കുറവ് ഉണ്ടാകാത്ത രീതിയിൽ ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ ശ്രദ്ധിക്കുക. 

ഗർഭകാലത്ത് പല അമ്മമാരും നേരിടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. ഗർഭകാലത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങളും ദഹന വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും വ്യായാമക്കുറവും ആഹാരരീതിയിൽ വന്ന മാറ്റവുമൊക്കെ ഇതിന് കാരണമായേക്കാം. ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതും കൂടുതൽ വെള്ളം കുടിക്കുന്നതും ആയാസരഹിതമായ വ്യായാമം(Exercise) ചെയ്യുന്നതും (നടക്കുക) ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സഹായകരമാകും. ഛർദ്ദിയുടെ പേരിലോ മലബന്ധത്തിന്റെ പേരിലോ ഒരിക്കലും അയൺ ഗുളിക കഴിക്കുന്നത് നിർത്തരുത്. 

ഗർഭിണികളിൽ വളരെ സാധാരണമായി കണ്ടുവരുന്നതും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ളതുമായ ഒരു പ്രശ്‌നമാണ് വിളർച്ച. രക്തത്തിലെ ചുവന്ന രക്താണുക്കൾ കുറയുന്നത് മൂലം ഹീമോഗ്ലോബിൻ (Hemoglobin)എന്ന ഘടകം കുറയുകയും ഇതുമൂലം ഓക്‌സിജൻ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള രക്തത്തിന്റെ ശേഷി കുറയുകയും ചെയ്യുന്ന അവസ്ഥയാണ് വിളർച്ച. ഇത് അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നങ്ങളുണ്ടാക്കാനിടയുണ്ട്. അമ്മയ്ക്ക് ഇതുമൂലം ശ്വാസംമുട്ട്, തളർച്ച, ക്ഷീണം, തലക്കറക്കം, നെഞ്ചിടിപ്പുകൂടുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഗർഭസ്ഥശിശുവിന് ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതുമൂലം വളർച്ച മുരടിക്കുന്നതിനും മാസം തികയാതെ പ്രസവം നടക്കുന്നതിനും ഭാരക്കുറവുണ്ടാകാനും കാരണമായേക്കും. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം ഗർഭകാലത്തു ഹീമോഗ്ലോബിൻ 11-ൽ താഴെവന്നാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് പറയുന്നുണ്ടെങ്കിലും 10-ൽ താഴെ വരുമ്പോഴാണ് കൂടുതൽ ഗൗരവപൂർവം ചികിത്സിക്കുന്നത്. സിക്കിൾസെൽ അനീമിയ(Anemia), താലസീമിയ(Thalassemia ) തുടങ്ങിയ അവസ്ഥകളിലും വിളർച്ച ഉണ്ടാകാം. അയണിന്റെ മാത്രമല്ല ഫോളിക് ആസിഡിന്റെ കുറവും വിളർച്ച ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇവ രണ്ടും അടങ്ങിയ ഭക്ഷണസാധനങ്ങൾ ആഹാരത്തിലുൾപ്പെത്തുന്നതിനോടൊപ്പം ഇവ അടങ്ങിയ ഗുളികകൾ ഡോക്ടർ നിർദ്ദേശിക്കുന്ന പ്രകാരം കഴിക്കുകയും വേണം. 

ഗർഭകാലത്തെ പ്രമേഹം പല അമ്മമാരിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. അമിതഭാരം ഒഴിവാക്കിയും പോഷകാഹാരം ആവശ്യത്തിന് കഴിച്ചും മിതമായ രീതിയിൽ വ്യായാമം ചെയ്തും പ്രമേഹം ഒഴിവാക്കാൻ ശ്രമിക്കാവുന്നതാണ്. പ്രമേഹമുളള അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ഭാരം കൂടുതൽ ഉണ്ടാകുന്നതുമൂലം ചിലർക്കെങ്കിലും സിസേറിയൻ ആവശ്യമായിവരാൻ സാധ്യതയുണ്ട്. ഭക്ഷണ നിയന്ത്രണങ്ങളിലൂടെയും അന്നജത്തിന്റെ അളവ് കുറച്ചും പലർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രണവിധേയമാക്കാനാകുമെങ്കിലും ചിലർക്കെങ്കിലും ഇൻസുലിൻ എടുക്കേണ്ടതായി വന്നേക്കാം.ഗർഭകാലത്ത് ചില അമ്മമാരിൽ അമിതരക്തസമ്മർദ്ദം ഉണ്ടാകുന്നതും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട വിഷയമാണ്. അമിതവണ്ണമുള്ളവരിൽ ഈ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറച്ചും അച്ചാറുകൾ കഴിക്കുന്നത് ഒഴിവാക്കിയും ഈ പ്രശ്‌നം നിയന്ത്രണവിധേയമാക്കാനാകും. 

ചുരുക്കത്തിൽ ആരോഗ്യമുള്ള കുഞ്ഞു ജനിക്കാൻ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം മാനസികാരോഗ്യവും ശ്രദ്ധിക്കണം. മാനസികസമ്മർദ്ദം ഗർഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുമെന്ന് ഓർക്കണം. അനാവശ്യമായി വേവലാതിപ്പെടാതെ, സന്തോഷമുള്ള കാര്യങ്ങൾ മാത്രം കണ്ടും കേട്ടും, ശ്രദ്ധിച്ചും, അലസതയില്ലാതെ കഴിയാൻ ശ്രമിക്കണം.

What are some common complications of pregnancy?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Dlz5R4G4DVJ4MTrxNpSGk3FHSn8XSJxC1OUw6R4O): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Dlz5R4G4DVJ4MTrxNpSGk3FHSn8XSJxC1OUw6R4O): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Dlz5R4G4DVJ4MTrxNpSGk3FHSn8XSJxC1OUw6R4O', 'contents' => 'a:3:{s:6:"_token";s:40:"aWcPrqdCKP12OpTjKP3g4Yw9EaX4PaFSq0itUX6e";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/womens-health/372/pregnancy-problems-complications-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Dlz5R4G4DVJ4MTrxNpSGk3FHSn8XSJxC1OUw6R4O', 'a:3:{s:6:"_token";s:40:"aWcPrqdCKP12OpTjKP3g4Yw9EaX4PaFSq0itUX6e";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/womens-health/372/pregnancy-problems-complications-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Dlz5R4G4DVJ4MTrxNpSGk3FHSn8XSJxC1OUw6R4O', 'a:3:{s:6:"_token";s:40:"aWcPrqdCKP12OpTjKP3g4Yw9EaX4PaFSq0itUX6e";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/womens-health/372/pregnancy-problems-complications-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Dlz5R4G4DVJ4MTrxNpSGk3FHSn8XSJxC1OUw6R4O', 'a:3:{s:6:"_token";s:40:"aWcPrqdCKP12OpTjKP3g4Yw9EaX4PaFSq0itUX6e";s:9:"_previous";a:1:{s:3:"url";s:83:"http://imalive.in/womens-health/372/pregnancy-problems-complications-by-dr-mkc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21