×

ഗര്‍ഭകാലം അമ്മയ്ക്ക് വേണം മാനസികാരോഗ്യം

Posted By

IMAlive, Posted on July 26th, 2019

Mental health during pregnancy

എല്ലാ മനുഷ്യർക്കും അനുഭവപ്പെടുന്ന ഒന്നാണ് മാനസിക പിരിമുറുക്കം. ഏതെങ്കിലും ഹാനികരമോ / ദോഷകരമോ ആയ സാഹചര്യത്തിൽ ശരീരത്തിന്റെ പ്രതിപ്രവർത്തനമാണ് മാനസിക പിരിമുറുക്കം.  ഒരൽപ്പം മാനസിക പിരിമുറക്കും ശരീരത്തെ ഉദ്ദീപിപ്പിക്കുമെങ്കിലും ഇത് അധികമായാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് ഗർഭകാലത്ത്. അമ്മയേയും കുഞ്ഞിനേയും ഇത് ഒരു പോലെ ബാധിക്കും. മാനസിക പിരിമുറക്കമുണ്ടാകുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങള്‍ മൂലം കോര്‍ട്ടിസോള്‍,അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടും. സാധാരണ ഗതിയില്‍ ഒരു മാനസിക സമ്മര്‍ദ്ധമുണ്ടാകുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഈ ഹോര്‍മോണുകള്‍ ആ അവസ്ഥയെ അതിജീവിക്കാന്‍ നമ്മെ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍നമുക്ക് സ്ഥിരമായി മാനസിക സംഘര്‍ഷമുണ്ടാകുമ്പോള്‍ ഈ ഹോര്‍മോണുകള്‍ കൂടുതല്‍ കാലം കൂടുതല്‍ അളവില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ശരീരത്തിനെയും, മനസിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. അമിതമായുണ്ടാകുന്ന ഹോര്‍മോണുകള്‍ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എത്തി ചേരുകയും അത് കുഞ്ഞിന്‍റെ ബുദ്ധിവികാസത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. അമ്മയ്ക്ക് അധികമായി മാനസിക പിരിമുറുക്കം ഉണ്ടായാല്‍ അമ്മയില്‍ നിന്നും കുഞ്ഞിലേക്കുള്ള രക്തചംക്രമണത്തില്‍ വ്യതിയാനം ഉണ്ടാവുകയും കുഞ്ഞിനാവശ്യമായ ഓക്സിജനും,പോഷകങ്ങളുമൊക്കെ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. മാത്രമല്ല, അമ്മയ്ക്ക് അമിതമായി മാനസിക സംഘര്‍ഷമുണ്ടായാല്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനുമൊക്കെ ബുദ്ധിമുട്ടുണ്ടാകുകയും അത് കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് ദോഷകരമായി ഭവിക്കുകയും ചെയ്യാനിടയുണ്ട്. 

അമിതമായ മാനസിക പിരിമുറുക്കം അമ്മയുടെ പ്രതിരോധ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനിടയുണ്ട്. ഇതിലൂടെ പലവിധ അണുബാധകള്‍ക്കും മാസം തികയാതെ കുഞ്ഞു ജനിക്കുന്നതിനും വരെ കാരണമായേക്കാം.ജീവിതത്തില്‍ പലവിധ പ്രശ്നങ്ങള്‍ നമുക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കാം.

സാമ്പത്തിക പ്രശ്നങ്ങള്‍, ജോലിസംബന്ധമായ പ്രശ്നങ്ങള്‍,കുടുംബാംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍,പ്രിയപ്പെട്ടവരുടെ വിയോഗം,പങ്കാളിയുമായുള്ള അസ്വാരസ്യങ്ങള്‍ ഇവയെല്ലാം പിരിമുറുക്കം സൃഷ്ടിക്കുന്നവ തന്നെയാണ്. എന്നാല്‍ഇവയില്‍ പലതും ഒരാളിന്‍റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ടു പോകാനുള്ള ഒരു മാനസിക തയ്യാറെടുപ്പും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍‌നമുക്കാവശ്യം. 

ഡോക്ടർ  എം. കെ.  സി .നായർ 

Mental health problems in pregnancy; How to stay well during pregnancy and after the birth of your baby

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/RS2YibYR9hEiFZRjgWk33VkVEmbXOF18eNQFri2u): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/RS2YibYR9hEiFZRjgWk33VkVEmbXOF18eNQFri2u): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/RS2YibYR9hEiFZRjgWk33VkVEmbXOF18eNQFri2u', 'contents' => 'a:3:{s:6:"_token";s:40:"XLXXJCXUP8PWNrMsToqKmQbNpx4OpI7ppeLi16x4";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/womens-health/265/mental-health-during-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/RS2YibYR9hEiFZRjgWk33VkVEmbXOF18eNQFri2u', 'a:3:{s:6:"_token";s:40:"XLXXJCXUP8PWNrMsToqKmQbNpx4OpI7ppeLi16x4";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/womens-health/265/mental-health-during-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/RS2YibYR9hEiFZRjgWk33VkVEmbXOF18eNQFri2u', 'a:3:{s:6:"_token";s:40:"XLXXJCXUP8PWNrMsToqKmQbNpx4OpI7ppeLi16x4";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/womens-health/265/mental-health-during-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('RS2YibYR9hEiFZRjgWk33VkVEmbXOF18eNQFri2u', 'a:3:{s:6:"_token";s:40:"XLXXJCXUP8PWNrMsToqKmQbNpx4OpI7ppeLi16x4";s:9:"_previous";a:1:{s:3:"url";s:66:"http://imalive.in/womens-health/265/mental-health-during-pregnancy";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21