×

വൈറൽ പനികളും ഗർഭസ്ഥശിശുക്കള്‍ക്കുണ്ടാകാവുന്ന പ്രശ്നങ്ങളും

Posted By

IMAlive, Posted on March 13th, 2019

Fever During Pregnancy: Will It Affect My Baby?

ലേഖിക : ഡോ. ആർ. അനുപമ

ഡയറക്ടർ & ചീഫ് കൺസൾട്ടന്റ്

പ്രാൺ ഫെർട്ടിലിറ്റി & വെൽ വുമൺ സെന്റർ

കുമാരപുരം, തിരുവനന്തപുരം

ഗര്‍ഭകാലത്ത് ഗര്‍ഭണിക്ക് ഉണ്ടാകുന്ന രോഗങ്ങളുടെയെല്ലാം പ്രതിഫലനം ഗര്‍ഭസ്ഥശിശുവിലും ഉണ്ടാകും. ചെറിയൊരു പനിയാണെങ്കില്‍ പോലും അത് ഗര്‍ഭസ്ഥശിശുവില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അത്തരത്തില്‍ ഗര്‍ഭിണികളെ (Pregnant woman) ബാധിക്കുന്ന വൈറല്‍ പനികള്‍ ഏതെല്ലാം വിധത്തിലാണ് പിറക്കാനിരിക്കുന്ന കുഞ്ഞിനെ ബാധിക്കുന്നതെന്ന് നോക്കാം. 

റുബെല്ല (Rubella)

ഗർഭകാലത്ത് ഉണ്ടാകുന്ന വൈറൽ പനികളിൽ സർവ്വസാധാരണവും കുഞ്ഞിന് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതുമായ ഒന്നാണ് റുബല്ല എന്ന വൈറൽ പനി. പനിയ്ക്കൊപ്പം ശരീരത്തിൽ ചെറിയ കുരുക്കൾ വരുന്നതുമാണ് ഇതിന്റെ ലക്ഷണം.  ഗർഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ആണ് ഈ പനി അമ്മയ്ക്ക് വരുന്നതെങ്കിൽ കുഞ്ഞിന് കൺജനിറ്റൽ റുബെല്ല ഇൻഫെക്ഷൻ എന്ന രോഗം വരാനുള്ള സാധ്യതയുണ്ട്. ഈ രോഗമുള്ള കുഞ്ഞുങ്ങൾക്ക് വളർച്ചക്കുറവ്, തലച്ചോറിന് വലിപ്പക്കുറവ്, തിമിരം, ഹൃദയത്തിന് തകരാറുകൾ ഇവയെല്ലാം ഉണ്ടാകാൻ സാധ്യതയുണ്ട്.

പാർവോ വൈറൽ പനി (Parvovirus infection)

ഗർഭാവസ്ഥയിൽ വരാൻ സാധ്യതയുള്ള മറ്റൊരു വൈറൽ പനിയാണ് പാർവോ വൈറൽ ഇൻഫെക്ഷൻ. ഇത് ഉണ്ടാവുകയാണെങ്കിൽ ഗര്‍ഭഛിദ്രത്തിനോ ഗര്‍ഭാവസ്ഥയില്‍ കുട്ടിക്ക് മരണം സംഭവിക്കാനോ ഉള്ള സാധ്യതയുണ്ട്. ജനിക്കുന്ന കുഞ്ഞിനാകട്ടെ രക്തക്കുറവ്, തലച്ചോറിന് വലിപ്പക്കൂടുതൽ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഗർഭത്തിന്റെ 13-16 ആഴ്ചയിലാണ് ഈ വൈറൽപനി കൂടുതൽ ദോഷം ചെയ്യുന്നത്.

ചിക്കൻപോക്സ് (Chickenpox)

ഗർഭിണികൾക്ക് സർവസാധാരണമായി കാണുന്ന മറ്റൊരു വൈറൽ പനിയാണ് ചിക്കൻപോക്സ്. ഗർഭത്തിന്റെ 15-ാമത്തെ ആഴ്ച മുതലാണ് ചിക്കൻപോക്സ് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത്. ഗർഭഛിദ്രം സംഭവിക്കാനുള്ള സാധ്യതയ്ക്കൊപ്പം കുഞ്ഞിന് തിമിരം, കൈകാലുകളുടെ വളർച്ചക്കുറവ്, ഒരുതരം പാടുകൾ ഇവയൊക്കെ വരാനുള്ള സാധ്യതകളുമുണ്ട്.

സൈറ്റോമെഗലോ വൈറസ് പനി ഗർഭിണികളിൽ വന്നാൽ കുഞ്ഞിന് വളർച്ചക്കുറവ്, ചെവി കേൾക്കാൻ വയ്യാത്ത അവസ്ഥ, തലച്ചോറിന് വലിപ്പക്കൂടുതൽ, തലച്ചോറിൽ കാൽസ്യത്തിന്റെ കട്ടകൾ ഉണ്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഫെർപ്പസ് സിപ്പേക്സ് വൈറൽ പനി പ്രധാനമായിട്ടും വായ്ക്കകത്തും ചുണ്ടിലും ഒക്കെയാണ് ചെറിയ ചെറിയ കുരുക്കളും വ്രണങ്ങളും ആയി രൂപാന്തരപ്പെടുന്നത്. ഇത്തരം പനികൾ പ്രധാനമായി തുപ്പല്‍ വഴിയും മറ്റു ശ്രവങ്ങൾ വഴിയുമാണ് പകരുന്നത്. ഈ വൈറൽ പനി മൂലവും ഗർഭസ്ഥശിശുവിന്റെ തലച്ചോറിന് വലിപ്പക്കുറവ് അല്ലെങ്കിൽ തലച്ചോറിന് ചുറ്റും വെള്ളം കെട്ടുക, വളർച്ചക്കുറവ്, തൂക്കക്കുറവ് മുതലായവ ഉണ്ടാകാനിടയുണ്ട്.

എച്ച്ഐവി അണുബാധ (HIV infection)

ഗർഭാവസ്ഥയിൽ വരാവുന്ന മറ്റൊരു പ്രശ്നമാണ് എച്ച്ഐവി മൂലമുള്ള അണുബാധ. എല്ലാ ഗർഭിണികളും നിർബന്ധമായി എച്ച്ഐവി പരിശോധന നടത്തിയിരിക്കണം. കുഞ്ഞിന് വളർച്ചക്കുറവ്, തൂക്കക്കുറവ്, മാസംതികയാതെ പ്രസവിക്കാനുള്ള സാധ്യത, പലതരത്തിലുള്ള അണുബാധകൾ തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാകാം. എച്ച്ഐവി അണുബാധക്കെതിരെ വളരെ പ്രയോജനപ്രദമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്.

എച്ച്1 എൻ1 പനി (H1N1 Fever)

ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുകൊണ്ടിരിക്കുന്ന പനിയാണ് എച്ച് 1 എന്‍ 1. ഈ പനി വരുമ്പോൾ പനിയും ചുമയും മൂക്കൊലിപ്പും തലവേദനയും തൊണ്ട ചൊറിച്ചിലും ശരീരവേദനയും കൂടാതെ ഗർഭിണിയാണെങ്കിൽ ശ്വാസം മുട്ടൽ വരാനുള്ള സാധ്യതയും ഏറെയാണ്. ഈ പനിമൂലം ന്യൂമോണിയ വന്നുകഴിഞ്ഞാൽ ഗർഭിണികൾക്ക് ശ്വാസംമുട്ടലും വിമ്മിഷ്ടവുമുണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 

പരിശോധനാ മാർഗ്ഗങ്ങൾ

ഇത്തരം രോഗങ്ങള്‍ എല്ലാം രക്തത്തിലെ കൗണ്ട് നോക്കുമ്പോൾ തന്നെ ഒരുപരിധി വരെ മനസിലാക്കാൻ കഴിയും. കൂടാതെ ആന്റിബോഡി പരിശോധന നടത്തുന്നതിലൂടെ ഏതുതരത്തിലുള്ള വൈറൽ പനിയാണെന്ന് തിരിച്ചറിയാനും കഴിയും. വൈറസിനെ കൾച്ചർ ചെയ്തും ഏതുതരത്തിലുള്ള വൈറസാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

ചികിത്സാമാർഗ്ഗങ്ങൾ

എച്ച്1 എൻ1 അണുബാധകൾക്ക് ശക്തമായ ആന്റിവൈറൽ (Anti-viral) മരുന്നുകൾ ഇന്ന് ലഭ്യമാണ്. പ്രതിരോധ കുത്തിവെപ്പുകളും ഇതിനെതിരെ ഇപ്പോൾ ലഭ്യമാണ്. ഈ കുത്തിവെപ്പുകൾ ഗർഭകാലത്തും എടുക്കാവുന്നതാണ്. അതുപോലെതന്നെ എച്ച്ഐവി അണുബാധയാണെങ്കിൽ അതിനെതിരെയുള്ള ആന്റിവൈറൽ മരുന്നുകളും ലഭ്യമാണ്. അത് ഗർഭാവസ്ഥയിലും, കുഞ്ഞിനു പ്രസവശേഷവും കൊടുക്കുന്നത് നല്ലതായിരിക്കും.

അമ്മയ്ക്ക് എച്ച്ഐവി ബാധ ഉണ്ടെങ്കിൽ സിസേറിയൻ ശസ്ത്രകിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് നല്ലത്. ഇത്തരം പനി വരികയാണെങ്കിൽ ഗർഭിണി അപ്പോൾതന്നെ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തി ആവശ്യമായ മരുന്നുകള്‍ കഴിച്ചു തുടങ്ങണം. അതുപോലെ തന്നെ ധാരാളം വെളളം കുടിക്കുന്നതും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതും ഇത്തരം പനി മൂർഛിക്കുന്നത് തടയാൻ സഹായിക്കും. ഗർഭിണികൾക്ക് ശ്വാസംമുട്ടൽ, ശക്തമായ പനി, ചുമ ഇവയൊക്കെ ഉണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതാണ് അപകടസാധ്യത കുറയ്ക്കാന്‍ നല്ലത്.

Fever During Pregnancy: Will It Affect My Baby?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Wf4C84V1YH6s9N1PrVeWeJ7MLPXuRjb3gtAWIsax): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Wf4C84V1YH6s9N1PrVeWeJ7MLPXuRjb3gtAWIsax): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Wf4C84V1YH6s9N1PrVeWeJ7MLPXuRjb3gtAWIsax', 'contents' => 'a:3:{s:6:"_token";s:40:"Fg1YwhdYWRxIynYDXgaSQZDyiPlPV8355YunnMDZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/childs-health/458/fever-during-pregnancy-will-it-affect-my-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Wf4C84V1YH6s9N1PrVeWeJ7MLPXuRjb3gtAWIsax', 'a:3:{s:6:"_token";s:40:"Fg1YwhdYWRxIynYDXgaSQZDyiPlPV8355YunnMDZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/childs-health/458/fever-during-pregnancy-will-it-affect-my-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Wf4C84V1YH6s9N1PrVeWeJ7MLPXuRjb3gtAWIsax', 'a:3:{s:6:"_token";s:40:"Fg1YwhdYWRxIynYDXgaSQZDyiPlPV8355YunnMDZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/childs-health/458/fever-during-pregnancy-will-it-affect-my-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Wf4C84V1YH6s9N1PrVeWeJ7MLPXuRjb3gtAWIsax', 'a:3:{s:6:"_token";s:40:"Fg1YwhdYWRxIynYDXgaSQZDyiPlPV8355YunnMDZ";s:9:"_previous";a:1:{s:3:"url";s:81:"http://imalive.in/childs-health/458/fever-during-pregnancy-will-it-affect-my-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21