×

ഭയപ്പെടേണ്ട എൻഡോസ്‌കോപ്പിയെ അടുത്തറിയാം

Posted By

IMAlive, Posted on February 19th, 2020

endoscopy procedure

എൻഡോസ്കോപ്പ് എന്ന ഉപകരണം ഉപയോഗിച്ച് ആന്തരികാവയവങ്ങൾ പരിശോധിക്കുന്ന പ്രക്രിയയാണ് എൻഡോസ്കോപ്പി. നീളമുള്ളതും വണ്ണം കുറഞ്ഞതും നന്നായി വളയുന്നതുമായ ഒരുതരം കുഴലാണ് എൻഡോസ്കോപ്പ്. അതിന്റെ ഒരു അറ്റത്ത് ക്യാമറയും ലൈറ്റും ഘടിപ്പിച്ചിട്ടുണ്ടാകും. എൻഡോസ്‌കോപ്പ് കടന്നുപോകുന്ന ആന്തരിക അവയവങ്ങളുടെ ചിത്രം മറുഭാഗം ബന്ധിപ്പിച്ചിരിക്കുന്ന ടെലിവിഷൻ സ്ക്രീനിൽ നമുക്ക് കാണാൻ സാധിക്കും. എൻഡോസ്കോപ്പ് ശരീരത്തിലേക്ക് സാധാരണയായി വായവഴിയോ മലദ്വാരം വഴിയോ ആണ് കടത്തുക. കീഹോൾ സർജറി നടത്തുമ്പോൾ മുറിവിൽ കൂടിയും എൻഡോസ്കോപ്പി നടത്താറുണ്ട്.  

എൻഡോസ്കോപ്പി നടത്തുന്നത് എപ്പോഴെല്ലാം

ശരീരത്തിൽ അസ്വാഭാവികമായി കാണുന്ന ലക്ഷണങ്ങള്‍ പരിശോധിക്കാനും, ചിലതരം സർജറികൾ നടത്താനുമാണ് എൻഡോസ്കോപ്പി ചെയ്യുന്നത്. ആന്തരികാവയവങ്ങളില്‍ നിന്ന് കുറച്ച് മാത്രം ശരീരകലകൾ ബയോപ്സി പോലുള്ള പരിശോധനകള്‍ക്കായി എടുക്കാനും എന്‍ഡോസ്കോപ്പി ചെയ്യാറുണ്ട്.

എൻഡോസ്കോപ്പി ആവശ്യമായ അവസ്ഥകൾ

താഴെ പറയുന്ന അവസ്ഥകളിലാണ് എൻഡോസ്കോപ്പി നിർദ്ദേശിക്കുക

1.ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് ഉള്ളപ്പോൾ (Dysphagia)

2.തുടർച്ചയായ വയറു വേദന

3.ഹൃദയ സംബന്ധിയായ പ്രശ്നങ്ങളാൽ അല്ലാത്ത നെഞ്ച് വേദന

4.വിട്ടുമാറാത്ത മനംപിരട്ടലും ശർദ്ദിയും

5.കാരണമില്ലാതെ ശരീര ഭാരം കുറയുന്നത്

6.രക്തം ഛർദ്ദിക്കുന്നത്

7.തുടർച്ചയായ വയറിളക്കം

8.രക്തം കലർന്ന വിസർജ്ജ്യം  

അന്നനാളത്തിലോ വയറ്റിലോ ചെറുകുടലിന്റെ ആദ്യഭാഗത്തോ നടത്തുന്ന എൻഡോസ്‌കോപ്പിയാണ് ഗ്യാസ്‌ട്രോസ്കോപ്പി. വൻകുടലിന്റെ ഭാഗങ്ങൾ പരിശോധിക്കുന്നതാണ് കൊളനോസ്‌കോപ്പി

മറ്റു പ്രധാന എൻഡോസ്‌കോപ്പികള്‍:

ബ്രോങ്കോസ്കോപ്പി - നിലയ്ക്കാത്ത ചുമയോ ചുമയോടൊപ്പം രക്തമോ ഉണ്ടെങ്കിൽ  ശ്വാസനാളന്റെ പരിശോധനക്കാണ് ബ്രോങ്കോസ്കോപ്പി നടത്തുന്നത് .

ഹിസ്റ്ററോസ്‌കോപ്പി - തുടർച്ചയായുള്ള ഗർഭം അലസൽ, യോനിയിൽ നിന്നുമുള്ള അസ്വാഭാവിക രക്തസ്രാവം തുടങ്ങിയ അവസ്ഥകളില്‍ ഗർഭപാത്രം പരിശോധിക്കാനായി നടത്തുന്നതാണ് ഹിസ്റ്ററോസ്‌കോപ്പി

സൈസ്റ്റോസ്കോപ്പി - മൂത്രാശയ പരിശോധനകൾക്കാണ് സൈസ്റ്റോസ്കോപ്പി നടത്തുന്നത്. മൂത്രത്തിൽ രക്തം കാണുക, അറിയാതെ മൂത്രം പോവുക മുതലായ ലക്ഷണങ്ങൾക്കാണ് സൈസ്റ്റോസ്കോപ്പി സാധാരണയായി നിർദ്ദേശിക്കുന്നത്.

എൻഡോസ്കോപ്പിക്ക് അൾട്രാസൗണ്ട്‌ - പാൻക്രിയാസ് പോലുള്ള ആന്തരാവയവങ്ങളുടെ ചിത്രങ്ങൾ എടുക്കാനും ശരീരകലകളുടെ സാമ്പിളുകൾ ശേഖരിക്കാനും ചെയ്യുന്ന പരിശോധനയാണിത്.

തെറാപ്യുട്ടിക്ക് എൻഡോസ്കോപ്പി

ചിലയിനം സർജറികൾ ചെയ്യാനായി ശസ്ത്രക്രിയാ ഉപകരണങ്ങൾ ഘടിപ്പിച്ച എൻഡോസ്കോപ്പുകൾ ഉപയോഗിക്കുകയോ അല്ലെങ്കിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ എൻഡോസ്കോപ്പിലൂടെ കടത്തിവിടുകയോ ചെയ്യാറുണ്ട്. പിത്താശയം, വൃക്ക, മൂത്രാശയം തുടങ്ങിയ സ്ഥലങ്ങളിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി ചെയ്യുന്ന endoscopic retrograde cholangiopancreatography, സന്ധികളിലെ കേടുപാടുകൾ തീർക്കാൻ നടത്തുന്ന ആർത്രോസ്‌കോപ്പി, ഫെല്ലോപിയൻ ട്യൂബുകൾ കെട്ടാനോ സീൽ ചെയ്യാനോ നടത്തുന്ന എൻഡോസ്കോപ്പി, ശ്വാസകോശത്തിലോ അന്നനാളത്തിലോ ഉള്ള ചെറിയ ട്യൂമറുകൾ നീക്കം ചെയ്യാൻ നടത്തുന്ന ലാപ്പറോസ്കോപ്പിക് സർജറി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

കീഹോൾ സർജറികൾ നടത്തുമ്പോൾ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നിരീക്ഷിക്കുന്നതിനും എൻഡോസ്കോപ്പി ഉപയോഗപ്പെടാറുണ്ട്. അപ്പെൻഡിസൈറ്റിസ്, ഹെർണിയ മുതലായ രോഗങ്ങളുടെ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും എൻഡോസ്കോപ്പി വളരെയധികം പ്രയോജനപ്രദമാണ്.

എന്‍ഡോസ്കോപ്പിക്ക് മുന്‍പ്

എൻഡോസ്കോപ്പി ചെയ്യുന്നതിന് നിശ്ചിത സമയം മുന്‍പ് മുതല്‍ ഭക്ഷണം, വെള്ളം മുതലായവ കഴിക്കരുത്

അണുബാധ കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റിബിയോട്ടിക്‌സ് കഴിക്കേണ്ടിവന്നേക്കാം.

കൊളനോസ്‌കോപ്പിക്ക് മുൻപ് വൻകുടൽ വൃത്തിയാക്കാനായി ചിലപ്പോൾ പ്രത്യേക മരുന്നുകൾ കഴിക്കേണ്ടിവരാം.

എൻഡോസ്കോപ്പി ചെയ്യുന്നത് എങ്ങിനെ

സാധാരണഗതിയിൽ എൻഡോസ്കോപ്പി ചെയ്യുമ്പോൾ വേദന ഉണ്ടാകാറില്ല. ഭൂരിപക്ഷം ആളുകൾക്കും ദഹനക്കേടോ തൊണ്ട വരളുന്നതോ പോലെയാണ് എൻഡോസ്കോപ്പി അനുഭവപ്പെടുക. എന്നാലും എൻഡോസ്കോപ്പി ചെയ്യുന്നത് രോഗിയുടെ പ്രത്യേക ശരീരഭാഗം മരവിപ്പിച്ചതിന് ശേഷമാണ്. ഉദാഹരണത്തിന് തൊണ്ടവഴി എൻഡോസ്‌കോപ്പി ചെയ്യുമ്പോൾ എന്തെങ്കിലും സ്പ്രേയോ ഗുളികയോ ഉപയോഗിച്ച് അവിടം മരവിപ്പിക്കും. രോഗിക്ക് മറ്റ് ബുദ്ധിമുട്ടുകൾ തോന്നാതിരിക്കാൻ എന്തെങ്കിലും sedatives നൽകാറുമുണ്ട്

സാധാരണഗതിയിൽ 15 മുതൽ 60 മിനിട്ടുവരെയാണ് എൻഡോസ്കോപ്പിക്ക് എടുക്കുന്ന സമയം. ഇതിനായി ആശുപത്രിയിൽ അഡ്മിറ്റ് ആവേണ്ടിവരാറില്ല.

എൻഡോസ്കോപ്പിക്ക് ശേഷം

എൻഡോസ്കോപ്പിക്ക് മരുന്ന് കഴിച്ചിട്ടുണ്ടെകിൽ കുറച്ച് സമയം വിശ്രമിക്കുന്നത് നല്ലതാണ്. Sedative കഴിച്ചിട്ടുണ്ടെകിൽ വീട്ടിലേക്ക് തിരിച്ചു പോകാൻ കൂടെ ആരങ്കിലും ഉണ്ടാകുന്നത് വളരെ നല്ലതാണ്. സൈസ്റ്റോസ്കോപ്പിക്ക് ശേഷം, മൂത്രത്തിൽ രക്തം കാണുന്നത് സാധാരണമാണ്. 24 മണിക്കൂറിനുശേഷവും രക്തം കാണുന്നുവെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടുക.

സുരക്ഷിതത്വം

എൻഡോസ്കോപ്പി സാധാരണയായി ഒരു സുരക്ഷിതമായ പ്രക്രിയയാണ്, ഗുരുതരമായ സങ്കീർണതകൾ വളരെ കുറവാണ്.

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

An endoscopy is used in medicine to look inside the body. The endoscopy procedure uses an endoscope to examine the interior of a hollow organ or cavity of the body.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fhaBqEnutM9lYl5MfQyKQyXn77WIslcTx8c5Fdou): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fhaBqEnutM9lYl5MfQyKQyXn77WIslcTx8c5Fdou): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fhaBqEnutM9lYl5MfQyKQyXn77WIslcTx8c5Fdou', 'contents' => 'a:3:{s:6:"_token";s:40:"3Ar9z5lIXhIUTXDcznIM6AFC8FwOIYtm8hItM5ZC";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/disease-awareness/264/endoscopy-procedure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fhaBqEnutM9lYl5MfQyKQyXn77WIslcTx8c5Fdou', 'a:3:{s:6:"_token";s:40:"3Ar9z5lIXhIUTXDcznIM6AFC8FwOIYtm8hItM5ZC";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/disease-awareness/264/endoscopy-procedure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fhaBqEnutM9lYl5MfQyKQyXn77WIslcTx8c5Fdou', 'a:3:{s:6:"_token";s:40:"3Ar9z5lIXhIUTXDcznIM6AFC8FwOIYtm8hItM5ZC";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/disease-awareness/264/endoscopy-procedure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fhaBqEnutM9lYl5MfQyKQyXn77WIslcTx8c5Fdou', 'a:3:{s:6:"_token";s:40:"3Ar9z5lIXhIUTXDcznIM6AFC8FwOIYtm8hItM5ZC";s:9:"_previous";a:1:{s:3:"url";s:59:"http://imalive.in/disease-awareness/264/endoscopy-procedure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21