×

ജീവിതം മലിനമാക്കുന്ന 'പാൻമസാലകൾ

Posted By

IMAlive, Posted on August 29th, 2019

Pan masala is bad for health by Dr. Abdul Sathar

ലേഖകൻ :ഡോക്ടർ.അബ്ദുൽ സത്താർ എ. എ

ഇന്ന് പുകവലി പോലെതന്നെ മാരകമായ മറ്റൊരു ദുഃശ്ശീലമാണ് പുകയില്ലാത്ത പുകയിലയുടെ ഉപയോഗം. പാൻ മസാല, ഗുഡ്ക പോലുള്ളവ ഒരു വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ വളരെയധികം ആശങ്കാകുലരാക്കുന്നുണ്ട്.

പാൻമസാലകൾക്ക് അടിമപ്പെടുന്ന യുവത്വം

കേരളമുൾപ്പടെ പല സംസ്ഥാനങ്ങളും പാൻമസാല നിരോധിച്ചിട്ടുണ്ടെങ്കിലും വിൽപ്പന നിർബാധം തുടരുകയാണ്. നഗരാതിർത്തികളിലും, ഗ്രാമപ്രദേശങ്ങളിലുള്ള കവലകളിലും, സ്കൂൾ പരിസരങ്ങളിലും പാൻമസാല പാക്കറ്റുകൾ ലഭ്യമാണ്. ഇതിന്റെ ഉപഭോക്താക്കളില്‍ അധികവും ചെറുപ്പക്കാർ തന്നെ.

യുവാക്കളിലും വിദ്യാർത്ഥികളിലും, പാൻമസാലയുടെ ഉപയോഗം കൂടിവരുവാൻ ഒരു കാരണം അവ ഉപയോഗിക്കുന്നവർക്ക് രഹസ്യസ്വഭാവം നിലനിർത്തുവാൻ കഴിയുന്നു എന്നുള്ളത് കൊണ്ടാവാം. അവ നിരുപദ്രവകാരിയാണെന്ന തെറ്റായ ചിന്താഗതിയാണ് മറ്റൊരു കാരണം. ഗുഡ്ക നല്ല മധുരമുള്ള മിഠായി പോലെയുള്ളത് കൊണ്ട് കുട്ടികൾക്കിഷ്ടവുമാണ്. കൂടാതെ ദഹനക്കേടിന് നല്ലതാണ്, വായ്‌നാറ്റം അകറ്റും, മാനസികോല്ലാസത്തിന് നല്ലതാണ് തുടങ്ങിയ തെറ്റായ ധാരണകളും.

പാൻമസാലകൾ സമ്മാനിക്കുന്ന മാറാവ്യാധികൾ

പാൻമസാലകളിൽ വീര്യം കൂടിയവയും, കുറഞ്ഞവയുമുണ്ട്. സാദാ പാൻമസാല, ഗുഡ്ക, കാഹ്‌നി, ചൈനി കാഹ്‌നി എന്നിങ്ങനെ പോകുന്നവ ഏകദേശം മുപ്പത് തരത്തിലുണ്ട്. വായിലിട്ട് ചവക്കുന്നവയും, ചെറിയ ഉരുളകളാക്കി നാവിനടിയിലൊ, കവിളിനിടയിലൊ വെയ്ക്കുന്നവയും കൂടാതെ വെറ്റിലയിൽ പൊതിഞ്ഞുതിന്നുന്ന മുറുക്കാൻ പോലുള്ളവയും, പൊടിരൂപത്തിൽ മൂക്കിലൂടെ വലിക്കുന്നവയും എല്ലാം ഇതില്‍ പെടും. ഏഷ്യൻ ഭാഷയിൽ 'പാൻ' എന്നു പറഞ്ഞാൽ 'ഇല' എന്നാണർത്ഥം. പാൻമസാലയിലെ പ്രധാന ഘടകങ്ങൾ പുകയിലയും വറുത്ത അടയ്ക്കയുമാണ്. ചുണ്ണാമ്പ്, ആൽക്കഹോൾ, പേരുവെളിപ്പെടുത്താത്ത രാസവസ്തുക്കൾ, സുഗന്ധം നല്‍കുന്ന രാസവസ്തുക്കൾ, ടാനിൻ തുടങ്ങിയവയും വെറ്റിലയും എല്ലാം ഇതില്‍ ചേരുവകളായുണ്ടാകും. ഇവയിൽ ഇരുപത്തെട്ടോളം രാസവസ്തുക്കൾ തികച്ചും മാരകമായ കാർസിനോജനുകൾ-കാൻസർ(Carcinogens-Cancer) ഉണ്ടാക്കുന്നവയാണ്. 

പാൻമസാല ചവയ്ക്കുമ്പോൾ അവയിലെ രാസപദാർത്ഥങ്ങൾ ഉമിനീരുമായി കലർന്ന് രാസമാറ്റം സംഭവിക്കുന്നു. വായ്ക്കകത്തെ സുതാര്യമായ ചർമ്മത്തിന് തുടർച്ചയായുള്ള ക്ഷതം വരുത്തുന്നു. പിന്നീട് ഭേദമാക്കുവാൻ പറ്റാത്ത സബ്മ്യൂക്കോസ് ഫൈബ്രോസിസ്(Submerse fibrosis) എന്ന അവസ്ഥയുണ്ടാക്കാം. ഇത് വായിലെ കാൻസറിന്റെ ആദ്യലക്ഷണവുമാണ്. പാൻമസാലയുടെ ചേരുവകളില്‍ അടങ്ങിയിരിക്കുന്ന പല വസ്തുക്കളും ശരീരകോശങ്ങളിൽ കാൻസറുണ്ടാക്കുമെന്നും, ക്രോമോസോമുകൾക്കും, ജനിതകകോശങ്ങൾക്കും വൈരൂപ്യമുണ്ടാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. അരക്കോളിൻ അത് ഉപയോഗിക്കുന്നവരിൽ ലഹരിയുണ്ടാക്കുകയും, അതിനടിമയായി മാറുകയും ചെയ്യുന്നു. പുകയിലയിലടങ്ങിയിട്ടുള്ള നിക്കോട്ടിൻ(Nicotine) വായയിൽ കാൻസറുണ്ടാക്കുക മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെത്തന്നെ താറുമാറാക്കും.

പുകവലിയെ വെല്ലും പാൻമസാലകൾ

പുകവലി കൊണ്ട് കാൻസറുണ്ടാകാൻ ദീർഘകാലമെടുക്കുമെങ്കിലും പാൻമസാല ഉപയോഗിക്കുന്നവരിൽ രണ്ടോ, മൂന്നോ വർഷത്തിനുള്ളിൽ അർബുദത്തിന്റെ (Cancer)ആദ്യലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പാൻമസാല നാക്കിനടിയിലും, കവിളിനിടയിലും ഉരുളകളാക്കിവെച്ച് ചിലര്‍ ഉറങ്ങാറുണ്ട്. ഇങ്ങനെയുള്ളവരിൽ വായയിൽ കാൻസർ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മുപ്പത്തിയേഴ് ഇരട്ടി കൂടുതലാണ്. പാൻമസാലയിലുള്ള മറ്റു രാസപദാർത്ഥങ്ങളും വായയിൽ കാൻസറുണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചുണ്ണാമ്പ്, ലെഡ്, കാഡ്മിയം, നിക്കൽ എന്നിവയും, കീടനാശിനികളായ ഡി.ഡി.റ്റി, ബെൻസീൻ ഹെക്‌സാ ക്ലോറൈഡ്(Benzene hex chloride) എന്നിവയും, അവയുടെ സങ്കരങ്ങളും, രുചിക്ക് വേണ്ടി ചേർക്കുന്ന ആസ്പർജില്ലോസിസ് വിഭാഗത്തിൽപ്പെടുന്ന ഫംഗസുകളും, കാൻസറുണ്ടാക്കുന്ന ചേരുവകളാണ്.

മാത്രമല്ല, അലക്ഷ്യമായി പാൻമസാല ചവച്ചുതുപ്പുന്നത് വ്യാപകമായ പരിസരമലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. ജീവിതത്തെ ഏറെ മലിനമാക്കുന്ന പാൻമസാല ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണവും, നിയമനിർമ്മാണവും നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Pan masala is bad for health. It may lead to Cancer

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/qfVGJnSV4NHsDyMcoq3djgyRRs556J9cnAHA5oYS): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/qfVGJnSV4NHsDyMcoq3djgyRRs556J9cnAHA5oYS): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/qfVGJnSV4NHsDyMcoq3djgyRRs556J9cnAHA5oYS', 'contents' => 'a:3:{s:6:"_token";s:40:"w70MUJvo8qHBMZJnu8QLqpWiiT7fhtv1muC3UgCu";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/health-and-wellness/329/pan-masala-is-bad-for-health-by-dr-abdul-sathar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/qfVGJnSV4NHsDyMcoq3djgyRRs556J9cnAHA5oYS', 'a:3:{s:6:"_token";s:40:"w70MUJvo8qHBMZJnu8QLqpWiiT7fhtv1muC3UgCu";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/health-and-wellness/329/pan-masala-is-bad-for-health-by-dr-abdul-sathar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/qfVGJnSV4NHsDyMcoq3djgyRRs556J9cnAHA5oYS', 'a:3:{s:6:"_token";s:40:"w70MUJvo8qHBMZJnu8QLqpWiiT7fhtv1muC3UgCu";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/health-and-wellness/329/pan-masala-is-bad-for-health-by-dr-abdul-sathar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('qfVGJnSV4NHsDyMcoq3djgyRRs556J9cnAHA5oYS', 'a:3:{s:6:"_token";s:40:"w70MUJvo8qHBMZJnu8QLqpWiiT7fhtv1muC3UgCu";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/health-and-wellness/329/pan-masala-is-bad-for-health-by-dr-abdul-sathar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21