×

കുട്ടിപ്പട്ടാളത്തിനൊരു കിടിലൻ ലഞ്ച്‌ബോക്‌സ്‌

Posted By

healthy lunch box ideas for kids

IMAlive, Posted on June 12th, 2019

healthy lunch box ideas for kids

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കുട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ച് അമ്മമാർക്ക് എപ്പോഴും പരാതിയായിരിക്കും. പ്രത്യേകിച്ച് സ്‌കൂൾ തുറക്കുകകൂടി ചെയ്തതോടെ. കൊടുത്തുവിടുന്ന ഭക്ഷണം കഴിക്കാതെ തിരികെ കൊണ്ടുവരുന്നു, അല്ലെങ്കിൽ ഭക്ഷണം കഴിക്കാതെ കളയുന്നു തുടങ്ങി പരാതികൾ നിരവധിയാണ്. ഭക്ഷണം ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലെങ്കിലും, കുട്ടിക്ക് ഏത് ഭക്ഷണം ഇഷ്ടപ്പെടും എന്നതാണ് ആശങ്ക. ഫാസ്റ്റ് ഫുഡിന്റെ ലഭ്യതയും അതിന്റെ കൊതിപ്പിക്കുന്ന മണവും നിറവുമെല്ലാം കുട്ടികളുടെ ഭക്ഷണ ശീലത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. വീട്ടിലുണ്ടാക്കുന്ന ചോറും, സാമ്പാറും അച്ചാറുമൊന്നും അവർക്ക് വേണ്ടാതായിരിക്കുന്നു.

രുചിയും ഗുണവും എല്ലാ ഒത്തുചേർന്ന് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉച്ചഭക്ഷണം തയ്യാറാക്കി നൽകുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. എളുപ്പത്തിൽ ലഞ്ച് ബോക്‌സ് എങ്ങിനെ ഒരുക്കാം, എന്തെല്ലാമാണ് ലഞ്ച്‌ബോക്‌സിൽ ഉൾപ്പെടുത്തേണ്ടത് എന്നിങ്ങനെ അമ്മമാരുടെ സംശയം പലതാണ്. കുട്ടികളിൽ മതിപ്പുളവാക്കുന്ന തരത്തിൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ ചില മാർഗ്ഗങ്ങൾ നോക്കാം. 

ആശയവിനിമയം

കുട്ടിയുടെ ഇഷ്ടങ്ങളും സൗകര്യവും അറിയുകയാണ് ആദ്യമായി വേണ്ടത്. ഇതിനായി കുട്ടികളോടും സ്‌കൂളിലെ അധ്യാപകരോടും സംസാരിക്കുകയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്യുക. താഴെ പറയുന്ന കാര്യങ്ങളായിരിക്കണം അന്വേഷിക്കേണ്ടത്.
ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് എത്ര സമയം കിട്ടുന്നു? -ഉച്ചഭക്ഷണം അല്ലാതെ സ്‌കൂളുകളിൽ സ്നാക്‌സ് കൊടുക്കാറുണ്ടോ?
കൊണ്ടുപോകുന്ന ഭക്ഷണം കഴിക്കാവുന്നതിലധികം ആണോ? കൊണ്ടുപോകുന്ന ഭക്ഷണം കുറവാകാറുണ്ടോ? 
കൊണ്ടുപോകുന്ന ഭക്ഷണത്തിൽ എന്താണ് കൂടുതൽ ഇഷ്ടമുള്ളത്? 
കൊണ്ടുപോകുന്ന ഭക്ഷണത്തിൽ എന്താണ് തീരെ ഇഷ്ടമില്ലാത്തത്, എന്തുകൊണ്ടാണ് ഇഷ്ടമില്ലാത്തത്? 

ഇത്തരം കാര്യങ്ങൾ ചോദിക്കുകയും മനസിലാക്കുകവഴി കുട്ടിയുടെ സ്‌കൂളിലെ ഭക്ഷണകാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കാൻ അമ്മമാർക്ക് സാധിക്കും. 

ഭക്ഷണത്തിൽ പുതുമ നിലനിർത്താം

കുട്ടിക്ക് എന്നും ഒരേ ഭക്ഷണം കൊടുത്തുവിടാതെ വൈവിധ്യങ്ങളായ ഭക്ഷണരീതികൾ അവലംബിക്കാം. ഓരോ ദിവസവും വ്യത്യസ്തവും, രുചികരവുമായ ആരോഗ്യകരമായ ഭക്ഷണങ്ങൾ കൊടുത്തുവിടാൻ ശ്രദ്ധിക്കാം. കുട്ടികളുടെ ഇഷ്ടം കൂടി പരിഗണിക്കുന്നത് അവർ ഭക്ഷണം കഴിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ലളിതവും കഴിക്കാൻ എളുപ്പമുള്ളതുമായ വിഭവങ്ങൾ ഉൾപ്പെടുത്തുന്നതും കുട്ടികൾ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂട്ടുന്നു. 

ലഞ്ച്‌ബോക്‌സിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണം, അളവുകൾ

ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം ലഞ്ച് ബോക്‌സിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്;
അന്നജം- 
ചോറ്, ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവ. 
പ്രോട്ടീൻ -മീൻ, മുട്ട, ഇറച്ചി, ബീൻസ് വർഗങ്ങൾ എന്നിവ. 
പച്ചക്കറികൾ, ഇലക്കറികൾ. 
പഴങ്ങൾ. 
പാൽ, ചീസ്, യോഗർട്ട് എന്നിവ കുട്ടികളുടെ പ്രായം അനുസരിച്ച്.
കുട്ടികൾക്ക് ഒരുനേരം ലഭിക്കേണ്ട കലോറിയെ കുറിച്ചുള്ള പീഡിയാട്രിക്സ് നിർദേശം:
പ്രായം 2-3: 350 കലോറി 
പ്രായം 4-8: 400-450 കലോറി 
പ്രായം 9-13: 550-600 കലോറി 
പ്രായം 14-18: 600-750 കലോറി.
ബ്രേക്ക്ഫാസ്റ്റിന്റെ അളവ് അധികമാവുകയോ,  ഇടയ്ക്ക് ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതനുസരിച്ച് ഉച്ചഭക്ഷണത്തിന്റെ അളവിൽ മാറ്റം വരുത്താം. പോഷകഗുണമുള്ളതും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീൻ സമ്പന്നവുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ നോക്കാം.

ഉച്ചഭക്ഷണം; പാക്കിംഗ്

സ്റ്റീൽ ചോറ്റുപാത്രങ്ങൾ ചൂടുഭക്ഷണം കൊടുത്തു വിടാൻ നല്ലതാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പാത്രങ്ങളിൽ ഭക്ഷണം കൊടുത്തയയ്ക്കുക. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഫുഡ് ഗ്രേഡ്
പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ച പാത്രം ഉപയോഗിക്കാമെന്നു പറയുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണം വിളമ്പിവയ്ക്കരുത്. എന്നാൽ, തീരെ ചെറിയ കുട്ടികൾക്ക് സ്റ്റീൽ ടിഫിൻ ബോക്സ് തുറക്കാൻ പ്രയാസമായിരിക്കും. അവർക്കു തുറക്കാൻ എളുപ്പമുള്ള പാത്രത്തിൽ കൊടുത്തു വിടുക (എന്നാൽ അത് പ്ലാസ്റ്റിക് ആണെങ്കിൽ ചൂടോടുകൂടി ഒരിക്കലും വിളമ്പാതിരിക്കുക). ബെന്റോ ബോക്സ് (പല വലിപ്പത്തിലുള്ള അറകളുള്ള പാത്രം) പോലെയുള്ളത് ചെറിയ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും.  

ഉച്ചഭക്ഷണത്തിനായി ചില ചോറ് വിഭവങ്ങൾ:

ടൊമാറ്റോ റൈസ് (തക്കാളിയും ഉപ്പും ചോറും ചേർത്തുണ്ടാക്കുന്നത്). 
കാരറ്റ് റൈസ് (കാരറ്റ് വേവിച്ചതിനു ശേഷം മിക്സിയിൽ അടിച്ച്, ഉപ്പുചേർത്ത് ചോറിനോടൊപ്പം ചേർക്കുക). 
ബീറ്റ്റൂട്ട് റൈസ് (ബീറ്റ്റൂട്ട് വേവിച്ചതിനു ശേഷം മിക്സിയിൽ അടിച്ച്, ഉപ്പുചേർത്ത് ചോറിനോടൊപ്പം ചേർക്കുക). 
പാലക് റൈസ് (പാലക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയോടൊപ്പം വേവിച്ചതിനു ശേഷം, ഉപ്പു ചേർത്ത് ചോറിനോടൊപ്പം ചേർക്കുക). 
ദാൽ റൈസ് (തുവരപ്പരിപ്പ് നന്നായി വേവിച്ചതിനു ശേഷം, തരിയില്ലാതെ കുഴച്ച് ഉപ്പുംകൂട്ടി ചോറിനോടൊപ്പം ചേർക്കുക)
കേർഡ് റൈസ് (ചോറും തൈരും ചേർത്തുണ്ടാക്കുന്നത്)

മറ്റ് വിഭവങ്ങൾ

അപ്പം, ദോശ, ഇഡ്ഡലി, പുട്ട് എന്നിവ ഉണ്ടാക്കുമ്പോൾ കാരറ്റ് വേവിച്ച് മിക്സിയിലടിച്ച മിശ്രിതമോ, ബീറ്റ്റൂട്ട് വേവിച്ച് മിക്സിയിൽ അടിച്ച മിശ്രിതമോ, പാലക് വേവിച്ച് മിക്സിയിൽ അടിച്ച മിശ്രിതമോ ചേർക്കുക .ചപ്പാത്തിയുടെ ഉള്ളിൽ ഓംലെറ്റ് വച്ചതിനുശേഷം, ചുരുട്ടുക. എന്നിട്ടത് ചെറിയ കഷണങ്ങളായി മുറിക്കുക. കഴിക്കാനും ഉണ്ടാക്കാനും എളുപ്പമാണ്. 
ഭക്ഷണം ഏതുമാകട്ടെ അത് ആഘർഷണീയമായ രീതിയിൽ കുട്ടിക്ക് കൊടുത്തുവിടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടാതെ  ഭക്ഷണം ആരോഗ്യകരമായതാകാൻ ശ്രദ്ധിക്കുകകൂടി വേണം.

By planning ahead, you can make sure that your child finishes his or her lunch box

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/T3SkZaqPG5x1yDFGoza9KF1rojvqSKIdf1qeYcGI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/T3SkZaqPG5x1yDFGoza9KF1rojvqSKIdf1qeYcGI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/T3SkZaqPG5x1yDFGoza9KF1rojvqSKIdf1qeYcGI', 'contents' => 'a:3:{s:6:"_token";s:40:"MKGbdTjrHnvbeM6WUA2K7JIAjPcz468Wz78WBQBx";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/child-health-news/720/healthy-lunch-box-ideas-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/T3SkZaqPG5x1yDFGoza9KF1rojvqSKIdf1qeYcGI', 'a:3:{s:6:"_token";s:40:"MKGbdTjrHnvbeM6WUA2K7JIAjPcz468Wz78WBQBx";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/child-health-news/720/healthy-lunch-box-ideas-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/T3SkZaqPG5x1yDFGoza9KF1rojvqSKIdf1qeYcGI', 'a:3:{s:6:"_token";s:40:"MKGbdTjrHnvbeM6WUA2K7JIAjPcz468Wz78WBQBx";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/child-health-news/720/healthy-lunch-box-ideas-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('T3SkZaqPG5x1yDFGoza9KF1rojvqSKIdf1qeYcGI', 'a:3:{s:6:"_token";s:40:"MKGbdTjrHnvbeM6WUA2K7JIAjPcz468Wz78WBQBx";s:9:"_previous";a:1:{s:3:"url";s:77:"http://imalive.in/news/child-health-news/720/healthy-lunch-box-ideas-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21