Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
കേരളത്തിലും ഇന്ത്യയിലും രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും രക്തദാനത്തിന് തയ്യാറായ അനേകം പേരുടെ വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടുളളതുമായ സംഘടനകളും ഡയറക്ടറികളുമുണ്ട്, എന്നാലും അടിയന്തരഘട്ടത്തിൽ ഇപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടി നമുക്ക് അലയേണ്ടി വരാറുണ്ട്. അല്ലെങ്കിൽ ഒരുപക്ഷെ രക്തദാനത്തിന് നമ്മൾ തയ്യാറാണെങ്കിലും ആവശ്യസമയത്ത് എത്തിച്ചേരാൻ സാധിക്കാറില്ല.
രക്തദാനത്തിന് തയ്യാറായ ആളുകളുടെ മുഴുവൻ വിവരങ്ങൾ ശേഖരിക്കുകയും തരംതിരിച്ച് സൂക്ഷിക്കുകയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ തൽസമയം ആവശ്യക്കാർക്ക് അത് ലഭ്യമാക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ട് IMAlive ആരംഭിക്കുന്ന സംരംഭമാണ് "B-live". രക്തദാനത്തിന് തയ്യാറായ വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ ഞങ്ങളോട് പങ്കുവയ്ക്കൂ, ചിലപ്പോൾ നിങ്ങളുടെ ഒരു ക്ലിക്ക് ഒരായിരം പേരുടെ ജീവൻ രക്ഷിച്ചേക്കാം.
B-liveൽ രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ ലളിതമായ മൂന്ന് ഘട്ടങ്ങൾ മാത്രം.
ഘട്ടം 1: https://www.imalive.in/user/register എന്നതിൽ ക്ലിക്കുചെയ്യുക
ഘട്ടം 2: നിങ്ങളുടെ പേരും ഇമെയിലും എന്റർ ചെയ്യുക, "രക്തം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു" എന്നത് സെലക്ട് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ വിശദാംശങ്ങൾ നൽകി ക്ലിക്കുചെയ്യുക. ഇത്ര മാത്രം. നിങ്ങൾ ചിലവാക്കുന്ന ഒരു നിമിഷം ഒരായുസിന് രക്ഷയായേക്കാം
Donate blood with Blive