×

പ്രോസ്റ്റേറ്റ് വീക്കമെന്നാല്‍ ക്യാന്‍സറല്ല,  ശസ്ത്രക്രിയയിലൂടെ മാറ്റാം പ്രോസ്റ്റേറ്റ് രോഗങ്ങള്‍

Posted By

Prostate enlargement benign prostatic hyperplasia

IMAlive, Posted on July 31st, 2019

Prostate enlargement benign prostatic hyperplasia

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സമീപകാലത്ത് കേരളത്തിലെ ഒരു പ്രമുഖ വ്യക്തിയുടെ രോഗചികില്‍സയിലൂടെ ആളുകള്‍ കൂടുതലായി കേട്ട പേരാണ് പ്രോസ്റ്റേറ്റ്. ഇപ്പോള്‍ കേരളത്തിലെ മറ്റൊരു വിഐപി കൂടി പ്രോസ്റ്റേറ്റ് വീക്കത്തിന് ശസ്ത്രക്രിയക്ക് വിധേയമാകുകയാണ്. പുരുഷന്മാരില്‍ മാത്രം കാണപ്പെടുന്ന പ്രോസ്റ്റേറ്റ് എന്ന അവയവത്തിന് വീക്കവും അര്‍ബുദവും അണുബാധയുമുണ്ടാകാം. പ്രോസ്റ്റേറ്റ് വീക്കത്തിന് ആരെങ്കിലും ചികില്‍സ തേടുമ്പോള്‍ അത് പ്രോസ്റ്റേറ്റ് അര്‍ബുദമാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ വ്യാപകമാണ്. പക്ഷേ, പ്രോസ്റ്റേറ്റ് വീക്കവും പ്രോസ്റ്റേറ്റ് ക്യാന്‍സറും രണ്ടും രണ്ടാണ്. മാത്രമല്ല, ശസ്ത്രക്രിയയിലൂടെ ഇത് പൂര്‍ണമായും ഭേദമാക്കാനും സാധിക്കും. 

പുരുഷന്മാരുടെ മൂത്രാശത്തിനും മൂത്രനാളിക്കും ഇടയിലായാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. പുരുഷന്മാരില്‍ ബീജവാഹകമായി പ്രവര്‍ത്തിക്കുന്ന ശുക്ലത്തിലെ കുറച്ചു ഭാഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയിലാണെന്നതില്‍ കവിഞ്ഞ് മറ്റുപയോഗങ്ങളൊന്നും ഇതിനില്ലെന്നു പറയാം. അതേസമയം ഈ ഗ്രന്ഥിക്കുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ മൂലം മൂത്രതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പുരുഷന്മാരില്‍ ഉണ്ടാകുകയും ചെയ്യും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും (ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍പ്ലാസിയ) പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, അണുബാധ (പ്രോസ്റ്റെറ്റിസ്) എന്നിവയുമാണ് ഈ അവയവം മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങള്‍. 

പ്രോസ്റ്റേറ്റ് വീക്കവും ചികില്‍സയും

പ്രോസ്റ്റേറ്റ് വീക്കത്തിന്റെ പ്രധാന ലക്ഷണം മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളാണ്. മൂത്രം ശരിയായി പോകാതെ വരിക, അടിക്കടി മൂത്രമൊഴിക്കണമെന്നു തോന്നുക, മൂത്രമൊഴിച്ചാലും പൂര്‍ണ തൃപ്തി വരാതെയിരിക്കുക, രാത്രിയില്‍ പല തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടിവരിക, പ്രായമായവരില്‍ രാത്രിയില്‍ അറിയാതെ മൂത്രം പോകുക തുടങ്ങിയവയൊക്കെ ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ തന്നെ ഒരു യൂറോളജിസ്റ്റിനെ സമീപിച്ച് രോഗനിര്‍ണയം നടത്തണം. രക്തത്തിലെ പ്രോസ്റ്റേറ്റ് – സ്പെസിഫിക് ആന്റിജന്‍ (പിഎസ്എ) പരിശോധിച്ചാല്‍ പ്രാഥമിക രോഗനിര്‍ണയം നടത്താം. 

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം പല ഘട്ടങ്ങളായുണ്ട്. സാധാരണയായി 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ 45-50 വയസ്സുമുതല്‍ പ്രോസ്റ്റേറ്റ് വീക്കം കാണുന്നുണ്ട്. തുടക്കമാണെങ്കില്‍ മെഡിക്കല്‍ തെറാപ്പിയിലൂടെ തന്നെ നല്ലൊരു പങ്ക് ആളുകള്‍ക്കും ആശ്വാസം ലഭിക്കും. മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്ന് തുടരുകയും വേണം. പാര്‍ശ്വഫലങ്ങള്‍ തീരെക്കുറഞ്ഞ മരുന്നുകള്‍ ഇതിനായി ഇപ്പോള്‍ ലഭ്യമാണ്. ഈ മരുന്നുകള്‍ രോഗത്തെ പൂര്‍ണമായും മാറ്റുന്നില്ല. മറിച്ച് രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മരുന്ന് തുടര്‍ച്ചയായി കഴിക്കേണ്ടത് ആവശ്യമാണ്. 

പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകള്‍

മരുന്നു കഴിച്ചിട്ടും ബുദ്ധിമുട്ട് മാറാതെ വരികയോ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വീക്കം മൂലം മൂത്രസഞ്ചിയില്‍ കല്ലുകള്‍ ഉണ്ടാകുക, മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുക, മൂത്രത്തിലൂടെ രക്തം വരിക, മൂത്രം പോകാനായി ട്യൂബ് ഇടേണ്ടി വരിക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന രോഗികളിലാണ് ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നത്. 

രണ്ട് എന്‍ഡോസ്കോപ്പിക് ശസ്ത്രക്രിയകളാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് പ്രധാനമായുമുള്ളത്. ഇലക്ട്രിക്കല്‍ കറന്റ് വഴി പ്രോസ്റ്റേറ്റിനെ മുറിച്ചുമാറ്റുന്നതാണ് അതില്‍ ഒന്നാമത്തേത്. മൂത്രം നന്നായി പോകുന്നതിനായി ഭാഗികമായി മാത്രം ഗ്രന്ഥി മുറിച്ചുമാറ്റി ചെയ്യുന്ന ഒന്നാണിത് (Transurethral resection of Prostate- TURP). പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇതുവഴി നീക്കം ചെയ്യുന്നത്. ശസ്ത്രക്രിയക്കു ശേഷം ലൈംഗിക ബന്ധത്തിനിടയില്‍ ബുദ്ധിമുട്ടുണ്ടാകുന്ന ബ്ലാഡര്‍ നെക് കോണ്ട്രാക്ച്വര്‍ പോലുള്ള പ്രശ്നങ്ങള്‍ ഈ ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായേക്കാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അവശേഷിക്കുന്ന ഭാഗത്ത് വീക്കമുണ്ടാകാനുള്ള സാധ്യതയും ഈ ശസ്ത്രക്രിയാ രീതി അവശേഷിപ്പിക്കുന്നുണ്ട്. 

ലേസര്‍ എനര്‍ജി ഉപയോഗിച്ച് പ്രോസ്റ്റേറ്റിനെ നീക്കം ചെയ്യുന്നതാണ് ഇപ്പോള്‍ കൂടുതലായി ചെയ്തുവരുന്ന ശസ്ത്രക്രിയാ രീതി. ഇതുമൂലം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെതന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥി പൂര്‍ണമായും നീക്കം ചെയ്യാനാകും. രക്തസ്രാവം വളരെ കുറവായിരിക്കുമെന്നതും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ 80 മുതല്‍ 90 ശതമാനം വരെ നീക്കം ചെയ്യാനാകുമെന്നതുമാണ് ഇതിന്റെ പ്രധാന ഗുണങ്ങള്‍. ഈ ശസ്ത്രക്രിയയാണെങ്കില്‍ ബ്ലാഡര്‍ നെക് കോണ്ട്രാക്ച്വര്‍ ഉണ്ടാകുകയുമില്ല. തുടര്‍ന്ന് പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകില്ലെന്നതും ലേസര്‍ ശസ്ത്രക്രിയയുടെ ഗുണഫലമാണ്. ടിയുആര്‍പി ചെയ്യുമ്പോള്‍ ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്ന അത്രയും ദിവസം ആശുപത്രിവാസം വേണ്ടിവരില്ലെന്നതും ഈ ശസ്ത്രക്രിയുടെ മെച്ചമാണ്. പുറമേയുള്ള മുറിവുകളൊന്നും ഈ ശസ്ത്രക്രിയയില്‍ ഉണ്ടാകില്ല. ടിയുആര്‍പിയേക്കാള്‍ ഇരട്ടിവരെ ചെലവുണ്ടാകും ഈ ശസ്ത്രക്രിയക്ക്. 

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലൂടെ ധാരാളം രക്തക്കുഴലുകള്‍ കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിനുള്ള ശസ്ത്രക്രിയ കഴിഞ്ഞാല്‍ രണ്ടുമൂന്ന് ആഴ്ചത്തേക്ക് കനപ്പെട്ട ജോലികളില്‍ നിന്നും മറ്റും വിട്ടുനില്‍ക്കുന്നതും ദൂരയാത്രകള്‍ ഒഴിവാക്കുന്നതുമൊക്കെ നല്ലതാണ്. 

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം അര്‍ബുദമല്ല

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കമായാലും അര്‍ബുദമായാലും ലക്ഷണങ്ങള്‍ ഒരേപോലെയായിരിക്കും. രണ്ടായാലും അത് പ്രോസ്റ്റേറ്റില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്നതാണ് അതിന്റെ കാരണം. പലപ്പോഴും ഗ്രന്ഥി വീക്കമാണെന്ന ധാരണയില്‍ മതിയായ പരിശോധനകള്‍ നടത്താതെ വരുന്നതും ചികില്‍സിക്കാതെ വരുന്നതുമാണ് അര്‍ബുദത്തിലേക്കു നയിക്കുന്നത്. കൃത്യമായി പ്രോസ്റ്റേറ്റ് പരിശോധനയും പിഎസ്എ പരിശോധനയും നടത്തിയാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നേരത്തേതന്നെ കണ്ടെത്താനാകും. അന്‍പതു വയസ്സുകഴിഞ്ഞ എല്ലാ പുരുഷന്മാരും എല്ലാവര്‍ഷവും പിഎസ്എ പരിശോധന നടത്തുന്നത് നല്ലതാണ്. ഇനിഷ്യല്‍ പിഎസ്എ മൂല്യം 1.4 ല്‍ താഴെയാണെങ്കില്‍ മൂന്നു വര്‍ഷം കൂടുമ്പോഴും പരിശോധന നടത്തിയാല്‍ മതിയാകും.  

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് ഭക്ഷണരീതികളുമായോ മറ്റോ യാതൊരു ബന്ധവുമുള്ളതായി കണ്ടെത്തിയിട്ടില്ല. അതേസമയം ഭക്ഷണത്തിലെ കൊഴിപ്പിന്റെ അളവു കൂടുന്നതും മറ്റും പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നതായാണ് പ്രാഥമിക പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

Benign prostatic hyperplasia (BPH), also called prostateenlargement, is a noncancerous increase in size of theprostate gland.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8Zv9xN6E49seHhMCNz3vjLtdBUt9LFDapD1SgkNZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8Zv9xN6E49seHhMCNz3vjLtdBUt9LFDapD1SgkNZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8Zv9xN6E49seHhMCNz3vjLtdBUt9LFDapD1SgkNZ', 'contents' => 'a:3:{s:6:"_token";s:40:"qbYPzWjoUh3ONjRLHwVueFR0ynRMrlP1YeHXMIuK";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-news/453/prostate-enlargement-benign-prostatic-hyperplasia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8Zv9xN6E49seHhMCNz3vjLtdBUt9LFDapD1SgkNZ', 'a:3:{s:6:"_token";s:40:"qbYPzWjoUh3ONjRLHwVueFR0ynRMrlP1YeHXMIuK";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-news/453/prostate-enlargement-benign-prostatic-hyperplasia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8Zv9xN6E49seHhMCNz3vjLtdBUt9LFDapD1SgkNZ', 'a:3:{s:6:"_token";s:40:"qbYPzWjoUh3ONjRLHwVueFR0ynRMrlP1YeHXMIuK";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-news/453/prostate-enlargement-benign-prostatic-hyperplasia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8Zv9xN6E49seHhMCNz3vjLtdBUt9LFDapD1SgkNZ', 'a:3:{s:6:"_token";s:40:"qbYPzWjoUh3ONjRLHwVueFR0ynRMrlP1YeHXMIuK";s:9:"_previous";a:1:{s:3:"url";s:88:"http://imalive.in/news/health-news/453/prostate-enlargement-benign-prostatic-hyperplasia";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21