×

ഏഷ്യയും ആഫ്രിക്കയും നേരിടാന്‍ പോകുന്നത് ദശലക്ഷക്കണക്കിന് അകാലമരണങ്ങളെന്ന് ഐക്യരാഷ്ട്രസഭ

Posted By

Millions to Die Prematurely in Asia, Africa by 2050

IMAlive, Posted on April 10th, 2019

Millions to Die Prematurely in Asia, Africa by 2050

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഏഷ്യയിലും ഗള്‍ഫ്, ആഫ്രിക്ക എന്നിവിടങ്ങളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം അകാലത്തില്‍ മരണപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. പരിസ്ഥിതി സംരക്ഷണ നടപടികൾ ശക്തമാക്കുന്നതിന് രാജ്യങ്ങൾ തയ്യാറായില്ലെങ്കിൽ ഈ അവസ്ഥ ഭീകരമാവാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 250-ഓളം രാജ്യങ്ങളിൽ നിന്നുള്ള 250 ശാസ്ത്രജ്ഞർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2050ഓടെ ജലമലിനീകരണം ആകും മരണങ്ങളുടെ ഒന്നാമത്തെ കാരണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഓരോ വർഷവും പ്രതിദിനം 9 ദശലക്ഷം പേർക്ക്  ജീവഹാനി സംഭവിക്കുന്നത് വായു-ജല മലിനീകരണം മൂലമാണെന്നത് മലിനീകരണത്തിന്റെ മാരകമായ സ്വാധീനം വ്യക്തമാക്കുന്നു.അതുകൊണ്ടുതന്നെ പരിസ്ഥിതിപ്രശ്നങ്ങളുടെ പരിണതഫലങ്ങളിൽ നിന്ന് മാനവരാശിയെ രക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു.എൻ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. മലിനീകരണം ശുദ്ധജലവ്യവസ്ഥയെ സൂക്ഷ്മാണുവിമുക്തമാക്കും. ഇതു മരണത്തിനു മാത്രമല്ല, വന്ധ്യത, കുട്ടികളുടെ നാഡീവ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൾ, അന്ധസ്രാവി ഗ്രന്ഥിരോഗങ്ങൾ എന്നിവയ്ക്കും കാരണമാകും.

കെനിയയിലെ നെയ്റോബിയിൽ വെച്ച് നടന്ന യു.എൻ. പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് 250 ശാസ്ത്രജ്ഞരും ഇന്ത്യയുൾപ്പെടെ 70 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും ചേർന്ന് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. വായു, ജല മലിനീകരണത്തിന്റെ ഫലമായുണ്ടാകുന്ന കണ്ടെത്തലുകൾ കൂടാതെ സമ്പന്ന രാജ്യങ്ങളിലെ പാഴായിപ്പോകുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകളും ‘ആറാം ആഗോള പാരിസ്ഥിതിക വീക്ഷണം’ എന്ന ഈ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.  

ആഗോള ഭക്ഷ്യ ഉൽപന്നങ്ങളുടെ മൂന്നിലൊന്ന് പാഴായിപ്പോകുന്നു. വ്യവസായവത്കൃത രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള പാഴാക്കലിന്റെ 56 ശതമാനവും നടക്കുന്നത്. വികസിതവും വികസ്വരവുമായ രാജ്യങ്ങളിൽ പാഴായിപ്പോകുന്ന മൊത്തം ഭക്ഷണത്തിന്റെ അളവ്  കുറയ്ക്കുന്നതിലൂടെ ലോകത്താകമാനം ആവശ്യമായ  ഭക്ഷ്യ ഉല്പാദനത്തിന്റെ  50 ശതമാനം കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2050 ആകുമ്പോഴേക്കും 9-10 ബില്ല്യൻ ജനങ്ങൾക്ക് ഇതിലൂടെ ഭക്ഷണം എത്തിക്കാനാകും. മാംസം ഉൽപ്പാദിപ്പിക്കുന്നത് കൃഷിഭൂമിയുടെ 77% മേച്ചിലിനായി ഉപയോഗിച്ചുകൊണ്ടാണ്. അതിനാൽ മാംസഭക്ഷണം കുറഞ്ഞ ആഹാരരീതികൾ സ്വീകരിക്കാനാണ് യു.എൻ റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നത്.

ഐക്യരാഷ്ട്രസഭ അതിന്റെ ആഗോള പാരിസ്ഥിതിക വീക്ഷണം (Global Environmental Outlook) 1997ലാണ് ആദ്യമായി ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള ഉന്നത സർക്കാർ പ്രതിനിധികൾ ലോകത്തിലെത്തന്നെ  ഏറ്റവും വലിയ പരിസ്ഥിതിസംരക്ഷണ സമിതിയായ  യു.എൻ എൻവയോൺമെന്റൽ അസംബ്ലിയിൽ പങ്കെടുക്കുന്നു.

2030ഓടെയോ 2050ഓടെയോ നാം കൈവരിക്കേണ്ട യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി.കൾ) ഇപ്പോൾ വേണ്ടവിധം പിന്തുടരപ്പെടുന്നില്ല. കാലാവസ്ഥ മാറ്റത്തെ ചെറുക്കാനുള്ള നടപടികൾ വൈകുന്നത്, 2100ഓടു കൂടി ആഗോള താപനില വർദ്ധനവ് പ്രതിവർഷം രണ്ട് ഡിഗ്രിയായി ചുരുക്കുകയെന്ന പാരീസ് കരാറിന്റെ ലക്ഷ്യങ്ങളിൽ നിന്ന് നമ്മെ അകറ്റുകയോ അത് അസാധ്യമാക്കിത്തീർക്കുകയോ ചെയ്യുമെന്ന് യുഎന്നിന്റെ പാരിസ്ഥിതിക വിദഗ്ദ്ധര്‍ പറയുന്നു.

Millions to Die Prematurely in Asia, Africa by 2050

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/yZALmJiGcmFOCyifaYtJ1L77zX1G9MRrDqRiEZxl): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/yZALmJiGcmFOCyifaYtJ1L77zX1G9MRrDqRiEZxl): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/yZALmJiGcmFOCyifaYtJ1L77zX1G9MRrDqRiEZxl', 'contents' => 'a:3:{s:6:"_token";s:40:"PZfmeNcSEOVjdSydHdgCTKGh8Opi2qSr3mDOxheq";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/556/millions-to-die-prematurely-in-asia-africa-by-2050";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/yZALmJiGcmFOCyifaYtJ1L77zX1G9MRrDqRiEZxl', 'a:3:{s:6:"_token";s:40:"PZfmeNcSEOVjdSydHdgCTKGh8Opi2qSr3mDOxheq";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/556/millions-to-die-prematurely-in-asia-africa-by-2050";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/yZALmJiGcmFOCyifaYtJ1L77zX1G9MRrDqRiEZxl', 'a:3:{s:6:"_token";s:40:"PZfmeNcSEOVjdSydHdgCTKGh8Opi2qSr3mDOxheq";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/556/millions-to-die-prematurely-in-asia-africa-by-2050";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('yZALmJiGcmFOCyifaYtJ1L77zX1G9MRrDqRiEZxl', 'a:3:{s:6:"_token";s:40:"PZfmeNcSEOVjdSydHdgCTKGh8Opi2qSr3mDOxheq";s:9:"_previous";a:1:{s:3:"url";s:89:"http://imalive.in/news/health-news/556/millions-to-die-prematurely-in-asia-africa-by-2050";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21