×

പബ്ജിയെന്ന വില്ലന്‍ ഗെയിം

Posted By

IMAlive, Posted on June 20th, 2019

What parents need to know about PlayerUnknowns Battlegrounds

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

അച്ഛനമ്മമാരോടൊപ്പമാണ് 15 വയസ് തോന്നിക്കുന്ന ആണ്‍കുട്ടി മനശാസ്ത്ര വിദഗ്ധനെ കാണാനെത്തിയത്. കുറച്ചു നാളായി കുട്ടി ആരോടും അധികം മിണ്ടാറില്ല. കൂട്ടുകാരില്‍നിന്ന് പരമാവധി അകന്നു നില്‍ക്കും. മുറി അടച്ചിരിക്കാനാണ് ഇഷ്ടം. പഠിക്കാന്‍ ശരാശരിക്കും താഴെയായതിനാല്‍ പഠനത്തിലുള്ള ശ്രദ്ധയില്ലായ്മ രക്ഷിതാക്കള്‍ കാര്യമാക്കിയില്ല. എന്നാല്‍ കൂട്ടുകാരില്‍നിന്നുള്ള അകല്‍ച്ചയും മകന്റെ ഉറക്കമില്ലായ്മയും വീട്ടുകാരെയും വിഷമത്തിലാക്കി.
 
മകനു വിഷാദ രോഗമാകാമെന്നു ബന്ധുക്കളിലാരോ പറഞ്ഞതിനെത്തുടര്‍ന്നാണ് മനശാസ്ത്ര വിദഗ്ധനെ കാണാനെത്തിയത്. കുട്ടിക്ക് വിഷാദരോഗമല്ലെന്ന് വേഗം മനസിലായതായി മനശാസ്ത്ര വിദഗ്ധന്‍ പറയുന്നു. പബ്ജിയെന്ന ഓണ്‍ലൈന്‍ ഗെയിമായിരുന്നു വില്ലന്‍. 'കൂട്ടുകാരെക്കുറിച്ചും കുടുംബത്തെക്കുറിച്ചു സംസാരിക്കാന്‍ മടികാണിച്ച കുട്ടി, സംസാരം ഓണ്‍ലൈന്‍ ഗെയിമുകളിലേക്കെത്തിയപ്പോള്‍ ഉഷാറായി. രണ്ടാഴ്ചത്തെ തുടര്‍ച്ചയായ കൗണ്‍സിലിംഗിലൂടെ പഴയ ഊര്‍ജം വീണ്ടെടുക്കാന്‍ കുട്ടിക്കായി' മനശാസ്ത്ര വിദഗ്ധന്‍ പറയുന്നു.

രണ്ടാഴ്ച കൊണ്ട് ഈ കുട്ടിയുടെ പ്രശ്‌നങ്ങള്‍ ഭേദപ്പെടുത്താനായെങ്കില്‍ മറ്റു പലരുടെയും കാര്യത്തില്‍ സ്ഥിതി വ്യത്യസ്ഥമാണ്. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ മാതാപിതാക്കള്‍ക്ക് ഇല്ലാത്തതും ്രപശ്‌നം വഷളാക്കുന്നു. പഠിക്കാനുള്ള മടി കൊണ്ട് കുട്ടികള്‍ ഉള്‍വലിയുന്നു എന്നാകും മിക്കവരും കരുതുക. ചിത്തഭ്രമത്തിലേക്ക് വരെ എത്തിയേക്കാവുന്ന മാരക മാനസിക പിരിമുറക്കത്തിന്റെ അവസ്ഥയിലാണ് തങ്ങളുടെ മക്കളെന്നു തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോകും. 

അപകടം പതിയിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍

ഇന്റര്‍നെറ്റ് വേഗത്തില്‍ ലഭ്യമാകുന്ന കാലഘട്ടത്തിലാണ് പുതുതലമുറ പിറന്നു വീഴുന്നത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഓണ്‍ലൈന്‍ സൈറ്റുകള്‍ തുടങ്ങിയവയാണ് യുവതലമുറയ്ക്ക് പ്രിയം. കുട്ടികള്‍ക്കിഷ്ടം ഓണ്‍ലൈന്‍ ഗെയിമുകളും. ക്രിക്കറ്റും ഫുട്‌ബോളും പോലുള്ള ഗെയിമുകളില്‍നിന്ന് മനുഷ്യമനസിനെ നിയന്ത്രിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഗെയിമുകളിലേക്കെത്തിയതോടെ ഓണ്‍ലൈന്‍ ഗെയിമുകളെ പേടിക്കേണ്ട കാലവും വന്നെത്തി. ശ്രദ്ധിച്ചില്ലെങ്കില്‍ മാരക രോഗങ്ങളേക്കാള്‍ ജീവിത ക്രമം താളം തെറ്റിക്കുന്നതായേക്കും. 

 എന്താണ് പബ്ജി

 പ്ലെയര്‍ അണ്‍നോണ്‍ ബാറ്റില്‍ ഗ്രൗണ്ട് എന്നതിന്റെ ചുരുക്കപേരാണ് പബ്ജി. ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍പ്പെടുന്ന ഗെയിമാണിത്. പബ്ജി കോര്‍പ്പറേഷനും  ബ്ലൂഹോളുമായി സഹകരിച്ച് ചൈനീസ് കമ്പനിയായ ടെന്‍സന്റാണ് ആഗോളതലത്തില്‍ പബ്ജി ഗെയിം അവതരിപ്പിച്ചത്. ഡ്രീം ലീഗ്, മിനി മില്‍ട്ടിയ, പെസ്സ്, ക്ലാഷ് ഓഫ് ക്ലാന്‍സ് തുടങ്ങി പല വിഭാഗങ്ങളുണ്ട്. സ്മാര്‍ട്‌ഫോണ്‍ പതിപ്പ് ഇറങ്ങിതോടെ പ്രചാരം കുത്തനെ കൂടി. സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഇന്ത്യയില്‍ ഗെയിമിന് സ്വാഭാവികമായും ലക്ഷക്കണക്കിന് ആരാധകരുണ്ടായി. 

കളിക്കാര്‍ പരസ്പരം പോരാടുകയും അതിജീവിക്കുന്നവര്‍ വിജയിക്കുകയും ചെയ്യുന്നതാണ് ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍പ്പെടുന്ന ഗെയിമുകളുടെ പ്രത്യേകത. ടീമുകളായും ഒറ്റയ്ക്കും ഗെയിം കളിക്കാം. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗെയിം കളിക്കാന്‍ സാധിക്കും. ഗെയിം കണ്‍സോളുകളിലും പിസികളിലും  ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളുള്ള ഫോണുകളിലും ലഭിച്ചിരുന്ന ഗ്രാഫിക്‌സ് സംവിധാനങ്ങള്‍ ഏതു ഫോണിലും ലഭ്യമാക്കിയതും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് അടിക്കടി മാറ്റങ്ങള്‍ വരുത്തുന്നതുമാണ് പബ്ജിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍. ഫോണുകളില്‍ ചെറിയ ഗെയിമുകള്‍ ശീലിച്ചവര്‍ക്ക് ലഭിച്ച ലോട്ടറി. 

ഗെയിമിന്റെ ആക്രമണ സ്വഭാവമാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ബ്ലൂ വെയില്‍, മോമോ എന്നിങ്ങനെ അപകടം വിതച്ചെത്തിയ ഗെയിമുകളുടെ പുതുരൂപമാണ് പബ്ജി. ഒരു തരം വിഭ്രാന്തിയുണര്‍ത്തുന്ന ഗെയിം. 2018 ജൂണില്‍ ലോകാരോഗ്യ സംഘടന ഗെയിമിംഗ് ഡിസോര്‍ഡര്‍ എന്ന ഒരവസ്ഥ കണ്ടുപിടിച്ചിരുന്നു. അതായത് മയക്കുമരുന്നുപോലെ അടിമപ്പെടുത്തുന്ന ഒന്നു തന്നെയാണ് പബ്ജിയും. കൂടുതല്‍ യാഥാര്‍ഥ്യതയുണര്‍ത്തുന്ന അനുഭവം പകര്‍ന്നു നല്‍കുന്നു എന്നതാണ് കളിയുടെ പ്രത്യേകതയായി ഓരോരുത്തരും മുറുകെപ്പിടിക്കുന്നത്. കളി തുടങ്ങിയാല്‍ മറ്റൊന്നിലും ശ്രദ്ധയുണ്ടാകില്ല. കളിയുടെ ബാക്ക്ഗ്രൗണ്ടുകളും ഇത്തരത്തില്‍ യാഥാര്‍ഥ്യതയുണ്ടാക്കുന്ന തരത്തിലുള്ളതു തന്നെ. ത്രി ഡിയില്‍ കളിക്കുന്നതോടെ യഥാര്‍ഥ യുദ്ധക്കളത്തില്‍ നിന്ന് പോരാടുന്ന പ്രതീതി. ലോകത്തിന്റെ ഏത് കോണിലുള്ളവരുമായും സംഘം ചേര്‍ന്നു കളിക്കാം.
പബ്ജിയില്‍ ഒരു കളിയില്‍ നൂറ് പേരാണുണ്ടാവുക. ഈ നൂറ് കളിക്കാര്‍ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങും. അവിടെ കെട്ടിടങ്ങള്‍ക്കുള്ളില്‍നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. യുദ്ധത്തില്‍ അവസാനം നിമിഷം വരെ അതിജീവിക്കുന്നവര്‍ വിജയികളായി മാറുന്നു. ഒറ്റക്കും, രണ്ട് പേര്‍ ചേര്‍ന്നും നാലുപേരുള്ള സംഘങ്ങളായും ഗെയിം കളിക്കാം. മൊബൈല്‍ ഫോണ്‍ പതിപ്പുകൂടാതെ, ഗെയിമിന്റെ പി സി, എക്‌സ് ബോക്‌സ്, പ്ലേ സ്റ്റേഷന്‍ പതിപ്പുകളും ലഭ്യമാണ്. ഓരോ സ്‌റ്റേജുകള്‍ കഴിയുന്തോറും അല്‍പംകൂടി സാഹസികങ്ങളായ മറ്റ് സ്റ്റേജുകള്‍ അപ്്‌ലോഡ് ആകും. കളിക്കാര്‍ പരസ്പരം പോരാടുകയും ഒടുവില്‍ അതിജീവിക്കുന്നവര്‍ വിജയികളാവുകയും ചെയ്യുന്നു. സാഹസികത ഇഷ്ടപ്പെടുന്ന പുതുതലമുറയെ ആകര്‍ഷിക്കാന്‍ ഇതില്‍പരം മറ്റെന്തുവേണം? 

പബ്ജി വില്ലനാകുന്നതെപ്പോള്‍

തുടക്കം മുതല്‍ തോന്നുന്ന ഗെയിമിനോടുള്ള അമിത ആസക്തി തന്നെയാണ് പ്രധാന വില്ലന്‍. ഗെയിമിലൂടെമാത്രം സന്തോഷം കണ്ടെത്തുന്ന അവസ്ഥയാണ് ആസക്തി. പഠനങ്ങള്‍ തെളിയിക്കുന്നതും ഇതു തന്നെ. മറ്റെന്തില്‍നിന്നും ശ്രദ്ധമാറി ഗെയിമിന് പിന്നാലെ പോകുന്ന അവസ്ഥ. ഗെയിമിലുള്ള കാര്യങ്ങള്‍ പതിയെ ഓരോരുത്തരുടെയും ചിന്താ നിയന്ത്രണം പോലും ഏറ്റെടുക്കും. പഠനത്തില്‍ പിന്നിലാകും. സമൂഹവുമായുള്ള ഇടപെടല്‍ കുറയും. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ അറിയാന്‍ ശ്രമിക്കില്ല. ഉറക്കം നഷ്ടപ്പെടും. കാഴ്ചയ്ക്ക് മങ്ങലുണ്ടാകും. മാനസിക പിരിമുറുക്കത്തില്‍ തുടങ്ങി വിഷാദ രോഗത്തിലേക്കും മരണത്തിലേക്കും വരെ എത്താവുന്ന അവസ്ഥയുണ്ടാകും. അടുത്ത കാലത്തായി ഇത്തരം അവസ്ഥയില്‍ എത്തുന്നവരുടെ കണക്കുകള്‍ കൂടുതലാണെന്ന് മനശാസ്ത്ര വിദഗ്ധര്‍ അക്കമിട്ട് നിരത്തുന്നു. 

രക്ഷപ്പെടാവുന്ന വിധം

ഇത്തരം ഗെയിമുകളില്‍നിന്ന് തുടക്കത്തിലേ ശ്രദ്ധ മാറ്റാനാവുക എന്നത് തന്നെയാണ് രക്ഷനേടാനുള്ള പ്രധാന മാര്‍ഗം. കുട്ടികള്‍ എന്തിനൊക്കെയാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നു രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. സമൂഹവുമായി കുട്ടികളെ ബന്ധിപ്പിക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ ക്രിയാത്മകവും കായികവുമായ വിനോദങ്ങളിലേക്ക് വഴിതെളിച്ചു കൊടുക്കണം. ഇന്റര്‍നെറ്റ് ഉപയോഗം കുറച്ച് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി കളിക്കാന്‍ അവസരമൊരുക്കണം. ആവശ്യമെന്നു കണ്ടാല്‍ ഉടന്‍ കൗണ്‍സിലിംഗിനെത്തിക്കണം. യോഗയും മെഡിറ്റേഷനും പോലുള്ളവ മാനസിക പിരിമുറുക്കത്തില്‍നിന്ന് കരകയറാന്‍ സഹായിക്കും. ഗെയിമുകള്‍ മാനസികോല്ലാസത്തിന് മാത്രമുള്ളവയാണെന്നും ഒരിക്കലും നമ്മുടെ ചിന്തകളെ നിയന്ത്രിക്കാനുള്ളവയല്ലെന്നുമുള്ള സ്വയബോധം ഉണ്ടാക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനുമാകണം.

Most of the parents are worried about their child regarding PUBG because they see their child ruining their whole in mobile phones.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/FRaoPDpqntBh5rW8McR9i9ygmQGIVqZDauXhzZRh): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/FRaoPDpqntBh5rW8McR9i9ygmQGIVqZDauXhzZRh): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/FRaoPDpqntBh5rW8McR9i9ygmQGIVqZDauXhzZRh', 'contents' => 'a:3:{s:6:"_token";s:40:"zjee4WScVxEprkNt0LfXODppygKqwtfWbWiHe8ML";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/newshealth-and-wellness-news/737/what-parents-need-to-know-about-playerunknowns-battlegrounds";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/FRaoPDpqntBh5rW8McR9i9ygmQGIVqZDauXhzZRh', 'a:3:{s:6:"_token";s:40:"zjee4WScVxEprkNt0LfXODppygKqwtfWbWiHe8ML";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/newshealth-and-wellness-news/737/what-parents-need-to-know-about-playerunknowns-battlegrounds";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/FRaoPDpqntBh5rW8McR9i9ygmQGIVqZDauXhzZRh', 'a:3:{s:6:"_token";s:40:"zjee4WScVxEprkNt0LfXODppygKqwtfWbWiHe8ML";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/newshealth-and-wellness-news/737/what-parents-need-to-know-about-playerunknowns-battlegrounds";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('FRaoPDpqntBh5rW8McR9i9ygmQGIVqZDauXhzZRh', 'a:3:{s:6:"_token";s:40:"zjee4WScVxEprkNt0LfXODppygKqwtfWbWiHe8ML";s:9:"_previous";a:1:{s:3:"url";s:111:"http://imalive.in/newshealth-and-wellness-news/737/what-parents-need-to-know-about-playerunknowns-battlegrounds";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21