×

ഗർഭാശയ അർബുദത്തെ വിജയിച്ചയാൾക്ക് കുഞ്ഞിന് ജന്മം കൊടുക്കാനാകുമോ? 

Posted By

IMAlive, Posted on February 28th, 2019

Cancer survivor becomes mom after Doctors save ovary beneath skin

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പറ്റുമെന്നാണ് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നത്. അതിനുള്ള ഉദാഹരണമാകട്ടെ, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും. ക്യാൻസറിനെതുടർന്നുള്ള ശസ്ത്രക്രിയയിൽ ഓങ്കോ സർജന്മാർ അടിവയറ്റിൽ അവശേഷിപ്പിച്ച ഗർഭനാളങ്ങളിലൊന്നാണ് തമിഴ്‌നാട് സ്വദേശിയായ 32കാരിക്ക് കുട്ടിയ്ക്ക് ജന്മംകൊടുക്കാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. അതിന് വാടക ഗർഭപാത്രത്തിന്റെ സഹായം വേണ്ടെവന്നുവെങ്കിലും അർബുദ രോഗം ജീവിതത്തിന്റെ അവസാന വാക്കാണാണെന്നു കരുതി ഭയക്കുന്നവർക്കും കാൻസർ ബാധിച്ചവർക്ക് കുഞ്ഞിന് ജന്മം കൊടുക്കാനാകില്ലെന്നു കരുതുന്നവർക്കുമെല്ലാമുള്ള മറുപടി കൂടിയാണ് ഈ കുഞ്ഞിന്റെ ജനനം.  

2.6 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞിനാണ് കാൻസറിനെ വിജയിച്ച യുവതി ജന്മം നൽകിയത്. അഞ്ചു വർഷം മുൻപാണ് അവരുടെ ഗർഭപാത്രവും ഫലോപിയൻ ട്യൂബുകളും ഗർഭനാളങ്ങളിലൊന്നും ഡോക്ടർമാർ നീക്കം ചെയ്തത്. സ്‌റ്റേജ് രണ്ട് ഗർഭാശയ കാൻസർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ക്യാൻസർ ചികിൽസയിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് യുവതികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ് ഈ സംഭവമെന്ന് കൊച്ചിയിൽ നിന്നുള്ള ഓങ്കോസർജൻ ഡോ. ചിത്രതാര പറയുന്നു. 

2014ലാണ് 27കാരിയായ കാൻസർ രോഗി ഡോ. ചിത്രതാരയുടെ അടുത്ത് ചികിൽസക്കെത്തിയത്. ക്യാൻസർ കൂടുതൽ വ്യാപിക്കാതിരിക്കാൻ അന്ന് ശസ്ത്രക്രിയ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു. വലതുവശത്തെ ഗർഭനാളം മാത്രം അന്ന് ഡോക്ടർമാർ നീക്കം ചെയ്തില്ല. ആ ഗർഭനാളം ആവശ്യത്തിന് ആരോഗ്യമുള്ളതാണെന്നു മനസ്സിലായതിനെ തുടർന്നായിരുന്നു അത്. യുവതി നേരത്തേ ആർത്തവവിരാമത്തിൽ എത്തുന്നത് തടയുകയായിരുന്നു ഉദ്ദേശ്യം. മാത്രമല്ല, വീണ്ടും രോഗം വരുന്നപക്ഷം അതുകൂടി നീക്കം ചെയ്യുന്നത് എളുപ്പമാകുന്ന രീതിയിലായിരുന്നു അത്. യുവതിക്ക് തുടർന്ന് റേഡിയേഷൻ തെറാപ്പി ആവശ്യമായി വരുമോയെന്നതിനെപ്പറ്റി ശസ്ത്രക്രിയയുടെ സമയത്ത് ഡോക്ടർമാർക്ക് വലിയ പിടിപാടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റേഡിയേഷൻ തെറാപ്പി ആവശ്യമായി വന്നാൽ അത് ബാധിക്കാത്ത തരത്തിൽ വലത്തേ ഗർഭനാളം രക്തക്കുഴലുകൾ സഹിതം അടിവയറ്റിൽ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. 

യുവതിക്ക് റേഡിയേഷനോ കീമോതെറാപ്പിയോ ആവശ്യമായി വരില്ലെന്ന് തുടർ പരിശോധനകളിൽ ബോധ്യപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. രണ്ടുവർഷത്തെ നിരീക്ഷണത്തിനുശേഷം 2016ൽ തുടർ പരിരക്ഷക്കായി യുവതിയെ ചെന്നൈയിലെ ജി.ജി ആശുപത്രിയിലേക്ക് മാറ്റി. 

യഥാർഥ സ്ഥാനത്തു നിന്ന് അടിവയറ്റിലേക്ക് നീക്കപ്പെട്ട ഗർഭനാളത്തിൽ നിന്ന് എങ്ങനെ അണ്ഡങ്ങൾ ശേഖരിക്കാമെന്നാണ് അവിടെ ഡോക്ടർമാർ ആദ്യം പഠിച്ചത്. മറ്റൊരിടത്തുനിന്നും അതിനുവേണ്ട വിവരങ്ങൾ ലഭ്യമാകാതെ വന്നപ്പോൾ ഡോക്ടർമാർ സ്വമേധയാ അതിനായി പദ്ധതി തയ്യാറാക്കി. സാധാരണയായി യോനിക്കുള്ളിലൂടെയാണ് അണ്ഡം ശേഖരിക്കുന്നതെങ്കിൽ ഇവിടെ അത് ത്വക്കിലൂടെയായിരുന്നു. ത്വക്കും അതിനടിയിലെ കൊഴുപ്പും പേശികളും മുറിച്ചാണ് അണ്ഡം ശേഖരിച്ചത്. ഇപ്രകാരം ശേഖരിച്ച അണ്ഡം ബീജവുമായി സംയോജിപ്പിച്ച് വാടകയ്‌ക്കെടുത്ത ഗർഭപാത്രത്തിൽ നിക്ഷേപിച്ചാണ് കുട്ടിക്ക് ജന്മം കൊടുത്തത്.

Cancer survivor becomes mom after Doctors save ovary beneath skin

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XNCqenKGx6n6uBWdLoJ65QCLFoOvA1QBZuvZIMxK): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XNCqenKGx6n6uBWdLoJ65QCLFoOvA1QBZuvZIMxK): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XNCqenKGx6n6uBWdLoJ65QCLFoOvA1QBZuvZIMxK', 'contents' => 'a:3:{s:6:"_token";s:40:"k6EbdZOWChq2ZyyF3FxMva6mXMHtLbPrQvBXXbeN";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/newshealth-news/484/cancer-survivor-becomes-mom-after-doctors-save-ovary-beneath-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XNCqenKGx6n6uBWdLoJ65QCLFoOvA1QBZuvZIMxK', 'a:3:{s:6:"_token";s:40:"k6EbdZOWChq2ZyyF3FxMva6mXMHtLbPrQvBXXbeN";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/newshealth-news/484/cancer-survivor-becomes-mom-after-doctors-save-ovary-beneath-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XNCqenKGx6n6uBWdLoJ65QCLFoOvA1QBZuvZIMxK', 'a:3:{s:6:"_token";s:40:"k6EbdZOWChq2ZyyF3FxMva6mXMHtLbPrQvBXXbeN";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/newshealth-news/484/cancer-survivor-becomes-mom-after-doctors-save-ovary-beneath-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XNCqenKGx6n6uBWdLoJ65QCLFoOvA1QBZuvZIMxK', 'a:3:{s:6:"_token";s:40:"k6EbdZOWChq2ZyyF3FxMva6mXMHtLbPrQvBXXbeN";s:9:"_previous";a:1:{s:3:"url";s:103:"http://imalive.in/newshealth-news/484/cancer-survivor-becomes-mom-after-doctors-save-ovary-beneath-skin";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21