×

ദഹനത്തിനു ദോഷകരമായ ചില ആഹാരപദാർത്ഥങ്ങൾ

Posted By

IMAlive, Posted on March 13th, 2019

Health Worst Foods Digestion Problem

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പലകാരണങ്ങൾ കൊണ്ട് നമ്മുടെ ദഹനവ്യവസ്ഥ അസ്വസ്ഥമാകാം. പനിയോ മറ്റ് അസുഖങ്ങളോ വരുന്ന സമയത്ത് ദഹിക്കാൻ എളുപ്പമായ ഭക്ഷണങ്ങൾ കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം. എന്നാൽ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ദഹിപ്പിക്കാൻ എളുപ്പമല്ലാത്ത ഭക്ഷണങ്ങളും ആ സമയത്ത് നമ്മൾ കഴിക്കാറുണ്ട്. ഇനി ഇതൊഴിവാക്കാം.

1. വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങളിൽ കൊഴുപ്പ് കൂടുതലാണ്, ഇത് വയറിളക്കത്തിന് കാരണമായേക്കാം. രുചികരമായ സോസുകൾ, ഇറച്ചിയിലെ കൊഴുപ്പുള്ള ഭാഗങ്ങൾ, വെണ്ണ അല്ലെങ്കിൽ ക്രീം ഡെസേർട്ട് എന്നിവയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും. വെണ്ണയ്ക്കും ക്രീമിനും വറുത്ത ഭക്ഷങ്ങൾക്കും പകരം ബേക്ക് ചെയ്തതും പച്ചക്കറികൾ ഉൾപ്പെട്ടതുമായ ഭക്ഷണങ്ങൾ കഴിക്കാം.

2. നാരങ്ങ, ഓറഞ്ച് മുതലായവ

ഇവയിൽ നാരുകൾ ഒരുപാടുണ്ട്. ചില ആളുകൾക്ക് ഇത് വയറുവേദന ഉണ്ടാക്കിയേക്കാം. ഓറഞ്ച്, നാരങ്ങ, ചെറുമധുരനാരങ്ങ മുതലായ നാരങ്ങയുടെ വർഗ്ഗത്തിൽപെട്ട പഴങ്ങൾ വയറിന് അസ്വസ്ഥതയുള്ളപ്പോൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

3. കൃത്രിമ പഞ്ചസാര

കൃത്രിമ പഞ്ചസാര ചേർത്ത ചൂയിങ് ഗം വളരെനേരം ചവയ്ക്കുന്നതു തന്നെ, വയറിളക്കത്തിനും വയറുവേദനയ്ക്കും കാരണമാകും. കൃത്രിമ പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ ഇതേ തരത്തിലുള്ള പ്രശ്നങ്ങളാണ് വരുത്തിവെയ്ക്കുക. നിങ്ങൾ ഒരു ദിവസം 50 അല്ലെങ്കിൽ അതിലധികം ഗ്രാം സോർബിറ്റോൾ (കൃത്രിമ പഞ്ചസാര ചേർത്ത ഷുഗർ ഫ്രീ ചൂയിങ് ഗം) കഴിച്ചാൽ വയറിളക്കം വരുമെന്നാണ് FDA മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

4. നാരുകളും അമിതമായാൽ അപകടം 

ആരോഗ്യകരമായ അന്നജം അടങ്ങിയ ധാരാളം ധാന്യങ്ങളും പച്ചക്കറികളും ദഹനത്തിന് നല്ലതാണ്. എന്നാൽ അവ അധികം കഴിക്കുന്നത്, നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് പെട്ടെന്നുണ്ടായ മാറ്റത്തോട് പൊരുത്തപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകും. അന്ത്രവായു, വയറു വീർക്കുക മുതലായവ ഇതിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണത്തിൽ ക്രമേണമാത്രം കഴിക്കുന്ന നാരുകളുടെ അളവ് കൂട്ടുക.

5. പയർ

പയറുവർഗ്ഗങ്ങളിൽ ധാരാളം ആരോഗ്യകരമായ പ്രോട്ടീനും നാരുകളും ഉണ്ട്. എന്നാൽ വായുക്ഷോഭത്തിനും വയറുവേദനയ്ക്കും കാരണമാകുന്ന ദഹിക്കാൻ പ്രയാസമുള്ള അന്നജങ്ങളും അവയിലടങ്ങിയിട്ടുണ്ട്. അവയെ ദഹിപ്പിക്കാൻ  കഴിയുന്ന എൻസൈമുകൾ നമ്മുടെ ശരീരത്തിൽ ഇല്ല. പകരം നമ്മുടെ കുടലിലുള്ള ബാക്ടീരിയയാണ് ഇവയെ നേരിടുന്നത്. ഇത്തരം അന്നജത്തെ ഒഴിവാക്കാൻ പയർ 4 മണിക്കൂർ വെള്ളത്തിൽ മുക്കിവെയ്ക്കുക, വെള്ളം വാർത്തിക്കളഞ്ഞതിനു ശേഷം പാചകത്തിനായി ഉപയോഗിക്കുക.

6. കാബേജ് 

ബ്രോക്കോളി, ക്യാബേജ് തുടങ്ങിയ പച്ചക്കറികളിലും പയറിലുള്ളതരം അന്നജം അടങ്ങിയിട്ടുണ്ട്.  അവയിലടങ്ങിയിരിക്കുന്ന നാരുകളും ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവയാണ്. പച്ചയായി കഴിക്കുന്നതിനു പകരം നന്നായി വേവിക്കുക എന്നതാണ് ദഹിക്കാൻ എളുപ്പം.

7. ഫ്രക്ടോസ്

സോഡ, കാൻഡി, പഴങ്ങളുടെ ജ്യൂസ്, പലഹാരങ്ങൾ എന്നിവയിലടങ്ങിയിരിയ്ക്കുന്ന ഫ്രക്ടോസ് ദഹിക്കാൻ താരതമ്യേന ബുദ്ധിമുട്ടാണ്. ഇത് വയറിളക്കം, ശ്വാസോച്ഛ്വാസം, തകരാറുകൾ എന്നിവയ്ക്ക് ഇടയാക്കും.

8. എരിവും പുളിയും ചേർന്ന ഭക്ഷണം 

ചില ആളുകൾക്ക് ഭക്ഷണം കഴിച്ചതിനു ശേഷം നെഞ്ചെരിച്ചിലോ ദഹനക്കേടോ ഉണ്ടാകും, പ്രത്യേകിച്ചും നന്നായി കഴിച്ചതിനുശേഷം. കാപ്സൈസിൻ എന്ന പേരിൽ അറിയപ്പെടുന്ന മുളക് വിഭാഗത്തിലടങ്ങിയിരിക്കുന്ന  ചൂടൻ ഘടകമാകാം ഇതിനുപിന്നിലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

9. പാലും പാലുൽപ്പന്നങ്ങളും 

ചീസ് കഷണങ്ങള്‍ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ലാക്ടോസ് ഇൻടോളറന്‍സ് ഉണ്ടാകാം. ഇതിനർത്ഥം പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയെ ദഹിപ്പിക്കുന്ന എൻസൈം നിങ്ങളില്‍ ഇല്ല എന്നാണ്. അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ ഇതിനുള്ള ഗുളിക പരീക്ഷിക്കുക.

10. കര്‍പ്പൂരതുളസി (Peppermint)

കര്‍പ്പൂരതുളസി പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ നെഞ്ചിരിച്ചിലുണ്ടാക്കിയേക്കാം. ഇതുപോലുള്ള പ്രശ്നങ്ങണ്ടാക്കുന്നവയാണ് ചോക്ലേറ്റും കാപ്പിയും. ഇത്തരം ഭക്ഷണങ്ങൾ വയറ്റില്‍ മുകളിലെ പേശികളെ അയയ്ക്കുകയും ഇത് ഭക്ഷണം തിരിച്ചു അന്നനാളത്തിലേക്ക് പ്രവേശിക്കാൻ കാരണമാകുകയും ചെയ്യും. ശരീരഭാരം കുറയ്ക്കുക, അമിതമായി കഴിക്കാതിരിക്കുക, കഴിച്ചതിനു ശേഷം ഉടനെ കിടക്കാതിരിക്കുക എന്നിവയാണ് ഇതിനെതിരെ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ. 

ഏതെല്ലാം ഭക്ഷണമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് മനസിലാക്കുക, അവ ഒഴിവാക്കാകുക എന്നതാണ് ഏറ്റവും നല്ലത്.

Rich sauces, fatty cuts of meat, and buttery or creamy desserts can cause digestion problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/pvglYE7e2xtfzSLeCpfoRDMGbJMSRzbAdPA8wLKN): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/pvglYE7e2xtfzSLeCpfoRDMGbJMSRzbAdPA8wLKN): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/pvglYE7e2xtfzSLeCpfoRDMGbJMSRzbAdPA8wLKN', 'contents' => 'a:3:{s:6:"_token";s:40:"IDHDXCARGza5pxo3x0UcnpHf1StPGy7iUbTywBTg";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/514/health-worst-foods-digestion-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/pvglYE7e2xtfzSLeCpfoRDMGbJMSRzbAdPA8wLKN', 'a:3:{s:6:"_token";s:40:"IDHDXCARGza5pxo3x0UcnpHf1StPGy7iUbTywBTg";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/514/health-worst-foods-digestion-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/pvglYE7e2xtfzSLeCpfoRDMGbJMSRzbAdPA8wLKN', 'a:3:{s:6:"_token";s:40:"IDHDXCARGza5pxo3x0UcnpHf1StPGy7iUbTywBTg";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/514/health-worst-foods-digestion-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('pvglYE7e2xtfzSLeCpfoRDMGbJMSRzbAdPA8wLKN', 'a:3:{s:6:"_token";s:40:"IDHDXCARGza5pxo3x0UcnpHf1StPGy7iUbTywBTg";s:9:"_previous";a:1:{s:3:"url";s:74:"http://imalive.in/newshealth-news/514/health-worst-foods-digestion-problem";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21