×

ആസ്പിരിന്‍, ഗുണവും ദോഷവും

Posted By

IMAlive, Posted on April 10th, 2019

Aspirin a villain or savior

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

ഹൃദ്രോഗങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഗുണഫലം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമായ ഗുളികയാണ് ആസ്പിരിൻ. പല സമൂഹങ്ങളിലും ഈ ഗുളിക ഉപയോഗിക്കുകയും ഹൃദ്രോഗങ്ങൾക്ക് അനുയോജ്യമാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഹിപ്പോക്രാറ്റസിന്റെയും ഗാലന്റെയും കാലത്തോളം പഴക്കമുള്ള, ലോകത്തിലെ പ്രായം ചെന്ന മരുന്നുകളിലൊന്നുകൂടിയാണിത്. കൊറോണറി സിൻഡ്രോം, ത്രോംബോട്ടിക് സ്‌ട്രോക്, കാവസാക്കി രോഗം തുടങ്ങിയവയ്‌ക്കൊക്കെ ആസ്പിരിൻ ഉപയോഗിക്കുന്നതിലൂടെ മരണനിരക്കും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ സാധിക്കുന്നുണ്ട്. തലവേദന, ആർത്തവ സംബന്ധമായ വേദനകൾ, ജലദോഷവും പനിയും തുടങ്ങിയവയ്ക്കും ആസ്പിരിൻ ഉപയോഗിച്ചുവരുന്നു. 

വാതപ്പനി, സന്ധിവാതം, സന്ധികളിലെ നീർക്കെട്ട് തുടങ്ങിയവയ്ക്കാണ് ആസ്പിരിന്റെ ഉയർന്ന ഡോസ് ഉപയോഗിക്കുന്നത്. അതേസമയം ആസ്പിരിന്റെ കുറഞ്ഞ ഡോസുകൾ ഉപയോഗിച്ച്, ഹൃദ്രോഗചികിൽസയിലുള്ളവരിൽ രക്തം കട്ടപിടിക്കുന്നതു തടയാനും പക്ഷാഘാതവും  മറ്റും വരാതെ സൂക്ഷിക്കാനും സാധിക്കും. 

അതേസമയം 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ആസ്പിരിൻ അനുയോജ്യമല്ല. സ്ഥിരമായി മദ്യപിക്കുന്നവർ തുടങ്ങി പലർക്കും ആസ്പിരിൻ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. കരൾ, വൃക്ക രോഗങ്ങളും പെപ്റ്റിക് അൾസറും അനിയന്ത്രിതമായ രക്താദിസമ്മർദ്ദവും ആസ്ത്മയും മറ്റുമുള്ളവർക്കും ആസ്പിരിൻ ഉപയോഗിക്കുന്നതിൽ നിയന്ത്രണമുണ്ട്. 

70 വയസ്സ് കഴിഞ്ഞ ആരോഗ്യമുള്ള ആളുകൾക്ക് ആസ്പിരിൻ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് അമേരിക്കയിലും ആസ്‌ട്രേലിയയിലും നടന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, അത്തരക്കാരിൽ ഈ ഗുളിക അപകടമുണ്ടാക്കുകയും ചെയ്‌തേക്കാം. ആസ്പിരിൻ ഗുളികകൾ പ്രാഥമിക രോഗനിവാരണത്തിനായി ഉപയോഗിക്കുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഹൃദയാഘാത സാധ്യത ലഘൂകരിക്കാൻ ആസ്പിരിന് സാധിക്കുമെങ്കിലും ഹൃദ്രോഗ സാധ്യത വളരെക്കൂടുതലുള്ള പ്രമേഹബാധിതരിലും മറ്റും ആസ്പിരിന്‍ പ്രയോജനപ്പെട്ടെന്നുവരില്ല. അതേസമയം ഗുരുതരമായ ഹൃദ്രോഗമുള്ളവരിൽ മരണനിരക്ക് കുറയ്ക്കുന്നതിൽ ആസ്പിരിൻ വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായിട്ടുള്ളവർക്ക് ജീവിതകാലം മുഴുവൻ ആസ്പിരിന്‍ ഉപയോഗിക്കുകതന്നെ വേണം. 

അതുകൊണ്ടുതന്നെ ആസ്പിരിൻ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

കടപ്പാട് : Dr Madhu Sreedharan, Heart Specialist  

Daily aspirin unnecessary for healthy older people

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Ij95Z7h4SrbI8rkK5k0GsadvdRWvwCkEHu19aZTp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Ij95Z7h4SrbI8rkK5k0GsadvdRWvwCkEHu19aZTp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Ij95Z7h4SrbI8rkK5k0GsadvdRWvwCkEHu19aZTp', 'contents' => 'a:3:{s:6:"_token";s:40:"bse5VmpwhObvnhqPj4xf3hqRPoiRA34jegExGys1";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newshealth-news/562/aspirin-a-villain-or-savior";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Ij95Z7h4SrbI8rkK5k0GsadvdRWvwCkEHu19aZTp', 'a:3:{s:6:"_token";s:40:"bse5VmpwhObvnhqPj4xf3hqRPoiRA34jegExGys1";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newshealth-news/562/aspirin-a-villain-or-savior";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Ij95Z7h4SrbI8rkK5k0GsadvdRWvwCkEHu19aZTp', 'a:3:{s:6:"_token";s:40:"bse5VmpwhObvnhqPj4xf3hqRPoiRA34jegExGys1";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newshealth-news/562/aspirin-a-villain-or-savior";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Ij95Z7h4SrbI8rkK5k0GsadvdRWvwCkEHu19aZTp', 'a:3:{s:6:"_token";s:40:"bse5VmpwhObvnhqPj4xf3hqRPoiRA34jegExGys1";s:9:"_previous";a:1:{s:3:"url";s:65:"http://imalive.in/newshealth-news/562/aspirin-a-villain-or-savior";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21