×

തലച്ചോറിലേയും നട്ടെല്ലിലേയും മുഴകളുടെ പരിശോധന

Posted By

How can you detect a brain tumor

IMAlive, Posted on June 18th, 2019

How can you detect a brain tumor

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

തലച്ചോറിലോ നട്ടെല്ലിലോ മുഴകൾ പ്രത്യക്ഷപ്പെട്ടാൽ അത് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാനാകും. എന്നാൽ അതിന്റെ കാരണം കൃത്യമായി മനസ്സിലാക്കുന്നതിന് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. അത്തരം പരിശോധനകളെപ്പറ്റിയാണ് ഈ ലേഖനം.

ഒരാളിൽ തലച്ചോറിലോ നട്ടെല്ലിലോ മുഴകളുണ്ടെന്ന് സംശയിക്കുന്നപക്ഷം ഡോക്ടർ ആദ്യം ചെയ്യുന്നത് മെഡിക്കൽ ഹിസ്റ്ററി പരിശോധിക്കുകയാണ്. ലക്ഷണങ്ങളെപ്പറ്റിയും എപ്പോഴാണ് അവ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതെന്നതിനെപ്പറ്റിയും വിശദമായി അറിയുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഒപ്പം തലച്ചോറിന്റെയും നട്ടെല്ലിന്റെയും പ്രവർത്തനം പരിശോധിക്കുന്നതിനായി ന്യൂറോളജിക് പരിശോധനയും നടത്തും. പ്രതികരണശേഷി, പേശീബലം, കാഴ്ച, കണ്ണിന്റേയും വായുടേയും ചലനങ്ങൾ, ഏകോപനം, സംതുലനം, ജാഗ്രത്ത്, മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ചാണ് ഇതു ചെയ്യുന്നത്. ഇത്തരം പരിശോധനകളിൽ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ, തുടർന്ന് ന്യൂറോളജിസ്റ്റിന്റെ പരിശോധനയാണ് ആവശ്യമായി വരിക.

തലച്ചോറിന്റേയും നട്ടെല്ലിന്റേയും പ്രതിഛായകൾ രേഖപ്പെടുത്തുന്ന ഇമേജിംഗ് ടെസ്റ്റാണ് ആദ്യം ചെയ്യുക. തലച്ചോറിലെ രോഗങ്ങൾ കണ്ടെത്തുന്നതിനായി മാഗ്നെറ്റിക് റെസോണൻസ് ഇമേജിംഗ് (എംആർഐ), കംപ്യൂട്ടഡ് ടോമോഗ്രാഫി (സിടി) സ്‌കാൻ എന്നീ പരിശോധനകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സ്‌കാനിംഗുകളിലൂടെ തലച്ചോറിൽ മുഴകളുണ്ടെങ്കിൽ കണ്ടെത്താനാകും. അവയുടെ രൂപം സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ എന്തുതരം മുഴകളാണ് അവയെന്നു നിർണയിക്കാനും ഡോക്ടർമാർക്ക് സാധിക്കും.

എംആർഐ സ്‌കാൻ

തലച്ചോറിലേയും നട്ടെല്ലിലേയും മുഴകൾ കണ്ടെത്താൻ ഏറ്റവും മികച്ച മാർഗം എംആർഐ സ്‌കാൻ ആണ്. സിടി സ്‌കാനിൽ വ്യക്തമാകുന്നതിലും വിശദമായിരിക്കും ഈ പ്രതിച്ഛായകൾ. എന്നാൽ സിടി സ്‌കാനിലേതുപോലെതന്നെ തലയോട്ടിയുടെ പ്രതിച്ഛായ ഇതിലുണ്ടാകില്ലെന്നതിനാൽ തലയോട്ടിയിലെ മുഴകൾ ഈ പരിശോധനയിലൂടെ കണ്ടെത്താനാകില്ല.

റേഡിയോ തരംഗങ്ങളും എക്‌സ്‌റേയ്ക്കു പകരമായി ശക്തിയേറിയ കാന്തങ്ങളും ഉപയോഗിച്ചാണ് ഇതിൽ ചിത്രമെടുക്കുക. ചിത്രങ്ങൾ കൂടുതൽ വ്യക്തമാകുന്നതിനായി ഗാഡോലിനിയം എന്നൊരു വസ്തു സ്‌കാനിംഗിനു മുൻപായി കുത്തിവയ്ക്കാറുണ്ട്.  

കംപ്യൂട്ടഡ് ടോമോഗ്രാഫി (സിടി) സ്‌കാൻ

തലച്ചോറും നട്ടെല്ലും ഉൾപ്പെടെ ശരീരത്തിന്റെ ഏതുഭാഗത്തിന്റേയും പരിച്ഛേദ പ്രതിബിംബങ്ങൾ എക്‌സ്-റേ ഉപയോഗിച്ച് വിശദമായി പകർത്തുന്നതിന് ഉപയോഗിക്കുന്ന രീതിയാണ് സിടി സ്‌കാൻ. ശരീരത്തിലെ ലോലകലകളുടെ വരെ വിശദാംശങ്ങൾ ഇതിലൂടെ ലഭ്യമാണ്. തലച്ചോറിലേയും നട്ടെല്ലിലേയും പ്രശ്‌നങ്ങൾ കണ്ടെത്താൻ എംആർഐ പോലെ കൂടുതലായി സിടി സ്‌കാൻ ഉപയോഗിക്കാറില്ലെങ്കിലും ചില കേസുകളിൽ ഇവ അനുയോജ്യമാകാറുണ്ട്. അമിത ഭാരമുള്ളവർക്കും എംആർഎയുടെ സംവിധാനങ്ങളെ ഭയമുള്ളവർക്കുമാണ് കൂടുതലായി സിടി സ്‌കാൻ ഉപയോഗിക്കുന്നത്. മുഴകൾക്കു സമീപമുള്ള അസ്ഥികളുടെ ഘടന മനസ്സിലാക്കാനും സി.ടി ഉപകരിക്കും.

സിടി ആൻജിയോഗ്രാഫി (സിടിഎ)

ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ ആവശ്യമായ തയ്യാറെടുപ്പുകൾക്ക് ഉതകുംവിധത്തിൽ തലച്ചോറിലെ രക്തക്കുഴലുകളുടെ വിശദമായ പ്രതിബിംബം ലഭിക്കാൻ സിടി ആൻജിയോഗ്രാഫി ഉപയോഗിക്കുന്നു. ചില കേസുകളിൽ എംആർ ആൻജിയോഗ്രാഫിയേക്കാൾ കൂടുതൽ വിവരങ്ങൾ രക്തക്കുഴലുകളെ സംബന്ധിച്ച് ലഭിക്കാൻ സിടിഎ ഉപകാരപ്പെടാറുണ്ട്.

പോസിട്രോൺ എമിഷൻ ടോമോഗ്രാഫി (പിഇടി) സ്‌കാൻ

നേരിയതോതിൽ റേഡിയോ ആക്ടീവതയുള്ള ഒരു പദാർഥം കുത്തിവച്ചാണ് പെറ്റ് സ്‌കാൻ നടത്തുന്നത്. ഇത് മുഴകളുടെ കോശങ്ങളിലാണ് ശേഖരിക്കപ്പെടുക. അതിനുശേഷം പ്രത്യേക ക്യാമറ ഉപയോഗിച്ച് ശരീരത്തിലെ റേഡിയോ ആക്ടിവിറ്റിയുള്ള ഭാഗങ്ങളുടെ ചിത്രമെടുക്കുന്നു. സിടിയോ എംആർഐയോ പോലെ വിശദമായിരിക്കില്ല ഈ ചിത്രങ്ങളെങ്കിലും, മറ്റു പരിശോധനകളിൽ കണ്ടെത്തിയ അസാധാരണ ഭാഗങ്ങൾ മുഴകളാണോ അല്ലയോ എന്നു നിശ്ചയിക്കാൻ ഇത് ഉപകാരപ്പെടും. വളരെ പെട്ടെന്ന് വളരുന്ന മുഴകളുടെ കാര്യത്തിലാണ് ഇത് കൂടുതലായി ഉപകാരപ്പെടുക.

ചെസ്റ്റ് എക്‌സ്-റേ

തലച്ചോറിൽ മുഴകൾ കാണപ്പെട്ടാൽ ശ്വാസകോശങ്ങളിലും മുഴകളുണ്ടോ എന്നറിയുന്നതിനായി നടത്തുന്നതാണ് ചെസ്റ്റ് എക്‌സ്-റേ. മുതിർന്നവരുടെ തലച്ചോറിൽ ഉണ്ടാകുന്ന മിക്കവാറും ട്യൂമറുകൾ മറ്റേതെങ്കിലും ശരീരഭാഗത്തുനിന്ന് തലച്ചോറിലേക്ക് പടർന്നതാകും. പലപ്പോഴും ശ്വാസകോശത്തിൽ നിന്ന്. ഇത്തരമൊരു പരിശോധന നടത്തുന്നതിന്റെ കാരണമിതാണ്. ഡോക്ടറുടെ ഓഫീസിലോ, ഔട്‌പേഷ്യന്റ് റേഡിയോളജി സെന്ററിലോ ആശുപത്രിയിലോ ഈ പരിശോധന നടത്താനാകും.

ബയോപ്‌സി

എംആർഐയും സിടിയുമെല്ലാം ഉപയോഗിച്ച് അസാധാരണമായ വളർച്ചകൾ കണ്ടെത്താനാകുമെങ്കിലും എന്തുതരം മുഴകളാണ് അവയെന്ന് വ്യക്തമാകാൻ ബയോപ്‌സി തന്നെ വേണം. മുഴകളിൽ നിന്നുള്ള കലകൾ ശേഖരിച്ചാണ് അത് ചെയ്യുന്നത്. മുഴകളെ ചികിൽസിക്കാനുള്ള ശസ്ത്രകക്രിയയുടെ ഭാഗമായും അല്ലാതെയും ബയോപ്‌സി ചെയ്യാറുണ്ട്. ചുരുക്കം കേസുകളിൽ പെറ്റ് സ്‌കാനിലൂടെയോ എംആർ സ്‌പെക്ട്രോസ്‌കോപ്പിയിലൂടെയോ ബയോപ്‌സി ആവശ്യമാണോ അല്ലയോ എന്നതിനുള്ള വ്യക്തമായ വിവരം ലഭിക്കും.

സർജിക്കൽ അല്ലെങ്കിൽ ഓപ്പൺ ബയോപ്‌സി (ക്രാനിയോട്ടമി)

മുഴകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകുന്നതാണെന്ന് ബോധ്യപ്പെട്ടാൽ നീഡിൽ ബയോപ്‌സി ചെയ്യാറില്ല. ക്രാനിയോട്ടമിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന മുഴകളിൽ നിന്നു ശേഖരിക്കുന്ന കലകൾ പരിശോധിച്ചാണ് അവ അപകടകരമാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്.

ലുംബാർ പങ്ച്വർ (സ്‌പൈനൽ ടാപ്)

തലച്ചോറിനേയും നട്ടെല്ലിനേയും ആവരണം ചെയ്തിട്ടുള്ള സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡിലെ ക്യാൻസർ കോശങ്ങളെ കണ്ടെത്താനാണ് ഈ പരിശോധന പ്രധാനമായും ഉപയോഗിക്കുന്നത്. നട്ടെല്ലിനിടയിൽ നിന്ന് സൂചിയുപയോഗിച്ച് ദ്രാവകം കുത്തിയെടുത്ത് ലാബിലേക്ക് അയച്ചാണ് ഇത് പരിശോധിക്കുന്നത്. സിടിയോ എംആർഐയോ എടുത്തശേഷമേ ഈ പരിശോധന നടത്താറുള്ളു.

രക്തവും മൂത്രവും

തലച്ചോറിലേയും നട്ടെല്ലിലേയും മുഴകൾ കണ്ടെത്താൻ രക്തവും മൂത്രവും പരിശോധിക്കുന്നതിലൂടെ സാധിക്കില്ലെങ്കിലും കരളും വൃക്കയും പോലുള്ള മറ്റുചില അവയവങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഇത് ആവശ്യമാണ്. പ്രത്യേകിച്ച് ശസ്ത്രക്രിയക്കു മുൻപ്. കീമോതെറാപ്പി ചെയ്യുന്നുണ്ടെങ്കിൽ രക്തം നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടതുണ്ട്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ചികിൽസ ബാധിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാനും രക്തവും മൂത്രവും പരിശോധിക്കുന്നതിലൂടെ സാധിക്കും.

Magnetic resonance imaging (MRI) is commonly used to help diagnose brain tumors

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MmX51SrMRYNiYQzHrC4Ul1I5EWAxGRBo7Yuu5mIo): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MmX51SrMRYNiYQzHrC4Ul1I5EWAxGRBo7Yuu5mIo): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MmX51SrMRYNiYQzHrC4Ul1I5EWAxGRBo7Yuu5mIo', 'contents' => 'a:3:{s:6:"_token";s:40:"ehJgkb1nD9Pc9EKPo2xCfL35qiwjB7RNciZ7e5nU";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/news/disease-news/733/how-can-you-detect-a-brain-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MmX51SrMRYNiYQzHrC4Ul1I5EWAxGRBo7Yuu5mIo', 'a:3:{s:6:"_token";s:40:"ehJgkb1nD9Pc9EKPo2xCfL35qiwjB7RNciZ7e5nU";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/news/disease-news/733/how-can-you-detect-a-brain-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MmX51SrMRYNiYQzHrC4Ul1I5EWAxGRBo7Yuu5mIo', 'a:3:{s:6:"_token";s:40:"ehJgkb1nD9Pc9EKPo2xCfL35qiwjB7RNciZ7e5nU";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/news/disease-news/733/how-can-you-detect-a-brain-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MmX51SrMRYNiYQzHrC4Ul1I5EWAxGRBo7Yuu5mIo', 'a:3:{s:6:"_token";s:40:"ehJgkb1nD9Pc9EKPo2xCfL35qiwjB7RNciZ7e5nU";s:9:"_previous";a:1:{s:3:"url";s:72:"http://imalive.in/news/disease-news/733/how-can-you-detect-a-brain-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21