×

തണുപ്പുകാലത്തെ ചർമ്മ സംരക്ഷണം

Posted By

IMAlive, Posted on January 20th, 2020

Skiin care in winter by Dr Sreerekha panikkar

ലേഖകർ :ഡോ. ശ്രീരേഖാ പണിക്കർ,ഡെർമറ്റോളജിസ്റ്റ് 

മഞ്ഞുകാലത്തെ ഏറ്റവും വലിയ പ്രശ്‌നം തൊലിയുടെ വരൾച്ചയാണ്. ത്വക്കിലെ ജലാംശം തിരിച്ചുപിടിക്കാൻ ഏറ്റവും നല്ലത് വെള്ളം തന്നെയാണ്. നല്ലതുപോലെ ദേഹത്ത് വെളിച്ചെണ്ണ പുരട്ടി കുളിക്കുക എന്നത് തണുപ്പുകാലത്ത് ചെയ്യാവുന്ന ഏറ്റവും നല്ല ചർമ്മസംരക്ഷണമാണ്. ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതും വളരെ ഉപകാരപ്രദമാണ്. വീര്യം കുറഞ്ഞ സോപ്പോ, കടല-പയറു പൊടിയോ കുളിക്കുമ്പോൾ ഉപയോഗിക്കാം.

മോയ്‌സ്റ്ററൈസേഴ്‌സ് 

 ഇത് ത്വക്കിന് ഇലാസ്തികയും സ്‌നിഗ്ദ്ധതയും നൽകുന്നു. കുളി കഴിഞ്ഞ് ഈർപ്പം ശരീരത്തിൽ നിന്നു മാറുന്നതിനു മുമ്പ് ഇവ ഉപയോഗിച്ചാൽ അത് ചർമ്മത്തിന് കൂടുതൽ മൃദുത്വം നൽകുന്നു. മിനറൽ ഓയിലുകൾ, യൂറിയ, ലാക്ടിക് ആസിഡ് എന്നിവ തൊലിയിലൂടെ പുറംപാളികൾക്ക് ജലത്തിനെ കൂടുതൽ സമയം പിടിച്ചു നിർത്താനുള്ള സൗകര്യം നൽകുന്നു. തൻമൂലം ത്വക്കിന്റെ വരൾച്ച തടയാനും കഴിയുന്നു. കറ്റാർ വാഴ പോളയുടെ നീര്, ജൊജോബ ഓയിൽ, വിറ്റാമിൻ ഇ എന്നീ വസ്തുക്കൾ ഈയൊരു പ്രയോജനത്തിനു വേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇത് അടങ്ങിയ സൗന്ദര്യ വർദ്ധക ലേപനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ഒരളവ് വരെ ശരീരത്തിലുണ്ടാകുന്ന ചുളിവുകൾ ഇവയ്ക്ക് തടയാൻ സാധിക്കും. തണുപ്പുകാലത്ത് വെയിലിന് ചൂടു കൂടുതലുണ്ടാകും. ഹാനികരമായ യു.വി.എ പ്രകാശ രശ്മികൾ സൂര്യപ്രകാശത്തിൽ കൂടുതലായി കാണും. അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ വിശ്വസിക്കാവുന്ന നല്ല മെഡിക്കൽ കമ്പനിയുടെ ഒരു സൺസ്‌ക്രീൻ പുരട്ടുന്നതാണ് ഉത്തമം. ഹാനികരമായ കിരണങ്ങളിൽ സംരക്ഷണം കിട്ടാൻ കുടയും, സൺ ഗ്ലാസും ഉപയോഗിക്കുന്നതും നല്ലതാണ്. 

കൂടുതൽ തവണ സോപ്പുപയോഗിച്ച് കുളിക്കുന്നത്, തൊലി വരളാൻ ഇടയാക്കും. കൈകൾ പലതവണ കഴുകേണ്ടി വരുന്ന ജോലിയിലേർപ്പെടുന്നവർക്ക് (ഉദാ. ബ്യൂട്ടിഷ്യൻസ്, ഡെന്റിസ്റ്റുകൾ) ഓരോ തവണയും കൈകഴുകിയതിന് ശേഷം ഒരു മോയ്‌സ്ചറൈസർ തേക്കുന്നത് നല്ലതാണ്. ത്വക്കിന്റെ പിഎച്ച്  6.8 ആണ്. മിക്ക സോപ്പുകളും ക്ഷാരം കൂടിയവയാണ്. ക്ഷാരം കൂടിയതോ അമ്ലം കൂടിയതോ ആയ സോപ്പുകൾ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. മൃദുത്വമേകുന്ന സോപ്പ്, മോയ്‌സ്റ്ററൈസർ അടങ്ങിയ ബാർ ഇവ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. എണ്ണ നന്നായി തേച്ചിട്ട് ഇവ ഉപയോഗിച്ച് കുളിക്കുന്നത് മൃതകോശങ്ങളെ നീക്കാനും, പുതിയ കോശങ്ങൾ ഉണ്ടാകാനും സഹായകമാണ്. കൈകാലുകൾ വിണ്ടു കീറുന്നത് മഞ്ഞുകാലത്തെ മറ്റൊരു പ്രശ്‌നമാണ്. അതും തൊലി വരളുന്നതുകൊണ്ടാണ്. രാത്രി കിടക്കുന്നതിന് മുമ്പ് പാദങ്ങൾ ചൂടുള്ള ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് താഴ്ത്തി വെച്ചിട്ട്, മിനറൽ ഓയിലോ, മോയ്‌സ്റ്ററൈസർ അടങ്ങിയ ക്രീമുകളോ പുരട്ടുന്നത് ഗുണകരമാണ്. കൈകൾക്കും ഇതുപോലെ ചെയ്താൽ പ്രയോജനപ്രദമാണ്. നഖങ്ങളിലും മോയ്‌സ്റ്ററൈസർ പുരട്ടി തിരുമ്മുന്നതും നഖം പൊട്ടുന്നത് തടയും.

മുടിയുടെ സംരക്ഷണം

മുടിയിഴകളിൽ ക്ഷാരാംശം കൂടുതലുണ്ടെങ്കിൽ മുടി വരളുകയും പൊട്ടുകയും ചെയ്യും. അതുകൊണ്ട് സോഡിയം, ലാറിൽ സൾഫേറ്റ്, അമോണിയം ലാറിൽ സൾഫേറ്റ് ഇവ അടങ്ങിയ ഷാംപൂകൾ ക്ഷാരഗുണം കൂടിയവയാണ്. ലാറിൽ സൾഫേറ്റ് ഡിറ്റർജന്റ് ഉള്ള ഷാംപൂകൾ ഉദാ.ബേബി ഷാംപൂ താരതമ്യേന ദോഷം കുറഞ്ഞവയാണ്. ഇലക്ട്രിക് റോളറുകൾ, പെർമനന്റ് വേവിങ്ങ്, സ്‌ട്രെയ്റ്റനിങ്ങ്, സൂത്തനിങ്ങ് തുടങ്ങിയവ മുട്ടി പൊട്ടാനും, കോശങ്ങൾക്ക് ക്ഷതമേക്കാനും ഇടയാക്കും. തണുപ്പുകാലത്ത് ഇവ ഒഴിവാക്കുന്നവയാണ് നല്ലത്.

നന്നായി എണ്ണ പുരട്ടിയശേഷം ക്ഷാരഗുണം കുറവുള്ള ഷാംപൂ ഉപയോഗിച്ച് തലയോട്ടി വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യണം. ചർമ്മത്തിൽ ഏറ്റവും പുറത്തു കാണുന്നത് സ്ട്രാറ്റം കോർണിയം എന്ന പാളി മൃതകോശങ്ങളാണ്. മുടിയിഴയും നഖവും അതുപോലെ തന്നെ. അതുകൊണ്ട് മാർക്കറ്റിൽ അവതരിപ്പിക്കുന്ന പോഷകസമൃദ്ധമായ ലേപനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടോാക്കുന്നില്ല. തൊലി വരളാതെ നോക്കുകയും അതിന്റെ ശുചിത്വം നന്നായി ശ്രദ്ധിക്കുകയും ചെയ്താൽ ആരോഗ്യമുള്ള ചർമ്മം നമുക്ക് സ്വന്തമാക്കാൻ സാധിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതേ പ്രാധാന്യത്തോടെ ത്വക്ക് സംരക്ഷിക്കുക തന്നെ വേണം.

Winter skin care

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/C0Ax2X7yBdtFXCL80GQkNK1siB3sN1owZBllcrqr): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/C0Ax2X7yBdtFXCL80GQkNK1siB3sN1owZBllcrqr): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/C0Ax2X7yBdtFXCL80GQkNK1siB3sN1owZBllcrqr', 'contents' => 'a:3:{s:6:"_token";s:40:"4brvWwKfVDRT2HsuDAvyW6qrqVJocSqB7khcQ8pA";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/skin-diseases/1001/skiin-care-in-winter-by-dr-sreerekha-panikkar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/C0Ax2X7yBdtFXCL80GQkNK1siB3sN1owZBllcrqr', 'a:3:{s:6:"_token";s:40:"4brvWwKfVDRT2HsuDAvyW6qrqVJocSqB7khcQ8pA";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/skin-diseases/1001/skiin-care-in-winter-by-dr-sreerekha-panikkar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/C0Ax2X7yBdtFXCL80GQkNK1siB3sN1owZBllcrqr', 'a:3:{s:6:"_token";s:40:"4brvWwKfVDRT2HsuDAvyW6qrqVJocSqB7khcQ8pA";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/skin-diseases/1001/skiin-care-in-winter-by-dr-sreerekha-panikkar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('C0Ax2X7yBdtFXCL80GQkNK1siB3sN1owZBllcrqr', 'a:3:{s:6:"_token";s:40:"4brvWwKfVDRT2HsuDAvyW6qrqVJocSqB7khcQ8pA";s:9:"_previous";a:1:{s:3:"url";s:82:"http://imalive.in/skin-diseases/1001/skiin-care-in-winter-by-dr-sreerekha-panikkar";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21