പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ ചയാപചയത്തിൽ വരുന്ന ഏകദേശം സ്ഥിരമായ മാറ്റമാണ്. ചില ഘട്ടങ്ങളിൽ ടൈപ്പ് 1 പ്രമേഹം ഇൻസുലിൻ ഇല്ലാതെ തന്നെ നിയന്ത്രണത്തിൽ വരുത്താവുന്നതാണ്. ഈ കാലാവധി ഏകദേശം മൂന്നോ നാലോ ആഴ്ച മുതൽ മൂന്ന് നാല് മാസം വരെ നീണ്ട് നിൽക്കാം. എന്നാൽ ഇതിനെ പ്രമേഹം സുഖപ്പെടലായി കണക്കാക്കാൻ സാധിക്കില്ല. ഇത് താൽക്കാലികമായ അവസ്ഥാവിശേഷമാണ്. രോഗിക്ക് വീണ്ടും ഇൻസുലിൻ ആവശ്യമായി വരുന്നു. ടൈപ്പ് 2 പ്രമേഹം, മോഡി(MODY,maturity onset dibetes of the young) എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമേഹം എന്നിവയിലും കൃത്യമായ ആഹാരനിയന്ത്രണവും വ്യായാമവും ഉണ്ടെങ്കിൽ ചിലപ്പോൾ മരുന്നുകൾ നിർത്താൻ സാധിച്ചേക്കാം. അതിന്റെ അർത്ഥം പ്രമേഹം പൂർണമായി മാറി എന്നല്ല. പ്രമേഹംപൂർണ്ണമായി ചികിത്സിച്ച് സുഖപ്പെടുത്താം എന്ന അവകാശവാദം ആരെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനെ സംശയദൃഷ്ടിയോടെ കാണുക.
https://www.imalive.in/health-and-wellness/980/diabetes-myths-and-facts-by-dr-soniya-suresh
Diabetes can be completely cured by some special treatment