×

വൈറ്റമിൻ ഡി കുറഞ്ഞാൽ

Posted By

Health issues caused by vitamin D deficiency

IMAlive, Posted on February 4th, 2020

Health issues caused by vitamin D deficiency

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളിൽ ഒന്നാണ് വൈറ്റമിൻ ഡി. ഇന്നത്തെ കാലത്ത് കണ്ടുവരുന്ന പല രോഗങ്ങളുടേയും കാരണം ഈ വൈറ്റമിൻ ഡിയുടെ കുറവാണ്. അതുകൊണ്ട് തന്നെ വൈറ്റമിൻ ഡിയുടെ കുറവ് നിസ്സാരമായി കാണാവുന്ന ഒന്നല്ല. ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വൈറ്റമിൻ കൂടിയാണ് ഡി.
ശരീരത്തിൽ ആവശ്യമുളള വൈറ്റമിൻ  ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽ ഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്. മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി തുടങ്ങിയവ ഉദാഹരണം. സസ്യാഹാരികൾക്ക് പാൽക്കട്ടിയാണ് ഈ വിറ്റാമിന്റെ സ്രോതസ്സായി പറയാവുന്നത്.


വൈറ്റമിൻ ഡി കുറഞ്ഞാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കാത്സ്യം കുടലിൽ നിന്നും ശരീരത്തിലേക്ക് വലിച്ചെടുക്കണമെങ്കിൽ വൈറ്റമിൻ ഡി കൂടിയേ തീരൂ. അതുകൊണ്ട് ഇതിന്റെ അഭാവത്തിൽ ശരീരത്തിൽ കാത്സ്യത്തിന്റെ അളവ് കുറയും. അസ്ഥികളുടെ ബലക്കുറവിനും വളർച്ചക്കുറവിനും കാരണമാവും. ഒപ്പം സന്ധികളുടെ ശക്തിക്കുറവിനും  വേദനയ്ക്കും നട്ടെല്ലിന്റെ ബലക്കുറവിനും കടച്ചിലിനും ഇടയാക്കും. കഴുത്തിലെ എല്ലുകളിൽ വേദന ഉണ്ടാക്കുകയും ചെയ്യും. ഈ വൈറ്റമിനെ ആവാഹിക്കുന്ന സെല്ലുകൾ എല്ലാ അവയവങ്ങളിലും ഉള്ളതിനാൽ തലച്ചോർ, ഹൃദയം, കുടൽ, പ്രോസ്‌റ്റേറ്റ് തുടങ്ങിയ അവയവങ്ങളുടെയും എല്ലാ എല്ലുകളുടെയും മസിലുകളുടെയും പ്രവർത്തനത്തെ ബാധിക്കും. രക്തസമ്മർദം, പ്രമേഹം, ചില അവയവങ്ങളിൽ കാൻസർ എന്നിവ ഉണ്ടാക്കാനുള്ള സാധ്യതയും കൂടുതലാണ്. തന്നെയുമല്ല, രോഗപ്രതിരോധശേഷി കുറയുന്നതിനോടൊപ്പം, ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും കണ്ടുവരുന്നു.

വൈറ്റമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ

1.വിട്ടുമാറാത്ത ക്ഷീണം

2.നടുവേദന

3.സന്ധിവേദന

4.വിഷാദം

5.മുടി കൊഴിച്ചിൽ

6.ദീർഘകാലം ഇതേ അവസ്ഥ തുടർന്നാലുണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ

7.കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമായ റിക്കറ്റ്‌സ്

8.മുതിർന്നവരിൽ ഓർമക്കുറവും കുട്ടികളിൽ ആസ്ത്മയുമാണ് മറ്റ് ലക്ഷണങ്ങൾ

വൈറ്റമിൻ ഡി കുറയാനുള്ള കാരണങ്ങൾ

സൂര്യപ്രകാശമേൽകാത്തതാണ് വൈറ്റമിൻ ഡിയുടെ കുറവിന്റെ പ്രധാന കാരണം. സൺസ്‌ക്രീൻ ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരിലും വൈറ്റമിൻ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ വൃക്കകൾ തകരാറുള്ളവർക്ക് വിറ്റാമിൻ ഡി പ്രവർത്തനക്ഷമമായ രീതിയിലേക്ക് മാറ്റാൻ കഴിയാത്തതും വലിയൊരു പ്രതിസന്ധിയാണ്.ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കൊണ്ടും ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം നടക്കാതിരിക്കാം. ഇതോടൊപ്പം അമിതവണ്ണവും മറ്റൊരു കാരണമാണ്‌.

പരിഹാരം 

1. സൂര്യപ്രകാശമേൽക്കലാണ് വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കാനുളള പ്രധാനപ്പെട്ട മാർഗ്ഗം. രാവിലെയും മൂന്ന് മണിക്ക് ശേഷവുമുള്ള ഇളംവെയിലാണ് കൊള്ളേണ്ടത്.
2. പ്രത്യേക സാഹചര്യങ്ങളിൽ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്
3. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാം.

Vitamin D deficiency

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/nDrTO7JFin9QjJC8ZBIfakahAF2W2SyLIk6uVZbW): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/nDrTO7JFin9QjJC8ZBIfakahAF2W2SyLIk6uVZbW): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/nDrTO7JFin9QjJC8ZBIfakahAF2W2SyLIk6uVZbW', 'contents' => 'a:3:{s:6:"_token";s:40:"suNMqcevaTn64Ie1jNAhJsLWuuQCH9WfqrN8Lj39";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/health-and-wellness-news/982/health-issues-caused-by-vitamin-d-deficiency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/nDrTO7JFin9QjJC8ZBIfakahAF2W2SyLIk6uVZbW', 'a:3:{s:6:"_token";s:40:"suNMqcevaTn64Ie1jNAhJsLWuuQCH9WfqrN8Lj39";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/health-and-wellness-news/982/health-issues-caused-by-vitamin-d-deficiency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/nDrTO7JFin9QjJC8ZBIfakahAF2W2SyLIk6uVZbW', 'a:3:{s:6:"_token";s:40:"suNMqcevaTn64Ie1jNAhJsLWuuQCH9WfqrN8Lj39";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/health-and-wellness-news/982/health-issues-caused-by-vitamin-d-deficiency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('nDrTO7JFin9QjJC8ZBIfakahAF2W2SyLIk6uVZbW', 'a:3:{s:6:"_token";s:40:"suNMqcevaTn64Ie1jNAhJsLWuuQCH9WfqrN8Lj39";s:9:"_previous";a:1:{s:3:"url";s:96:"http://imalive.in/news/health-and-wellness-news/982/health-issues-caused-by-vitamin-d-deficiency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21